പാക്കേജ് ഡെലിവറികൾക്കായി പുതിയ കണക്ട് സേവനം ആരംഭിച്ച് യൂബർ

കൊറോണ എന്ന മഹാമാരി ഇന്ന് നമ്മുടെ ജീവിതത്തേയും ജീവിത ശൈലിയേയും വളരെ അധികം ബാധിച്ചിരപിക്കുകയാണ്. മുൻ കാലങ്ങളിലേ പെലെ നമുക്ക് ഇപ്പോൾ പലതും ചെയ്യാൻ കഴിയുന്നില്ല. ഇതെല്ലാം നമ്മളുടേയും മറ്റുള്ളവരുടേയും സുരക്ഷ മുൻനിർത്തിയുള്ള നിയന്ത്രണങ്ങൾ ആയതിനാൽ ഇവ നാം പാലിക്കുകയും വേണം.

പാക്കേജ് ഡെലിവറികൾക്കായി പുതിയ കണക്ട് സേവനം ആരംഭിച്ച് യൂബർ

അത്തരത്തിൽ ലോക്ക്ഡൗൺ സമയത്ത് നിങ്ങളുടെ വീട്ടിൽ നിന്ന് ഇറങ്ങാതെ അവശ്യ സാധനങ്ങളും മറ്റ് പാക്കേജുകളും എത്തിക്കാനും സ്വീകരിക്കാനും സഹായിക്കുന്ന ഒരു സംവിധാനവുമായി രംഗത്ത് വന്നിരിക്കുകയാണ് ക്യാബ്-അഗ്രഗേറ്ററായ യൂബർ.

പാക്കേജ് ഡെലിവറികൾക്കായി പുതിയ കണക്ട് സേവനം ആരംഭിച്ച് യൂബർ

പുതിയ പുതിയ പാക്കേജ് ഡെലിവറി സേവനത്തെ യൂബർ കണക്റ്റ് എന്നാണ് കമ്പനി വിളിക്കുന്നത്. നിങ്ങൾ അപ്ലിക്കേഷനിൽ ഒരു ഡെലിവറി ബുക്ക് ചെയ്തുകഴിഞ്ഞാൽ, കമ്പനിയിൽ നിന്നുള്ള ഒരു എക്സിക്യൂട്ടീവ് നിങ്ങളുടെ വിലാസത്തിൽ എത്തി പാക്കേജ് കളക്ട് ചെയ്യും.

MOST READ: പോളോ, വെന്റോ മോഡലുകളുടെ TSI ലിമിറ്റഡ് എഡിഷൻ പതിപ്പുകൾ പുറത്തിറക്കി ഫോക്സ്‍വാഗൺ

പാക്കേജ് ഡെലിവറികൾക്കായി പുതിയ കണക്ട് സേവനം ആരംഭിച്ച് യൂബർ

ഓൺ-ഡിമാൻഡ് ട്രിപ്പുകൾക്ക് സമാനമായി, പിക്കപ്പ്, റൂട്ട്, ഡ്രോപ്പ്-ഓഫ്, ഡെലിവറി സ്റ്റാറ്റസ് എന്നിവ നിങ്ങൾക്ക് നിരീക്ഷിക്കാൻ കഴിയും. നിങ്ങൾ പാക്കേജ് ആർക്കാണോ അയക്കുന്നത് ആ വ്ക്തിയുമായിട്ടും നിങ്ങൾക്ക് ഡെലിവറി സ്റ്റാറ്റസ് പങ്കിടാൻ കഴിയും.

പാക്കേജ് ഡെലിവറികൾക്കായി പുതിയ കണക്ട് സേവനം ആരംഭിച്ച് യൂബർ

രാജ്യത്തെ കൊൽക്കത്ത, ഗുവാഹത്തി, ജയ്പൂർ, ഗുരുഗ്രാം എന്നീ നാല് നഗരങ്ങളിലാണ് കമ്പനി ആദ്യമായി ഈ സേവനം ആരംഭിക്കുന്നത്. ഇവിടെയുള്ള ആളുകൾക്ക് ഉടൻ‌ തന്നെ നഗരത്തിനുള്ളിൽ‌ പാക്കേജുകൾ‌ അയയ്‌ക്കാനും സ്വീകരിക്കാനും കഴിയും.

