വെള്ളക്കെട്ടൊന്നും സീനില്ല ബ്രോ... ഏറ്റവും മികച്ച വാട്ടർ വേഡിംഗ് ശേഷിയുള്ള കാറുകൾ ഇതാ

കേരളത്തില്‍ ഉൾപ്പടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതിതീവ്ര മഴ ഇത്തവണ കൂടുതലായിരുന്നു. ഇതിന്റെ ഫലമായി പലയിടങ്ങളും വെള്ളത്തിനടിലാവുന്നതും സാധാരണ കാഴ്ച്ചയായി ഇപ്പോൾ മാറിയിരിക്കുകയാണ്.

വെള്ളക്കെട്ടൊന്നും സീനില്ല ബ്രോ... ഏറ്റവും മികച്ച വാട്ടർ വേഡിംഗ് ശേഷിയുള്ള കാറുകൾ ഇതാ

കൊച്ചി ഡൽഹി, മുംബൈ, പ്രത്യേകിച്ച് ബെംഗളൂരു എന്നിവിടങ്ങളിൽ വെള്ളക്കെട്ട് നിറഞ്ഞ റോഡുകൾ ഇത്തവണത്തെ ട്രെൻഡിംഗ് വാർത്തയായിരുന്നു. വാഹനങ്ങളെല്ലാം വെള്ളത്തിലാഴ്‌ന്നു പോവുന്നതും ഒരു സങ്കടക്കാഴ്ച്ചയായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ ട്രാക്‌ടർ ഉപയോഗിച്ച് ഓഫീസിലേക്ക് ആളുകളെ കൊണ്ടുപോവുന്നതും ബെംഗളൂരുവിൽ നിന്ന് ഇത്തവണത്തെ മഴയിൽ കണ്ട കാഴ്ച്ചയായിരുന്നു.

വെള്ളക്കെട്ടൊന്നും സീനില്ല ബ്രോ... ഏറ്റവും മികച്ച വാട്ടർ വേഡിംഗ് ശേഷിയുള്ള കാറുകൾ ഇതാ

ഈ സാഹചര്യത്തിൽ കാറുകളെ കുറിച്ച് ആളുകൾക്ക് ചിന്തിക്കാനേ കഴിയില്ല. എന്നാൽ മികച്ച വാട്ടർ വേഡിംഗ് കപ്പാസിറ്റിയുള്ള മോഡലുകൾക്ക് ഇത്തരം സാഹചര്യങ്ങളെ അനായാസം മറികടക്കാനാവും. അതുകൊണ്ട് ഇന്ന് ഇന്ത്യയിലെ വെള്ളക്കെട്ടുള്ള റോഡുകൾക്ക് പരിഹാരമായുള്ള ഏറ്റവും മികച്ച ചില കാറുകളെ ഒന്നു പരിചയപ്പെട്ടാലോ?

വെള്ളക്കെട്ടൊന്നും സീനില്ല ബ്രോ... ഏറ്റവും മികച്ച വാട്ടർ വേഡിംഗ് ശേഷിയുള്ള കാറുകൾ ഇതാ

ടൊയോട്ട ഫോർച്യൂണർ

ഇന്ത്യയിലെ ഏറ്റവും ജനപ്രിയവും ഏറ്റവും അഭിലഷണീയവുമായ എസ്‌യുവിയായ ഫോർച്യൂണർ വെള്ളം നിറഞ്ഞ റോഡുകളെ മറികടക്കാനാവുന്ന മികച്ച മോഡലുകളിൽ ഒന്നാണ്. 700 മില്ലിമീറ്റർ വാട്ടർ വേഡിംഗ് ശേഷിയുള്ള ഫോർച്യൂണറിന് വെള്ളക്കെട്ടുള്ള റോഡുകളിലൂടെ സഞ്ചരിക്കാനാകും.

