TVS Jupiter ക്ലാസിക് Vs Honda Activa പ്രീമിയം: ഈ ദീപാവലിക്ക് ഇവയില്‍ ഏതാകും മികച്ച തിരഞ്ഞെടുപ്പ്?

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യന്‍ വിപണിയില്‍, സ്‌കൂട്ടര്‍ മോഡലുകള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അടുത്തുവരുന്ന ഉത്സവ സീസണില്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഇരുചക്ര വാഹന കമ്പനികള്‍ തങ്ങളുടെ സ്‌കൂട്ടര്‍ മോഡലുകളുടെ ചില പ്രത്യേക പതിപ്പുകള്‍ പുറത്തിറക്കാന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്.

TVS Jupiter ക്ലാസിക് Vs Honda Activa പ്രീമിയം: ഈ ദീപാവലിക്ക് ഇവയില്‍ ഏതാകും മികച്ച തിരഞ്ഞെടുപ്പ്?

ഓഗസ്റ്റില്‍, ഹോണ്ട പുതിയ ആക്ടിവ പ്രീമിയം എഡിഷന്‍ മോഡലിന്റെ ലോഞ്ച് പ്രഖ്യാപിച്ചപ്പോള്‍, പിന്നാലെ ടിവിഎസ് മോട്ടോര്‍ കമ്പനി തങ്ങളുടെ ജനപ്രീയ മോഡലായ ജൂപ്പിറ്ററിന്റെ ക്ലാസിക് എഡിഷനും അവതരിപ്പിച്ചു, ഇത് ഹൊസൂര്‍ ആസ്ഥാനമായുള്ള വാഹന നിര്‍മാതാക്കളുടെ സ്‌കൂട്ടര്‍ നിരയില്‍ നിന്നും ഏറ്റവും വിറ്റഴിക്കപ്പെടുന്ന മോഡലാണ്.

TVS Jupiter ക്ലാസിക് Vs Honda Activa പ്രീമിയം: ഈ ദീപാവലിക്ക് ഇവയില്‍ ഏതാകും മികച്ച തിരഞ്ഞെടുപ്പ്?

ഈ ഉത്സവ സീസണില്‍ നിങ്ങള്‍ ഒരു സ്‌കൂട്ടര്‍ തെരഞ്ഞെടുക്കാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍, ഈ രണ്ട് മോഡലുകളിലും നിന്ന് ഏത് തിരഞ്ഞെടുക്കും. ഇവ രണ്ടും തമ്മിലുള്ള ഒരു താരതമ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

TVS Jupiter ക്ലാസിക് Vs Honda Activa പ്രീമിയം: ഈ ദീപാവലിക്ക് ഇവയില്‍ ഏതാകും മികച്ച തിരഞ്ഞെടുപ്പ്?

വില

രണ്ട് സ്‌കൂട്ടറുകളും വിലയുടെ കാര്യത്തിലെങ്കിലും പരസ്പരം നേരിട്ട് എതിരാളികളല്ല. ഹോണ്ട ആക്ടിവയുടെ പ്രീമിയം പതിപ്പിന് 75,400 രൂപ (എക്‌സ്‌ഷോറൂം, ഡല്‍ഹി) വില വരുമ്പോള്‍, പുതിയ ജൂപ്പിറ്റര്‍ ക്ലാസിക് പതിപ്പ് 85,866 രൂപ (എക്‌സ്‌ഷോറൂം, ഡല്‍ഹി) എന്ന ഉയര്‍ന്ന വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

TVS Jupiter ക്ലാസിക് Vs Honda Activa പ്രീമിയം: ഈ ദീപാവലിക്ക് ഇവയില്‍ ഏതാകും മികച്ച തിരഞ്ഞെടുപ്പ്?

