Apache RTR 200 4V Vs Pulsar NS200; 200 സിസി വിഭാഗത്തിൽ കേമനാരായിരിക്കും?

യുവാക്കള്‍ക്ക് എന്നും ഇഷ്ടപ്പെട്ടൊരു മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റാണ് 200 സിസി മോഡലുകളുടേത്. കൂടാതെ, വളരെ മികച്ച ബജറ്റില്‍ ഒരു ദീര്‍ഘദൂര ടൂറിംഗ് മോട്ടോര്‍സൈക്കിള്‍ തിരയുന്ന ഏതൊരാള്‍ക്കും ഈ സെഗ്മെന്റ് ആശ്രയമാണ്.

Apache RTR 200 4V Vs Pulsar NS200; 200 സിസി വിഭാഗത്തിൽ കേമനാരായിരിക്കും?

അതുകൊണ്ട് തന്നെ കൂടുതല്‍ ഉപഭോക്താക്കളെ സ്വന്തമാക്കുന്നതിന് ഇന്ത്യയിലെ മിക്കവാറും എല്ലാ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കള്‍ക്കും 200 സിസി സെഗ്മെന്റില്‍ സവിശേഷമായ ഒരു മോഡല്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് വേണം പറയാന്‍.

Apache RTR 200 4V Vs Pulsar NS200; 200 സിസി വിഭാഗത്തിൽ കേമനാരായിരിക്കും?

എന്നിരുന്നാലും, ടിവിഎസ് അപ്പാച്ചെ RTR 200 4V, ബജാജ് NS200 എന്നിവയാണ് പല യുവാക്കളുടെയും ഈ ശ്രേണിയിലെ മികച്ച ചോയിസുകള്‍ എന്ന് വേണം പറയാന്‍. ഈ സാഹചര്യത്തില്‍ ഈ മോഡലുകള്‍ തമ്മിലൊരു താരതമ്യം ആയോലോ? ഇരു മോഡലുകളുടെയും ഡിസൈന്‍, ഫീച്ചറുകള്‍, എഞ്ചിന്‍, വില എന്നിവ സംബന്ധിച്ച് വിശദമായി ഒന്നു പരിശോധിച്ച് നോക്കാം.

Apache RTR 200 4V Vs Pulsar NS200; 200 സിസി വിഭാഗത്തിൽ കേമനാരായിരിക്കും?

ഡിസൈന്‍

തുടക്കത്തില്‍ പറഞ്ഞപോലെ ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് ടിവിഎസും ബജാജും തങ്ങളുടെ മോഡലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടിവിഎസ് അപ്പാച്ചെ RTR 200 4V-യില്‍ ആരംഭിക്കുകയാണെങ്കില്‍, ഇവിടെ ഏറ്റവും പുതിയ ഡിസൈന്‍ ഉള്ള ബൈക്കാണ് ഇതെന്ന് വേണം പറയാന്‍.

Apache RTR 200 4V Vs Pulsar NS200; 200 സിസി വിഭാഗത്തിൽ കേമനാരായിരിക്കും?

ടിവിഎസ് അപ്പാച്ചെ RTR 4V-യിടെ സമീപകാല അപ്ഡേറ്റിന്റെ ഭാഗമായി പുതുക്കിയ ഹെഡ്‌ലൈറ്റ് അസംബ്ലി, ഡിആര്‍എല്‍, ബോഡി ഗ്രാഫിക്‌സ്, കളര്‍ ഓപ്ഷനുകള്‍ എന്നിവ ഉപയോഗിച്ച് മോഡല്‍ കൂടുതല്‍ ഷാര്‍പ്പായിട്ടുള്ളതും സമകാലികവുമാക്കി മാറ്റിയെന്ന് വേണം പറയാന്‍.

Apache RTR 200 4V Vs Pulsar NS200; 200 സിസി വിഭാഗത്തിൽ കേമനാരായിരിക്കും?

മറുവശത്ത് ബജാജ് പള്‍സര്‍ NS200 ഇപ്പോഴും 2012 ല്‍ അവതരിപ്പിച്ച അതേ അടിസ്ഥാന ഡിസൈന്‍ തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ വിഭാഗത്തിലെ മറ്റ് ബൈക്കുകള്‍ പോലെ തന്നെ പുതുമയുള്ളതാക്കാന്‍ ബജാജിന് കഴിഞ്ഞു. മാത്രമല്ല, ചുറ്റളവ് ഫ്രെയിം അതിനെ ആധുനികവും സങ്കീര്‍ണ്ണവും ആക്കുകയും ചെയ്യുന്നു.

