കൊവിഡ് പ്രതിരോധം; ഇന്തോനേഷ്യയിൽ ഇന്നോവ ആംബുലൻസ് അവതരിപ്പിച്ച് ടൊയോട്ട

കൊവിഡ്-19 മഹാമാരി സമയത്ത്, എല്ലാവരും തന്നാൽ കഴിയുന്ന തരത്തിൽ ഈ സാഹചര്യത്തെ സഹായിക്കാൻ ശ്രമിക്കുന്നു. ലോകമെമ്പാടുമുള്ള കാർ നിർമ്മാതാക്കൾ വെന്റിലേറ്ററുകൾ, ഫെയ്സ് ഷീൽഡുകൾ, സാനിറ്റൈസറുകൾ എന്നിവ നിർമ്മിച്ച് ഈ പോരാട്ടത്തിൽ പങ്കാളികളാവുന്നു.

കൊവിഡ് പ്രതിരോധം; ഇന്തോനേഷ്യയിൽ ഇന്നോവ ആംബുലൻസ് അവതരിപ്പിച്ച് ടൊയോട്ട

കൂടാതെ വൈറസിനെതിരെ പോരാടുന്നതിനും വ്യാപനം തടയുന്നതിനും മുൻനിരയിൽ പ്രവർത്തിക്കുന്ന അധികൃതർക്ക് നിരവധി നിർമ്മാതാക്കൾ വാഹനങ്ങളും മറ്റും സംഭാവന ചെയ്യതിരുന്നു. അതിനു തുടർകഥ എന്ന പോലെ ടൊയോട്ട ഇന്തോനേഷ്യയിൽ പരിഷ്കരിച്ച ഇന്നോവ ക്രിസ്റ്റ റെഡ്ക്രോസിനും ആരോഗ്യ മന്ത്രാലയത്തിനും നൽകിയിരിക്കുകയാണ്.

കൊവിഡ് പ്രതിരോധം; ഇന്തോനേഷ്യയിൽ ഇന്നോവ ആംബുലൻസ് അവതരിപ്പിച്ച് ടൊയോട്ട

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ആംബുലൻസായി പരിഷ്‌ക്കരിച്ചു, കൂടാതെ നിർണായകവും ജീവൻ രക്ഷിക്കുന്നതുമായ എല്ലാ ഉപകരണങ്ങളും പൂർണ്ണമായും വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു.

കൊവിഡ് പ്രതിരോധം; ഇന്തോനേഷ്യയിൽ ഇന്നോവ ആംബുലൻസ് അവതരിപ്പിച്ച് ടൊയോട്ട

സമാന ആംബുലൻസുകളുടെ അഞ്ച് യൂണിറ്റുകളാണ് ടൊയോട്ട സംഭാവന ചെയ്തിരിക്കുന്നത്. ഇന്തോനേഷ്യയിൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റ ടൊയോട്ട കിജാംഗ് ഇന്നോവ എന്നാണ് അറിയപ്പെടുന്നത്. ഇത് ഇന്ത്യൻ-സ്പെക്ക് മോഡലിന് സമാനമാണ്.

കൊവിഡ് പ്രതിരോധം; ഇന്തോനേഷ്യയിൽ ഇന്നോവ ആംബുലൻസ് അവതരിപ്പിച്ച് ടൊയോട്ട

ഇന്നോവ ക്രിസ്റ്റ ധാരാളം ഇടം നൽകുന്നതിനാൽ, വാഹനത്തിന്റെ പിൻ സീറ്റുകൾ നീക്കംചെയ്‌തു. വാഹനത്തിന്റെ ഫ്ലോർ പൂർണ്ണമായും പരന്ന തരത്തിൽ കമ്പനി പരിഷ്കരിച്ചു.

കൊവിഡ് പ്രതിരോധം; ഇന്തോനേഷ്യയിൽ ഇന്നോവ ആംബുലൻസ് അവതരിപ്പിച്ച് ടൊയോട്ട

ഫോൾഡ് ചെയ്യാവുന്ന സ്ട്രെച്ചർ ഫ്ലോറിൽ എളുപ്പത്തിൽ മൗണ്ട് ചെയ്യാൻ കഴിയും. കൂടാതെ പാരാമെഡിക്കൽ സ്റ്റാഫുകൾക്കായി ഒരു വശത്ത് സീറ്റുകളും നൽകിയിട്ടുണ്ട്. ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതിനുള്ള ലൈവ്-സേവിംഗ് ഉപകരണങ്ങളും കാറിന് ലഭിക്കുന്നു.

