പറക്കുന്ന ബസും അതിനടയിലൂടെ ഓടുന്ന കാറുകളും; പുത്തൻ ചരിത്രം കുറിച്ച് ചൈന

By Praseetha

മണിക്കൂറോളം നീളുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാതെ ഇന്ത്യ വലയുമ്പോൾ ചൈനയുടെ ഗതാഗത രീതി ഒരുപടി മുന്നിലെത്തി എന്നുവേണം പറയാൻ. ഗതാഗത കുരുക്കുകൾക്ക് പേരുകേട്ട രാജ്യങ്ങളിലൊന്നാണ് ചൈന. ഈ തീരാതലവേദനയ്ക്ക് ഒരു മറുപടിയെന്നോണമാണ് ട്രാൻസിറ്റ് എലിവേറ്റഡ് ബസ് (ടിഇബി) എന്ന സംവിധാനത്തിന് ചൈന തുടക്കമിട്ടിരിക്കുന്നത്.

ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് റോഡ് ടണൽ നോർവേയിൽ

നഗരത്തിലെ ഗതാഗതകുരുക്കിൽ പെട്ടുകിടക്കുന്ന വാഹനങ്ങൾക്ക് മുകളിലൂടെ പറന്നു പോകുന്നോരു ബസ് എന്ന ആശയം പുറത്തിറക്കിയത് ട്രാൻസിറ്റ് എക്സ്പ്ലോർ ബസ് എന്നപേരിൽ ബീജിംഗ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ്. അടുത്തിടെ നടന്ന പത്തൊമ്പതാമത് ഇന്റർനാഷണൽ ഹൈ-ടെക്ക് എക്സോപോയിലായിരുന്നു ബസിന്റെ ആദ്യ പ്രദർശനം നടത്തിയത്.

പറക്കുന്ന ബസും അതിനടയിലൂടെ ഓടുന്ന കാറുകളും; പുത്തൻ ചരിത്രം കുറിച്ച് ചൈന

പൂർണമായും ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായുള്ള ആദ്യഘട്ട പരീക്ഷണയോട്ടങ്ങൾ നടത്തി വരികയാണ് ചൈന. ക്വിൻഹുവാങ്ഡോയിലാണ് ഈ ട്രാൻസിറ്റ് എലിവേറ്റഡ് ബസിന്റെ ആദ്യഘട്ട പരീക്ഷണം നടത്തിയത്.

പറക്കുന്ന ബസും അതിനടയിലൂടെ ഓടുന്ന കാറുകളും; പുത്തൻ ചരിത്രം കുറിച്ച് ചൈന

പരീക്ഷണത്തിനായി ബസിനെ നിരത്തിലെത്തിച്ചപ്പോൾ മഹാത്ഭുതമെന്തോ കാണുന്നതുപോലെയാണ് ചൈനക്കാർ ഓരോരുത്തരും വീക്ഷിച്ചത്.

പറക്കുന്ന ബസും അതിനടയിലൂടെ ഓടുന്ന കാറുകളും; പുത്തൻ ചരിത്രം കുറിച്ച് ചൈന

നിരത്തിലെ ട്രാഫിക്കുകൾക്ക് തടസം സൃഷ്ടിക്കാതെ റോഡിനിരുവശവും സ്ഥാപിച്ചിട്ടുള്ള പ്രത്യേക ട്രാക്കിലൂടെയായിരിക്കും ടിഇബി സഞ്ചരിക്കുക.

പറക്കുന്ന ബസും അതിനടയിലൂടെ ഓടുന്ന കാറുകളും; പുത്തൻ ചരിത്രം കുറിച്ച് ചൈന

സഞ്ചരിക്കുന്ന ഫ്ലൈഓവർ പോലെയാണ് ഈ ബസ്. ഫ്ലൈഓവറിന് അടിയിലെന്ന പോലെ തടസമൊന്നുമില്ലാതെ സാധാരണഗതിയിൽ മറ്റ് വാഹനങ്ങൾക്കും കടന്നുപോകാം.

പറക്കുന്ന ബസും അതിനടയിലൂടെ ഓടുന്ന കാറുകളും; പുത്തൻ ചരിത്രം കുറിച്ച് ചൈന

ഒരു സബ്‌വെ അല്ലെങ്കിൽ അണ്ടർഗ്രൗണ്ട് മെട്രോ നിർമിക്കുന്നതിനേക്കാളും ചിലവ് കുറവാണ് ടിഇബിക്ക്. അഞ്ചിലൊന്ന് ചിലവ് മാത്രമേ ടിഇബിക്കാവശ്യമായി വരുന്നുള്ളൂ എന്നാണ് അവകാശവാദം.

പറക്കുന്ന ബസും അതിനടയിലൂടെ ഓടുന്ന കാറുകളും; പുത്തൻ ചരിത്രം കുറിച്ച് ചൈന

72 അടി നീളമുള്ള ടിഇബിക്ക് ഒരേസമയം 1,400ഓളം വരുന്ന യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട്. പ്രത്യേകം തയ്യാറാക്കിയ ട്രാക്കുകളിലൂടെ അറുപത് കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഈ ബസിന് സാധിക്കും.

പറക്കുന്ന ബസും അതിനടയിലൂടെ ഓടുന്ന കാറുകളും; പുത്തൻ ചരിത്രം കുറിച്ച് ചൈന

മറ്റുള്ള വാഹനങ്ങളെ കാർന്ന് തിന്നുന്ന രീതിയിൽ അവയ്ക്ക് മുകളിലൂടെ പറക്കുമ്പോൾ നിരത്തിൽ മറ്റ് തടസങ്ങളൊന്നും എതിരിടാനില്ലാത്തതിനാൽ യാത്രക്കാർക്ക് ഇതുവഴി സമയം ലാഭവുമുണ്ടാകും.