Apache RTR 200 4V Vs Pulsar NS200; 200 സിസി വിഭാഗത്തിൽ കേമനാരായിരിക്കും?

സവിശേഷതകള്‍

മറ്റ് വിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ആളുകള്‍ക്ക് 200 സിസി സെഗ്മെന്റ് മോട്ടോര്‍സൈക്കിളില്‍ വൈവിധ്യമാര്‍ന്ന ആവശ്യകതകളും പ്രതീക്ഷകളും ഉണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ, 200 സിസി സെഗ്മെന്റ് മോട്ടോര്‍സൈക്കിള്‍ നിരവധി ചെറുപ്പക്കാരുടെ സ്വപ്‌ന ശ്രേണിയാണ്.

Apache RTR 200 4V Vs Pulsar NS200; 200 സിസി വിഭാഗത്തിൽ കേമനാരായിരിക്കും?

കൂടാതെ ദീര്‍ഘദൂര ടൂറിംഗ് മോട്ടോര്‍സൈക്കിള്‍ തെരയുന്ന ഏതൊരാളുടെയും അവസാന ആശ്രയമാണ്. ചെറുപ്പക്കാര്‍ക്കായി സുഹൃത്തുക്കള്‍ക്കിടയില്‍ അഭിമാനിക്കാന്‍ എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നതോടൊപ്പം ദീര്‍ഘദൂര സവാരികള്‍ നിറവേറ്റുന്ന സവിശേഷതകള്‍ ബൈക്കുകളില്‍ ഉണ്ടായിരിക്കണെ എന്നതാണ് ഈ വിഭാഗത്തിലെ മറ്റൊരു പ്രധാന ഘടകം.

Apache RTR 200 4V Vs Pulsar NS200; 200 സിസി വിഭാഗത്തിൽ കേമനാരായിരിക്കും?

ടിവിഎസ് ഈ വിഭാഗത്തില്‍, പുതിയ അപ്ഡേറ്റ് നല്‍കുന്നതുവഴി ബ്ലൂടൂത്ത് കണക്റ്റിവിറ്റി പോലുള്ള സവിശേഷതകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കുറഞ്ഞ ഇന്ധന മുന്നറിയിപ്പ്, അസിസ്റ്റ്, ലീന്‍ ആംഗിള്‍ മോഡ്, ക്രാഷ് അലര്‍ട്ട്, കോള്‍/എസ്എംഎസ് അലര്‍ട്ട്, ഗിയര്‍ ഇന്‍ഡിക്കേറ്റര്‍, റേസ് ടെലിമെട്രി എന്നിവയും അപ്പാച്ചെ RTR 200 4V-യുടെ സവിശേഷതകളാണ്.

Apache RTR 200 4V Vs Pulsar NS200; 200 സിസി വിഭാഗത്തിൽ കേമനാരായിരിക്കും?

കൂടാതെ, ടിവിഎസ് അപ്പാച്ചെ RTR 2004V, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ് വിത്ത് RLP (റിയര്‍ വീല്‍ ലിഫ്റ്റ്-ഓഫ് പ്രൊട്ടക്ഷന്‍) കണ്‍ട്രോള്‍, സ്ലിപ്പര്‍ ക്ലച്ച്, 270 mm പെറ്റല്‍ ഡിസ്‌ക് ബ്രേക്ക്, 240 mm പെറ്റല്‍ ഡിസ്‌ക് ബ്രേക്ക് പിന്‍ഭാഗം, ടിവിഎസ് സ്മാര്‍ട്ട് എക്‌സ് കണക്റ്റ് എന്നിവയും വാഗ്ദാനം ചെയ്യുന്നു.

Apache RTR 200 4V Vs Pulsar NS200; 200 സിസി വിഭാഗത്തിൽ കേമനാരായിരിക്കും?

