ബജറ്റ് 2021; ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നയ പിന്തുണ ലളിതമാക്കണമെന്ന് ടൊയോട്ട

2021 കേന്ദ്ര ബജറ്റിൽ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ കസ്റ്റം തീരുവ കുറയ്ക്കുന്നതിനും വ്യവസായം കൂടുതൽ എളുപ്പമാക്കുന്നതിനുമായുള്ള നിയമങ്ങൾ സർക്കാർ ലഘൂകരിക്കുമെന്ന പ്രതീക്ഷയിലാണ് ടൊയോട്ട.

ബജറ്റ് 2021; ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നയ പിന്തുണ ലളിതമാക്കണമെന്ന് ടൊയോട്ട

രാജ്യത്ത് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ ഉത്‌പാദനത്തെ പിന്തുണയ്ക്കുന്നതിനുള്ള നയപരമായ നടപടികളും ടൊയോട്ട തേടി. സുസ്ഥിര സാമ്പത്തിക വികസനത്തിന് ദീർഘകാല വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിക്ഷേപങ്ങളിൽ കൂടുതൽ പുരോഗതി ആവശ്യമാണെന്നുമാണ് കമ്പനിയുടെ വാദം.

ബജറ്റ് 2021; ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നയ പിന്തുണ ലളിതമാക്കണമെന്ന് ടൊയോട്ട

ഇതിനായി കൂടുതൽ നയപരമായ നടപടികളും പരിഷ്ക്കാരങ്ങളും നിയമങ്ങളുടെ ലഘൂകരണവും കൊണ്ടുവരുന്നതിനുള്ള നല്ല സമയമാണ് 2021 കേന്ദ്ര ബജറ്റ്. വ്യവാസം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഈ തീരുമാനങ്ങൾ കൂടുതൽ കരുത്താകുമെന്നും ടൊയോട്ട പ്രസ്ഥാവനയിൽ വ്യക്തമാക്കുന്നു.

MOST READ: ഹൈലാൻഡർ എസ്‌യുവിയുടെ ഹൈബ്രിഡ് പതിപ്പ് അവതരിപ്പിച്ച് ടൊയോട്ട

ബജറ്റ് 2021; ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നയ പിന്തുണ ലളിതമാക്കണമെന്ന് ടൊയോട്ട

കുറച്ചുകാലമായി സർക്കാരിന്റെ പരിഗണനയിലുള്ള സ്ക്രാപ്പേജ് നയത്തിന് ഫോസിൽ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും പുതിയ ഇലക്‌ട്രിക് വാഹനങ്ങളുടെ ആവശ്യം വർധിപ്പിക്കുന്നതിനും അതുവഴി നിരവധി പ്രധാന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനും കഴിവുണ്ടെന്നുമാണ് ജാപ്പനീസ് ബ്രാൻഡ് വിശ്വസിക്കുന്നത്.

ബജറ്റ് 2021; ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നയ പിന്തുണ ലളിതമാക്കണമെന്ന് ടൊയോട്ട

ഭൂമി, തൊഴിൽ, പണലഭ്യത എന്നിവയിലെ പരിഷ്‌ക്കാരങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള മെച്ചപ്പെട്ട നടപടികളോടൊപ്പം വരാനിരിക്കുന്ന ബജറ്റിൽ ഒരു പരാമർശം ഉൾപ്പെടുത്തുമെന്നാണ് ടൊയോട്ട പ്രതീക്ഷിക്കുന്നത്. ഇത് നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനും മത്സരശേഷി മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

MOST READ: കിടിലൻ മാറ്റങ്ങളുമായി പുത്തൻ സെലേറിയോ; ഫെബ്രുവരിയിൽ വിപണിയിലേക്ക്

ബജറ്റ് 2021; ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നയ പിന്തുണ ലളിതമാക്കണമെന്ന് ടൊയോട്ട

കൂടാതെ സെമി നോക്ക്ഡൗൺ (SKDs) കംപ്ലീറ്റ്‌ലി നോക്ക്ഡൗൺ (CKDs) യൂണിറ്റുകളിൽ കസ്റ്റം തീരുവ യുക്തിസഹമാക്കുന്നതും പരിഗണിക്കേണ്ടതാണ്. കാരണം ഇത് ഇത്തരം മോഡലുകളെ വേഗത്തിൽ വിപണിയിലെത്തിക്കുന്നതിനും പുതിയതും മെച്ചപ്പെട്ടതുമായ സാങ്കേതികവിദ്യകളുടെ പ്രാദേശികവൽക്കരണത്തിനും ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യും.

ബജറ്റ് 2021; ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നയ പിന്തുണ ലളിതമാക്കണമെന്ന് ടൊയോട്ട

ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ പ്രാദേശിക പാർട്സ് നിർമാണത്തിനായി നിക്ഷേപം ആകർഷിക്കുന്നതിന് അവർ നൽകുന്ന സാമൂഹിക നേട്ടങ്ങൾക്ക് ആനുപാതികമായി സർക്കാർ നയ പിന്തുണ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും ടൊയോട്ട പറയുന്നു.

MOST READ: 70-ാം വാർഷികം കളറാക്കാൻ ടൊയോട്ട; ലാൻഡ് ക്രൂയിസർ 300 ഓഗസ്റ്റിൽ എത്തിയേക്കും

ബജറ്റ് 2021; ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നയ പിന്തുണ ലളിതമാക്കണമെന്ന് ടൊയോട്ട

വൈദ്യുതീകരിച്ച വാഹന പരിസ്ഥിതി വ്യവസ്ഥയിലേക്ക് വേഗതയേറിയതും സുഗമവും തടസരഹിതവുമായ സ്വതന്ത്ര സാങ്കേതിക വിദ്യ മാറുന്നതിന് ഈ നടപടികൾ സഹായകമാകും.

ബജറ്റ് 2021; ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നയ പിന്തുണ ലളിതമാക്കണമെന്ന് ടൊയോട്ട

കിർലോസ്‌കർ ഗ്രൂപ്പും ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട മോട്ടോറിന്റെയും സംയുക്ത സംരംഭമായ കമ്പനി സാമ്പത്തിക വീണ്ടെടുക്കൽ ഇപ്പോൾ പ്രകടമാണെന്നും അതിനാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനങ്ങൾ ശക്തമായി തുടരുന്നുവെന്നും തെളിയിച്ചു.

Most Read Articles

Malayalam
English summary
Toyota Wants To Simplfy The Laws And Polycies For Electric Hybrid Vehicles In Budget 2021. Read in Malayalam
Story first published: Monday, February 1, 2021, 11:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X