ജോലിയില്ലേ? ഗവൺമെന്റ് തരും മാരുതി ഡിസൈർ

രാജ്യത്തെ പൊതുതിരഞ്ഞെടുപ്പ് വാതിൽക്കലെത്തി നിൽക്കേ രാഷ്ട്രീയ പാർട്ടികളെല്ലാം പല തരത്തിലുള്ള വാഗ്ദാനങ്ങളുമായി ഇപ്പോൾ തന്നെ ജനങ്ങൾക്ക് മുന്നിലെത്തിക്കഴിഞ്ഞിരിക്കുകയാണ്.

ജോലിയില്ലേ? ഗവൺമെന്റ് തരും മാരുതി ഡിസൈർ

എന്നാൽ ആന്ധ്രപ്രദേശിലെ തെലുങ്കുദേശം പാർട്ടി (ടിഡിപി) വാഗ്ദാനങ്ങളിലും ഒരുപടി മുന്നിൽ നിൽക്കുകയാണ്. സ്വപ്ന തുല്യമായ ഈ വാഗ്ദാനം ജനങ്ങളെ ആവേശത്തിലാഴ്ത്തുമെന്നതിൽ സംശയമില്ല.

ജോലിയില്ലേ? ഗവൺമെന്റ് തരും മാരുതി ഡിസൈർ

ഇനി ആ വാഗ്ദാനം എന്താണെന്നറിയണ്ടേ? സംസ്ഥാനത്തെ തൊഴിൽരഹിതരായ ബ്രാഹ്മണ യുവജനങ്ങൾക്ക് മാരുതി സുസുക്കി ഡിസൈർ സെഡാനുകൾ നൽകുമെന്നാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരിക്കുന്നത്.

Most Read: നാലായിരം രൂപയ്ക്ക് വിമാനത്തില്‍ ഒറ്റയ്‌ക്കൊരു യാത്ര

ജോലിയില്ലേ? ഗവൺമെന്റ് തരും മാരുതി ഡിസൈർ

ആദ്യഘട്ടമെന്നോണം 50 യൂണിറ്റ് സെഡാനുകൾ വിതരണത്തിനായി ഇതിനകം തന്നെ തയ്യാറായിക്കഴിഞ്ഞു. സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായാണ് ഇവ വിതരണം ചെയ്യുന്നത്. സബ്സിഡി നിരക്കിലായിരിക്കും ഇവ ലഭ്യമാവുക.

ജോലിയില്ലേ? ഗവൺമെന്റ് തരും മാരുതി ഡിസൈർ

കാറുകൾ വിതരണം ചെയ്യുന്നത് ബ്രാഹ്മിൺ വെൽഫെയർ കോർപ്പറേഷൻ വഴിയായിരിക്കും. എല്ലാ വാഹനങ്ങൾക്കും പരമാവധി രണ്ട് ലക്ഷം രൂപവരെ സബ്സിഡി ലഭിക്കും. ഗുണഭോക്താവ് വാഹന വിലയുടെ പത്ത് ശതമാനം വഹിക്കേണ്ടി വരും. മിച്ചം വരുന്ന തുക ആന്ധ്രപ്രദേശ് ബ്രാഹ്മിൺ കോ-ഓപ്പറേറ്റിവ് സൊസൈറ്റി ലോൺ ആയി തിരിച്ചടയ്ക്കുന്നതായിരിക്കും.

ജോലിയില്ലേ? ഗവൺമെന്റ് തരും മാരുതി ഡിസൈർ

ഓരോ മാസത്തേയും തിരിച്ചടവ് സർക്കാർ വഹിക്കും. പദ്ധതിയുടെ ആദ്യഘട്ടമായി, അനുമതി ലഭിച്ച 50 കാറുകളിൽ 30 എണ്ണം വിതരണത്തിന് തയ്യാറായിക്കഴിഞ്ഞെന്ന് സർക്കാർ അറിയിച്ചു. ഇത് കൂടാതെ, യുവജനങ്ങൾക്ക് 14 മില്യൺ സ്മാർട്ഫോണുകളും നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

