ട്യൂസോൺ പ്രൈം; ഹ്യുണ്ടായി ഷോറൂമിലെ വ്യത്യസ്ത സെയിൽസ്മാൻ ശ്രദ്ധ നേടുന്നു

നിങ്ങൾ ഒരു പുതിയ കാർ വാങ്ങാൻ ഒരു കാർ ഷോറൂമിലേക്ക് കയറി ചെല്ലുമ്പോൾ ഒരു നായ നിങ്ങളെ അഭിവാദ്യം ചെയ്യ്തു വാലാട്ടിക്കൊണ്ട് എത്തുന്നതായി സങ്കൽപ്പിക്കുക. വളരെ പുോസീറ്റീവായ ഒരു അനുഭവം ആയിരിക്കുമല്ലേ?

ട്യൂസോൺ പ്രൈം; ഹ്യുണ്ടായി ഷോറൂമിലെ വ്യത്യസ്ത സെയിൽസ്മാൻ ശ്രദ്ധ നേടുന്നു

ആ സങ്കൽപ്പിക്കാൻ കൊള്ളാം എന്നാണ് നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത് എങ്കിൽ ഞങ്ങൾ ഒരു സിനിമയിലെ രംഗം വിവരിച്ചതല്ല എന്ന് വ്യക്തമാക്കട്ടെ, കാരണം ഇത് നിലവിൽ ബ്രസീലിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. അവിടെ ഒരു ഹ്യുണ്ടായി ഷോറൂം വഴിതെറ്റിയെത്തിയ വളരെ സൗഹാർദമായ ഒരു നായയെ ജീവനക്കാരനായി നിയമിച്ചിരിക്കുകയാണ്.

ട്യൂസോൺ പ്രൈം; ഹ്യുണ്ടായി ഷോറൂമിലെ വ്യത്യസ്ത സെയിൽസ്മാൻ ശ്രദ്ധ നേടുന്നു

ഈ മിടുക്കനെ സ്നേഹപൂർവ്വം ട്യൂസോൺ പ്രൈം എന്ന് വിളിക്കുന്നു. പേര് മാത്രമല്ല ഇവന് സ്വന്തം ഐഡി കാർഡുമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഈ നാല് കാലി ജീവനക്കാരന്റെ ചിത്രങ്ങൾ‌ ഇൻറർ‌നെറ്റിലുടനീളം ഉപഭോക്ത ഹൃദയങ്ങൾ കീഴടക്കുകയാണ്.

MOST READ: പെൺകുട്ടിയുടെ RXZ വൈറൽ വീഡിയോയ്ക്ക് പിന്നാലെ മുട്ടൻ പണിയുമായി MVD

ട്യൂസോൺ പ്രൈം; ഹ്യുണ്ടായി ഷോറൂമിലെ വ്യത്യസ്ത സെയിൽസ്മാൻ ശ്രദ്ധ നേടുന്നു

ട്യൂസോൺ പ്രൈം ദിവസവും ഷോറൂമിന് മുന്നിൽ ചുറ്റിപറ്റി നിൽക്കുക പതിവായിരുന്നു, അങ്ങനെയിരിക്കെയാണ് ജീവനക്കാർ അവനെ ടീമിന്റെ അവിഭാജ്യ ഘടകമാക്കാൻ തീരുമാനിച്ചത്. ടീമിന് ഈ പുതിയ കൂട്ടിച്ചേർക്കൽ എത്ര മനോഹരമാണെന്ന് നോക്കുമ്പോൾ, ഈ പ്രത്യേക ഡീലർഷിപ്പിന്റെ വിൽപ്പനയിൽ ഒരു കുതിച്ചുചാട്ടം ഉണ്ടാവുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

ട്യൂസോൺ പ്രൈം; ഹ്യുണ്ടായി ഷോറൂമിലെ വ്യത്യസ്ത സെയിൽസ്മാൻ ശ്രദ്ധ നേടുന്നു

ഗസറ്റിലെ ഒരു റിപ്പോർട്ട് അനുസരിച്ച് മരിയാനോ എന്ന വ്യക്തിക്ക് നായയോട് സഹതാപം തോന്നിയതിനാൽ അവനെ അകത്തേക്ക് കൊണ്ടുവന്ന് ഭക്ഷണവും വെള്ളവും വാഗ്ദാനം ചെയ്തു. അതിനു ശേഷം നായ അവിടെ തന്നെ തുടർന്നു.

MOST READ: സ്‌കോഡ കോഡിയാക് എസ്‌യുവിയുടെ അരങ്ങേറ്റം വൈകും; ഭാവിയില്‍ ടര്‍ബോ എഞ്ചിനും

ട്യൂസോൺ പ്രൈം; ഹ്യുണ്ടായി ഷോറൂമിലെ വ്യത്യസ്ത സെയിൽസ്മാൻ ശ്രദ്ധ നേടുന്നു

സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിട്ട ഫോട്ടോകളിൽ, ഇപ്പോൾ ട്യൂസോൺ പ്രൈം എന്ന് പേരിട്ടിരിക്കുന്ന നാൽ കാലി ജീവനക്കാരൻ പുതിയ കാറുകൾക്ക് സമീപം ഇരിക്കുന്നതായി കാണാം. മറ്റൊരു ഫോട്ടോ അവനെ സ്റ്റോറിന്റെ വാതിലിനു പുറത്ത് കാണിക്കുന്നു.