പറക്കുന്ന ബസും അതിനടയിലൂടെ ഓടുന്ന കാറുകളും; പുത്തൻ ചരിത്രം കുറിച്ച് ചൈന

നിരത്തിലെ നാല്പത് സാധാരണ ബസുകൾക്ക് പകരമായിരിക്കും ഒറ്റയൊരു ടിഇബി മാത്രമല്ല റോഡിലെ സ്ഥലവും ലാഭിക്കാൻ കഴിയുമെന്നാണ് നിർമാണത്തിൽ പങ്കാളികളായിട്ടുള്ള ചീഫ് എൻജിനീയർ യോൻഷു അവകാശപ്പെടുന്നത്.

പറക്കുന്ന ബസും അതിനടയിലൂടെ ഓടുന്ന കാറുകളും; പുത്തൻ ചരിത്രം കുറിച്ച് ചൈന

അത്രയും വാഹനങ്ങള്‍ റോഡില്‍ നിന്ന് ഇല്ലാതായാൽ തന്നെ ഗതാഗതകുരുക്ക് വൻതോതിൽ കുറയ്ക്കാനാകും. റോഡിലെ തിരക്ക് ഇതുവഴി മുപ്പത് ശതമനാത്തോളം കുറയ്ക്കാനാകുമെന്നാണ് കണക്കുകൂട്ടലുകൾ.

പറക്കുന്ന ബസും അതിനടയിലൂടെ ഓടുന്ന കാറുകളും; പുത്തൻ ചരിത്രം കുറിച്ച് ചൈന

പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുമെന്നതിനാൽ പരിസ്ഥിതി മലിനീകരണം വലിയ തോതിൽ കുറയ്ക്കുമെന്നതും ടിഇബിയുടെ പ്രത്യേകതയാണ്.

പറക്കുന്ന ബസും അതിനടയിലൂടെ ഓടുന്ന കാറുകളും; പുത്തൻ ചരിത്രം കുറിച്ച് ചൈന

മുകളിലൂടെ ടിഇബി പറന്നുപോകുമ്പോൾ റോഡിലൂടെയുള്ള മറ്റു വാഹന ഗതാഗതത്തിന് ഒരു തടസ്സവുമുണ്ടാകില്ലെന്നാണ് ജനങ്ങളുടെ ആശങ്കയ്ക്ക് കമ്പനി നൽകുന്ന മറുപടി. വാഹനങ്ങൾക്കു മുകളിലൂടെ ഒരു പാലം ഒഴുകിപോകുന്നത് പോലെയാണു ടിഇബി പ്രവർത്തിക്കുക.

പറക്കുന്ന ബസും അതിനടയിലൂടെ ഓടുന്ന കാറുകളും; പുത്തൻ ചരിത്രം കുറിച്ച് ചൈന

മെട്രോ ട്രെയിനുകൾക്ക് വേണ്ടിവരുന്നത് പോലെ റോഡിൽ വലിയ നിർമാണ പ്രവർത്തനങ്ങളുടെ ആവശ്യമില്ലെന്നതും ടിഇബിയുടെ പ്രത്യേകതയാണ്. റോഡിൽ ടിഇബിക്ക് അനുയോജ്യമായിട്ടുള്ള ട്രാക്കുകൾ നിർമിക്കുകയേവേണ്ടൂ.

പറക്കുന്ന ബസും അതിനടയിലൂടെ ഓടുന്ന കാറുകളും; പുത്തൻ ചരിത്രം കുറിച്ച് ചൈന

ഏതൊരു പദ്ധതിയും വളരെ വേഗത്തിൽ പൂർത്തിയാക്കുക എന്നത് ചൈനയുടെ പ്രത്യേകതയായതിനാൽ കൂടുതൽ ബസുകൾ നിർമിക്കാനുള്ള പദ്ധതിക്ക് ഇതിനകം തന്നെ തുടക്കമിട്ടു കഴിഞ്ഞുചൈന.

പറക്കുന്ന ബസും അതിനടയിലൂടെ ഓടുന്ന കാറുകളും; പുത്തൻ ചരിത്രം കുറിച്ച് ചൈന

നിർമാണചിലവും സമയവും സ്ഥലപരിമിതിയും പരിഗണിക്കുമ്പോൾ എന്തുകൊണ്ടും ഈ പദ്ധതി ലാഭകരമാണെന്നതിനാൽ ഇന്തയിലെ തിരക്കേറിയ നഗരങ്ങളിലും ട്രാന്‍സിറ്റ് ബസുകള്‍ തുടങ്ങുന്ന കാര്യം ആലോചിക്കേണ്ടിയിരിക്കുന്നു.

പറക്കുന്ന ബസും അതിനടയിലൂടെ ഓടുന്ന കാറുകളും; പുത്തൻ ചരിത്രം കുറിച്ച് ചൈന

കൂടുതൽ വായിക്കൂ

ഭാവി ബസ് യാത്രയ്ക് ബെൻസിന്റെ പുത്തൻ വാഗ്ദാനം

കൂടുതൽ വായിക്കൂ

വേഗതയ്ക്ക് കടിഞ്ഞാൺ; ദില്ലി നിരത്തുകളിൽ ത്രിമാന ചിത്രങ്ങൾ

Most Read Articles

Malayalam
കൂടുതല്‍... #ബസ് #bus
English summary
China Builds World's First Transit Elevated Bus
Story first published: Wednesday, August 3, 2016, 14:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X