വെള്ളക്കെട്ടൊന്നും സീനില്ല ബ്രോ... ഏറ്റവും മികച്ച വാട്ടർ വേഡിംഗ് ശേഷിയുള്ള കാറുകൾ ഇതാ

50 ലക്ഷം രൂപയോളം എക്സ്ഷോറൂം വിലയുള്ള ഈ എസ്‌യുവിക്ക് ചില ആഡംബരവും ഹൈ-ടെക്കുമായ ഫീച്ചറുകളൊന്നും ഇല്ലായിരിക്കാം. എന്നാൽ വെള്ളക്കെട്ടുള്ള റോഡുകൾക്കുള്ള ഏറ്റവും മികച്ച കാറുകളുടെ പട്ടികയിലെ പരുക്കൻ എസ്‌യുവികളിൽ ഒന്നാണ് ടൊയോട്ട ഫോർച്യൂണർ എന്ന കാര്യം മറക്കേണ്ട.

വെള്ളക്കെട്ടൊന്നും സീനില്ല ബ്രോ... ഏറ്റവും മികച്ച വാട്ടർ വേഡിംഗ് ശേഷിയുള്ള കാറുകൾ ഇതാ

ടൊയോട്ട ഹൈലക്‌സ്

ഫോർച്യൂണറും ഹൈലക്‌സും ഒരേ പ്ലാറ്റ്ഫോം പങ്കിടുന്ന വ്യത്യസ്‌തമായ ബോഡി ശൈലിയുള്ള ഇരട്ട മോഡലുകളാണെന്ന് പറയാം. ഇവയ്ക്ക് ഒരേ എഞ്ചിൻ, ഗിയർബോക്സ്, 4×4 സിസ്റ്റം, വളരെ സമാനമായ ഇന്റീരിയറുകൾ എന്നിവയും ലഭിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് വാട്ടർ വേഡിംഗ് ശേഷിയും സമാനമാണ്. എന്നിരുന്നാലും, മറ്റ് 5 ആളുകൾക്കൊപ്പം ഒരു ടൺ ലോഡ് വഹിക്കാൻ ഹൈലക്‌സിന് കഴുമെന്നതാണ് ശ്രദ്ധേയം.

വെള്ളക്കെട്ടൊന്നും സീനില്ല ബ്രോ... ഏറ്റവും മികച്ച വാട്ടർ വേഡിംഗ് ശേഷിയുള്ള കാറുകൾ ഇതാ

ഹൈലക്‌സിന് അക്ഷരാർഥത്തിൽ 1 ടൺ ലോഡ് കപ്പാസിറ്റിയും 700 മില്ലിമീറ്റർ വാട്ടർ വേഡിംഗ് കപ്പാസിറ്റിയും ഉണ്ട്. മാത്രമല്ല, ഫോർച്യൂണറിനേക്കാൾ ഏകദേശം 10 ലക്ഷം രൂപ വില കുറവാണ് ഈ ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കിന് എന്നതും ആവേശംകൊള്ളിക്കുന്ന കാര്യമാണ്.

വെള്ളക്കെട്ടൊന്നും സീനില്ല ബ്രോ... ഏറ്റവും മികച്ച വാട്ടർ വേഡിംഗ് ശേഷിയുള്ള കാറുകൾ ഇതാ

മഹീന്ദ്ര ഥാർ

വെള്ളക്കെട്ടുള്ള റോഡുകൾക്കായുള്ള മികച്ച കാറുകളുടെ പട്ടികയിൽ ഥാർ എങ്ങനെ ഉൾപ്പെടുത്താതിരിക്കും. സെഗ്‌മെന്റുകളിലുടനീളമുള്ള ഏറ്റവും കഴിവുള്ള ഓഫ്-റോഡ് വാഹനങ്ങളിൽ ഒന്നാണിതെന്ന് ഏവർക്കും അറിയാം. 650 മില്ലീമീറ്റർ വാട്ടർ വേഡിംഗ് കപ്പാസിറ്റിയുള്ള ഥാർ വെള്ളപ്പൊക്കമുള്ള റോഡുകൾക്ക് ഏറ്റവും അനുയോജ്യമായ എസ്‌യുവിയാണെന്നാണ് മഹീന്ദ്ര വരെ അവകാശപ്പെടുന്നത്.