ജോലിയില്ലേ? ഗവൺമെന്റ് തരും മാരുതി ഡിസൈർ

സ്വന്തമായി തൊഴിൽ കണ്ടെത്താൻ സഹായകമായതാണ് വിതരണം ചെയ്യാനിരിക്കുന്ന കാറുകൾ. ഇവ ക്യാബുകളായോ ടാക്സികളായോ ഓടിച്ച് യുവജനങ്ങൾക്ക് ഉപജീവനമാർഗം കണ്ടെത്താം. ഇതുവഴി ഇവരുടെ കുടുംബങ്ങളുടെ ശോചനീയാവസ്ഥ മാറുമെന്നാണ് സർക്കാരിന്റെ അനുമാനം.

ജോലിയില്ലേ? ഗവൺമെന്റ് തരും മാരുതി ഡിസൈർ

എന്നാൽ മാരുതി സുസുക്കിയുടെ ഏത് മോഡലാണ് സർക്കാർ വിതരണം ചെയ്യാൻ പോവുന്നതെന്ന് വ്യക്തമല്ല. മാരുതി ഡിസൈർ ടൂർ, ഓൾ ന്യൂ ഡിസൈർ എന്നിവയാണ് നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഡിസൈർ വകഭേദങ്ങൾ. ക്യാബുകളായോ ടാക്സികളായോ മാത്രം ഉപയോഗിക്കാൻ പെർമിറ്റ് കിട്ടുന്ന കാറാണ് മാരുതി ഡിസൈർ ടൂർ.

ജോലിയില്ലേ? ഗവൺമെന്റ് തരും മാരുതി ഡിസൈർ

ഇവ മഞ്ഞ നിറത്തിലുള്ള നമ്പർ പ്ലേറ്റുകളോട് കൂടി മാത്രമേ രജിസ്റ്റർ ചെയ്യാവൂ. സ്വകാര്യ വാഹനങ്ങളായിട്ടും ഇവ രജിസ്റ്റർ ചെയ്യാമെങ്കിലും ഇൻഷുറൻസ്, നികുതി തുകകൾ ഭീമമായിരിക്കും. ഉപഭോക്താക്കൾക്കായി 2018 -ൽ മാരുതി സുസുക്കി വിപണിയിലറക്കിയ കാറാണ് പുത്തൻ ഡിസൈർ.

Most Read: പുതിയ കാർ വാങ്ങുമ്പോൾ മറക്കരുത് ഈ പത്തു കാര്യങ്ങൾ

ജോലിയില്ലേ? ഗവൺമെന്റ് തരും മാരുതി ഡിസൈർ

ഒരുഘട്ടത്തിലിത് മാരുതിയുടെ പ്രമുഖ മോഡലായ ആൾട്ടോയെ വരെ മറികടക്കുകയുണ്ടായി.

ഹാർടെക്ട് പ്ലാറ്റ്ഫോമിൽ നിർമ്മിച്ച പുത്തൻ ഡിസൈറിന്റെ എതിരാളികൾ ബലെനോ, സ്വിഫ്റ്റ്, എർട്ടിഗ എന്നിവയാണ്.

ജോലിയില്ലേ? ഗവൺമെന്റ് തരും മാരുതി ഡിസൈർ

1.2 ലിറ്റർ പെട്രോൾ എഞ്ചിൻ, 1.3 ലിറ്റർ ഡീസൽ എഞ്ചിൻ എന്നീ ശ്രണിയിൽ ഇവ ലഭ്യമാണ്. ഫാക്ടറി ഫിറ്റഡ് CNG ഡിസൈർ ടൂറിന്റെ സവിശേഷതയാണ്. എന്നാൽ ഈ പ്രത്യേകത പുത്തൻ ഡിസൈറിൽ ലഭ്യമല്ല. എന്നാൽ, AMT ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുള്ള പെട്രോൾ, ഡീസൽ എഞ്ചിനുകൾ എന്ന സവിശേഷതയാണ് പുത്തൻ ഡിസൈറിനെ വ്യത്യസ്തമാക്കുന്നത്.

Most Read Articles

Malayalam
English summary
unemployed youth gets maruti dzire in andhra: read in malayalam
Story first published: Friday, January 4, 2019, 19:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X