ട്രക്ക് ഓടിച്ച് സർദാർജി സമ്പാദിക്കുന്നത് 1.6 കോടി രൂപ — വീഡിയോ

പ്രതിവര്‍ഷം ആയിരക്കണക്കിനാളുകളാണ് യുഎസ്എയിലേക്ക് കുടിയേറിപ്പാര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇക്കൂട്ടരില്‍ ചിലരെങ്കിലും ഈ കടമ്പ കടക്കുന്നുമുണ്ട്. ഇന്ത്യയില്‍ നിന്നും ഒരുപാട് പേരാണ് യുഎസ്എയില്‍ എത്തുന്നത്. ഇത് ദശകങ്ങളായി തുടര്‍ന്ന് പോരുന്നൊരു പ്രക്രിയയുമാണ്. അത്തരത്തില്‍ ഇന്ത്യയില്‍ നിന്നും യുഎസിലെത്തിയ സിഖ് കുടിയേറ്റക്കാരനാണ് സത്‌നാം സിംഗ്. യുഎസ്എയില്‍ സെമി ട്രക്ക് ഡ്രൈവറാണ് സത്‌നാം സിംഗ് ഇപ്പോള്‍.

ട്രക്ക് ഓടിച്ച് സർദാർജി സമ്പാദിക്കുന്നത് 1.6 കോടി രൂപ — വീഡിയോ

യുഎസിലെ ഹൈവേകളിലൂടെയുള്ള യാത്രകളില്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ സത്‌നാം വിവരിക്കുന്ന വീഡിയോയാണ് ചുവടെ നല്‍കിയിരിക്കുന്നത്. പ്രമുഖ വാര്‍ത്ത ചാനലായ അല്‍ ജസീറയുമായിനടന്ന അഭിമുഖത്തിലാണ് തന്റെ ദൈനംദിന ജീവിതത്തെക്കുറിച്ചും സമ്പാദ്യത്തെക്കുറിച്ചും സത്‌നാം മനസ് തുറക്കുന്നത്.

ട്രക്ക് ഓടിച്ച് സർദാർജി സമ്പാദിക്കുന്നത് 1.6 കോടി രൂപ — വീഡിയോ

1970 -കളില്‍ യുഎസിലെത്തിയ ഇദ്ദേഹം ട്രക്ക് ഡ്രൈവറാകുന്നതിന് മുമ്പ് ഒരു കൃഷിസ്ഥലത്താണ് ജോലി ചെയ്തിരുന്നത്. നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ 'ലിറ്റില്‍ പഞ്ചാബ്' എന്നറിയപ്പെടുന്ന യൂബ സിറ്റിയിലാണ് സത്‌നാം സിംഗ് ജീവിക്കുന്നത്.

Most Read:വിദ്യാ ബാലന്റെ യാത്ര ഇനി ബെൻസ് E ക്ലാസിൽ

ട്രക്ക് ഓടിച്ച് സർദാർജി സമ്പാദിക്കുന്നത് 1.6 കോടി രൂപ — വീഡിയോ

പഞ്ചാബികളും സിഖുകാരും തിങ്ങിപ്പാര്‍ക്കുന്നൊരിടമായത് കൊണ്ടാണ് ഇവിടം ലിറ്റില്‍ പഞ്ചാബ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്നത്. തന്റെ ജോലിയുടെ ഭാഗമായി നീണ്ട മണിക്കൂറുകള്‍ ട്രക്കില്‍ത്തന്നെ ചെലവഴിക്കാറുണ്ടെന്നാണ് സത്‌നാം പറയുന്നത്.

ട്രക്ക് ഓടിച്ച് സർദാർജി സമ്പാദിക്കുന്നത് 1.6 കോടി രൂപ — വീഡിയോ

അഭിമുഖം നല്‍കുമ്പോഴും ജോലിയുടെ ഭാഗമായുള്ള മൊബൈല്‍ കോളുകള്‍ വരുന്നുണ്ടായിരുന്നു. യുഎസില്‍ ട്രക്ക് ഡ്രൈവറായി ആയിരക്കണക്കിന് സിഖ് കുടിയേറ്റക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരങ്ങള്‍.

ട്രക്ക് ഓടിച്ച് സർദാർജി സമ്പാദിക്കുന്നത് 1.6 കോടി രൂപ — വീഡിയോ

റിപ്പോര്‍ട്ടര്‍ സത്‌നാം സിംഗിന്റെ സമ്പാദ്യം എത്രയുണ്ടെന്ന് ചോദിച്ചപ്പോള്‍, അദ്ദേഹം മറുപടി നല്‍കിയത് ഇങ്ങനെയായിരുന്നു; ദിവസം 10 മുതല്‍ 12 മണിക്കൂര്‍ വരെ നീളുന്ന ജോലിയില്‍ ഒരു ട്രക്ക് ഡ്രൈവര്‍ക്ക് പ്രതിവര്‍ഷം 200,000 - 225,000 ഡോളര്‍ വരെ സമ്പാദിക്കാനാവും.

ട്രക്ക് ഓടിച്ച് സർദാർജി സമ്പാദിക്കുന്നത് 1.6 കോടി രൂപ — വീഡിയോ

അതായത് 1.57 കോടി ഇന്ത്യന്‍ രൂപ. ഇത് പ്രതിമാസം ഏകദേശം 13 ലക്ഷം രൂപ വരെയായിരിക്കും. ഇതില്‍ വാഹനത്തിന്റെ മെയിന്റനെന്‍സും ഇന്ധന ചെലവും മറ്റും ഉള്‍പ്പെടുന്നു. ദിവസവും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഉച്ചഭക്ഷണം എടുക്കാറുണ്ടെന്ന് സത്‌നാം പറയുന്നു.

