ബാഗായി മാറ്റാവുന്ന റൈഡിംഗ് ജാക്കറ്റ് അവതരിപ്പിച്ച് ഉൽക്ക ഗിയർ

റൈഡ് അവസാനിപ്പിക്കുമ്പോൾ, ഹെൽമെറ്റ്, ഗ്ലൗസുകൾ, ജാക്കറ്റ് എന്നിവ സംഭരിച്ചു വയ്ക്കുക എന്നത് ഒരു ജോലിയാണ്. എന്നിരുന്നാലും, സീരിയസ് റൈഡർമാരുടെ കാര്യങ്ങളിൽ ചുക്കാൻ പിടിക്കുന്ന ഇന്ത്യൻ കമ്പനിയായ ഉൽക്ക ഗിയർ ഇതിനൊരു വിപ്ലവകരമായ പരിഹാരം കണ്ടെത്തിയിരിക്കുകയാണ്.

ബാഗായി മാറ്റാവുന്ന റൈഡിംഗ് ജാക്കറ്റ് അവതരിപ്പിച്ച് ഉൽക്ക ഗിയർ

ഇന്ത്യയിൽ നിന്ന് ആഗോള വിപണിയിൽ ആദ്യമായി ബ്രാൻഡ് ഒരു കൺവേർട്ടിബിൾ ജാക്കറ്റ് പുറത്തിറക്കി. ഈ ശ്രേണിയിൽപ്പെടുന്ന ജാക്കറ്റിനെ ഒരു ബാക്ക്‌പാക്കാക്കി മാറ്റാൻ കഴിയും, ഇത് റൈഡ് ചെയ്യാത്തപ്പോൾ ഹെൽമെറ്റ്, ഗ്ലൗസുകൾ, ഗോഗിളുകൾ എന്നിവ എളുപ്പത്തിൽ വഹിക്കാൻ സഹായിക്കും.

ബാഗായി മാറ്റാവുന്ന റൈഡിംഗ് ജാക്കറ്റ് അവതരിപ്പിച്ച് ഉൽക്ക ഗിയർ

ഓരോ മോട്ടോർ സൈക്കിൾ പ്രേമിയുടെയും ആവശ്യകതയായ മൊബിലിറ്റി കണക്കിലെടുത്താണ് ഈ ഉൽപ്പന്നം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

MOST READ: ടി-റോക്കിന്റെ ഡെലിവറി വൈകുന്നു; കാരണം വ്യക്തമാക്കി ഫോക്‌സ്‌വാഗണ്‍

ബാഗായി മാറ്റാവുന്ന റൈഡിംഗ് ജാക്കറ്റ് അവതരിപ്പിച്ച് ഉൽക്ക ഗിയർ

നവീകരണത്തിന് വേണ്ടിയുള്ള കമ്പനിയുടെ സമീപനം രൂപകൽപ്പനയുടെയും സുരക്ഷയുടെയും മാനദണ്ഡങ്ങൾ പുനർ‌നിർവചിക്കുകയാണ്. ഉൽപ്പന്ന ശ്രേണി ഡിജിറ്റൽ പ്ലാറ്റ്ഫോം ആമസോൺ.ഇൻ, കമ്പനി വെബ്സൈറ്റ് www.ulkagear.com എന്നിവയിൽ ലഭ്യമാണ്.

ബാഗായി മാറ്റാവുന്ന റൈഡിംഗ് ജാക്കറ്റ് അവതരിപ്പിച്ച് ഉൽക്ക ഗിയർ

10,999 രൂപ വിലയുള്ള ഹക്കിറ്റ് ഫോറെവർ സമ്മർ ടൂറിംഗ് ജാക്കറ്റ്, 8,999 രൂപ വിലമതിക്കുന്ന ഹക്കിറ്റ് V2 സമ്മർ സിറ്റി ജാക്കറ്റ് എന്നിങ്ങനെ കൺവേർട്ടിബിൾ റൈഡിംഗ് ജാക്കറ്റിന്റെ രണ്ട് പതിപ്പുകളാണ് ഉൽ‌കാ ഗിയർ പുറത്തിറക്കിയിരിക്കുന്നത്.

MOST READ: ഇലക്ട്രിക് ബാലൻസ് ബൈക്കുകൾ അവതരിപ്പിച്ച് കെടിഎം

ബാഗായി മാറ്റാവുന്ന റൈഡിംഗ് ജാക്കറ്റ് അവതരിപ്പിച്ച് ഉൽക്ക ഗിയർ

ക്രമീകരിക്കാവുന്ന അരവണ്ണവും വെള്ളം പ്രതിരോധശേഷിയുള്ള പോക്കറ്റുകൾക്കൊപ്പം XS മുതൽ 3XL വരെ വ്യത്യസ്ത വലുപ്പങ്ങളിൽ ഇത് ലഭ്യമാണ്.

ബാഗായി മാറ്റാവുന്ന റൈഡിംഗ് ജാക്കറ്റ് അവതരിപ്പിച്ച് ഉൽക്ക ഗിയർ

ഓരോ ഉൽ‌പ്പന്നത്തിനും വാട്ടർ‌പ്രൂഫ് റെയിൻ കവർ ഉണ്ട്, വെള്ളത്തിൽ നിന്ന് സുരക്ഷണം നേടാനായി അത് പ്രധാന ജാക്കറ്റിന് മുകളിൽ ധരിക്കാനും, കാറ്റ് സംരക്ഷണം നൽകുന്നതിന് അകത്ത് ധരിക്കാനും കഴിയും.