എഞ്ചിനും സവിശേഷതകളും

രണ്ട് സ്‌കൂട്ടറുകളും 110 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് വരുന്നത്. ആക്ടീവ പ്രീമിയത്തിന് 109.51 സിസി ഫാന്‍ കൂള്‍ഡ്, 4 സ്ട്രോക്ക്, SI എഞ്ചിന്‍ ലഭിക്കുന്നു. ഈ യൂണിറ്റ് 8,000 rpm-ല്‍ 7.68 bhp പരമാവധി കരുത്തും 5,500 rpm-ല്‍ 8.84 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു.

TVS Jupiter ക്ലാസിക് Vs Honda Activa പ്രീമിയം: ഈ ദീപാവലിക്ക് ഇവയില്‍ ഏതാകും മികച്ച തിരഞ്ഞെടുപ്പ്?

ജൂപ്പിറ്റര്‍ ക്ലാസിക്കിന് 109 സിസി 4 സ്‌ട്രോക്ക്, CVTi, ഫ്യുവല്‍ ഇഞ്ചക്ഷന്‍ എഞ്ചിനാണ് ലഭിക്കുന്നത്. ഈ യൂണിറ്റ് 7,500 rpm-ല്‍ 7.77 bhp പരമാവധി കരുത്തും 5,500 rpm-ല്‍ 8.8 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു.

TVS Jupiter ക്ലാസിക് Vs Honda Activa പ്രീമിയം: ഈ ദീപാവലിക്ക് ഇവയില്‍ ഏതാകും മികച്ച തിരഞ്ഞെടുപ്പ്?

സവിശേഷതകള്‍

രണ്ട് സ്‌കൂട്ടറുകളും സവിശേഷതകളില്‍ മാന്യമായി സജ്ജീകരിച്ചിരിക്കുന്നുവെന്ന് വേണം പറയാന്‍. ജൂപ്പിറ്റര്‍ ക്ലാസിക്കിന് ബാക്ക്റെസ്റ്റ്, ഡിസ്‌ക് ബ്രേക്കുകള്‍, എഞ്ചിന്‍ കില്‍ സ്വിച്ച്, ഓള്‍-ഇന്‍-വണ്‍ ലോക്ക്, യുഎസ്ബി ചാര്‍ജര്‍ എന്നിവയുള്ള സ്വീഡ് ലെതറെറ്റ് സീറ്റുകള്‍ ലഭിക്കുന്നു.

TVS Jupiter ക്ലാസിക് Vs Honda Activa പ്രീമിയം: ഈ ദീപാവലിക്ക് ഇവയില്‍ ഏതാകും മികച്ച തിരഞ്ഞെടുപ്പ്?

എന്നാല്‍ അതിന്റെ ജാപ്പനീസ് എതിരാളിക്ക് സാഡില്‍ ബ്രൗണ്‍ സീറ്റുകളും ഗോള്‍ഡന്‍ കളര്‍ വീലുകളും പിന്നില്‍ 3-സ്റ്റെപ്പ് ക്രമീകരിക്കാവുന്ന ഹൈഡ്രോളിക് സസ്‌പെന്‍ഷനും ലഭിക്കുന്നു. എന്നിരുന്നാലും, ഡിസ്‌ക് ബ്രേക്കുകള്‍, എഞ്ചിന്‍ കില്‍ സ്വിച്ച്, മറ്റ് ഫീച്ചറുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇത് നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

TVS Jupiter ക്ലാസിക് Vs Honda Activa പ്രീമിയം: ഈ ദീപാവലിക്ക് ഇവയില്‍ ഏതാകും മികച്ച തിരഞ്ഞെടുപ്പ്?

അളവുകള്‍

ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക്കിന് 109 കിലോഗ്രാം ഭാരമുണ്ട്, ഇത് ആക്ടിവ പ്രീമിയത്തിന്റെ മൊത്ത ഭാരത്തേക്കാള്‍ 106 കിലോഗ്രാം കൂടുതലാണ്. ബോഡിയുടെ അളവുകളുടെ കാര്യത്തില്‍, ജൂപ്പിറ്ററിന് 1,834 മില്ലിമീറ്റര്‍ നീളവും 678 മില്ലിമീറ്റര്‍ വീതിയും വീതിയും 1,286 മില്ലിമീറ്റര്‍ ഉയരവും ഉണ്ട്.

