രക്ഷകനായി എബിഎസ്, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടിവിഎസ് അപ്പാച്ചെ RR 310

ഇന്ത്യന്‍ റോഡുകളിലൂടെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിക്കുന്നത് ആത്മഹത്യാപരമാണെന്ന് വേണം പറയാന്‍. എന്നാല്‍ ഹൈവേയില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ പോയാല്‍ അപകടം ചോദിച്ച് വാങ്ങുന്നതിന് തുല്യമാണത്. ഇവിടെ ഒരു ടിവിഎസ് അപ്പാച്ചെ RR 310 റൈഡറാണ് ഹൈവേയിലൂടെ 150 കിലോമീറ്റര്‍ വേഗത്തില്‍ പോവുകയും തലനാരിഴയ്ക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തത്.

രക്ഷകനായി എബിഎസ്, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടിവിഎസ് അപ്പാച്ചെ RR 310

റൈഡറുടെ ശ്രദ്ധ ഒരു നിമിഷം പാളിപ്പോയിരുന്നെങ്കില്‍ ഇത് വലിയൊരു അപകടത്തില്‍ കലാശിച്ചേനെ. കൂടാതെ എബിഎസ് എന്തിന് എന്ന് ചോദിക്കുന്നവര്‍ക്ക് കൃത്യമായ ഉത്തരം നല്‍കുകയാണ് താഴെ നല്‍കിയിട്ടുള്ള വീഡിയോ.

രക്ഷകനായി എബിഎസ്, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടിവിഎസ് അപ്പാച്ചെ RR 310

ഇന്ത്യന്‍ ഹൈവേകളില്‍ കാറുകള്‍ക്ക് 80 കിലോമീറ്റര്‍ വേഗവും ബൈക്കുകള്‍ക്ക് 60 കിലോമീറ്റര്‍ വേഗവും മാത്രമെ പാടുള്ളൂ. എന്നാല്‍ സ്പീഡ് ലിമിറ്റിനെക്കാളും ഇരട്ടിയിലധികം വേഗത്തില്‍ ടിവിഎസ് അപ്പാച്ചെ RR 310 റൈഡര്‍ പോവുന്നതായാണ് വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്.

Most Read:ഒറ്റ ചാര്‍ജ്ജില്‍ 110 കിലോമീറ്റര്‍, അവന്‍ സെറോ പ്ലസ് ഇ-സ്‌കൂട്ടര്‍ വിപണിയില്‍

രക്ഷകനായി എബിഎസ്, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടിവിഎസ് അപ്പാച്ചെ RR 310

150 കിലോമീറ്ററോളം വേഗത്തില്‍ പോയ അപ്പാച്ചെ റൈഡര്‍ ഹൈവേയിലെ ഒരു ജംഗ്ഷനില്‍ എത്തിയപ്പോഴായിരുന്നു അവിചാരിതമായി ഒരു കമ്മ്യൂട്ടര്‍ ബൈക്കുകാരന്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചത്.

രക്ഷകനായി എബിഎസ്, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടിവിഎസ് അപ്പാച്ചെ RR 310

എന്നാല്‍ രണ്ട് പേരുടെയും ഭാഗ്യമെന്നോണം ഒരു പോറല്‍ പോലുമേല്‍ക്കാതെ ബൈക്കുകള്‍ കടന്ന് പോയി. ഇവിടെ അമിതവേഗത്തില്‍ പോയ ടിവിഎസ് അപ്പാച്ചെ RR 310 റൈഡറുടെയും ഹൈവേയാണെന്ന തിരിച്ചറിവില്ലാതെ പെട്ടെന്ന് റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ച കമ്മ്യൂട്ടര്‍ ബൈക്കുകാരനും ഒരുപോലെ തെറ്റുകാരാണ്.

രക്ഷകനായി എബിഎസ്, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടിവിഎസ് അപ്പാച്ചെ RR 310

ഹൈവേകളിലൂടെ വാഹനമോടിക്കുമ്പോള്‍ സ്പീഡ് ലിമിറ്റിന് മുകളില്‍ പോവരുതെന്ന് മാത്രമല്ല മുന്നില്‍ പോവുന്ന വാഹനങ്ങലുമായി ഒരകലം പാലിക്കുകയും ഹൈവേ ജംഗ്ഷനുകളില്‍ എത്തുമ്പോള്‍ വേഗം കുറയ്ക്കുകയും ചെയ്യുന്നത് അപകട സാധ്യത പരമാവധി ഒഴിവാക്കും.

രക്ഷകനായി എബിഎസ്, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടിവിഎസ് അപ്പാച്ചെ RR 310

വീഡിയോ സ്ലോ മോഷനില്‍ ആവര്‍ത്തിക്കുന്ന സമയത്ത് കാണാന്‍ കഴിയുന്നത് റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂട്ടര്‍ ബൈക്കിന് തൊട്ട് മുന്നില്‍ വച്ചാണ് അപ്പാച്ചെ RR 310 ബ്രേക്കിടുന്നത്.

രക്ഷകനായി എബിഎസ്, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടിവിഎസ് അപ്പാച്ചെ RR 310

സാധാരണഗതിയില്‍ പെട്ടെന്ന് ബ്രേക്കിടുമ്പോള്‍ ഏതൊരു വാഹനവും തെന്നിമാറാനുള്ള സാധ്യത ഏറെയാണ്. എന്നാലിവിടെ അപ്പാച്ചെ RR 310 -ലെ ഇരട്ട ചാനല്‍ എബിഎസ് ആണ് അപകടം ഒഴിവാക്കിയിരിക്കുന്നത്.

Most Read:എബിഎസ് സുരക്ഷയില്‍ ബജാജ് അവഞ്ചര്‍ 180 ഉടന്‍

കൂടാതെ അപ്പാച്ചെ റൈഡര്‍ കൃത്യസമയത്ത് തന്നെ ബൈക്ക് വെട്ടിച്ചെടുക്കുന്നതായും വീഡിയോയില്‍ കാണുന്നുണ്ട്. ശരിയായ സമയങ്ങളില്‍ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ അപകടങ്ങളെ അകറ്റി നിര്‍ത്താന്‍ നമ്മളെ സഹായിക്കും.

Source:Road Falcon

Most Read Articles

Malayalam
English summary
tvs apache rr 310 escapes from accident by abs safety: read in malayalam
Story first published: Tuesday, February 26, 2019, 11:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X