മത്സരം കൊഴുപ്പിക്കാൻ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങാനൊരുങ്ങുന്ന ചെറു കാറുകൾ

പ്രമുഖ കാർ നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ ഒന്നിലധികം പുതിയ ലോഞ്ചുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന മോഡലുകളിൽ എൻട്രി ലെവൽ ചെറു കാറുകൾ മുതൽ വലിയ ഏഴ്/എട്ട് സീറ്റർ ഫാമിലി വാഹനങ്ങൾ വരെ നിരവധി സെഗ്‌മെന്റുകളിലായി വ്യാപിക്കും. വരും മാസങ്ങളിൽ നിരത്തിലെത്തുന്ന ചെറു കാറുകളുടെ വിശദാംശങ്ങളും ലോഞ്ച് ടൈംലൈനും ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നു.

മത്സരം കൊഴുപ്പിക്കാൻ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങാനൊരുങ്ങുന്ന ചെറു കാറുകൾ

ന്യൂ-ജെൻ മാരുതി സെലെറിയോ

ഈ വർഷം അവസാനത്തോടെ മാരുതി സെലെറിയോ ഹാച്ച്ബാക്കിന് ഒരു തലമുറ മാറ്റം നൽകാൻ ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാക്കൾ തയ്യാറാണ്. കൂടുതൽ ആംഗുലാർ രൂപകൽപ്പന, അപ്-മാർക്കറ്റ് ഇന്റീരിയർ, കൂടുതൽ പരിഷ്കരിച്ച എഞ്ചിൻ എന്നിവയുമായി മോഡൽ വരും. 2021 മാരുതി സെലെറിയോ ഭാരം കുറഞ്ഞ HEARTECT പ്ലാറ്റ്ഫോമിലേക്ക് മാറുകയും അളവുകളുടെ അടിസ്ഥാനത്തിൽ വളരുകയും ചെയ്യും.

മത്സരം കൊഴുപ്പിക്കാൻ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങാനൊരുങ്ങുന്ന ചെറു കാറുകൾ

പുതിയ തലമുറ മോഡൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ (69 bhp/91 Nm), വാഗൺആറിന്റെ 1.2 ലിറ്റർ പെട്രോൾ മോട്ടോർ (82 bhp/113 Nm) എന്നിവയിൽ ലഭ്യമാകും. ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റും ഓഫറിലുണ്ടാകും. അടുത്തിടെ പുതുതലമുറ പതിപ്പ് ഒരു TVC ഷൂട്ടിനിടെ ക്യാമറ കണ്ണിൽ പതിഞ്ഞിരുന്നു. പുതിയ മോഡലിന്റെ എക്സ്റ്റീരിയർ രൂപകൽപ്പന ഇത് വെളിപ്പെടുത്തിയിരുന്നു. തികച്ചും വ്യത്യസ്തമായ ശൈലിയിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്.

മത്സരം കൊഴുപ്പിക്കാൻ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങാനൊരുങ്ങുന്ന ചെറു കാറുകൾ

ന്യൂ-ജെൻ മാരുതി ആൾട്ടോ

മാരുതി സുസുക്കി രാജ്യത്ത് പുതിയ തലമുറ ആൾട്ടോ പരീക്ഷിച്ചു തുടങ്ങി. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, പുതിയ ആൾട്ടോ 2022 ജനുവരിയിൽ ജപ്പാനിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. വാഹനത്തിന്റെ ഇന്ത്യ ലോഞ്ച് അടുത്ത വർഷം സംഭവിച്ചേക്കും. വാഹനത്തെക്കുറിച്ച് വിശദാംശങ്ങൾ നിലവിൽ വളരെ കുറവാണ്.

മത്സരം കൊഴുപ്പിക്കാൻ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങാനൊരുങ്ങുന്ന ചെറു കാറുകൾ

എന്നിരുന്നാലും, ഹാച്ച്ബാക്കിന് വലിയ സൗന്ദര്യവർധക മാറ്റങ്ങളും ഫീച്ചർ നവീകരണങ്ങളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹുഡിന് കീഴിൽ, 2022 മാരുതി ആൾട്ടോ 48 bhp കരുത്തും 69 Nm torque ഉം പുറപ്പെടുവിക്കുന്ന 769 സിസി, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ വഹിക്കുന്നത് തുടരാം.

മത്സരം കൊഴുപ്പിക്കാൻ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങാനൊരുങ്ങുന്ന ചെറു കാറുകൾ

ന്യൂ-ജെൻ ടാറ്റ ടിയാഗോ

ടിയാഗോ, ടിഗോർ, നെക്സോൺ എന്നീ മൂന്ന് ജനപ്രിയ ഉൽപ്പന്നങ്ങളുടെ പുതിയ തലമുറ മോഡലുകൾ ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കും. ഇവയുടെ ലോഞ്ച് ടൈംലൈനിൽ ഔദ്യോഗിക വിശദ്ധീകരണം ഇല്ലെങ്കിലും, ഇവ 2022 അല്ലെങ്കിൽ 2023 -ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

മത്സരം കൊഴുപ്പിക്കാൻ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങാനൊരുങ്ങുന്ന ചെറു കാറുകൾ

