സുമോ ഗുസ്തിയിൽ നിന്നല്ല ടാറ്റ സുമോയുടെ പേരിന് പിന്നിലുള്ള യഥാർഥ കഥ

ഇന്ത്യയിലെ യഥാർത്ഥ # വോക്കൽ‌ഫോർ‌ലോക്കൽ‌ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസിന് ഒരു നീണ്ട ചരിത്രമുണ്ട്. ഇന്ന് നാം ഇവിടെ ബ്രാൻഡിന്റെ മോഡൽ നിരയിലെ ഏറ്റവും മികച്ച കാറുകളിലൊന്നായ ടാറ്റ സുമോയെക്കുറിച്ച് ചില കാര്യങ്ങൾ ചിന്തിക്കാനും വെളിപ്പെടുത്താനും പോവുകയാണ്.

സുമോ ഗുസ്തിയിൽ നിന്നല്ല ടാറ്റ സുമോയുടെ പേരിന് പിന്നിലുള്ള യഥാർഥ കഥ

സുമോ എന്ന പേര് കേട്ടിട്ടില്ലാത്ത ആരും തന്നെ നമ്മുടെ രാജ്യത്ത് ഉണ്ടാവില്ല. ഞങ്ങൾ ഇവിടെ സുമോയുടെ പരിണാമം പരിശോധിക്കാൻ പോകുന്നില്ല, അത് മിക്കവാറും എല്ലാവർക്കും തന്നെ അറിയാവുന്നതാണ്.

സുമോ ഗുസ്തിയിൽ നിന്നല്ല ടാറ്റ സുമോയുടെ പേരിന് പിന്നിലുള്ള യഥാർഥ കഥ

ഇന്ന്, നമ്മൾ ഈ ഐതിഹാസിഹ നേയിപ്ലേറ്റിന്റെ ഭൂതകാലത്തിലേക്ക് പോവുകയാണ്, ടാറ്റ സുമോയ്ക്ക് ആ പേര് യഥാർഥത്തിൽ എങ്ങനെയാണ് ലഭിച്ചതെന്ന് വെളിപ്പെടുത്തുകയാണ് എന്റെ ലക്ഷ്യം.

സുമോ ഗുസ്തിയിൽ നിന്നല്ല ടാറ്റ സുമോയുടെ പേരിന് പിന്നിലുള്ള യഥാർഥ കഥ

സമമോ എന്നത് എല്ലാവർക്കും അറിയാവുന്നത് പോലെ ജപ്പാനിലെ ഗുസ്തി മത്സരത്തിന്റെ ഒരു രൂപമാണ്. ഈ കളിയിൽ, ഒരു റിക്കിഷി (ഗുസ്തി) എതിരാളിയെ വൃത്താകൃതിയിലുള്ള വലയത്തിൽ നിന്ന് താഴേക്ക് തള്ളിയിട്ട് പുറത്താക്കണം. ജപ്പാനിലെ ദേശീയ കായിക വിനോദമായ ഇതിന് രാജ്യത്ത് വലിയ ആരാധകരുണ്ട്. ഈ രീതിയിലുള്ള കായികവിനോദം 1185 മുതലുള്ളതാണ്.

സുമോ ഗുസ്തിയിൽ നിന്നല്ല ടാറ്റ സുമോയുടെ പേരിന് പിന്നിലുള്ള യഥാർഥ കഥ

ടാറ്റ സുമോയ്ക്ക് അതിന്റെ പേര് ഈ കായിക വിനോദത്തിൽ നിന്നാണ് ലഭിച്ചതെന്ന് പലരും കരുതുന്നു. ടാറ്റ സുമോ അധികാരത്തിന്റെയും പൗരുഷത്തിന്റേയും പ്രതീകമായിരുന്നു. അതിനാൽ, ഇതാണ് ആളുകളെ അതിന്റെ പേരും ജാപ്പനീസ് ഗുസ്തിയും തമ്മിൽ ബന്ധിപ്പിച്ചത് എന്ന് കരുതാം.

സുമോ ഗുസ്തിയിൽ നിന്നല്ല ടാറ്റ സുമോയുടെ പേരിന് പിന്നിലുള്ള യഥാർഥ കഥ

എന്നാൽ, അതല്ലാതെ ഈ പേരിന് പിന്നിൽ എന്താണ്?

ടാറ്റാ മോട്ടോർസ് മുമ്പ് TELCO എന്നറിയപ്പെട്ടിരുന്നു. അന്നത്തെ ടാറ്റ എഞ്ചിനീയറിംഗ് ആന്റ് ലോക്കോമോട്ടീവ് കമ്പനി (TELCO) സിഇഒ ആയിരുന്നു സുമന്ത് മോൽഗോക്കർ (Sumant Moolgaokar).

