Apache RTR 160 4V Vs Xtreme 160R Stealth Edition; എഞ്ചിൻ, ഫീച്ചർ, വില വ്യത്യാസങ്ങൾ ഇങ്ങനെ

കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്നതുപോലെ തന്നെ ഉത്സവ സീസണുകള്‍ ഇരുചക്രവാഹന നിര്‍മാതാക്കളെ സംബന്ധിച്ചും പ്രധാനം തന്നെയാണ്. ഈ നാളുകളില്‍ പുതിയ മോഡലുകളെ അവതരിപ്പിച്ചും, കൂടുതല്‍ ഓഫറുകള്‍ നല്‍കിയും മോഡലുകളെ വിറ്റഴിക്കാന്‍ മത്സരിക്കുകയാണ് ചെയ്യുന്നത്.

Apache RTR 160 4V Vs Xtreme 160R Stealth Edition; എഞ്ചിൻ, ഫീച്ചർ, വില വ്യത്യാസങ്ങൾ ഇങ്ങനെ

ഉത്സവ സീസണ്‍ മികച്ചതാക്കാന്‍ ഇരുചക്ര വാഹന നിര്‍മാതാക്കള്‍ പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകളെയും അവതരിപ്പിക്കുന്നു. ഇത്തരത്തില്‍ അടുത്തിടെയാണ്, ടിവിഎസ് മോട്ടോര്‍ കമ്പനി അപ്‌ഡേറ്റ് ചെയ്ത അപ്പാച്ചെ RTR 160 4V-യെ അവതരിപ്പിച്ചതിനൊപ്പം ഒരു സ്‌പെഷ്യല്‍ എഡിഷന്‍ മോഡലിനെയും അവതരിപ്പിച്ചിരുന്നു.

Apache RTR 160 4V Vs Xtreme 160R Stealth Edition; എഞ്ചിൻ, ഫീച്ചർ, വില വ്യത്യാസങ്ങൾ ഇങ്ങനെ

അതിന് പിന്നാലെയാണ് ഇതേ ശ്രേണിയില്‍ മത്സരിക്കുന്ന ഹീറോ മോട്ടോകോര്‍പ്പും, തങ്ങളുടെ എക്‌സ്ട്രീം 160R മോഡിന് ഒരു പുതിയ സ്റ്റെല്‍ത്ത് എഡിഷന്‍ എന്നൊരു പതിപ്പിനെ അവതരിപ്പിക്കുകയും ചെയതത്. ഇത് അടിസ്ഥാനപരമായി ജനപ്രിയമായ മോഡലായി എക്‌സ്ട്രീം 160R മോഡലിന്റെ ഒരു പുതിയ ആവര്‍ത്തനമാണെന്ന് പറയാം.

Apache RTR 160 4V Vs Xtreme 160R Stealth Edition; എഞ്ചിൻ, ഫീച്ചർ, വില വ്യത്യാസങ്ങൾ ഇങ്ങനെ

കളര്‍ ഓപ്ഷനില്‍ മാത്രമാണ് മാറ്റം അടങ്ങിയിരിക്കുന്നതും. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും രണ്ട് ബൈക്കുകളും ഇപ്പോള്‍ ഈ വിഭാഗത്തില്‍ മത്സരം കടുപ്പിച്ചിരിക്കുകയാണെന്ന് പറയാം. പ്രധാനമായും ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് ഇരുമോഡലുകളും നവീകരിച്ചിരിക്കുന്നത്. നവീകണത്തോടെ എത്തുന്ന ഇരുമോഡലുകളെയും ഒന്നു താരതമ്യം ചെയ്ത് നോക്കിയാണ്.

Apache RTR 160 4V Vs Xtreme 160R Stealth Edition; എഞ്ചിൻ, ഫീച്ചർ, വില വ്യത്യാസങ്ങൾ ഇങ്ങനെ

പുതുതായി പുറത്തിറക്കിയ ടിവിഎസ് അപ്പാച്ചെ RTR 160 4V സ്‌പെഷ്യല്‍ എഡിഷന്റെ വില 1,21,372 രൂപയാണ്. പുതിയ ഹീറോ എക്സ്ട്രീം 160R സ്റ്റെല്‍ത്ത് എഡിഷന്റെ വില 1,16,660 രൂപയും. ഇരുവിലകളും എക്‌സ്‌ഷോറൂം വിലകളാണെന്ന് കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Apache RTR 160 4V Vs Xtreme 160R Stealth Edition; എഞ്ചിൻ, ഫീച്ചർ, വില വ്യത്യാസങ്ങൾ ഇങ്ങനെ

