YouTube

എഞ്ചിൻ കരുത്തിൽ മുമ്പൻ ആര്? ട്രെയിനോ, വിമാനമോ?

നാം സാധാരണയായി സഞ്ചരിക്കാൻ ഉപയോഗിക്കുന്ന യാത്രാ മാർഗങ്ങളിൽ അൽപ്പം കൗതുകം ഉണർത്തുന്നവയാണ് ട്രെയിനുകളും വിമാനങ്ങളും.

എഞ്ചിൻ കരുത്തിൽ മുമ്പൻ ആര്? ട്രെയിനോ, വിമാനമോ?

ട്രെയിനും വിമാനവും പരസ്പരം തികച്ചും വിപരീതമായ രണ്ട് യാത്രാ മാർഗങ്ങളാണ്. ഒരേസമയം ആയിരക്കണക്കിന് ആളുകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ ട്രെയിനുകൾക്ക് കഴിയുമെങ്കിൽ മറുവശത്ത് വിമാനങ്ങൾക്ക് നൂറുകണക്കിന് ആളുകളെ മാത്രമേ വഹിക്കാൻ കഴിയൂ.

എഞ്ചിൻ കരുത്തിൽ മുമ്പൻ ആര്? ട്രെയിനോ, വിമാനമോ?

മറ്റൊരു തരത്തിൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിന് നിങ്ങൾ വളരെ കുറഞ്ഞ നിരക്ക് നൽകേണ്ടിവരുമ്പോൾ, വിമാനത്തിൽ യാത്ര ചെയ്യുന്നതിന് നിങ്ങൾ വളരെ കൂടുതൽ പണം ചെലഴഴിക്കേണ്ടതായി വരുന്നു. എന്നാൽ ട്രെയിൻ യാത്രയ്ക്ക് കൂടുതൽ സമയമെടുക്കുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.

എഞ്ചിൻ കരുത്തിൽ മുമ്പൻ ആര്? ട്രെയിനോ, വിമാനമോ?

അതേസമയം, വിമാനം നിങ്ങളുടെ ധാരാളം സമയം ലാഭിക്കുന്നു. എന്നാൽ ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് ട്രെയിൻ, വിമാന എഞ്ചിനുകളിൽ ആരാണ് കൂടുതൽ ശക്തർ എന്നതിനെക്കുറിച്ചാണ്.

എഞ്ചിൻ കരുത്തിൽ മുമ്പൻ ആര്? ട്രെയിനോ, വിമാനമോ?

ട്രെയിനുകൾക്ക് ആയിരക്കണക്കിന് ആളുകളെ ഒരേസമയം കൊണ്ടുപോകാൻ കഴിയുമെന്ന് ഞങ്ങൾ ഇതിനകം നിങ്ങളോട് പറഞ്ഞിട്ടുണ്ട്, എന്നാൽ വിമാനങ്ങളുടെ കാര്യത്തിൽ ഇത് അങ്ങനെയല്ലെന്നും വ്യക്തമാക്കി. അതിനാൽ ഇവയിൽ ഏതിന്റെ എഞ്ചിനായിരിക്കും കൂടുതൽ ശക്തമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ?

എഞ്ചിൻ കരുത്തിൽ മുമ്പൻ ആര്? ട്രെയിനോ, വിമാനമോ?

നിങ്ങൾക്ക് അറിയില്ലെങ്കിൽ ഞങ്ങൾ തന്നെ പറഞ്ഞു തരാം. സാധാരണയായി നമ്മൾ ഉപയോഗിക്കുന്ന എല്ലാ തരം യാത്രാ മാർഗങ്ങളിലും വയ്ച്ച് ഏറ്റവും ശക്തമാണ് ഒരു വിമാനത്തിന്റെ എഞ്ചിൻ.

എഞ്ചിൻ കരുത്തിൽ മുമ്പൻ ആര്? ട്രെയിനോ, വിമാനമോ?

അതെ, വിമാനത്തിന്റെ എഞ്ചിൻ ട്രെയിനിന്റെ എഞ്ചിനേക്കാൾ വളരെ ശക്തമാണ്. നമ്മൾ ഒരു പാസഞ്ചർ ട്രെയിനിനെ ഉദാഹരണമായി എടുത്തു സംസാരിക്കുകയാണെങ്കിൽ, അതിന്റെ എഞ്ചിന് 4,000 മുതൽ 6,000 വരെ കുതിരകളുടെ ശക്തിയുണ്ട് (HP).

എഞ്ചിൻ കരുത്തിൽ മുമ്പൻ ആര്? ട്രെയിനോ, വിമാനമോ?

ഇത്തരം ട്രെയിൻ എഞ്ചിനുകൾക്ക് മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വേഗതയിൽ 1,000 ടൺ ഭാരമുള്ള കാർട്ടണുകൾ അനായാസം വലിച്ചുകൊണ്ട് യാത്ര ചെയ്യാൻ കഴിയും. എന്നാൽ ഇപ്പോൾ വിമാനത്തിന്റെ എഞ്ചിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, അവ ട്രെയിനിനേക്കാൾ 10 മടങ്ങ് ശക്തമാണ്.

എഞ്ചിൻ കരുത്തിൽ മുമ്പൻ ആര്? ട്രെയിനോ, വിമാനമോ?

രണ്ട് എഞ്ചിനുകളുള്ള എയർബസ് A-320 വിമാനത്തിന്റെ ഒരു എഞ്ചിന് 40,000 മുതൽ 50,000 വരെ കുതിരകളുടെ ശക്തിയുണ്ട്. അതായത്, അതിന്റെ രണ്ട് എഞ്ചിനുകളുടെയും അടിസ്ഥാനത്തിൽ പറഞ്ഞാൽ, മൊത്തം ഒരു വിമാനത്തിന് 80,000 മുതൽ 100,000 വരെ കുതിരകളുടെ ശക്തി പുറപ്പെടുവിക്കാൻ കഴിയും.

എഞ്ചിൻ കരുത്തിൽ മുമ്പൻ ആര്? ട്രെയിനോ, വിമാനമോ?

നിലവിൽ, എയർബസ് A-320 യേക്കാൾ കൂടുതൽ എഞ്ചിൻ ശേഷിയുള്ള ചില വിമാനങ്ങളുമുണ്ട്. ചില വിമാന എഞ്ചിനുകൾക്ക് 300,000 കുതിരകളുടെ ശക്തി ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.

Most Read Articles

Malayalam
English summary
Train engine or Aeroplane engine which is more powerful details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X