ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാൽ പോയി; വൈറലായി ഇന്നോവ പാർക്കിംഗ് വീഡിയോ

ഇന്ത്യയിലെ മിക്ക നഗരങ്ങളിലും പാർക്കിംഗ് സ്ഥലം ഒരു പ്രധാന പ്രശ്നമാണ്. പരിമിതമായ സ്ഥലവും വർധിച്ചുവരുന്ന കാറുകളുടെ എണ്ണവും കാരണം മിക്ക കാർ ഉടമകൾക്കും റോഡരികിൽ വാഹനം പാർക്ക് ചെയ്യേണ്ടതായി വരുന്നു.

ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാൽ പോയി; വൈറലായി ഇന്നോവ പാർക്കിംഗ് വീഡിയോ

അത് പല സാഹചര്യങ്ങളിലും കാറുകൾക്ക് സുരക്ഷിതമല്ലായിരിക്കാം. നമ്മുടെ രാജ്യത്ത് വളരെ പരിമിതമായ സ്ഥലത്ത് പല ക്രമീകരണങ്ങളും നടത്തി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്.

ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാൽ പോയി; വൈറലായി ഇന്നോവ പാർക്കിംഗ് വീഡിയോ

എന്നാൽ ഇവയിൽ നിന്ന് വ്യത്യസ്തമായി ഡ്രൈവറുടെ മികവു മൂലം മാത്രം ഇടുങ്ങിയ സ്ഥലത്ത് പാർക്ക് ചെയ്യപ്പെട്ട ടൊയോട്ട ഇന്നോവയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. വാഹനം പുറത്തെടുക്കുന്നതിന് ഡ്രൈവർക്ക് കൃത്യമായ ഡ്രൈവിംഗ് കഴിവുകൾ ആവശ്യമാണ് എന്ന് തെളിയിക്കുന്ന ഒരു പാർക്കിംഗ് ലൊക്കേഷനാണിത്.

MOST READ: വിപണിയിൽ എത്തും മുമ്പ് ഗെയിമിൽ പ്രത്യക്ഷപ്പെട്ട് കിയ സോനെറ്റ്

ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാൽ പോയി; വൈറലായി ഇന്നോവ പാർക്കിംഗ് വീഡിയോ

മാഹി സ്വദേശിയായ പിജെ ബിജുവാണ് താരം. താൻ അറിയാതെ ഭാര്യ പകർത്തിയ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സർവ്വീസിന് കൊടുക്കാനായി തന്റെ സുഹൃത്ത് ഏൽപ്പിച്ച ഇന്നോവ വീടിനു മുന്നിൽ പണി നടക്കുന്നതിനാൽ തോടിനു മുകളിലെ സ്ലാബിൽ പാർക്ക് ചെയ്യുകയായിരുന്നു.

ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാൽ പോയി; വൈറലായി ഇന്നോവ പാർക്കിംഗ് വീഡിയോ

പാർക്ക് ചെയ്ത ഇന്നോവയുടെ ചിത്രങ്ങളാണ് ആദ്യം പ്രചരിച്ചത്. ഇത് ക്രേനിൽ കൊണ്ട വെച്ചതാണോ എന്ന് വരെ ആദ്യം കമന്റ് ഇട്ടവരുണ്ട്. പിന്നീടാണ് വാഹനം വീഡിയോ പുറത്തു വരുന്നത്.

MOST READ: ഫോര്‍സ ശ്രേണി വിപുലീകരിക്കുന്നു; പുതിയ പതിപ്പിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഹോണ്ട

ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാൽ പോയി; വൈറലായി ഇന്നോവ പാർക്കിംഗ് വീഡിയോ

ഇന്നോവ റോഡിന് എതിർവശത്താണ് പാർക്ക് ചെയ്യുന്നത്. ഒരു ചെറിയ ഇടം മാത്രമേയുള്ളൂ, അത് ഇന്നോവയുടെ വീൽബേസിനേക്കാൾ ഏതാനും നൂറു മില്ലിമീറ്റർ മാത്രം നീളമുള്ളതാണ്.

ഡ്രൈവറായ ബിജു വളരെ ശാന്തമായി വാഹനത്തിനുള്ളിൽ കടന്ന് പാർക്കിംഗ് ഏരിയയിൽ നിന്ന് വാഹനം പുറത്തെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ഇരു വശത്തും രണ്ട് ഗ്രില്ലുകളുണ്ട്, ഇത് കാര്യങ്ങൾ അല്പം ബുദ്ധിമുട്ടാക്കും എന്ന് നമുക്ക് തോന്നാം.

MOST READ: ബജാജ് ഡൊമനാറിന് വീണ്ടും വില കൂടി, ഇനി മുടക്കേണ്ടത് 1.97 ലക്ഷം രൂപ

ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാൽ പോയി; വൈറലായി ഇന്നോവ പാർക്കിംഗ് വീഡിയോ

എന്നാൽ ബിജു തികച്ചും ശാന്തമാണ്, ഫോണിലും സംസാരിക്കുന്നത് കാണാം. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ വാഹനം സ്റ്റാർട്ട് ചെയ്ത് നീക്കുന്നു.

ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാൽ പോയി; വൈറലായി ഇന്നോവ പാർക്കിംഗ് വീഡിയോ

സ്ലാബിന്റെ അരികിൽ നിന്ന് ഏതാനും സെന്റിമീറ്റർ അകലെ വരെ ടയറുകൾ എത്തി നിൽക്കുന്നത് ഒന്ന് നമ്മേ ഞെട്ടിച്ചേക്കാം. എന്നാൽ ഡ്രൈവർ ശാന്തമായും ആത്മവിശ്വാസത്തോടൊയും വിജയകരമായി ഇന്നോവയെ റോഡിൽ ഇറക്കുന്നു.

MOST READ: വിപണിയിലേക്ക് ഉടൻ, പുതിയ എൻഡവർ സ്പോർട്ട് ഡീലർമാരിലേക്ക് എത്തിത്തുടങ്ങി

വീഡിയോ വൈറലായതോടെ വാഹനം പാർക്ക് ചെയ്യുന്നത് കാണാനും വീഡിയോ പകർത്താനും അനേകം പേർ രംഗത്ത് എത്തി. ഇവിടെ ഞങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോയിൽ ആൾക്കൂട്ടം വ്യക്തമായി കാണാം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Innova Parking Video Got Viral In Kerala. Read in Malayalam.
Story first published: Tuesday, September 8, 2020, 13:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X