ബജാജ് NS200- ല്‍ ഏറ്റവും പഴയ ഇലക്ട്രോണിക്‌സാണ് കാണാന്‍ കഴിയുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ പോലും നല്‍കാത്തതിനാല്‍ ഇത് വിഭാഗത്തില്‍ ഇത്തിരി പിന്നോട്ടാണ് എന്ന് വേണം പറയാന്‍. എന്നിരുന്നാലും, പാര്‍ട്ട് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേ, 230 mm റിയര്‍ ഡിസ്‌ക് ബ്രേക്ക്, സിംഗിള്‍-ചാനല്‍ എബിഎസ് തുടങ്ങി എല്ലാ അടിസ്ഥാന സവിശേഷതകളും ഉപകരണങ്ങളും ബജാജും നല്‍കിയിട്ടുണ്ട്.

Apache RTR 200 4V Vs Pulsar NS200; 200 സിസി വിഭാഗത്തിൽ കേമനാരായിരിക്കും?

എഞ്ചിന്‍

200 സിസി സെഗ്മെന്റില്‍ എഞ്ചിന്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 160 സിസി മോട്ടോര്‍സൈക്കിളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആളുകള്‍ അധിക പണം ചിലവഴിക്കുന്നതിനുള്ള ഒരു പ്രധാന കാരണം ഇതാണെന്ന് വേണം പറയാന്‍.

Apache RTR 200 4V Vs Pulsar NS200; 200 സിസി വിഭാഗത്തിൽ കേമനാരായിരിക്കും?

ബജാജ് പള്‍സര്‍ NS200 ഈ താരതമ്യത്തിലെ ഏറ്റവും ശക്തമായ ബൈക്കാണ്. ഇത് 4-സ്‌ട്രോക്ക് 4-വാല്‍വ് ലിക്വിഡ്-കൂള്‍ഡ് ട്രിപ്പിള്‍ സ്പാര്‍ക്ക് BS6 DTS- FI എഞ്ചിനില്‍ നിന്നാണ് കരുത്ത് സൃഷ്ടിക്കുന്നത്. ഈ യൂണിറ്റ് 24 bhp കരുത്തും 18,5 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് ഗിയര്‍ബോക്‌സ് സജ്ജീകരണവും നല്‍കിയിട്ടുണ്ട്.

Apache RTR 200 4V Vs Pulsar NS200; 200 സിസി വിഭാഗത്തിൽ കേമനാരായിരിക്കും?

ടിവിഎസ് അപ്പാച്ചെ RTR 200 4V-യിലേക്ക് വന്നാല്‍ ബജാജ് പള്‍സര്‍ NS200 ലഭിക്കുന്ന എഞ്ചിന്‍ കരുത്ത് ഇതിനില്ലെന്ന് വേണം പറയാന്‍. 198 സിസി 4-വാല്‍വ് ഓയില്‍-കൂള്‍ഡ് എഞ്ചിന്‍ വെറും 20 bhp കരുത്തും 17.4 Nm ടോര്‍ക്കും മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. മാത്രമല്ല ഇത് 5-സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കുന്നതും.

Apache RTR 200 4V Vs Pulsar NS200; 200 സിസി വിഭാഗത്തിൽ കേമനാരായിരിക്കും?

വില

ഇന്ത്യയില്‍, ഉല്‍പ്പന്നം പരിഗണിക്കാതെ, പല ആളുകളുടെയും വാങ്ങല്‍ തീരുമാനത്തില്‍ വില നിര്‍ണ്ണയം നിര്‍ണായക പങ്കാണ് വഹിക്കുന്നത്. 1.33 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ടിവിഎസ്, അപ്പാച്ചെ RTR 200 4V വില്‍പ്പനയ്ക്ക് എത്തുന്നത്.

Apache RTR 200 4V Vs Pulsar NS200; 200 സിസി വിഭാഗത്തിൽ കേമനാരായിരിക്കും?

ഡ്യുവല്‍ ചാനല്‍ എബിഎസ് ഉള്ള പതിപ്പിന് 1.38 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. മറുവശത്ത്, പള്‍സര്‍ NS200- ന് സമാനമായ വിലയാണ് ലഭിക്കുന്നത്. ഇതിന്റെ പ്രാരംഭ പതിപ്പിനും 1.33 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Tvs apache rtr 200 4v vs bajaj pulsar ns200 find here engine features price comparison
Story first published: Friday, October 15, 2021, 17:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X