TVS Jupiter ക്ലാസിക് Vs Honda Activa പ്രീമിയം: ഈ ദീപാവലിക്ക് ഇവയില്‍ ഏതാകും മികച്ച തിരഞ്ഞെടുപ്പ്?

മറുവശത്ത്, ഹോണ്ട ആക്ടിവ പ്രീമിയം പതിപ്പിന് 1,833 മില്ലിമീറ്റര്‍ നീളവും 697 മില്ലിമീറ്റര്‍ വീതിയും 1,156 മില്ലിമീറ്റര്‍ ഉയരവുമുണ്ട്. ഹൈലൈറ്റ് ചെയ്യേണ്ട ആവശ്യമില്ല, ജൂപ്പിറ്റര്‍ ഉയരത്തിലും നീളത്തിലും മുന്നിട്ട് നില്‍ക്കുന്നു, എന്നാല്‍ ആക്ടിവ അല്പം വീതിയുള്ളതാണ്.

TVS Jupiter ക്ലാസിക് Vs Honda Activa പ്രീമിയം: ഈ ദീപാവലിക്ക് ഇവയില്‍ ഏതാകും മികച്ച തിരഞ്ഞെടുപ്പ്?

മൊത്തത്തിലുള്ള ഗ്രൗണ്ട് ക്ലിയറന്‍സിന്റെ കാര്യത്തില്‍ ജൂപ്പിറ്ററിന് 163 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് (അണ്‍ലാഡന്‍) ഉണ്ട്, അതേസമയം ആക്ടിവയ്ക്ക് 162 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്.

TVS Jupiter ക്ലാസിക് Vs Honda Activa പ്രീമിയം: ഈ ദീപാവലിക്ക് ഇവയില്‍ ഏതാകും മികച്ച തിരഞ്ഞെടുപ്പ്?

ഏത് തെരഞ്ഞെടുക്കും?

പേപ്പറില്‍ അവതരിപ്പിച്ച വസ്തുതകള്‍ കണക്കിലെടുക്കുമ്പോള്‍, രണ്ട് സ്‌കൂട്ടറുകള്‍ക്കും സമാനമായ പവര്‍ എഞ്ചിന്‍, അതുപോലെ ബോഡി അളവുകള്‍ എന്നിവയുണ്ട്, പക്ഷേ മൊത്തത്തിലുള്ള സവിശേഷതകളുടെ കാര്യത്തില്‍ ശ്രദ്ധേയമായ വ്യത്യാസമുണ്ട്.

TVS Jupiter ക്ലാസിക് Vs Honda Activa പ്രീമിയം: ഈ ദീപാവലിക്ക് ഇവയില്‍ ഏതാകും മികച്ച തിരഞ്ഞെടുപ്പ്?

ഫീച്ചറുകളുടെ കാര്യത്തില്‍ ജൂപ്പിറ്ററാണ് മികച്ചത്. അതേസമയം ആക്ടിവ കുറഞ്ഞ പ്രീമിയം വിലയിലാണ് എത്തുന്നത്. നിങ്ങള്‍ കുറഞ്ഞ ബഡ്ജറ്റില്‍ ഒരു മോഡലാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍, ആക്ടിവ പ്രീമിയം മികച്ച ഒരു തിരഞ്ഞെടുപ്പാണ്, എന്നിരുന്നാലും, ബജറ്റ് പരിമിതികളില്ലാതെ ഫീച്ചറുകള്‍ മുന്‍ഗണന നല്‍കുന്നതാണെങ്കില്‍ ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക്കും ഒരു നല്ല തിരഞ്ഞെടുപ്പാണ്.

Most Read Articles

Malayalam
English summary
Tvs jupiter classic vs honda activa premium which one should buy comparison here is
Story first published: Thursday, September 29, 2022, 13:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X