ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ

കാലങ്ങൾ കഴിയുന്നതോടെ കാറുകളോടുള്ള ജനങ്ങളുടെ സമീപനവും മാറി വരികയാണ്. ഉപഭോക്താക്കൾ ഇപ്പോൾ വലിയതും മികച്ച സജ്ജീകരണങ്ങളുള്ളതും കൂടുതൽ പ്രീമിയവുമായ കാറുകൾ തെരഞ്ഞെടുക്കുന്നു. ഈ മാറ്റം വാഹന നിർമ്മാതാക്കളെ മുമ്പ് ഇന്ത്യൻ വിപണിയ്ക്ക് അനുയോജ്യമല്ലാതിരുന്ന തങ്ങളുടെ ഗ്ലോബൽ പ്രൊഡക്ടുകൾ ഇപ്പോൾ അവതരിപ്പിക്കാൻ നിർബന്ധിതരാക്കി.

ഇത്തരം വാഹനങ്ങളുടെ ഡിമാൻഡ് വർധിക്കുന്ന സാഹചര്യത്തിൽ 20 ലക്ഷം രൂപയിൽ താഴെ വിലയുള്ള നിരവധി കാറുകൾ ഇന്ത്യൻ വിപണിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഒരു പുതിയ കാറിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ എത്തുന്ന 20 ലക്ഷം ബജറ്റിൽ വരുന്ന വാഹനങ്ങളുടെ ലിസ്റ്റ് ഒന്നു നോക്കാം.

20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുൾ

1.മാരുതി ജിംനി ഫൈവ് ഡോർ

ദീർഘകാലമായി ജനങ്ങൾ കാത്തിരിക്കുന്ന ഫൈവ് ഡോർ ജിംനി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി മാരുതി സുസുക്കി 2023 മെയ് മാസത്തോടെ രാജ്യത്ത് അവതരിപ്പിക്കും. 2023 ഓട്ടോ എക്‌സ്‌പോയിൽ എസ്‌യുവി നിർമ്മാതാക്കൾ ഈ മോഡൽ അവതരിപ്പിച്ചിരുന്നു. മഹീന്ദ്ര ഥാർ, ഫോഴ്‌സ് ഗൂർഖ എന്നിവയോട് ഇത് മത്സരിക്കും, അതോടൊപ്പം അവയ്ക്ക് ഫൈവ് ഡോർ പതിപ്പുകളും ലഭിക്കും. ലോംഗ് വീൽബേസുമായി വരുന്ന പുതിയ മോഡലിൽ രണ്ടാം നിര സീറ്റുകൾ ഉൾക്കൊള്ളാൻ കമ്പനി നീളം കൂട്ടിയിട്ടുണ്ട്. ഈ വലിയ അളവുകൾ ക്യാബിനിനുള്ളിൽ കൂടുതൽ ഇടം സൃഷ്ടിക്കാൻ മാരുതി സുസുക്കിയെ സഹായിക്കും. ഐഡൽ സ്റ്റാർട്ട്-സ്റ്റോപ്പ് സംവിധാനത്തോടുകൂടിയ പുതിയ 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഗിയർബോക്സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവലും നാല് സ്പീഡ് torque കൺവെർട്ടർ യൂണിറ്റും ഉൾപ്പെടും. കൂടാതെ ഇതിന് സുസുക്കിയുടെ ഓൾഗ്രിപ്പ് PRO AWD സിസ്റ്റം സ്റ്റാൻഡേർഡായി ലഭിക്കും. ഏകദേശം 10 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയാണ് ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിക്ക് പ്രതീക്ഷിക്കുന്ന വില.

2. മഹീന്ദ്ര ഥാർ ഫൈവ് ഡോർ

2023 -ൽ ഥാർ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയുടെ പുതിയ ഫൈവ് ഡോർ പതിപ്പ് അവതരിപ്പിക്കാൻ മഹീന്ദ്ര ഒരുങ്ങുകയാണ്. ലോംഗ് വീൽബേസുമായി വരുന്ന മോഡൽ, വരാനിരിക്കുന്ന മാരുതി ജിംനിയെയും ഫോഴ്‌സ് ഗൂർഖയേയും നേരിടും. പുതിയ മോഡൽ കൂടുതൽ സ്റ്റിഫായ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും കൂടാതെ പെന്റ-ലിങ്ക് സസ്പെൻഷനും ഇത് ഫീച്ചർ ചെയ്യും. ക്യാബിനുള്ളിലും കാര്യമായി ഇടം വർധിക്കും. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് പുതിയ ഥാർ ഫൈവ് ഡോർ വാഗ്ദാനം ചെയ്യുന്നത്. രണ്ട് എഞ്ചിനുകളും ഉയർന്ന പവറിനും ടോർക്കിനുമായി ട്യൂൺ ചെയ്യപ്പെടും. ആറ് സ്പീഡ് മാനുവൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക്ക് എന്നിവ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഉണ്ടാവും. 15 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്ക് ഞങ്ങൾ പ്രതീക്ഷിക്കുന്ന വില.

