ഇന്ത്യയില്‍ പരീക്ഷിച്ചു പരാജയപ്പെട്ട മാരുതി കാറുകള്‍

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളാണ് മാരുതി സുസുക്കി. ഇന്ത്യന്‍ തുടിപ്പറിഞ്ഞാണ് ഓരോ കാറുകളും മാരുതി രൂപകല്‍പന ചെയ്യാറ്. ആള്‍ട്ടോ 800 മുതല്‍ ഇങ്ങു എസ്-ക്രോസ് വരെ നോക്കിയാല്‍ കാണാം മോഡലുകളില്‍ മാരുതി പിന്തുടരുന്ന വിജയമന്ത്രങ്ങള്‍. കുറഞ്ഞ വില, കൂടുതല്‍ ഫീച്ചറുകള്‍, ഭേദപ്പെട്ട മൈലേജ്. ഈ മൂന്നു കാര്യങ്ങള്‍ക്ക് മാരുതി കാറുകള്‍ അന്നും ഇന്നും പ്രശസ്തമാണ്.

ഇന്ത്യയില്‍ പരീക്ഷിച്ചു പരാജയപ്പെട്ട മാരുതി കാറുകള്‍

എന്നാല്‍ അപൂര്‍വ്വം ചില കാറുകളില്‍ കമ്പനിക്ക് തിരിച്ചടി നേടിടേണ്ടതായും വന്നിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും മണ്‍മറഞ്ഞ മാരുതി കാറുകള്‍ പരിശോധിക്കാം —

മാരുതി സെന്‍ ക്ലാസിക്

മാരുതി സെനാണ് ഹോട്ട് ഹാച്ച്ബാക്ക് സങ്കല്‍പങ്ങള്‍ക്ക് ഇന്ത്യയില്‍ തിരികൊളുത്തിയത്. ഇമ്പമാര്‍ന്ന 1.0 ലിറ്റര്‍ എഞ്ചിനും ജെല്ലിബീന്‍ ഘടനയും സെന്നിനെ മുഖ്യധാരയിലേക്കു ഉയര്‍ത്തി. എന്നാല്‍ സെനില്‍ കുറിച്ച വിജയം സെന്‍ ക്ലാസിക്കിലും ആവര്‍ത്തിക്കാന്‍ കമ്പനി ശ്രമിച്ചപ്പോള്‍ ഫലം നേര്‍വിപരീതമായി.

ഇന്ത്യയില്‍ പരീക്ഷിച്ചു പരാജയപ്പെട്ട മാരുതി കാറുകള്‍

പ്രചാരമേറിയ സെനിന് റെട്രോ ക്ലാസിക് ശൈലി നല്‍കാനുള്ള തീരുമാനത്തോടു വിപണി യോജിച്ചില്ല. ക്ലാസിക്കെന്നു പറഞ്ഞു ക്രോം വാരിക്കോരി പൂശിയ സെന്‍ ക്ലാസിക്കിനെ വിമര്‍ശന ശരങ്ങളായിരുന്നു ഏറ്റുവാങ്ങിയത്.

ഇന്ത്യയില്‍ പരീക്ഷിച്ചു പരാജയപ്പെട്ട മാരുതി കാറുകള്‍

മാരുതി വേര്‍സ

വേര്‍സ. ഉയര്‍ന്ന വില കാരണം വിപണിയില്‍ നിന്നും മണ്‍മറഞ്ഞ മാരുതി കാര്‍. എസ്റ്റീം, ജിപ്‌സി മോഡലുകളുടെ 1.3 ലിറ്റര്‍ എഞ്ചിനില്‍ അണിനിരന്ന വേര്‍സയോടു വിപണിയൊട്ടും മമത കാട്ടിയില്ല. വിശാലമായ അകത്തളവും തെന്നിമാറുന്ന ഡോറുകളും വന്നനാളുകളില്‍ ശ്രദ്ധയാകര്‍ഷിച്ചെന്നതു ഒഴിച്ചുനിര്‍ത്തിയാല്‍ ഓര്‍ത്തെടുക്കാവുന്ന നേട്ടങ്ങളൊന്നും മോഡലിനില്ല.

ഇന്ത്യയില്‍ പരീക്ഷിച്ചു പരാജയപ്പെട്ട മാരുതി കാറുകള്‍

വില്‍പനയില്ലാത്തതിനെ തുടര്‍ന്ന് 2009 -ല്‍ വേര്‍സയെ മാരുതി പൂര്‍ണ്ണമായും നിര്‍ത്തി. ശേഷം വില വെട്ടിച്ചുരുക്കിയ ഈക്കോയാണ് നിരയില്‍ പിറന്നത്. വേര്‍സയില്‍ നിന്നും വ്യത്യസ്തമായി പരിഷ്‌കരിച്ച അടിത്തറയും പുതിയ 1.2 ലിറ്റര്‍ എഞ്ചിനുമാണ് മോഡലിന് ലഭിച്ചത്.