ട്യൂസോൺ പ്രൈം; ഹ്യുണ്ടായി ഷോറൂമിലെ വ്യത്യസ്ത സെയിൽസ്മാൻ ശ്രദ്ധ നേടുന്നു

2020 മെയ് 21 -ന് ബ്രസീലിലെ എസ്പിരിറ്റോ സാന്റോ സംസ്ഥാനത്തെ സെറയിൽ ഒരു കാർ ഔട്ട്‌ലെറ്റ് നായയെ ദത്തെടുത്തു. അതിനുശേഷം, എയർ കണ്ടീഷൻ ചെയ്ത ഷോറൂമിനുള്ളിൽ അവൻ സ്വന്തം കെന്നലിൽ താമസിക്കുന്നു.

MOST READ: മാരുതി എസ്-ക്രോസ് പെട്രോൾ പതിപ്പ് വിപണിയിലെത്തി; വില 8.39 ലക്ഷം രൂപ

ട്യൂസോൺ പ്രൈം; ഹ്യുണ്ടായി ഷോറൂമിലെ വ്യത്യസ്ത സെയിൽസ്മാൻ ശ്രദ്ധ നേടുന്നു

അവന്റെ ആഹാരം, ആരോഗ്യം, ശുചിത്വം എന്നിവ ജീവനക്കാർ ശ്രദ്ധിക്കുന്നു. ഹ്യുണ്ടായി ഷോറൂമിന്റെ ഔദ്യോഗിക അംബാസഡറും മോഡലും ആയതിനാൽ ഔട്ട്‌ലെറ്റിന്റെ മുഖമായി അവൻ പ്രവർത്തിക്കുന്നു.

ട്യൂസോൺ പ്രൈം; ഹ്യുണ്ടായി ഷോറൂമിലെ വ്യത്യസ്ത സെയിൽസ്മാൻ ശ്രദ്ധ നേടുന്നു

നിങ്ങൾ ഒരു കമ്പനിയുടെ ജീവനക്കാരനാണെങ്കിൽ, ചില ചുമതലകൾ നിർവഹിക്കാൻ നിങ്ങൾ ബാധ്യസ്ഥനാണ്, അതുപോലെ നിങ്ങൾ ഡീലർഷിപ്പിന്റെ മുഖമാകുമ്പോൾ, അത് ചില ഉത്തരവാദിത്തങ്ങളും ഉൾക്കൊള്ളുന്നു.

MOST READ: ഇനി അധികം മുടക്കണം, ബിഎസ്-VI FZ മോഡലുകളുടെ വിലയിലും പരിഷ്ക്കരണം നടപ്പിലാക്കി യമഹ

ട്യൂസോൺ പ്രൈം; ഹ്യുണ്ടായി ഷോറൂമിലെ വ്യത്യസ്ത സെയിൽസ്മാൻ ശ്രദ്ധ നേടുന്നു

പ്രവേശന കവാടത്തിന്റെ കാവലും ഉപഭോക്താക്കളുമായി ഇടപഴകുന്നതും ട്യൂസോൺ പ്രൈമിന്റെ പ്രധാന ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ തിരക്കേറിയ ജോലി സമയങ്ങൾക്കിടയിൽ അല്പം വിശ്രമിക്കാൻ സഹപ്രവർത്തകരെ അവൻ സഹായിക്കുന്നു.

ട്യൂസോൺ പ്രൈം; ഹ്യുണ്ടായി ഷോറൂമിലെ വ്യത്യസ്ത സെയിൽസ്മാൻ ശ്രദ്ധ നേടുന്നു

തുടക്കത്തിൽ, നായയ്ക്ക് അഭയം നൽകിയതേയുള്ളൂ, എന്നാൽ ഉപഭോക്താക്കളെ അഭിവാദ്യം ചെയ്യാനും സംവദിക്കാനുമുള്ള അവന്റെ കഴിവ് അവന് പ്രമോഷൻ നേടി കൊടുത്തു.

ട്യൂസോൺ പ്രൈം; ഹ്യുണ്ടായി ഷോറൂമിലെ വ്യത്യസ്ത സെയിൽസ്മാൻ ശ്രദ്ധ നേടുന്നു

സ്റ്റോറിലെ ട്യൂസന്റെ ഉപഭോക്തൃ ഇടപെടലിനുള്ള ഫീഡ്‌ബാക്ക് വളരെ പോസിറ്റീവാണെന്ന് ഷോറൂം മാനേജർ എമേർസൺ മരിയാനോ അറിയിച്ചു.

ട്യൂസോൺ പ്രൈം; ഹ്യുണ്ടായി ഷോറൂമിലെ വ്യത്യസ്ത സെയിൽസ്മാൻ ശ്രദ്ധ നേടുന്നു

നായയുടെ വളരെ കരുതലും ശാന്തവുമായ സ്വഭാവത്തിൽ ഔട്ട്‌ലെറ്റിലെ പരിസ്ഥിതി മെച്ചപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. നായയെ കാണാനും സമ്മാനങ്ങൾ നൽകാനും കാർ വാങ്ങിയ ശേഷവും നിരവധി ഉപഭോക്താക്കൾ ഷോറൂമിലേക്ക് മടങ്ങി എത്താറുണ്ടെന്നും മരിയാനോ മാധ്യമങ്ങളോട് പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Tucson Prime New Salesman In Hyundai Showroom Becomes A Sensation. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X