വെള്ളക്കെട്ടൊന്നും സീനില്ല ബ്രോ... ഏറ്റവും മികച്ച വാട്ടർ വേഡിംഗ് ശേഷിയുള്ള കാറുകൾ ഇതാ

ഫോഴ്‌സ് ഗൂർഖ

ഥാറിന്റെ നേരിട്ടുള്ള എതിരാളിയായ ഗൂർഖ തന്ത്രപ്രധാനമായ റോഡുകൾക്കുള്ള നല്ലൊരു എസ്‌യുവി കൂടിയാണ്. വെള്ളക്കെട്ടുള്ള റോഡുകൾക്ക് അനുയോജ്യമായ പ്രവർത്തനക്ഷമമായ സ്നോർക്കൽ ലഭിക്കുന്ന ഏറ്റവും മികച്ച കാറുകളുടെ ഈ ലിസ്റ്റിലെ ഒരേയൊരു മോഡലാണിത്.

വെള്ളക്കെട്ടൊന്നും സീനില്ല ബ്രോ... ഏറ്റവും മികച്ച വാട്ടർ വേഡിംഗ് ശേഷിയുള്ള കാറുകൾ ഇതാ

വാട്ടർ വേഡിംഗ് കപ്പാസിറ്റി 550 മില്ലീമീറ്ററിൽ അൽപ്പം കുറവാണെങ്കിലും, ശക്തമായ 4×4 സംവിധാനവും ഈ എസ്‌യുവിയുടെ ചടുലമായ സ്വഭാവവും ഈ പട്ടികയിൽ ഇടം നേടാൻ സഹായിക്കുന്ന കാര്യമാണ്.

വെള്ളക്കെട്ടൊന്നും സീനില്ല ബ്രോ... ഏറ്റവും മികച്ച വാട്ടർ വേഡിംഗ് ശേഷിയുള്ള കാറുകൾ ഇതാ

ഇസൂസു D-മാക്‌സ് V-ക്രോസ്

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ പിക്കപ്പ് ട്രക്കുകളിലൊന്നാണ് ഇസൂസു D-മാക്‌സ് ശ്രേണി. ഹൈക്‌സ് ചിത്രത്തിലേക്ക് വരുന്നത് വരെ ലൈഫ് സ്റ്റൈൽ പിക്കപ്പ് ശ്രേണിയുടെ രാജാവായിരുന്നു ഇത്. എന്നിരുന്നാലും ഇസൂസുവിന് ഇപ്പോഴും വൻ ആരാധക വൃന്ദമുണ്ടെന്നതാണ് വസ്‌തുത.

വെള്ളക്കെട്ടൊന്നും സീനില്ല ബ്രോ... ഏറ്റവും മികച്ച വാട്ടർ വേഡിംഗ് ശേഷിയുള്ള കാറുകൾ ഇതാ

ആളുകൾ ഇപ്പോഴും ഈ ട്രക്കിനെ തേടിയെത്താറുണ്ട്. വെള്ളക്കെട്ടുള്ള റോഡുകൾക്കുള്ള ഏറ്റവും മികച്ച കാറുകളുടെ പട്ടികയിലെ ഏറ്റവും താഴ്ന്നതാണ് ഇതിലെ വാട്ടർ വേഡിംഗ് കപ്പാസിറ്റി. 500 മില്ലീമീറ്റർ മാത്രമാണ് ആ കണക്ക്. ഇസൂസു ഇവിടെ മറ്റ് ചില എസ്‌യുവികളെപ്പോലെ അത്ര കഴിവുള്ളതായിരിക്കില്ലെങ്കിലും ഇപ്പോഴും പാരമ്പര്യേതര റോഡുകൾക്ക് ഇത് വളരെ മികച്ച തെരഞ്ഞെടുപ്പാണ്.