ഇന്ത്യയില്‍ പരീക്ഷിച്ചു പരാജയപ്പെട്ട മാരുതി കാറുകള്‍

മാരുതി ബലെനോ ആള്‍ട്ട്യൂറ

ഇന്ത്യയില്‍ സ്റ്റേഷന്‍ വാഗണുകള്‍ ഒരിക്കല്‍പോലും വിജയം രുചിച്ചിട്ടില്ല. ഒരുവശത്തു എംപിവികളുടെ വില്‍പന കുതിച്ചുയരുമ്പോള്‍ മറുവശത്തു സ്‌റ്റേഷന്‍ വാഗണ്‍ വിഭാഗത്തെ സൗകര്യപൂര്‍വ്വം മറക്കുകയാണ് ഇന്ത്യന്‍ വിപണി. സ്റ്റേഷന്‍ വാഗണില്‍ വിജയഗാഥ രചിക്കാന്‍ ഒരിക്കല്‍ മാരുതിയും തീരുമാനിക്കുകയുണ്ടായി.

ഇന്ത്യയില്‍ പരീക്ഷിച്ചു പരാജയപ്പെട്ട മാരുതി കാറുകള്‍

ബലെനോ സെഡാന്‍ ഇന്ത്യയില്‍ പ്രചാരം കൈയ്യടക്കിയതു കണ്ടു സ്‌റ്റേഷന്‍ വാഗണ്‍ പതിപ്പ് ആള്‍ട്ട്യൂറയെയും നിരയില്‍ കമ്പനി കൊണ്ടുവരികയായിരുന്നു. കടലാസില്‍ പുലിയായിരുന്നു ബലെനോ ആള്‍ട്ട്യൂറ.

ഇന്ത്യയില്‍ പരീക്ഷിച്ചു പരാജയപ്പെട്ട മാരുതി കാറുകള്‍

95 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, മുന്തിയ ഓഡിയോ സംവിധാനം, വിശാലമായ അകത്തളം, ആഢംബര സുഖസൗകര്യങ്ങള്‍; ആള്‍ട്ട്യൂറയില്‍ ഒന്നിനും ഒരു കുറവില്ലായിരുന്നു. എന്നാല്‍ മോഡലിന്റെ ഉയര്‍ന്ന വില ഇവിടെയും വില്ലനായി മാറി. 2007 -ല്‍ ബലെനോ ആള്‍ട്ട്യൂറയെ കമ്പനി പൂര്‍ണമായും നിര്‍ത്തി.

ഇന്ത്യയില്‍ പരീക്ഷിച്ചു പരാജയപ്പെട്ട മാരുതി കാറുകള്‍

മാരുതി കിസാഷി

മാരുതി ഇന്ത്യയില്‍ കൊണ്ടുവന്ന ആദ്യത്തെ ആഢംബര സെഡാനാണ് കിസാഷി. വിലകുറഞ്ഞ കാറുകള്‍ മാത്രം പുറത്തിറക്കുന്ന മാരുതി ഒരു സുപ്രഭാതത്തില്‍ 17 ലക്ഷം രൂപ വിലയുള്ള കാറുമായി വന്നപ്പോള്‍ വിപണി ശങ്കിച്ചു.

ഇന്ത്യയില്‍ പരീക്ഷിച്ചു പരാജയപ്പെട്ട മാരുതി കാറുകള്‍

ഇന്ത്യയില്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായി തങ്ങള്‍ പരിഗണിക്കപ്പെടില്ലെന്നു കിസാഷിയിലൂടെ മാരുതിയ്ക്ക് ബോധ്യമായി. പൂര്‍ണ്ണ ഇറക്കുമതി മോഡലായിരുന്നു ഇന്ത്യയില്‍ എത്തിയ കിസാഷി. വന്നതാകട്ടെ കേവലം പെട്രോള്‍ എഞ്ചിനിലും.

ഇന്ത്യയില്‍ പരീക്ഷിച്ചു പരാജയപ്പെട്ട മാരുതി കാറുകള്‍

പസാറ്റ്, അക്കോര്‍ഡ്, കാമ്രി മോഡലുകളുടെ പ്രചാരം കിസാഷിയ്ക്ക് തിരിച്ചടിയായി. കുറഞ്ഞ മൈലേജും സ്‌പെയര്‍ പാര്‍ട്‌സുകളുടെ ഉയര്‍ന്ന വിലയും മോഡലിന്റെ പരാജയത്തിന് വേഗം കൂട്ടി.