കൊവിഡ് പ്രതിരോധം; ഇന്തോനേഷ്യയിൽ ഇന്നോവ ആംബുലൻസ് അവതരിപ്പിച്ച് ടൊയോട്ട

പിൻ ടെയിൽ ഗേറ്റിൽ ഘടിപ്പിച്ച സ്‌പോട്ട്‌ലൈറ്റ് പോലുള്ള അധിക ഉപകരണങ്ങൾ ഉപയോഗിച്ച് ഇന്നോവയുടെ പുറംഭാഗം പരിഷ്‌ക്കരിച്ചിരിക്കുന്നു. ഇരുണ്ട അവസ്ഥയിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ഇത് സഹായകമാവുന്നു.

കൊവിഡ് പ്രതിരോധം; ഇന്തോനേഷ്യയിൽ ഇന്നോവ ആംബുലൻസ് അവതരിപ്പിച്ച് ടൊയോട്ട

കൂടാതെ, മുകളിൽ സൈറണുകളും ഫ്ലാഷറുകളും ഘടിപ്പിച്ചിരിക്കുന്നു. മോഡിഫിക്കേഷനുകൾ ഇന്തോനേഷ്യയിലെ ടൊയോട്ട വിതരണക്കാരാണ് ചെയ്തിരിക്കുന്നത്. ഇവയുടെ ചെലവുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.

കൊവിഡ് പ്രതിരോധം; ഇന്തോനേഷ്യയിൽ ഇന്നോവ ആംബുലൻസ് അവതരിപ്പിച്ച് ടൊയോട്ട

എൻട്രി ലെവൽ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ആംബുലൻസ് ഒരുക്കിയിരിക്കുന്നത്. വാഹനത്തിന് 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് വരുന്നത്. എഞ്ചിൻ പരമാവധി 139 bhp കരുത്തും 183 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് എംപിവിയിൽ വരുന്നത്.

കൊവിഡ് പ്രതിരോധം; ഇന്തോനേഷ്യയിൽ ഇന്നോവ ആംബുലൻസ് അവതരിപ്പിച്ച് ടൊയോട്ട

ഇന്ത്യയിൽ എം‌ജി മോട്ടോർ തങ്ങളുടെ ഹെക്ടർ എസ്‌യുവിയിൽ സമാനമായ പരിഷ്‌ക്കരണങ്ങൾ വരുത്തുകയും അധികൃതർക്ക് വാഹനം സംഭാവന ചെയ്യുകയും ചെയ്തിരുന്നു.

കൊവിഡ് പ്രതിരോധം; ഇന്തോനേഷ്യയിൽ ഇന്നോവ ആംബുലൻസ് അവതരിപ്പിച്ച് ടൊയോട്ട

ഹെക്ടർ അധിഷ്ഠിത ആംബുലൻസിന് ഓക്സിജൻ സിലിണ്ടർ, ഇറക്കുമതി ചെയ്ത ഓട്ടോമാറ്റിക് ലോഡിംഗ് സ്ട്രെച്ചർ, അഫയർ എക്സറ്റിംഗ്യൂഷർ, മെഡിസിൻ കാബിനറ്റ്, അഞ്ച് പാരാമീറ്റർ മോണിറ്റർ, ഇന്റേണൽ ലൈറ്റിംഗ്, ടോപ്പ് ലൈറ്റ് ബാർ എന്നിവ ലഭിക്കുന്നു. ഉപകരണങ്ങൾക്കായി ഒരു അധിക ബാറ്ററിയും വാഹനത്തിൽ നൽകിയിട്ടുണ്ട്.

കൊവിഡ് പ്രതിരോധം; ഇന്തോനേഷ്യയിൽ ഇന്നോവ ആംബുലൻസ് അവതരിപ്പിച്ച് ടൊയോട്ട

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു വാഹനമാണ്. രാജ്യത്തുടനീളമുള്ള പൊലീസ് സേനയിൽ ഈ കാർ വളരെ ജനപ്രിയമാണ്, കൂടാതെ നിരവധി സംസ്ഥാന പൊലീസും മറ്റ് അധികൃതരും എംപിവി ഉപയോഗിക്കുന്നു. മന്ത്രിമാർക്കിടയിലും ഇന്നോവ പ്രിയമേറിയ മോഡലാണ്, പലരും എം‌പി‌വിയെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota introduces Innova Crysta Ambulance in Indonesia to Red Cross. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X