സുമോ ഗുസ്തിയിൽ നിന്നല്ല ടാറ്റ സുമോയുടെ പേരിന് പിന്നിലുള്ള യഥാർഥ കഥ

ഉച്ചഭക്ഷണ സമയത്ത്, സഹപ്രവർത്തകർക്ക് അറിയാത്ത എവിടെയ്ക്കോ സുമന്ത് ഓഫീസിൽ നിന്ന് പുറത്ത് പോകുമായിരുന്നു. ഇദ്ദേഹത്തിന്റെ ഈ രഹസ്യ യാത്രയിൽ ഉന്നത മാനേജ്‌മെന്റുകൾക്ക് സംശയമുണ്ടായി.

സുമോ ഗുസ്തിയിൽ നിന്നല്ല ടാറ്റ സുമോയുടെ പേരിന് പിന്നിലുള്ള യഥാർഥ കഥ

ഫൈ സ്റ്റാർ ഹോട്ടലിൽ ഉച്ചഭക്ഷണം നൽകി ഏതാനും ടാറ്റ ഡീലർമാർ അദ്ദേഹത്തിന് കൈക്കൂലി നൽകാൻ ശ്രമിക്കുകയാണെന്ന് ചിലർ കരുതി. അതിനാൽ, സത്യം കണ്ടെത്താനുള്ള നീക്കത്തിന് സഹപ്രവർത്തകർ തുടക്കം കുറിച്ചു. പിന്നീട്, നമ്മൾ ജയിംസ് ബോണ്ട് പടങ്ങളിൽ കാണുന്നത് പോലെ കർശന നിരീക്ഷണത്തിന് കീഴിലായിരുന്നു സുമന്ത്.

സുമോ ഗുസ്തിയിൽ നിന്നല്ല ടാറ്റ സുമോയുടെ പേരിന് പിന്നിലുള്ള യഥാർഥ കഥ

അങ്ങനെയിരിക്കെ ഒരു ദിവസം, സുമന്ത് ഫാക്ടറി പരിസരത്തിന് പുറത്ത് പോകുമ്പോൾ അദ്ദേഹത്തെ പിന്തുടരാൻ മാനേജ്‌മെന്റ് തീരുമാനിച്ചു. എന്നാൽ അവർ കണ്ടെത്തിയത് തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യമാണ്.

സുമോ ഗുസ്തിയിൽ നിന്നല്ല ടാറ്റ സുമോയുടെ പേരിന് പിന്നിലുള്ള യഥാർഥ കഥ

ഒരു ഫാൻസി ഫൈവ്സ്റ്റാർ ഹോട്ടലിന് പുറത്ത് കാർ പാർക്ക് ചെയ്തിരിക്കും എന്ന് പ്രതീക്ഷിച്ച അവർ അതിനുപകരം, ഒരു ഹൈവേ ധാബയുടെ തുറന്ന പാർക്കിംഗിൽ കിടക്കുന്ന സുമന്തിന്റെ കാറാണ് കണ്ടെത്തിയത്. ചില ട്രക്ക് ഡ്രൈവർമാരുമായി ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു അദ്ദേഹം.

സുമോ ഗുസ്തിയിൽ നിന്നല്ല ടാറ്റ സുമോയുടെ പേരിന് പിന്നിലുള്ള യഥാർഥ കഥ

ടാറ്റ ട്രക്കുകളെക്കുറിച്ച് ട്രക്ക് ഡ്രൈവർമാരിൽ നിന്ന് ഫീഡ്ബാക്ക് എടുത്ത് സുമന്ത് യഥാർത്ഥത്തിൽ ത്നറെ ജോലിയിൽ ഒരു പടി മുന്നോട്ട് പോവുകയാണെന്ന് മാനേജുമെന്റ് അപ്പോളാണ് കണ്ടെത്തിയത്. ഡ്രൈവർമാർ റിപ്പോർട്ട് ചെയ്ത പ്രശ്‌നങ്ങൾക്കനുസൃതമായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. ഉച്ചഭക്ഷണത്തിന് ശേഷം അദ്ദേഹം ഓഫീസിലെത്തി തന്റെ കണ്ടെത്തലുകൾ TELCO -യുടെ R&D ടീമുമായി പങ്കിടും.

സുമോ ഗുസ്തിയിൽ നിന്നല്ല ടാറ്റ സുമോയുടെ പേരിന് പിന്നിലുള്ള യഥാർഥ കഥ

പിന്നീട് സു-മന്ത് മോ-ഒൽഗോക്കർ ('SU'mant 'MO'olgaokar), എന്ന അദ്ദേഹത്തിന്റെ പേരിന്റെ ഇനീഷ്യലുകൾ എസ്‌യുവിയുടെ പേരിന് പ്രചോദനമായി. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും അർപ്പണബോധവുമാണ് ടാറ്റ മോട്ടോർസ് R&D ഡിവിഷനെ വൻ ഉയരങ്ങളിലേക്ക് നയിച്ചത്. 1990 -ൽ ഇന്ത്യൻ ഗവൺമെന്റിന്റെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ അവാർഡും അദ്ദേഹത്തിന് ലഭിച്ചു.

Most Read Articles

Malayalam
English summary
True Story Behind The Name Of Tata Sumo SUV. Read in Malayalam.
Story first published: Sunday, June 20, 2021, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X