മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഒരു വർഷം നീണ്ട അപൂർവ്വ ട്രക്ക് യാത്ര

ഒരു ഷിപ്പ്മെന്റ് അല്ലെങ്കിൽ പാർസലിനായി നിങ്ങൾ ഏറ്റവും അധികം എത്ര നാൾ കാത്തിരിക്കിക്കേണ്ടി വന്നിട്ടുണ്ട്? പരമാവധി ഒരു ഒന്നോ രണ്ടോ മാസം അങ്ങേയറ്റം ഏറിയാൽ ആറ് മാസം. എന്നാൽ രാജ്യത്ത് ഏറ്റവുമധികം സമയമെടുത്ത ഡെലിവറി ഇപ്പോൾ വൈറലാവുകയാണ്.

മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഒരു വർഷം നീണ്ട അപൂർവ്വ ട്രക്ക് യാത്ര

മഹാരാഷ്ട്രയിലെ നാസിക് മുതൽ കേരളയിലെ വട്ടിയൂർകവി വരെയുള്ള ഈ ഷിപ്പ്മെന്റ് എത്തിച്ചേരാൻ ഒരു വർഷത്തിലധികം എടുക്കുന്നു. ഈ എയ്‌റോസ്‌പേസ് ഓട്ടോക്ലേവ് വഹിച്ചു കൊണ്ടുള്ള ട്രക്ക് 2019 ജൂലൈയിലാണ് നാസിക്കിൽ നിന്ന് പുറപ്പെട്ടത്. ഇത് ഇനിയും ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ല.

മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഒരു വർഷം നീണ്ട അപൂർവ്വ ട്രക്ക് യാത്ര

70 ടൺ ഭാരമുള്ള ഒരു വലിയ കാർഗോ വലിക്കുന്ന വോൾവോ FM 12 ട്രക്കാണ് ഈ കൗതുക വാർത്തയ്ക്കു പിന്നിൽ. ഓട്ടോക്ലേവായ യന്ത്രങ്ങൾ മഹാരാഷ്ട്രയിലെ നാസിക്കിൽ നിർമ്മിച്ചവയാണ്. കഴിഞ്ഞ വർഷമാണ് നിർമ്മാണത്തിന് ശേഷം വട്ടിയൂർകാവിലെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലേക്ക് പുറപ്പെട്ടത്.

മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഒരു വർഷം നീണ്ട അപൂർവ്വ ട്രക്ക് യാത്ര

പുറപ്പെട്ട് ഒരു വർഷം പിന്നിട്ടിട്ടും ട്രക്ക് ഇനിയും ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ല. 74 വീൽ ട്രോളിയിൽ ഭീമാകാരമായ കാർഗോ ട്രക്ക് വലിക്കുകയാണ്. കാർഗോയുടെ വലിയ വലിപ്പം കാരണം ഇത് പ്രതിദിനം ശരാശരി അഞ്ചു മുതൽ 10 കിലോമീറ്റർ മാത്രമേ സഞ്ചരിക്കൂ.

മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഒരു വർഷം നീണ്ട അപൂർവ്വ ട്രക്ക് യാത്ര

മുംബൈ പോർട്ടിൽ ഷിപ്പ്മെന്റിന്റെ ഉയരം കാരണം എൻട്രി സാധമല്ലാത്തതിനാലാണ് റോഡ് മാർഗം സ്വീകരിച്ചത് എന്ന് അധികൃതർ വ്യക്തമാക്കുന്നു.

MOST READ: കോമ്പസ് നൈറ്റ് ഈഗിൾ സ്‌പെഷ്യൽ എഡിഷന്റെ ടീസർ പുറത്തുവിട്ട് ജീപ്പ്

മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഒരു വർഷം നീണ്ട അപൂർവ്വ ട്രക്ക് യാത്ര

7.5 മീറ്റർ ഉയരവും 6.65 മീറ്റർ വീതിയുമുള്ളതാണ് യന്ത്രസാമഗ്രികൾ. അതിൻറെ ഭാരം, വലുപ്പം എന്നിവ കാരണം ഇത് റോഡിന്റെ ഭൂരിഭാഗം സ്ഥലവും മിക്കവാറും മൂടിയാണ് യാത്ര ചെയ്യുന്നത്.

മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഒരു വർഷം നീണ്ട അപൂർവ്വ ട്രക്ക് യാത്ര

ട്രക്ക് നീങ്ങുമ്പോൾ റോഡിലെ മറ്റ് യാത്രക്കാർ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താൻ, വാഹന ഗതാഗതം പൂർണ്ണമായും നിർത്തുന്നു. നഗരങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ പോലീസുകാറും കെഎസ്ഇബി ഉദ്യോഗസ്ഥരും ട്രക്കിന് വഴിയൊരുക്കി അകമ്പടി നൽകുന്നു.

MOST READ: തുടർച്ചയായ ആറാം വർഷവും ഏറ്റവും സുരക്ഷിതമായ കാർ എന്ന പദവി കൈപ്പിടിയിലാക്കി XUV300

മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഒരു വർഷം നീണ്ട അപൂർവ്വ ട്രക്ക് യാത്ര

നാസിക്കും വട്ടിയൂർകാവു തമ്മിലുള്ള ദൂരം ഏകദേശം 1,700 കിലോമീറ്ററാണ്. ഒരു സാധാരണ ട്രക്കിന് ഒരാഴ്ചയ്ക്കുള്ളിൽ ഈ ദൂരം എത്തിച്ചേരാനാവും. എന്നിരുന്നാലും, ഈ കാർഗോ വളരെ വലുതും ഷിപ്പിംഗിനായി അഴിച്ചു മാറ്റാൻ കഴിയാത്തതുമായതിനാൽ, ഇത് വഹിക്കുന്ന വാഹനം കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഒരു വർഷം നീണ്ട അപൂർവ്വ ട്രക്ക് യാത്ര

വാസ്തവത്തിൽ, പലയിടത്തും വാഹനത്തിന് തടസമായിരുന്ന മരങ്ങൾ മുറിച്ചുമാറ്റിയും, വൈദ്യുത ലൈനുകൾ പോലും വിച്ഛേദിച്ചുമാണ് ട്രക്ക് യാത്ര തുടർന്നത്. ട്രക്കിന്റെ ക്രൂ മുന്നോട്ടുള്ള വഴി പരിശോധിച്ച് പാതയിൽ തടസമായേക്കാവുന്ന വയറുകൾ നീക്കം ചെയ്യേണ്ട ആവശ്യകതയെക്കുറിച്ച് അധികൃതരെ അറിയിക്കും. ട്രക്കിന്റെ സുരക്ഷിതമായ പാത ഉറപ്പാക്കാൻ വൈദ്യുതി ബോർഡും ആവശ്യമായ നടപടി എടുക്കുന്നു.

MOST READ: സ്വകാര്യവത്കരണമല്ലാതെ മറ്റൊരു മാർഗവും എയർ ഇന്ത്യയ്ക്ക് അവശേഷിക്കുന്നില്ല; കേന്ദ്ര വ്യോമയാന മന്ത്രി

മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഒരു വർഷം നീണ്ട അപൂർവ്വ ട്രക്ക് യാത്ര

ഈ ട്രക്കിൽ 32 ഓളം ജീവനക്കാരുണ്ട്. ട്രക്ക് റോഡിൽ വളരെ സാവധാനത്തിൽ നീങ്ങുന്നതിനാൽ, ഈ ക്രൂ മമ്പർമാരിൽ ഭൂരിഭാഗവും ട്രക്കിനരികിലൂടെ നടന്ന് കാർഗോ സുരക്ഷിതമാണോ എന്നും നീങ്ങുമ്പോൾ മറ്റൊന്നിലും തട്ടുന്നില്ലെന്നും പരിശോധിക്കുന്നു.

ഈ മാസം ആദ്യം കേരളത്തിൽ പ്രവേശിച്ച ഈ യന്ത്രം ഏതാനും ദിവസങ്ങൾക്കുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബഹിരാകാശ കേന്ദ്രത്തിലെ അധികാരികൾ പറയുന്നതനുസരിച്ച് ഈ മാസം അവസാനത്തോടെ ഇത് കമ്മീഷൻ ചെയ്യും.

Most Read Articles

Malayalam
English summary
Truck Carrying A Huge Cargo Takes One Year To Reach Kerala From Maharashtra. Read in Malayalam.
Story first published: Saturday, July 18, 2020, 18:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X