കൊവിഡ് -19 നെ നേരിടാൻ 30 കോടി ധനസഹായം പ്രഖ്യാപിച്ച് ടിവിഎസ്

കൊവിഡ് -19 മഹാമാരിയുടെ പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിന് ടിവിഎസ് മോട്ടോർ കമ്പനി 30 കോടി രൂപയുടെ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിച്ചു. ശ്രീനിവാസൻ സർവീസസ് ട്രസ്റ്റ് (SST), ടിവിഎസ് മോട്ടോർ കമ്പനിയുടെ സോഷ്യൽ ഡിവിഷൻ, സുന്ദരം-ക്ലേട്ടൺ ലിമിറ്റഡ് എന്നിവയാണ് ധനസഹായം നൽകുന്നത്.

കൊവിഡ് -19 നെ നേരിടാൻ 30 കോടി ധനസഹായം പ്രഖ്യാപിച്ച് ടിവിഎസ്

അണുനാശിനി ഘടിപ്പിച്ച 10 ട്രാക്ടറുകൾ ഇതിനകം തമിഴ്‌നാട്, കൃഷ്ണഗിരി, മൈസൂർ എന്നിവിടങ്ങളിലെ മുനിസിപ്പൽ അധികൃതർക്ക് കമ്പനി അയച്ചിട്ടുണ്ട്.

കൊവിഡ് -19 നെ നേരിടാൻ 30 കോടി ധനസഹായം പ്രഖ്യാപിച്ച് ടിവിഎസ്

പേർസണൽ പ്രൊട്ടക്ഷൻ എക്യുപ്‌മെന്റിന്റെ (PPE) കടുത്ത ക്ഷാമം കണക്കിലെടുത്ത്, രാജ്യവ്യാപകമായ ലോക്ക്ഡൗണിന്റെ ഇടയിലും ആരോഗ്യ പ്രവർത്തകർക്കും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്ന ആളുകൾക്കും ട്രസ്റ്റ് ഒരു ദശലക്ഷം ഫെയ്‌സ്മാസ്കുകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യും എന്ന് അറിയിച്ചു.

കൊവിഡ് -19 നെ നേരിടാൻ 30 കോടി ധനസഹായം പ്രഖ്യാപിച്ച് ടിവിഎസ്

പോലീസ് ഉദ്യോഗസ്ഥർക്കും, ആരോഗ്യ പ്രവർത്തകർക്കും, മുനിസിപ്പൽ തൊഴിലാളികൾക്കുമായി സാധാരണയായി ദിവസേന ഫാക്ടറി സ്റ്റാഫുകൾക്ക് ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന അടുക്കളകൾ ഉപയോഗിക്കുമെന്നും ടിവിഎസ് പ്രഖ്യാപിച്ചു.

കൊവിഡ് -19 നെ നേരിടാൻ 30 കോടി ധനസഹായം പ്രഖ്യാപിച്ച് ടിവിഎസ്

കൂടാതെ, ഹിമാചൽ പ്രദേശിലെ ബഡ്ഡിയിലെ ദിവസ വേതന തൊഴിലാളികൾക്ക് ഈ ദുതിത കാലത്ത് ടിവിഎസ് റേഷൻ വിതരണം ചെയ്യുന്നു.

കൊവിഡ് -19 നെ നേരിടാൻ 30 കോടി ധനസഹായം പ്രഖ്യാപിച്ച് ടിവിഎസ്

കൊറോണ വൈറസ് ബാധ വെന്റിലേറ്ററുകളുടെ കടുത്ത ക്ഷാമത്തിനും കാരണമായിട്ടുണ്ട്, ഇത് രോഗം ബാധിച്ചവരെ ചികിത്സിക്കാൻ ആവശ്യമായ നിർണായക മെഡിക്കൽ ഉപകരണമാണ്.

കൊവിഡ് -19 നെ നേരിടാൻ 30 കോടി ധനസഹായം പ്രഖ്യാപിച്ച് ടിവിഎസ്

ആശുപത്രികൾക്കായി ഈ വെന്റിലേറ്ററുകൾ നിർമ്മിക്കുന്നതിന് 3D പ്രിന്റിംഗ് കമ്പനികളുമായി പ്രവർത്തിക്കാനുള്ള സാധ്യത ടിവിഎസ് വിലയിരുത്തുന്നു.

Most Read: കൊവിഡ്-19; വാഹനങ്ങളുടെ ഫ്രീ സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി ടാറ്റ

കൊവിഡ് -19 നെ നേരിടാൻ 30 കോടി ധനസഹായം പ്രഖ്യാപിച്ച് ടിവിഎസ്

ബജാജ് സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചതിനുശേഷം, ടിവിഎസിന്റെ സംരംഭം ഈ നിരാശാജനകമായ സമയങ്ങളിൽ സമൂഹത്തിന് മറ്റൊരു കൈത്താങ്ങാണ്.

Most Read: കൊവിഡ് -19 ലോക്ക്ഡൗണ്‍; 100 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബജാജ്

കൊവിഡ് -19 നെ നേരിടാൻ 30 കോടി ധനസഹായം പ്രഖ്യാപിച്ച് ടിവിഎസ്

ഈ ദുഷ്‌കരമായ സമയങ്ങളിൽ ടിവിഎസ് മോട്ടോർ കമ്പനി ഇരുചക്ര വാഹന ഉടമകൾക്ക് സർവ്വീസ് പിന്തുണയും നൽകിയിട്ടുണ്ട്. 2020 മാർച്ച് മുതൽ ഏപ്രിൽ വരെ വരുന്ന കാലയളവിൽ ഷെഡ്യൂൾ ചെയ്ത സൗജന്യ സർവ്വീസുകളോ അല്ലെങ്കിൽ വാർഷിക മെയിന്റനൻസ് കോൺട്രാക്ടോ (AMC) ഉള്ള മോട്ടോർ സൈക്കിൾ സ്കൂട്ടർ ഉടമകൾക്ക് സേവനം 2020 ജൂൺ വരെ ലഭ്യമാക്കും എന്നു കമ്പനി വ്യക്തമാക്കി.

Most Read: കൊവിഡ്-19; വാഹനങ്ങൾ ഉപയോഗിക്കാതിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊവിഡ് -19 നെ നേരിടാൻ 30 കോടി ധനസഹായം പ്രഖ്യാപിച്ച് ടിവിഎസ്

വാറണ്ടികളുടെ കാര്യത്തിലും ഇതുതന്നെയാണ് ജൂൺ അവസാനം വരെ നീട്ടിയിരിക്കുന്നത്. ഒരു വാഹനത്തിന് അടിയന്തിര സേവനം ആവശ്യമുണ്ടെങ്കിൽ ടിവിഎസ് തങ്ങളുടെ ടോൾ ഫ്രീ ഹെൽപ്പ് ലൈനും റോഡ് സൈഡ് അസിസ്റ്റൻസ് (RSA) സൗകര്യവും ഈ സമയങ്ങളിൽ തുറന്നിട്ടുണ്ട്. മുഴുവൻ ടിവി‌എസ് സേവന പിന്തുണ ടീമും [email protected] എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Most Read Articles

Malayalam
English summary
TVS announced Rs 30 Crore donation to fight against Covid-19. Read in Malayalam.
Story first published: Saturday, March 28, 2020, 20:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X