വെള്ളക്കെട്ടൊന്നും സീനില്ല ബ്രോ... ഏറ്റവും മികച്ച വാട്ടർ വേഡിംഗ് ശേഷിയുള്ള കാറുകൾ ഇതാ

മഹീന്ദ്ര സ്കോർപിയോ N

പുതുതായി പുറത്തിറക്കിയ സ്‌കോർപിയോ N സെഗ്‌മെന്റിൽ തന്റേതായ മുദ്ര പതിപ്പിച്ചിട്ടുള്ള വാഹനമാണ്. ശരിയായ 4×4 സജ്ജീകരണം വാഗ്ദാനം ചെയ്യുന്നതും ഇപ്പോഴും ആവശ്യത്തിന് ആഡംബരമായി നിലനിൽക്കുന്നതുമായ വില ശ്രേണിയിലെ ഔദ്യോഗികമായി ഒരേയൊരു കാറാണിത്.

വെള്ളക്കെട്ടൊന്നും സീനില്ല ബ്രോ... ഏറ്റവും മികച്ച വാട്ടർ വേഡിംഗ് ശേഷിയുള്ള കാറുകൾ ഇതാ

500 മില്ലീമീറ്ററാണ് സ്കോർപിയോ N എസ്‌യുവിയുടെ വാട്ടർ വേഡിംഗ് കപ്പാസിറ്റി. വെള്ളപ്പൊക്കമുള്ള റോഡുകളിലൂടെയും റിവർ ക്രോസിംഗുകളിലൂടെയും ഓടിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് പര്യാപ്തമാണ് ഈ പുതുതലമുറ മോഡൽ.

വെള്ളക്കെട്ടൊന്നും സീനില്ല ബ്രോ... ഏറ്റവും മികച്ച വാട്ടർ വേഡിംഗ് ശേഷിയുള്ള കാറുകൾ ഇതാ

ലാൻഡ് റോവർ ഡിസ്കവറി സ്പോർട്ട്

വെള്ളക്കെട്ടുള്ള റോഡുകൾക്കുള്ള മികച്ച കാറുകളുടെ ലിസ്റ്റ് ലാൻഡ് റോവർ ഇല്ലാതെ അപൂർണമായിരിക്കും. ഡിസ്‌കവറി സ്‌പോർട്ട് കൂടുതൽ കഴിവുള്ള ഡിസ്‌കവറിക്ക് പകരം വില കുറഞ്ഞതായി വെക്കാനാവുന്നതാണ്. ഇതിന് 600 മില്ലിമീറ്റർ വാട്ടർ വേഡിംഗ് കപ്പാസിറ്റിയാണുള്ളത്.

വെള്ളക്കെട്ടൊന്നും സീനില്ല ബ്രോ... ഏറ്റവും മികച്ച വാട്ടർ വേഡിംഗ് ശേഷിയുള്ള കാറുകൾ ഇതാ

അതേസമയം ഡിസ്കവറി സ്പോർട്ടിന് 900 മില്ലിമീറ്റർ ശേഷിയുണ്ടായിരുന്നു. 600 മില്ലീമീറ്റർ ശേഷി കുറഞ്ഞതാണെന്ന് തോന്നുമെങ്കിലും ലാൻഡ് റോവറിന്റെ പക്കലുള്ള ഇലക്ട്രോണിക്സ്, സെൻസറുകൾ എന്നിവ ഇവിടെ കൂടുതൽ സഹായിക്കുന്നു. ആയതിനാൽ ഏറ്റവും പ്രായോഗികമായി ഈ ലക്ഷ്വറി എസ്‌യുവി മാറുന്നു.

Most Read Articles

Malayalam
English summary
Toyota fortuner to force gurkha cars with best water wading capacity in india
Story first published: Saturday, September 24, 2022, 11:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X