ജെനറേഷൻ മാറ്റത്തോടെ, എൻട്രി ലെവൽ ടാറ്റ ടിയാഗോ ഹാച്ച്ബാക്ക് ആൾട്രോസിനും വരാനിരിക്കുന്ന പഞ്ച് മൈക്രോ എസ്‌യുവിക്കും അടിവരയിടുന്ന ALFA ആർക്കിടെക്ചറിനായി നിലവിലുള്ള പ്ലാറ്റ്ഫോം ഉപേക്ഷിക്കും. അകത്തും പുറത്തും കാര്യമായ മാറ്റങ്ങൾ നിർമ്മാതാക്കൾ വരുത്താൻ സാധ്യതയുണ്ട്. എന്നിരുന്നാലും, നിലവിലെ തലമുറയിൽ നിന്ന് എഞ്ചിൻ സജ്ജീകരണം നിലനിർത്തിയേക്കാം.

മത്സരം കൊഴുപ്പിക്കാൻ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങാനൊരുങ്ങുന്ന ചെറു കാറുകൾ

ടാറ്റ പഞ്ച്

ഈ വർഷം വിപണി കാത്തിരിക്കുന്ന പുതിയ കാർ ലോഞ്ചുകളിൽ ഒന്നാണ് ടാറ്റ പഞ്ച്. മൈക്രോ എസ്‌യുവി 2021 ഒക്ടോബർ 4 -ന് ഔദ്യോഗികമായി അരങ്ങേറുമെന്ന് കാർ നിർമ്മാതാക്കൾ സ്ഥിരീകരിച്ചു. ഡീലർമാർ ഇതിനകം തന്നെ വാഹനത്തിന്റെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്, വരും ആഴ്ചകളിൽ ഇതിന്റെ ലോഞ്ച് നടക്കും.

മത്സരം കൊഴുപ്പിക്കാൻ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങാനൊരുങ്ങുന്ന ചെറു കാറുകൾ

ഹിൽ ഡിസന്റ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ മോഡുകൾ എന്നിവയുൾപ്പെടെയുള്ള ചില സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകളുമായി പഞ്ച് വരുമെന്ന് ഇതിന്റെ ഔദ്യോഗിക ടീസറുകൾ സ്ഥിരീകരിക്കുന്നു. വാഹനത്തിന് ഒന്നിലധികം ഡ്രൈവ് മോഡുകളും ഉണ്ടാകും. HBX കൺസെപ്റ്റ് അടിസ്ഥാനമാക്കി, മിനി എസ്‌യുവി 85 bhp 1.2 ലിറ്റർ നാച്ചുറൽ ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായി വരാൻ സാധ്യതയുണ്ട്.

മത്സരം കൊഴുപ്പിക്കാൻ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങാനൊരുങ്ങുന്ന ചെറു കാറുകൾ

സിട്രൺ C3

ഫ്രഞ്ച് കാർ നിർമാതാക്കളിൽ നിന്നുള്ള വരാനിരിക്കുന്ന ഹാച്ച്ബാക്കായ സിട്രൺ C3 അടുത്ത വർഷം ആദ്യം പുറത്തിറക്കും. CMP (കോമൺ മോഡുലാർ പ്ലാറ്റ്ഫോം) ആർക്കിടെക്ചറിലാണ് ഈ മോഡൽ രൂപകൽപന ചെയ്തിരിക്കുന്നത് കൂടാതെ 90 ശതമാനത്തിൽ കൂടുതൽ പ്രാദേശികമായി ഉത്പാദിപ്പിച്ച ഘടകങ്ങളുമായി വികസിപ്പിക്കുകയും ചെയ്യും.

മത്സരം കൊഴുപ്പിക്കാൻ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങാനൊരുങ്ങുന്ന ചെറു കാറുകൾ

മാരുതി സുസുക്കി ഇഗ്നിസ്, വരാനിരിക്കുന്ന ടാറ്റ പഞ്ച് തുടങ്ങിയ കാറുകൾക്ക് വെല്ലുവിളി ഉയർത്താൻ ഇത് അഗ്രസ്സീവ് വിലയുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസൈൻ, ഫീച്ചറുകൾ, എഞ്ചിൻ എന്നിവയുടെ കാര്യത്തിൽ, ഇന്ത്യ-സ്പെക്ക് സിട്രൺ C3 യൂറോപ്യൻ മോഡലിൽ നിന്ന് വ്യത്യസ്തമായിരിക്കും.

മത്സരം കൊഴുപ്പിക്കാൻ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങാനൊരുങ്ങുന്ന ചെറു കാറുകൾ

ഇവിടെ, പുതിയ പെട്രോൾ ഹാച്ച്ബാക്കിന് രണ്ട് പെട്രോൾ (1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1.2 ലിറ്റർ ടർബോ), ഒരു ഡീസൽ എഞ്ചിൻ (1.5 ലിറ്റർ) എന്നിവ വാഗ്ദാനം ചെയ്യും. ടോപ്പ് എൻഡ് വേരിയന്റിന് പോലും നിരവധി ഡിസൈൻ ബിറ്റുകളും സവിശേഷതകളും ഓപ്ഷണലായി വരും.

Most Read Articles

Malayalam
English summary
Upcoming small cars to be launched in indian market soon
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X