വരുന്നു ചീറിപ്പായും ട്രെയിൻ 18, ഇനി അതിവേഗം ബഹുദൂരം

ശരവേഗത്തിൽ പായുന്ന ബുള്ളറ്റ് ട്രെയിനുകളെ കുറിച്ച് കേട്ടിട്ടില്ലേ? എന്ത് രസമായിരിക്കുമല്ലേ അതിൽ യാത്ര ചെയ്യാൻ. എന്നാൽ ഇനി അങ്ങനൊരു യാത്രയ്ക്ക് ഒരുങ്ങിക്കോളൂ. അത് പോലൊരെണ്ണം നമുക്കും യാഥാർഥ്യമാവുകയാണ്.

ശരവേഗത്തിൽ പായുന്ന ബുള്ളറ്റ് ട്രെയിനുകളെ കുറിച്ച് കേട്ടിട്ടില്ലേ? എന്ത് രസമായിരിക്കുമല്ലേ അതിൽ യാത്ര ചെയ്യാൻ. എന്നാൽ ഇനി അങ്ങനൊരു യാത്രയ്ക്ക് ഒരുങ്ങിക്കോളൂ. അത് പോലൊരെണ്ണം നമുക്കും യാഥാർഥ്യമാവുകയാണ്. ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും വേഗതയേറിയ ട്രെയിനായ ട്രെയിൻ 18 -ന് പ്രധാനമന്ത്രി ഡിസംബർ 29 ന് തന്റെ മണ്ഡലമായ വാരാണസിയിൽ നിന്ന് പച്ചക്കൊടി വീശും.

വരുന്നു ചീറിപ്പായും ട്രെയിൻ 18, ഇനി അതിവേഗം ബഹുദൂരം

രാജ്യത്തെ ആദ്യ എഞ്ചിൻ രഹിത ട്രെയിനായ ട്രെയിൻ 18 വരുന്നത് വർഷങ്ങൾ പഴക്കമുള്ള ജനശതാബ്ദിക്ക് പകരമായിട്ടാണ്. ആദ്യഘട്ടമെന്നോണം ഡൽഹിക്കും വാരാണസിക്കുമിടയിൽ ട്രെയിൻ 18 സർവ്വീസ് നടത്തുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

വരുന്നു ചീറിപ്പായും ട്രെയിൻ 18, ഇനി അതിവേഗം ബഹുദൂരം

100 കോടി രൂപ ചിലവ് വന്ന ട്രെയിൻ 18 നിർമ്മിച്ചത് ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) ആണ്. അടുത്തിടെ ഡൽഹി - രാജധാനി പാതയിൽ നടന്ന പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ പാഞ്ഞാണ് രാജ്യത്തെ വേഗമേറിയ ട്രെയിൻ എന്ന ഖ്യാതി ട്രെയിൻ 18 നേടിയെടുത്തത്.

MOST READ:ടെറാനോയ്ക്ക് പകരം പുതിയ നിസാന്‍ കിക്ക്‌സ് വരുമ്പോള്‍ - റിവ്യു

വരുന്നു ചീറിപ്പായും ട്രെയിൻ 18, ഇനി അതിവേഗം ബഹുദൂരം

ലോകത്തെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് ട്രെയിൻ 18 വരുന്നത്. വൈഫൈ, GPS സംവിധാനത്തിലുള്ള യാത്രാവിവിരണങ്ങൾ, LED ലൈറ്റുകൾ, ബയോ വാക്വം ശുചിമുറികൾ, മൊബൈൽ ചാർജിങ്ങ് പോയിന്റുകൾ എന്നിവ മാത്രമല്ല, പുറത്തെ കാലാവസ്ഥയ്ക്കനുസരിച്ച് ട്രെയിനിനുള്ളിലെ ചൂട് നിയന്ത്രിക്കുന്നതുവരെയുണ്ട് കാര്യങ്ങൾ.

വരുന്നു ചീറിപ്പായും ട്രെയിൻ 18, ഇനി അതിവേഗം ബഹുദൂരം

ആകെയുള്ള കോച്ചുകളിൽ രണ്ടെണ്ണം എക്സിക്യൂട്ടിവ് ആയിരിക്കും. എക്സിക്യൂട്ടിവ് കോച്ചുകളിൽ 52 ഉം മറ്റുള്ളവയിൽ 72 ഉം സീറ്റുകൾ വീതമായിരിക്കും ഉണ്ടാവുക.

വരുന്നു ചീറിപ്പായും ട്രെയിൻ 18, ഇനി അതിവേഗം ബഹുദൂരം

എക്സിക്യൂട്ടിവ് കോച്ചുകളിലെ കസേരകൾ കറങ്ങുന്നവയാണെന്ന പ്രത്യേകതയുമുണ്ട്.

നിലവിലെ താൽക്കാലിക സമയക്രമമനുസരിച്ച് രാവിലെ ആറു മണിക്ക് ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് രണ്ടു മണിയോടെ വാരാണസിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വരുന്നു ചീറിപ്പായും ട്രെയിൻ 18, ഇനി അതിവേഗം ബഹുദൂരം

തിരിച്ചുള്ള യാത്ര വാരാണസിയിൽ നിന്ന് അന്നേ ദിവസം ഉച്ചയ്ക്ക് 2.30 ന് തുടങ്ങി രാത്രി 10.30 ന് ഡൽഹിയിൽ എത്തും.

MOST READ:ബജാജ് V15 പവര്‍ അപ്പ് വിപണിയില്‍ - വില 65,700 രൂപ

വരുന്നു ചീറിപ്പായും ട്രെയിൻ 18, ഇനി അതിവേഗം ബഹുദൂരം

ട്രെയിൻ 18 ന്റെ പരീക്ഷണ ഓട്ടം വിജയകരമായതിന് തൊട്ട് പിന്നാലെ സമാനസ്ഥിതിയിലുള്ള നാലെണ്ണം കൂടി ഈ വർഷം നിർമ്മിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ICF-നോട് നിർദേശിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
India's Fastest Train To Be Flagged Off:Read in Malayalam.
Story first published: Thursday, December 20, 2018, 16:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X