സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി റെയില്‍വേ; ബുക്കിങ് ഇന്നുമുതല്‍

മെയ് 12 മുതല്‍ രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ആദ്യഘട്ടമെന്ന നിലയില്‍ 15 പ്രത്യേക സര്‍വ്വീസുകളാണ് ഉണ്ടാവുകയെന്ന് റെയില്‍വേ വ്യക്തമാക്കി.

സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി റെയില്‍വേ; ബുക്കിങ് ഇന്നുമുതല്‍

തിങ്കളാഴ്ച വൈകിട്ട് നാല് മണി മുതല്‍ ഇതിനായി ബുക്കിങ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂഡല്‍ഹിയില്‍ നിന്ന് വിവിധ നഗരങ്ങളിലേയ്ക്കുള്ള സര്‍വ്വീസുകളാണ് ആരംഭിക്കുക.

സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി റെയില്‍വേ; ബുക്കിങ് ഇന്നുമുതല്‍

തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ, ദിബ്രുഗഢ്, അഗര്‍ത്തല, ഹൗറ, പറ്റ്‌ന, ബിലാസ്പുര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, മഡ്ഗാവ്, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മുതാവി എന്നിവിടങ്ങളിലേയ്ക്കായിരിക്കും സര്‍വ്വീസ്.

MOST READ: ലോക്ക്ഡൗൺ; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാൻ വഴിയൊരുക്കി ടൂറിസം വകുപ്പ്

സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി റെയില്‍വേ; ബുക്കിങ് ഇന്നുമുതല്‍

കേരളത്തിലേക്ക് ഉള്ള ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്ന് ബുധനാഴ്ച പുറപ്പെടും. വെള്ളിയാഴ്ച ട്രെയിന്‍ തിരുവനന്തപുരത്ത് എത്തും. ആഴ്ചയില്‍ മൂന്ന് രാജധാനി സര്‍വീസുകളാണ് ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തേക്കും തിരിച്ചും ഉണ്ടാവുക.

സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി റെയില്‍വേ; ബുക്കിങ് ഇന്നുമുതല്‍

കൊങ്കണ്‍ പാത വഴിയാണ് സര്‍വീസ്. കോട്ട, വഡോദര,വാസൈ റോഡ്,പന്‍വേല്‍,രത്‌നഗിരി, സവന്ത്വാടി റോഡ്, മഡ്ഗാവ്, കാര്‍വാര്‍, ഉടുപ്പി, മംഗലാപുരം, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം വഴിയാണ് യാത്ര.

MOST READ: മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌‌ലിഫ്റ്റ് നവംബറിൽ, അറിയാം കൂടുതൽ വിവരങ്ങൾ

സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി റെയില്‍വേ; ബുക്കിങ് ഇന്നുമുതല്‍

യാത്രക്കാരുടെ ആരോഗ്യ പരിശോധനയ്ക്കുളള സൗകര്യത്തിനായി സ്റ്റോപ്പുകളും ഗണ്യമായി കുറയ്ക്കും. പ്രത്യേക ട്രെയിനുകള്‍ എന്ന നിലയിലായിരിക്കും സര്‍വ്വീസ് നടത്തുക.

സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി റെയില്‍വേ; ബുക്കിങ് ഇന്നുമുതല്‍

രാജധാനിയുടെ നിരക്കായിരിക്കും ഈടാക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐആര്‍സിടിസി (IRCTC) വെബ്‌സൈറ്റിലൂടെ മാത്രമായിരിക്കും ടിക്കറ്റ് ബുക്കിങ്. അതോടൊപ്പം തത്കാല്‍, പ്രീമിയം തത്കാല്‍, കറന്റ് റിസര്‍വേഷന്‍ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല.

MOST READ: ട്രൈബര്‍ എഎംടി പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി റെനോ

സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി റെയില്‍വേ; ബുക്കിങ് ഇന്നുമുതല്‍

സ്റ്റേഷനില്‍നിന്ന് ടിക്കറ്റ് വില്‍പ്പന ഉണ്ടാകില്ലെന്നും റെയില്‍വേ പ്രസ്താവനയില്‍ അറിയിച്ചു. യാത്രയ്ക്ക് സ്ഥിരീകരണം ലഭിച്ച ടിക്കറ്റുകള്‍ ഉള്ളവര്‍ക്ക് മാത്രമാണ് റെയില്‍വേ സ്റ്റേഷനില്‍ പ്രവേശനം അനുവദിക്കുക.

സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി റെയില്‍വേ; ബുക്കിങ് ഇന്നുമുതല്‍

കര്‍ശനമായ ആരോഗ്യപരിശോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ ട്രെയിനില്‍ പ്രവേശിപ്പിക്കുകയുള്ളു. യാത്രക്കാര്‍ മാസ്‌ക് ധരിച്ചിരിക്കണം. കൈയിലുള്ള ബാഗുകള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: നിര്‍ത്തിവെച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ജാവ

സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി റെയില്‍വേ; ബുക്കിങ് ഇന്നുമുതല്‍

കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും യാത്ര അനുവദിക്കുക. എസി കോച്ചുകളാണെങ്കിലും തണുപ്പ് കുറയ്ക്കുന്നതിനാല്‍ സ്‌പെഷല്‍ ട്രെയിനുകളില്‍ ബ്ലാങ്കറ്റും പുതപ്പും വിതരണം ചെയ്യില്ല.

സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി റെയില്‍വേ; ബുക്കിങ് ഇന്നുമുതല്‍

ട്രെയിനുകളുടെ അന്തിമ സമയക്രമം വൈകാതെ പുറത്തുവിടുമെന്നു റെയില്‍വേ അറിയിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യന്‍ റെയില്‍വേ നിര്‍ത്തിവെച്ചിരുന്നു. ചരക്ക് വാഹനങ്ങള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്.

Most Read Articles

Malayalam
English summary
Railways To Partially Resume Services From May 12. Read in Malayalam.
Story first published: Monday, May 11, 2020, 12:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X