ഓടിക്കൊണ്ടിരുന്ന അപ്പാച്ചെയ്ക്ക് തീപിടിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് — വീഡിയോ

ദിനംപ്രതി എത്രയോ റോഡപകടങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട് അതില്‍ എത്രയോ പേരുടെ ജീവന്‍ പൊലിയുന്നുമുണ്ട്. ശ്രദ്ധക്കുറവും അമിതവേഗവുമുള്‍പ്പടെ നിരവധി കാരണങ്ങളാലാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ സംഭവിക്കുന്നത്. അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചൊരു വീഡിയോയാണ് താഴെ നല്‍കിയിരിക്കുന്നത്. മൊബൈല്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ (PCR) നിന്ന് ചിത്രീകരിച്ച ഈ വീഡിയോയ്ക്ക് ആസ്പദമായ സംഭവം നടന്നത് ആഗ്ര എക്‌സ്പ്രസ് ഹൈവേയിലാണ്.

ഓടിക്കൊണ്ടിരുന്ന അപ്പാച്ചെയ്ക്ക് തീപിടിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് — വീഡിയോ

നമ്മുടെ അശ്രദ്ധ കാരണമുണ്ടാവുന്ന അപകടങ്ങള്‍ക്ക് ഒരു ഉദാഹരണം കൂടിയാണ് ഈ വീഡിയോ. എക്‌സ്പ്രസ്സ് ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ടിവിഎസ് അപ്പാച്ചെ RTR -ന് തീപിടിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

ഓടിക്കൊണ്ടിരുന്ന അപ്പാച്ചെയ്ക്ക് തീപിടിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് — വീഡിയോ

എന്നാല്‍ പൊലീസിന്റെ കൃത്യസമയത്തെ ഇടപെടല്‍ കാരണം വന്‍ അപകടമാണ് ഇവിടെ ഒഴിവായിരിക്കുന്നത്. ബൈക്കോടിച്ചിരുന്ന പുരുഷന്റെ പുറകില്‍ ഒരു സ്ത്രീയും കൈക്കുഞ്ഞും ഉണ്ടായിരുന്നു.

Most Read:കയറ്റത്തില്‍ കിതച്ച് ഫോര്‍ഡ് എന്‍ഡവര്‍, ഉയരം കീഴടക്കി ടൊയോട്ട ഫോര്‍ച്യൂണറും മഹീന്ദ്ര ഥാറും - വീഡിയോ

ഓടിക്കൊണ്ടിരുന്ന അപ്പാച്ചെയ്ക്ക് തീപിടിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് — വീഡിയോ

ഇവര്‍ യാത്ര ചെയ്തിരുന്ന ബൈക്കില്‍ ആവശ്യത്തിലധികം ലഗേജ് ഉണ്ടായിരുന്നുവെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ബൈക്കിന്റെ പുറക് വശത്ത് താഴെയായി പ്ലാസ്റ്റിക്ക് കവറുകളിലും ബാഗിലുമായാണ് ലഗേജുകള്‍ ഉണ്ടായിരുന്നത്.

ഓടിക്കൊണ്ടിരുന്ന അപ്പാച്ചെയ്ക്ക് തീപിടിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് — വീഡിയോ

ബൈക്കിലെ സൈലന്‍സറിനോട് ചേര്‍ന്ന രീതിയില്‍ ഘടിപ്പിച്ചിരുന്ന ഈ ലഗേജുകള്‍ക്കാണ് തീപിടിച്ചത്. ദീര്‍ഘ നേരത്തെ യാത്രയില്‍ ബൈക്കിന്റെ സൈലന്‍സര്‍ ചൂടായത് താഴെ ഘടിപ്പിച്ചിരുന്ന ലഗേജുകളില്‍ തീപടരാനുള്ള കാരണമായതാവാം.

ഓടിക്കൊണ്ടിരുന്ന അപ്പാച്ചെയ്ക്ക് തീപിടിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് — വീഡിയോ

എന്നാല്‍ ബൈക്കില്‍ സഞ്ചരിക്കുന്നവര്‍ താഴെ ലഗേജുകള്‍ക്ക് തീപിടിക്കുന്നത് അറിഞ്ഞതു പോലമുണ്ടായിരുന്നില്ല. പിന്നില്‍ വന്ന പൊലീസ് വാഹനത്തിലുണ്ടായിരുന്ന അധികൃതരാണ് ബൈക്കിന് തീപിടിക്കുന്നത് ശ്രദ്ധിച്ചത്.

ഓടിക്കൊണ്ടിരുന്ന അപ്പാച്ചെയ്ക്ക് തീപിടിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് — വീഡിയോ

ഉടന്‍ തന്നെ പൊലീസ് വാഹനം ഇവരെ നിര്‍ത്താനായി ഉച്ചത്തില്‍ വിളിച്ച് പറയുന്നതും വീഡിയോയില്‍ കാണാം. ബൈക്ക് നിര്‍ത്താനായി പൊലീസ് പറയുമ്പോഴാണ് ഇവര്‍ ഇത് ശ്രദ്ധിക്കുന്നത് തന്നെ.

Most Read:കുത്തൊഴുക്കുള്ള പുഴയ്ക്ക് മുന്നിലും മുട്ടുമടക്കാതെ മഹീന്ദ്ര ഥാർ - വീഡിയോ

ഓടിക്കൊണ്ടിരുന്ന അപ്പാച്ചെയ്ക്ക് തീപിടിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് — വീഡിയോ

ബൈക്ക് നിര്‍ത്തിച്ച ഉടന്‍ ഫയര്‍ എക്സ്റ്റിംഗ്വിഷറുമായി എത്തിയ പൊലീസ് അധികൃതര്‍ തീയണച്ചത് കാരണം വലിയൊരു ദുരന്തം ഒഴിവായി. നമ്മുടെ ചെറിയ പിഴവില്‍ നിന്നുണ്ടാകുന്ന അപകടങ്ങള്‍ക്ക് നല്‍കേണ്ടി വരുന്നത് നമ്മുടെ ജീവന്‍ തന്നെയായിരിക്കും.

ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ലഗേജുകളോ മറ്റോ കൊണ്ടുപോവുകയാണെങ്കില്‍ ഇത് ബൈക്കിലെ സാഡില്‍ ബാഗില്‍ സൂക്ഷിക്കാന്‍ ശ്രമിക്കുക. ബൈക്കിന് പുറക് വശത്ത് നിര്‍മ്മിച്ചിരിക്കുന്ന സാഡില്‍ ബാഗ് സൈലന്‍സറില്‍ നിന്നും നിശ്ചിത അകലത്തിലുള്ളതിനാല്‍ ഇതുപോലുള്ള അപകടങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ സഹായിക്കും.

Soruce: Aditya Tiwari

Most Read Articles

Malayalam
English summary
TVS Apache RTR caught fire while riding — video: read in malayalam
Story first published: Monday, April 15, 2019, 19:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X