ക്രമീകരിക്കാവുന്ന ക്ലച്ചും ബ്രേക്ക് ലിവറുകളും, ചുവന്ന അലോയ് വീലുകളുള്ള എക്‌സ്‌ക്ലൂസീവ് മാറ്റ് ബ്ലാക്ക് നിറവും പുതിയ ഹെഡ്‌ലാമ്പിന് പുറമെ ഒരു പുതിയ സീറ്റ് പാറ്റേണും ഉള്‍പ്പെടുന്ന ചില ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് സവിശേഷതകളോടെയാണ് ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ അപ്പാച്ചെ RTR 160 4V സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്.

Apache RTR 160 4V Vs Xtreme 160R Stealth Edition; എഞ്ചിൻ, ഫീച്ചർ, വില വ്യത്യാസങ്ങൾ ഇങ്ങനെ

മറുവശത്ത്, പുതിയ മാറ്റ് ബ്ലാക്ക് എക്സ്റ്റീരിയര്‍ പെയിന്റ് സ്‌കീമുമായി പുതിയ എക്‌സ്ട്രീം 160R സ്റ്റെല്‍ത്ത് എഡിഷന്‍ വരുന്നു. ജനപ്രിയ ബൈക്കിന്റെ പുതിയ സ്റ്റെല്‍ത്ത് പതിപ്പ് സംയോജിത യുഎസ്ബി ചാര്‍ജര്‍, എല്‍സിഡി ബ്രൈറ്റ്നസ് അഡ്ജസ്റ്റ്‌മെന്റ് തുടങ്ങിയ നിരവധി അധിക ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് സവിശേഷതകള്‍ നല്‍കുന്നു. അതിനു പുറമേ, സ്പീഡോമീറ്ററില്‍ ഒരു പുതിയ ഗിയര്‍ ഇന്‍ഡിക്കേറ്റര്‍ ഫീച്ചറും ലഭിക്കുന്നു.

Apache RTR 160 4V Vs Xtreme 160R Stealth Edition; എഞ്ചിൻ, ഫീച്ചർ, വില വ്യത്യാസങ്ങൾ ഇങ്ങനെ

അപ്ഡേറ്റ് ചെയ്ത അപ്പാച്ചെ RTR 160 4V യുടെ കരുത്ത് 159.7 സിസി SI, 4 സ്‌ട്രോക്ക് എഞ്ചിനാണ്. അത് നിലവിലെ പതിപ്പില്‍ നിന്നും മാറ്റമില്ലാതെ തുടരുന്നു. ഈ എഞ്ചിന്‍ 9,250 ആര്‍പിഎമ്മില്‍ 17.63 bhp പവറും 7,250 ആര്‍പിഎമ്മില്‍ 14.73 Nm ടോര്‍ക്കും നല്‍കും. എഞ്ചിന്‍ 5 സ്പീഡ് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

Apache RTR 160 4V Vs Xtreme 160R Stealth Edition; എഞ്ചിൻ, ഫീച്ചർ, വില വ്യത്യാസങ്ങൾ ഇങ്ങനെ

എക്സ്ട്രീം 160R-ന് കരുത്ത് നല്‍കുന്നത് 160 സിസി എയര്‍-കൂള്‍ഡ് എഞ്ചിനാണ്. ഇത് എക്‌സ്സെന്‍സ് സാങ്കേതികവിദ്യയും നൂതന പ്രോഗ്രാംഡ്-ഫ്യുവല്‍-ഇഞ്ചക്ഷനും നല്‍കുന്നു. ഈ യൂണിറ്റ് 8,500 ആര്‍പിഎമ്മില്‍ 15.2 bhp കരുത്തും 14 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നും. ഇതിനും 5 സ്പീഡ് ട്രാന്‍സ്മിഷന്‍ തന്നെയാണ് ലഭിക്കുന്നത്.

Apache RTR 160 4V Vs Xtreme 160R Stealth Edition; എഞ്ചിൻ, ഫീച്ചർ, വില വ്യത്യാസങ്ങൾ ഇങ്ങനെ

മെക്കാനിക്കല്‍ സവിശേഷതകളിലേക്ക് വന്നാല്‍, എക്‌സ്ട്രീം 160R സ്റ്റെല്‍ത്ത് എഡിഷനിലെ ഹാര്‍ഡ്‌വെയര്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് സമാനമായി തന്നെ തുടരുന്നു. സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നതിന് മുന്നില്‍ 37 എംഎം ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഏഴ്-സ്റ്റെപ്പ് പ്രീലോഡ്-അഡ്ജസ്റ്റബിള്‍ മോണോ-ഷോക്കുമാണ് നല്‍കിയിരിക്കുന്നത്.