MOST READ: മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌‌ലിഫ്റ്റ് നവംബറിൽ, അറിയാം കൂടുതൽ വിവരങ്ങൾ

പാക്കേജ് ഡെലിവറികൾക്കായി പുതിയ കണക്ട് സേവനം ആരംഭിച്ച് യൂബർ

എന്നിരുന്നാലും ചില നിയമങ്ങൾ ഇവിടെ പാലിക്കേണ്ടതുണ്ട്; എല്ലാ പാക്കേജുകളും ഒരു ഇരുചക്ര വാഹനത്തിൽ കൊണ്ടുപോകാൻ കഴിയുന്നതായിരിക്കണം, അഞ്ച് കിലോയിൽ താഴെ മാത്രമേ ഭാരം ഉണ്ടാവാൻ പാടുള്ളൂ.

പാക്കേജ് ഡെലിവറികൾക്കായി പുതിയ കണക്ട് സേവനം ആരംഭിച്ച് യൂബർ

ഇവ സുരക്ഷിതമായി പാക്ക് ചെയ്തു വേണം അയക്കാൻ. മദ്യം, ലഹരി മരുന്നുകൾ അല്ലെങ്കിൽ അപകടകരവും നിയമവിരുദ്ധവുമായ വസ്തുക്കൾ എന്നിവ ഈ സേവനത്തിലൂടെ അയയ്ക്കാൻ കഴിയില്ല.

MOST READ: സാനിറ്റൈസറുകൾ വാഹനത്തിനുള്ളിൽ സൂക്ഷിക്കുന്നത് അപകടം!

പാക്കേജ് ഡെലിവറികൾക്കായി പുതിയ കണക്ട് സേവനം ആരംഭിച്ച് യൂബർ

മുംബൈ, പൂനെ നഗരങ്ങളിൽ, യൂബർ നേച്ചേർസ് ബാസ്കറ്റുമായുള്ള പങ്കാളിത്തത്തിലൂടെ ഉപയോക്താക്കൾക്ക് ദൈനംദിന അവശ്യവസ്തുക്കളും എത്തിച്ചു നൽകുന്നു. മുംബൈയിലെ ബാന്ദ്ര, ചെമ്പൂർ, ലോഖന്ദ്വാല, പ്രഭാദേവി എന്നിവിടങ്ങളിലെയും പൂനെയിലെ ഔന്ധിലെയും നേച്ചേർസ് ബാസ്കറ്റ് സ്റ്റോറുകളിലേക്കും ഈ സേവനം പ്രവേശനം നൽകും.

പാക്കേജ് ഡെലിവറികൾക്കായി പുതിയ കണക്ട് സേവനം ആരംഭിച്ച് യൂബർ

ഈ സേവനവുമായി ബന്ധപ്പെട്ട എല്ലാ ഡ്രൈവർ പങ്കാളികൾക്കും മാസ്കുകൾ, കയ്യുറകൾ, സാനിറ്റൈസറുകൾ, സുരക്ഷാ പരിശീലനം എന്നിവ നൽകിക്കൊണ്ട് സാധ്യമായ ഏറ്റവും ഉയർന്ന സുരക്ഷയും ശുചിത്വ നിലവാരവും കമ്പനി ഉറപ്പാക്കുന്നു.

MOST READ: ലോക്ക്ഡൗണില്‍ ജീവിതം ലോക്കായി; ഉപജീവനത്തിനായി മാസ്‌ക് വിറ്റ് ടാക്‌സി ഡ്രൈവര്‍

പാക്കേജ് ഡെലിവറികൾക്കായി പുതിയ കണക്ട് സേവനം ആരംഭിച്ച് യൂബർ

ഏപ്രിലിൽ ഡെലിവറി സേവനം ആരംഭിച്ചതിന് ശേഷം കമ്പനി ഏർപ്പെടുന്ന ആറാമത്തെ പങ്കാളിത്തമാണിത്. യാത്രകൾ പരിമിതപ്പെടുത്തുന്നതിലും കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനുമായി പൗരന്മാർ വീടിനുള്ളിൽ തന്നെ തുടരുന്നതിനും ഈ സേവനങ്ങൾ സഹായിക്കുന്നു.

Most Read Articles

Malayalam
English summary
Uber intoduces new package delivery service during lockdown. Read in Malayalam.
Story first published: Thursday, May 14, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X