Kia Carens മുതൽ Toyota Rumion വരെ; ഇന്ത്യൻ വിപണിയിൽ ഉടൻ എത്താൻ ഒരുങ്ങുന്ന എംപിവികൾ

ഇന്ത്യൻ വാഹന വിപണി അനുദിനം വളർച്ച പ്രാപിച്ചു വരികയാണ്. നിലവിൽ എസ്‌യുവികൾക്കാണ് മാർക്കറ്റിൽ കൂടുതൽ പ്രിയം, എന്നിരുന്നാലും നിലവിലെ കൊവിഡ് സാഹചര്യങ്ങളിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന എംപിവികൾക്കും പ്രചാരം ഏറുന്നുണ്ട്.

Kia Carens മുതൽ Toyota Rumion വരെ; ഇന്ത്യൻ വിപണിയിൽ ഉടൻ എത്താൻ ഒരുങ്ങുന്ന എംപിവികൾ

ഈ ലേഖനത്തിൽ, 2022-2023 കാലയളവിൽ രാജ്യത്ത് അവതരിപ്പിക്കാനിരിക്കുന്ന ഏറ്റവും മികച്ച നാല് എംപിവികളുടെ (മൾട്ടി പർപ്പസ് വെഹിക്കിൾസ്) ലിസ്‌റ്റിനെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്.

Kia Carens മുതൽ Toyota Rumion വരെ; ഇന്ത്യൻ വിപണിയിൽ ഉടൻ എത്താൻ ഒരുങ്ങുന്ന എംപിവികൾ

കിയ കാരെൻസ്

കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോർസ് 2022 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ രാജ്യത്ത് കാരെൻസ് ത്രീ റോ എംപിവി അവതരിപ്പിക്കും. സെൽറ്റോസ് എസ്‌യുവിക്ക് അടിവരയിടുന്ന പരിഷ്‌ക്കരിച്ച SP2 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ മോഡൽ. കിയ കാരെൻസ് മഹീന്ദ്ര മറാസോ എംപിവി മാരുതി എർട്ടിഗ എന്നിവയുടെ പ്രധാന എതിരാളിയായിരിക്കും.

Kia Carens മുതൽ Toyota Rumion വരെ; ഇന്ത്യൻ വിപണിയിൽ ഉടൻ എത്താൻ ഒരുങ്ങുന്ന എംപിവികൾ

പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ അഞ്ച് ട്രിം ലെവലുകളിലാണ് കാരെൻസ് എംപിവി വാഗ്ദാനം ചെയ്യുന്നത്. ആറ് എയർബാഗുകൾ, ഓൾ-ഫോർ ഡിസ്‌ക് ബ്രേക്കുകൾ, ESP എന്നിങ്ങനെ നിരവധി സെഗ്‌മെന്റ്-ലീഡിംഗ് ഫീച്ചറുകളോടെയാണ് എംപിവി വരുന്നത്.

Kia Carens മുതൽ Toyota Rumion വരെ; ഇന്ത്യൻ വിപണിയിൽ ഉടൻ എത്താൻ ഒരുങ്ങുന്ന എംപിവികൾ

113 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.5ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 113 bhp സൃഷ്ടിക്കുന്ന 1.5ലിറ്റർ ടർബോ-ഡീസൽ, 138 bhp വികസിപ്പിക്കുന്ന 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് പുതിയ കാരൻസ് വരുന്നത്. സെൽറ്റോസിലും ഹ്യുണ്ടായി ക്രെറ്റയിലും വാഗ്ദാനം ചെയ്യുന്ന അതേ എഞ്ചിൻ ലൈനപ്പാണിത്. മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകൾ ഓഫറിൽ ലഭിക്കും.

Kia Carens മുതൽ Toyota Rumion വരെ; ഇന്ത്യൻ വിപണിയിൽ ഉടൻ എത്താൻ ഒരുങ്ങുന്ന എംപിവികൾ

ടൊയോട്ട C-സെഗ്‌മെന്റ് എംപിവി

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട ഒരു ഇടത്തരം എസ്‌യുവി ഒരു പുതിയ C-സെഗ്‌മെന്റ് എം‌പി‌വി എന്നിങ്ങനെ ഇന്ത്യൻ വിപണിയ്ക്കായി രണ്ട് പുതിയ മോഡലുകൾ തയ്യാറാക്കുന്നു. എസ്‌യുവി 2022 -ലെ ഉത്സവ സീസണിൽ പുറത്തിറങ്ങുമെങ്കിലും, പുതിയ എം‌പി‌വി 2023 -ലാവും എത്തുക.

Kia Carens മുതൽ Toyota Rumion വരെ; ഇന്ത്യൻ വിപണിയിൽ ഉടൻ എത്താൻ ഒരുങ്ങുന്ന എംപിവികൾ

560B എന്ന കോഡ് നേമിൽ, പുതിയ C സെഗ്‌മെന്റ് എം‌പി‌വി ടൊയോട്ടയുടെ ബിഡാഡി പ്ലാന്റിൽ നിർമ്മിക്കും. ആഗോള വിപണിയിൽ വിൽക്കുന്ന റൈസിനും ന്യൂ-ജെൻ അവാൻസയ്ക്കും അടിവരയിടുന്ന ടൊയോട്ടയുടെ DNGA (ഡൈഹാറ്റ്‌സു ന്യൂ ജനറേഷൻ ആർക്കിടെക്ചർ) അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Kia Carens മുതൽ Toyota Rumion വരെ; ഇന്ത്യൻ വിപണിയിൽ ഉടൻ എത്താൻ ഒരുങ്ങുന്ന എംപിവികൾ

കിയ കാരൻസ്, മഹീന്ദ്ര മറാസോ തുടങ്ങിയ വാഹനങ്ങളുമായി ഇത് മത്സരിക്കും. ടൊയോട്ടയുടെ ഹൈബ്രിഡ് സാങ്കേതിക വിദ്യയിലാണ് പുതിയ എംപിവി എത്തുന്നത്. ഇടത്തരം എസ്‌യുവിക്ക് സമാനമായി, പുതിയ ടൊയോട്ട എംപിവിയും മാരുതി സുസുക്കിയുമായി കമ്പനി പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.