Apache RTR 160 4V Vs Xtreme 160R Stealth Edition; എഞ്ചിൻ, ഫീച്ചർ, വില വ്യത്യാസങ്ങൾ ഇങ്ങനെ

സ്റ്റെല്‍ത്ത് എഡിഷന്‍ ഒരൊറ്റ വകഭേദത്തില്‍ മാത്രമാകും ലഭ്യമാകുക. രണ്ട് വശങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍ ഇടംപിടിക്കുന്നു. അങ്ങനെ, ആങ്കറിംഗ് പവര്‍ മുന്നിലും പിന്നിലും യഥാക്രമം 276 എംഎം, 220 എംഎം പെറ്റല്‍ ഡിസ്‌ക് എന്നിവയില്‍ നിന്നാണ് വരുന്നത്. മോട്ടോര്‍സൈക്കിള്‍ 165 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 139.5 കിലോഗ്രാം ഭാരവുമാണുള്ളത്.

Apache RTR 160 4V Vs Xtreme 160R Stealth Edition; എഞ്ചിൻ, ഫീച്ചർ, വില വ്യത്യാസങ്ങൾ ഇങ്ങനെ

അപ്പാച്ചെ RTR 160 4V സ്‌പെഷ്യല്‍ എഡിഷന്‍ മോഡലിലേക്ക് വന്നാല്‍ മൂന്ന് റൈഡ് മോഡുകള്‍ (അര്‍ബന്‍, സ്‌പോര്‍ട്ട്, റെയിന്‍) മോട്ടോര്‍സൈക്കിളില്‍ കമ്പനി അവതരിപ്പിക്കുന്നു. ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍, റേഡിയല്‍ റിയര്‍ ടയര്‍ എന്നിവയും ലഭിക്കും.

Apache RTR 160 4V Vs Xtreme 160R Stealth Edition; എഞ്ചിൻ, ഫീച്ചർ, വില വ്യത്യാസങ്ങൾ ഇങ്ങനെ

സ്റ്റാന്‍ഡേര്‍ഡ് അപ്പാച്ചെ RTR 160 4V യുടെ ടോപ്പ് എന്‍ഡ് വേരിയന്റിന് TVS SmartXonnect Bluetooth കണക്റ്റിവിറ്റി സിസ്റ്റം ലഭിക്കും. സ്പെഷ്യല്‍ എഡിഷന്‍ മോഡലിന് സ്മാര്‍ട്ട് എക്‌സ് കണക്ട് സിസ്റ്റം സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു.

Apache RTR 160 4V Vs Xtreme 160R Stealth Edition; എഞ്ചിൻ, ഫീച്ചർ, വില വ്യത്യാസങ്ങൾ ഇങ്ങനെ

സ്റ്റാന്‍ഡേര്‍ഡ് അപ്പാച്ചെ RTR 160 4V, ഫ്രണ്ട് ഡ്രം ബ്രേക്ക് വേരിയന്റ്, സിംഗിള്‍-ഡിസ്‌ക് (ഫ്രണ്ട് വീല്‍) വേരിയന്റ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡിസ്‌ക് ബ്രേക്കുകളുള്ള ടോപ്പ്-സ്‌പെക്ക് വേരിയന്റ് തുടങ്ങി മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്.

Apache RTR 160 4V Vs Xtreme 160R Stealth Edition; എഞ്ചിൻ, ഫീച്ചർ, വില വ്യത്യാസങ്ങൾ ഇങ്ങനെ

റേസിംഗ് റെഡ്, മെറ്റാലിക് ബ്ലൂ, നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ഇത് ലഭ്യമാണ്. സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ ഇപ്പോള്‍ ഡ്യുവല്‍-ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് മുകളിലാണ്, കൂടാതെ സ്പാന്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ക്ലച്ച്, ബ്രേക്ക് ലിവര്‍, റെഡ് അലോയ് വീലുകളുള്ള എക്‌സ്‌ക്ലൂസീവ് മാറ്റ് ബ്ലാക്ക് കളര്‍ തുടങ്ങിയ ഫീച്ചറുകളും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Tvs apache rtr 160 4v vs hero xtreme 160r stealth edition engine feature price comparison here
Story first published: Saturday, October 16, 2021, 17:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X