MOST READ: 2020 ഹോണ്ട WR-V -യുടെ അരങ്ങേറ്റം അറിയിച്ച് ടീസർ വീഡിയോ പുറത്ത്

ബാഗായി മാറ്റാവുന്ന റൈഡിംഗ് ജാക്കറ്റ് അവതരിപ്പിച്ച് ഉൽക്ക ഗിയർ

ഇവ ശ്വസിക്കാൻ കഴിയുന്ന ഭാരം കുറഞ്ഞ യൂണിസെക്സ് സമ്മർ ജാക്കറ്റാണ്. ഉപയോക്താക്കൾക്ക് ഒരു സിബ്ബിൽ യാതൊരു ബുദ്ധിമുട്ടും കൂടാതെ ഈ ജാക്കറ്റ് ഒരു ബാക്ക്പാക്കിലേക്ക് പരിവർത്തനം ചെയ്യാൻ കഴിയും.

ബാഗായി മാറ്റാവുന്ന റൈഡിംഗ് ജാക്കറ്റ് അവതരിപ്പിച്ച് ഉൽക്ക ഗിയർ

ഇടത് കൈത്തണ്ടയിൽ ഹക്കിറ്റ് ഫോറെവറിന് ഒരു പ്രത്യേക പോക്കറ്റ് ഉണ്ട്, അത് ഇടയ്ക്കിടെ ഒരു മൊബൈൽ ഫോൺ ഹോൾഡറായി ഉപയോഗിക്കാൻ പര്യാപ്തമാണ്. ഇരു ജാക്കറ്റുകളും റൈഡറുടെ കൈമുട്ടിനും തോളിനും CE ലെവൽ I പരിരക്ഷ നൽകുന്നു.

MOST READ: 125 സിസി സ്കൂട്ടർ ശ്രേണിയിലെ പുത്തൻ താരം സുസുക്കി സാലൂട്ടോ, അറിയാം കൂടുതൽ

ബാഗായി മാറ്റാവുന്ന റൈഡിംഗ് ജാക്കറ്റ് അവതരിപ്പിച്ച് ഉൽക്ക ഗിയർ

കമ്പനിയുടെ സ്ഥാപകനായ ഷാനവാസ് കരീമിന്റെ ബുദ്ധികേന്ദ്രമാണ് ഉൽക്ക ഗിയർ. ലോകത്തിലെ ഏറ്റവും വലിയ മോട്ടോർ സൈക്കിൾ വിപണിയാണ് ഇന്ത്യയിലുള്ളത്, 2019 -ൽ ഏകദേശം 21 ദശലക്ഷം യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് രാജ്യത്ത് വിറ്റത്.

ബാഗായി മാറ്റാവുന്ന റൈഡിംഗ് ജാക്കറ്റ് അവതരിപ്പിച്ച് ഉൽക്ക ഗിയർ

തുറന്ന റോഡുകളിൽ എത്തുമ്പോൾ, ഹെൽമെറ്റ്, ജാക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള ബൈക്കർമാരുടെ ഗിയറുകൾ പരമപ്രധാനമാണ്, അതിനാൽ പരമാവധി പ്രവർത്തനം തങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്ന് അദ്ദേഹം പറയുന്നു.

ബാഗായി മാറ്റാവുന്ന റൈഡിംഗ് ജാക്കറ്റ് അവതരിപ്പിച്ച് ഉൽക്ക ഗിയർ

ഒരു മുൻ ദേശീയ സർക്യൂട്ട് റേസറും പരിശീലകനുമായ താൻ, മോട്ടോർ സൈക്കിൾ ഓടിക്കുന്നവരുടെ സ്പന്ദനം മനസിലാക്കുന്നതിനൊപ്പം ഒരു മോട്ടോർസൈക്ലിംഗ് അനുഭവം പ്രദാനം ചെയ്യുകയുമാണ്.

ബാഗായി മാറ്റാവുന്ന റൈഡിംഗ് ജാക്കറ്റ് അവതരിപ്പിച്ച് ഉൽക്ക ഗിയർ

തങ്ങൾ രൂപകൽപ്പന ചെയ്ത കൺവേർട്ടിബിൾ ജാക്കറ്റ് കാലത്തിന്റെ പരിശോധനയെ നേരിടുകയും ഒരു മോട്ടോർ സൈക്കിൾ റൈഡറുടെ വസ്ത്രങ്ങളുടെ ഏറ്റവും ആകർഷണീയമായ ഇനങ്ങളിലൊന്നായി മാറുകയും ചെയ്യും.

ബാഗായി മാറ്റാവുന്ന റൈഡിംഗ് ജാക്കറ്റ് അവതരിപ്പിച്ച് ഉൽക്ക ഗിയർ

ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ റൈഡർ അപ്പാരൽ ബ്രാൻഡായി വരും കാലങ്ങളിൽ തങ്ങൾ ഉയർന്നുവരുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
English summary
Ulka Gear Launched 2 In 1 Convertible Riding Jacket. Read in Malayalam.
Story first published: Tuesday, June 30, 2020, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X