ഇന്ത്യയില്‍ പരീക്ഷിച്ചു പരാജയപ്പെട്ട മാരുതി കാറുകള്‍

മാരുതി ഗ്രാന്‍ഡ് വിറ്റാര XL7

ഇന്ത്യയിലെ സൂപ്പര്‍ഹിറ്റ് എസ്‌യുവികളില്‍ ഒന്നാണ് വിറ്റാര ബ്രെസ്സ. എന്നാല്‍ പൂര്‍വികന്‍ ഗ്രാന്‍ഡ് വിറ്റാരയുടെ ചിത്രമിതായിരുന്നില്ല. പൂര്‍ണ്ണ ഇറക്കുമതി മോഡലായി ഇന്ത്യന്‍ തീരമണഞ്ഞ ഗ്രാന്‍ഡ് വിറ്റാര XL7 എസ്‌യുവിയെ ഇന്ത്യ തിരിഞ്ഞു നോക്കിയില്ല. ഉയര്‍ന്ന വില തന്നെയായിരുന്നു ഇവിടെയും വില്ലന്‍.

ഇന്ത്യയില്‍ പരീക്ഷിച്ചു പരാജയപ്പെട്ട മാരുതി കാറുകള്‍

ഭേദപ്പെട്ട ഓഫ്‌റോഡിംഗ് മികവ് എസ്‌യുവി പുറത്തെടുത്തെങ്കിലും ഡീസല്‍ എഞ്ചിന്റെ അഭാവം ഗ്രാന്‍ഡ് വിറ്റാര XL7 മോഡലിന്റെ പരാജയത്തിന് ആക്കം കൂട്ടി. പിന്നീട് എസ്‌യുവിയില്‍ രണ്ടു വീല്‍ ഡ്രൈവ്, നാലു വീല്‍ ഡ്രൈവ് ഓപ്ഷനുകള്‍ മാരുതി കൂട്ടിച്ചേര്‍ത്തെങ്കിലും ഗ്രാന്‍ഡ് വിറ്റാര വിജയം കണ്ടില്ല.

ഇന്ത്യയില്‍ പരീക്ഷിച്ചു പരാജയപ്പെട്ട മാരുതി കാറുകള്‍

മാരുതി 1000

മാരുതി 1000. 800 ഹാച്ച്ബാക്കില്‍ നിന്നും കമ്പനി വേറിട്ടു ചിന്തിച്ചപ്പോള്‍ ഇന്ത്യയില്‍ പിറന്ന ആദ്യ മാരുതി സെഡാന്‍. 1990 -ലാണ് മാരുതി 1000 ഇന്ത്യയില്‍ എത്തിയത്. ഉയര്‍ന്ന വില വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയെങ്കിലും എഞ്ചിന്‍ ശേഷിയായിരുന്നു ഇവിടെ വില്ലനായി മാറിയത്.

ഇന്ത്യയില്‍ പരീക്ഷിച്ചു പരാജയപ്പെട്ട മാരുതി കാറുകള്‍

ഭാരം കുറവായിട്ടു കൂടി (825 കിലോ) മാരുതി 1000 -ന് പ്രകടനക്ഷമത കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല. 1000 -നെ കുറിച്ചു തുടരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് 1.3 ലിറ്റര്‍ എഞ്ചിനുമായുള്ള മാരുതി എസ്റ്റീമിന്റെ വരവ്. എസ്റ്റീമിന് പ്രചാരം ലഭിച്ചതോടെ മാരുതി 1000 നിര വിപണിയില്‍ അസ്തമിച്ചു.

ഇന്ത്യയില്‍ പരീക്ഷിച്ചു പരാജയപ്പെട്ട മാരുതി കാറുകള്‍

മാരുതി സെന്‍ എസ്റ്റിലോ

സെന്‍ നേടിയെടുത്ത പേരും മഹിമയും ഒരൊറ്റ വരവ് കൊണ്ടാണ് സെന്‍ എസ്റ്റിലോ തകര്‍ത്തത്. ടോള്‍ ബോയ് ഹാച്ച്ബാക്ക് ടാഗുമായാണ് സെന്‍ എസ്റ്റിലോ എത്തിയതെങ്കിലും ഫലം പരാജയമായിരുന്നു. ഫീച്ചറുകളുടെ അഭാവവും വാഗണ്‍ആറിനെക്കാളും വിലക്കൂടുതലും എസ്റ്റിലോയുടെ അകാലചരമത്തിന് കാരണമായി.

Image Source: TeamBHP, BestCarMag

Most Read Articles

Malayalam
കൂടുതല്‍... #off beat #evergreen
English summary
Tried And Failed Maruti Cars. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X