20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുൾ

3. മാരുതി ഫ്രോങ്ക്സ് ക്രോസ്ഓവർ

2023 ഓട്ടോ എക്സ്പോയിൽ മാരുതി സുസുക്കി പ്രദർശിപ്പിച്ച മറ്റൊരു മോഡലാണ് പുതിയ ഫ്രോങ്ക്സ് ക്രോസ്ഓവർ. ബലേനോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന, പുതിയ ക്രോസ്ഓവർ റെനോ കൈഗർ, നിസാൻ മാഗ്‌നൈറ്റ് എന്നിവയ്‌ക്കെതിരായിട്ടാവും വിപണിയിൽ എത്തുക. ബ്രാൻഡിന്റെ പ്രീമിയം നെക്സ ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴി മാത്രമായിരിക്കും ഇത് വിൽക്കുക. ഈ ക്രോസ്ഓവർ ഓൺലൈനിലോ അംഗീകൃത ഡീലർഷിപ്പുകളിലോ 11,000 രൂപ ടോക്കൺ തുക നൽകി നിലവിൽ ബുക്ക് ചെയ്യാം. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സോടുകൂടിയ 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ എഞ്ചിനാണ് പുതിയ മാരുതി ക്രോസ്ഓവറിന് കരുത്തേകുക. ബലേനോയിൽ വരുന്ന സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനും ഇതിന് ലഭിക്കും. ഏകദേശം 7.0 ലക്ഷം മുതൽ 11 ലക്ഷം രൂപ വരെയാണ് 2023 ഏപ്രിലോടെ വിപണിയിൽ എത്താനൊരുങ്ങുന്ന ഈ വാഹനത്തിന് പ്രതീക്ഷിക്കുന്ന വില.

4. എംജി എയർ ഇവി

എം‌ജി മോട്ടോർ ഇന്ത്യ 2023 -ന്റെ തുടക്കത്തിൽ രാജ്യത്ത് ഒരു എൻട്രി ലെവൽ ഇലക്ട്രിക് വാഹനം ലോഞ്ച് ചെയ്യും. ഇത് അടുത്തിടെ ഇന്തോനേഷ്യയിൽ അവതരിപ്പിച്ച വൂളിങ്ങിന്റെ എയർ ഇവിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. E230 എന്ന കോഡ് നേമിൽ, പുതിയ എംജി എയർ എൻട്രി ലെവൽ ഇവി വികസിപ്പിച്ചിരിക്കുന്നത് കമ്പനിയുടെ ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾസ് പ്ലാറ്റ്‌ഫോമിലാണ്. ഈ പ്ലാറ്റ്ഫോം ഇതിനകം തന്നെ ഒന്നിലധികം മോഡലുകൾക്ക് അടിസ്ഥാനമിടുന്നു. രണ്ട് ഡോറുകളുള്ള ബോഡി ശൈലിയുമായിട്ടാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ചെറു കാർ ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായി നിർമ്മാതാക്കൾ പരിഷ്കരിക്കും. ഇന്ത്യ-സ്പെക്ക് എംജി ഇവി 2,010 mm വീൽബേസുമായിട്ടാവും വരുന്നത്. പുതിയ മോഡലിന് ഏകദേശം 20 kWh മുതൽ 25 kWh വരെയുള്ള ബാറ്ററി പാക്ക് കപ്പാസിറ്റി ഉണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സിംഗിൾ ചാർജിൽ 150 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ചെറു ഇവി വാഗ്ദാനം ചെയ്യും. 40 bhp പവറാവും ഇതിന്റെ പവർട്രെയിൻ നൽകുന്നത് എന്ന് പ്രതീക്ഷിക്കുന്നു. 10 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയാവും കുഞ്ഞൻ ഇവിയ്ക്ക് ചെലവാകുന്നത്.

5. പുതുതലമുറ ഹ്യുണ്ടായി വെർണ

2023 മധ്യത്തോടെ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന നെക്സ്റ്റ് ജെനറേഷൻ വെർണ സെഡാന്റെ ഡെവലപ്മെന്റ് ഹ്യുണ്ടായി അതിവേഗം നടത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ വെർണ സെഡാൻ ഔട്ട്‌ഗോയിംഗ് മോഡലിനേക്കാൾ വലുതായിരിക്കും, അതുകൊണ്ട് തന്നെ ക്യാബിനിനുള്ളിൽ കൂടുതൽ ഇടവും വാഗ്ദാനം ചെയ്യു. ഹോണ്ട സിറ്റി, സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വിർറ്റസ് എന്നിവയാണ് ഇന്ത്യൻ വിപണിയിൽ വെർണയുടെ പ്രധാന എതിരാളികൾ. BN7 എന്ന കോഡ്നെയ്മിൽ വരുന്ന 2023 ഹ്യുണ്ടായി വെർണ പുതിയ തലമുറ എലാൻട്ര സെഡാനിൽ നിന്നുള്ള ഡിസൈൻ പ്രചോദനങ്ങളോടെ കൂടുതൽ ഫ്യൂച്ചറിസ്റ്റിക് സ്റ്റൈലിംഗുമായി വരും. ADAS ടെക്‌നോളജി ഉൾപ്പെടെയുള്ള ഫീച്ചറുകളുടെ ഒരു നീണ്ട പട്ടികയുമായി പുതിയ സെഡാനും എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ഹ്യുണ്ടായി വെർണ സെഡാൻ 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോളും പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വെന്യു N -ലൈനിന് കരുത്ത് പകരുന്ന 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനും വാഹനത്തിന് ലഭിച്ചേക്കാം. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾക്കൊപ്പം വരുന്ന സെഡാന്റെ പ്രതീക്ഷിക്കുന്ന വില 10 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയാണ്.

Most Read Articles

Malayalam
English summary
Upcoming cars in indian market under 20 lakh budget
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X