ഫോർഡ് എൻഡവറും ട്രാക്ടറും തമ്മിൽ വടംവലി, ആര് ജയിക്കും? — വീഡിയോ

എല്ലാ തരത്തിലുള്ള ഭൂപ്രദേശങ്ങളിലും ചെന്നെത്താനുള്ള രീതിയിലാണ് എസ്‌യുവി വാഹനങ്ങളുടെ നിർമ്മിതി. കോമ്പാക്റ്റ്, സോഫ്റ്റ് റോഡർ എന്നിവയിൽ തുടങ്ങി ആദ്യകാല എസ്‌യുവികൾ വരെ വളരെ മോശമായ നിരത്തുകളിലും നല്ല പ്രകടനം കാഴ്ചവെക്കാറുണ്ട്.

ഫോർഡ് എൻഡവറും ട്രാക്ടറും തമ്മിൽ വടംവലി, ആര് ജയിക്കും? — വീഡിയോ

എന്ത് കൊണ്ടാണ് ഇത് പറയുന്നതെന്നാൽ താഴെ കൊടുത്തിരിക്കുന്നത് ഫോർഡ് എൻഡവറും ഒരു ട്രാക്ടറും തമ്മിലുള്ള വടംവലിയാണ്. ആര് ജയിക്കും എന്ന ചോദ്യം ഉയരുമ്പോൾ നിസംശയം എല്ലാവരും പറയുന്ന ഉത്തരം ട്രാക്ടർ എന്ന് തന്നെ ആയിരിക്കും.

ഫോർഡ് എൻഡവറും ട്രാക്ടറും തമ്മിൽ വടംവലി, ആര് ജയിക്കും? — വീഡിയോ

എങ്കിൽ നിങ്ങൾ നേരിട്ട് തന്നെ കണ്ടോളൂ ആരാണ് വിജയിക്കുന്നതെന്ന്.

എല്ലാവരുടെയും സങ്കല്പത്തിന് വിരുദ്ധമായി വടംവലി മൽസരത്തിൽ ട്രാക്ടറിനെ മലർത്തിയടിച്ചാണ് ഫോർഡ് എൻഡവർ വിജയക്കൊടി പാറിച്ചത്. ഫോർഡ് എൻഡവർ, ട്രാക്ടറിനെ വലിച്ച് കൊണ്ട് പോവുന്നതായാണ് വീഡിയോ അവസാനിക്കുന്നത്.

ഫോർഡ് എൻഡവറും ട്രാക്ടറും തമ്മിൽ വടംവലി, ആര് ജയിക്കും? — വീഡിയോ

തുടക്കത്തിൽ ട്രാക്ടർ മേധാവിത്വം സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും പിന്നീടത് തുടരാൻ സാധിക്കാതെ വരികയായിരുന്നു. കൃഷിസ്ഥലങ്ങളിലും മറ്റ് പരുപരുത്ത പ്രദേശങ്ങളിലും ഉപയോഗിക്കുന്ന ട്രാക്ടറിന് ഇത്തരത്തിലുള്ള അവസ്ഥ വരാനുള്ള കാരണമെന്താണെന്ന് നമുക്ക് നോക്കാം.

വീഡിയോയിൽ കാണുന്ന ട്രാക്ടർ സ്വരാജ് 744 Fe മോഡലാണ്.

ഫോർഡ് എൻഡവറും ട്രാക്ടറും തമ്മിൽ വടംവലി, ആര് ജയിക്കും? — വീഡിയോ

ഇതിന്റെ 3136 സിസി ഡീസൽ എഞ്ചിൻ 45 Bhp കരുത്ത് നൽകുന്നുണ്ട്. മുന്നിലേക്ക് 8 ഗിയറും പിന്നിലേക്ക് 2 ഗിയറുമാണുള്ളത്. സാധാരണഗതിയിൽ ഇത്തരത്തിലുള്ള മൽസരങ്ങളിൽ ഒന്നുകിൽ ട്രാക്ടർ ജയിക്കുകയോ അല്ലെങ്കിൽ സമാസമം ആവുകയോ ആണ് പതിവ്.

ഫോർഡ് എൻഡവറും ട്രാക്ടറും തമ്മിൽ വടംവലി, ആര് ജയിക്കും? — വീഡിയോ

പക്ഷേ, ഇവിടെ ആ പ്രതീക്ഷ എല്ലാം തന്നെ കാറ്റിൽ പറത്തിക്കൊണ്ടാണ് ഫോർഡ് എൻഡവർ മുന്നേറിയത്. ട്രാക്ടറിന് ഒരുപാട് ഗിയറുകൾ ഉള്ളതുകൊണ്ട് തന്നെ അതിന്റെ ടോർഖ് പല മടങ്ങ് വർധിപ്പിക്കാൻ സാധിക്കും. അതാണ് പല വീഡിയോകളിലും ഇത്തരത്തിലുള്ള മൽസരങ്ങളിൽ സ്ഥാനഭ്രംശം സംഭവിക്കാതെ ട്രാക്ടർ ഉറച്ച് നിൽക്കാനുള്ള കാരണം.

എതായാലും ഇവിടെ ട്രാക്ടറിനെ പിന്നിലാക്കി എൻഡവർ തന്റെ കരുത്ത് തെളിയിച്ചിരിക്കുകയാണ്.

എസ്‌യുവിയെക്കാളും കരുത്ത് ട്രാക്ടറിനുണ്ടെങ്കിലും ഫലം വിപരീതമായാണ് സംഭവിക്കുന്നത്. 197 Bhp കരുത്താണ് എൻഡവറിന്റെ കരുത്ത്. അതായത് ട്രാക്ടറിനെക്കാളും ഇരട്ടിയിലധികം. ഇത് മുതൽക്കൂട്ടായി എടുത്തതാണ് എൻഡവറിന് തുണയായത്. ഭീമാകാരമായ ടയറുകൾ ട്രാക്ടറിന് പലപ്പോഴും മൽസരത്തിൽ മുൻതൂക്കം നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാനവിജയം എൻഡവർ കൈക്കലാക്കുകയായിരുന്നു. അടുത്ത് തന്നെ എൻഡവർ മുഖം മിനുക്കിയെത്താൻ സാധ്യതയുണ്ട്. നിലവിൽ ഈ എസ്‌യുവിയ്ക്ക് 2.2 ലിറ്റർ എഞ്ചിനാണുള്ളത്. 3.2 ലിറ്റർ എഞ്ചിനിലും ഇത് ലഭ്യമാണ്. എൻഡവറിന്റെ ബേസ് മോഡലിന് 26.82 ലക്ഷം രൂപയും ടോപ് മോഡലിന് 33.31 ലക്ഷം രൂപയുമാണ് ദില്ലി എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
tug of war between ford endeavour and swaraj tractor: read in malayalam
Story first published: Monday, January 7, 2019, 12:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X