ട്രക്ക് ഓടിച്ച് സർദാർജി സമ്പാദിക്കുന്നത് 1.6 കോടി രൂപ — വീഡിയോ

ഉച്ചഭക്ഷണം എടുക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഹൈവേകളിലെ പഞ്ചാബി റെസ്റ്ററന്റുകളെ ആശ്രയിക്കുമെന്നും ഇദ്ദേഹം പറയുന്നു. കൂടാതെ ജോലിക്കിടയിലൊരു ചായ കുടിക്കണമെങ്കില്‍ അതിനും സത്‌നാം വഴി കണ്ടിട്ടുണ്ട്‌.

Most Read:ട്രയല്‍ഹൊക്ക് എഡിഷനുമായി ജീപ്പ് കോമ്പസ്, ബുക്കിംഗ് ജൂണ്‍ പകുതിയോടെ

ട്രക്ക് ഓടിച്ച് സർദാർജി സമ്പാദിക്കുന്നത് 1.6 കോടി രൂപ — വീഡിയോ

ലഘു പാചകത്തിനായൊരു സ്റ്റവും വസ്ത്രങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലവും ഒന്ന് വിശ്രമിക്കണമെങ്കില്‍ ബെഡും ട്രക്കിലുണ്ടെന്ന് സത്‌നാം സിംഗ് കാണിച്ച് തരുന്നു. സിഖുകാരനായത് കൊണ്ട് തന്നെ ടര്‍ബ്ബനും നീണ്ട താടിയും സത്‌നാം കാത്തുസൂക്ഷിക്കുന്നു.

ട്രക്ക് ഓടിച്ച് സർദാർജി സമ്പാദിക്കുന്നത് 1.6 കോടി രൂപ — വീഡിയോ

എന്നാല്‍ ചിലര്‍ ഇതു കണ്ട് തന്നെ ഒസാമ ബിന്‍ ലാദനോട് ഉപമിക്കാറുണ്ടെന്നും സത്‌നാം പറയുന്നു. ചില അമേരിക്കക്കാര്‍ ഇന്ത്യക്കാരോടുള്ള വെറുപ്പ് പ്രകടിപ്പിക്കാറുണ്ടെന്നും അമേരിക്കക്കാരുടെ ജോലി മുഴുവന്‍ ഇന്ത്യക്കാര്‍ തട്ടിയെടുക്കുകയാണെന്നുമാണ് ഇവരുടെ വാദം.

ട്രക്ക് ഓടിച്ച് സർദാർജി സമ്പാദിക്കുന്നത് 1.6 കോടി രൂപ — വീഡിയോ

എന്നാല്‍ റിപ്പോര്‍ട്ടര്‍ പറയുന്നത് യുഎസ്എ നിലവില്‍ ട്രക്ക് ഡ്രൈവര്‍മാരുടെ ക്ഷാമം നേരിടുകയാണെന്നാണ്. ദിവസങ്ങളോളം സ്വന്തം വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്നതാണ് ട്രക്ക് ഡ്രൈവര്‍ ജോലിയ്ക്ക് ആളെ കിട്ടാതെ വരുന്നതെന്നാണ് റിപ്പോര്‍ട്ടര്‍ പറയുന്നത്.

സിഖുകാരുള്‍പ്പടെ വലിയൊരു ഭൂരിഭാഗം ഇന്ത്യക്കാരാണ് യുഎസ്എയിലുള്ളത്. ഇത് കൂടാതെ എല്ലാ വിശേഷ ദിവസങ്ങളും ഇന്ത്യക്കാര്‍ ഒരുമിച്ച് ആഘോഷിക്കുന്നുണ്ടെന്ന് സത്‌നാം വീഡിയോയിലൂടെ കാണിച്ച് തരുന്നു.

ട്രക്ക് ഓടിച്ച് സർദാർജി സമ്പാദിക്കുന്നത് 1.6 കോടി രൂപ — വീഡിയോ

1972 -ല്‍ മെക്‌സിക്കോ അതിര്‍ത്തി കടന്നാണ് സത്‌നാം യുഎസ്എയിലെത്തുന്നത്. യുഎസ്എയിലെത്തുന്നതിനായി ആറോളം രാജ്യങ്ങളാണ് ഇദ്ദേഹം മറികടന്നത്.

Most Read:ടൊയോട്ട ലേബലില്‍ മാരുതി ബലെനോ വരുന്നൂ - പുതിയ ഗ്ലാന്‍സ ജൂണില്‍

ട്രക്ക് ഓടിച്ച് സർദാർജി സമ്പാദിക്കുന്നത് 1.6 കോടി രൂപ — വീഡിയോ

അതിര്‍ത്തിയില്‍ വച്ച് സത്‌നാം പിടിക്കപ്പെട്ടെങ്കിലും ചില യുഎസ് കസ്റ്റംസ് അധികൃതര്‍ ഇദ്ദേഹത്തെ പോവാന്‍ അനുവദിക്കുകയായിരുന്നു. പിന്നീട് കുറച്ച് മാസങ്ങള്‍ക്ക് ശേഷം സത്‌നാമിന് ഗ്രീന്‍ കാര്‍ഡ് ലഭിക്കുകയായിരുന്നു. നിരവധി പേരാണ് സത്‌നാം സിംഗിന്റെ മാതൃകയില്‍ യുഎസ്എയില്‍ എത്തിയിരിക്കുന്നത്.

Source: AJ+

Most Read Articles

Malayalam
English summary
US Based Truck Driver Sardar Reveals His Life and Earnings In an Interview: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X