Kia Carens മുതൽ Toyota Rumion വരെ; ഇന്ത്യൻ വിപണിയിൽ ഉടൻ എത്താൻ ഒരുങ്ങുന്ന എംപിവികൾ

ടൊയോട്ട റൂമിയൻ

ഗ്ലാൻസയ്ക്കും അർബൻ ക്രൂയിസറിനും സമാനമായി, റീ-ബാഡ്ജ് ചെയ്ത എർട്ടിഗയും സിയാസും ടൊയോട്ട രാജ്യത്ത് അവതരിപ്പിക്കും. ടൊയോട്ട റൂമിയൻ എന്ന് പേരിട്ടിരിക്കുന്ന റീ-ബാഡ്ജ് ചെയ്ത എർട്ടിഗ ഇതിനകം ദക്ഷിണാഫ്രിക്കയിൽ അവതരിപ്പിച്ചു.

Kia Carens മുതൽ Toyota Rumion വരെ; ഇന്ത്യൻ വിപണിയിൽ ഉടൻ എത്താൻ ഒരുങ്ങുന്ന എംപിവികൾ

ഇന്ത്യയിൽ ടൊയോട്ട റൂമിയൻ നെയിംപ്ലേറ്റിനായി കമ്പനി ട്രേഡ്മാർക്ക് അപേക്ഷ സമർപ്പിച്ചു, ഇത് വാഹനത്തിന്റെ ലോഞ്ച് സമീപഭാവിയിൽ തന്നെ നടക്കുമെന്ന് സൂചിപ്പിക്കുന്നു.

Kia Carens മുതൽ Toyota Rumion വരെ; ഇന്ത്യൻ വിപണിയിൽ ഉടൻ എത്താൻ ഒരുങ്ങുന്ന എംപിവികൾ

ടൊയോട്ടയുടെ ബാഡ്‌ജോടുകൂടിയ പുതുക്കിയ ഗ്രില്ലും വുഡ് ട്രിമ്മോടുകൂടിയ ബ്ലാക്ക് ഇന്റീരിയർ സ്‌കീമും ഒഴികെ, റൂമിയൻ എർട്ടിഗയ്ക്ക് സമാനമായി കാണപ്പെടുന്നു. SHVS മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പ്രയോജനം ലഭിക്കുന്ന അതേ 1.5 ലിറ്റർ നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇത് നൽകുന്നത്. ഈ എഞ്ചിൻ 103 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കും.

Kia Carens മുതൽ Toyota Rumion വരെ; ഇന്ത്യൻ വിപണിയിൽ ഉടൻ എത്താൻ ഒരുങ്ങുന്ന എംപിവികൾ

മാരുതി എർട്ടിഗ/XL6 ഫേസ്‌ലിഫ്റ്റ്

മാരുതി സുസുക്കി എർട്ടിഗയുടെയും XL6 -ന്റെയും പുതുക്കിയ പതിപ്പുകൾ 2022 -ൽ രാജ്യത്ത് അവതരിപ്പിക്കും. പരിഷ്‌കരിച്ച മോഡലുകൾ ഇതിനകം തന്നെ ഒന്നിലധികം തവണ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചെറുതായി പരിഷ്കരിച്ച ഗ്രില്ലിന്റെയും ബമ്പറിന്റെയും രൂപത്തിൽ ചെറിയ മാറ്റങ്ങളായിരിക്കും എർട്ടിഗയ്ക്ക് ലഭിക്കുക. ക്യാബിൻ ഡിസൈൻ അതേപടി തുടരും.

Kia Carens മുതൽ Toyota Rumion വരെ; ഇന്ത്യൻ വിപണിയിൽ ഉടൻ എത്താൻ ഒരുങ്ങുന്ന എംപിവികൾ

XL6 -ന് വലിയ ഡിസൈൻ മാറ്റങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഇതോടൊപ്പം, ക്രോസ്ഓവർ എംപിവിയുടെ ഏഴ് സീറ്റർ ഡെറിവേറ്റീവ് അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. പുതുതായി രൂപകൽപ്പന ചെയ്ത ഗ്രില്ലും അലോയി വീലുകളും ഇതിന് ലഭിക്കും.

Kia Carens മുതൽ Toyota Rumion വരെ; ഇന്ത്യൻ വിപണിയിൽ ഉടൻ എത്താൻ ഒരുങ്ങുന്ന എംപിവികൾ

ഒരു കൂട്ടം പുതിയ ഫീച്ചറുകൾക്കൊപ്പം പുതിയ സീറ്റ് അപ്ഹോൾസ്റ്ററിയും ക്യാബിന് ലഭിക്കാൻ സാധ്യതയുണ്ട്. ഇതിന് ഒരു പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ലഭിച്ചേക്കാം, അത് ബലേനോ ഫെയ്‌സ്‌ലിഫ്റ്റിലും കമ്പനി വാഗ്ദാനം ചെയ്യും. രണ്ട് മോഡലുകളും 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിൻ മൈൽഡ് ഹൈബ്രിഡ് ടെക്നോളജി എന്നിവ വാഗ്ദാനം ചെയ്യുന്നത് തുടരും.

Most Read Articles

Malayalam
English summary
Upcoming mpv models in indian market
Story first published: Saturday, January 22, 2022, 13:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X