ഉത്സവ സീസൺ പൊടിപൊടിക്കാം; ഫെസ്റ്റീവ് റിലീസായി വിൽപ്പനയ്ക്കെത്തുന്ന പുത്തൻ എസ്‌യുവികൾ

ഉത്സവകാലം 2021 ഒക്ടോബർ 7 -ന് നവരാത്രിയോടെ ആരംഭിക്കും. ഈ ശുഭ സമയത്തിൽ നമ്മളിൽ പലരും പുതിയ കാർ വാങ്ങാൻ കാത്തിരിക്കുകയാണ്.

ഉത്സവ സീസൺ പൊടിപൊടിക്കാം; ഫെസ്റ്റീവ് റിലീസായി വിൽപ്പനയ്ക്കെത്തുന്ന പുത്തൻ എസ്‌യുവികൾ

ഉത്സവ സീസണിൽ പണമുണ്ടാക്കാൻ, കാർ നിർമ്മാതാക്കളായ സ്കോഡ (കുഷാഖ്), കിയ (സെൽറ്റോസ് X-ലൈൻ), ടാറ്റ (സഫാരി ഗോൾഡ് എഡിഷൻ) എന്നിവ ഇതിനകം തന്നെ പിരഷ്കരിച്ചതും പുതുക്കിയതുമായ മോഡലുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ ഉപഭോക്താക്കൾക്ക് മികച്ച ഓപ്ഷനുകളായി വരാനിരിക്കുന്ന പുതിയ എസ്‌യുവികളുടെ ഒരു നിരയുമുണ്ട്. അവയുടെ വിശദാംശങ്ങൾ ഇതാ:

ഉത്സവ സീസൺ പൊടിപൊടിക്കാം; ഫെസ്റ്റീവ് റിലീസായി വിൽപ്പനയ്ക്കെത്തുന്ന പുത്തൻ എസ്‌യുവികൾ

1. ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ

ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ 2021 സെപ്റ്റംബർ 23 -ന് (അതായത് നാളെ) ലോഞ്ച് ചെയ്യാൻ തയ്യാറാണ്. മിഡ്-സൈസ് എസ്‌യുവി MQB AO IN പ്ലാറ്റ്‌ഫോമിലാണ് ഒരുങ്ങുന്നത്. ഈ പ്ലാറ്റ്ഫോം പ്രത്യേകിച്ച് വളർന്നുവരുന്ന വിപണികൾക്കായി നിർമ്മാതാക്കൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്.

ഉത്സവ സീസൺ പൊടിപൊടിക്കാം; ഫെസ്റ്റീവ് റിലീസായി വിൽപ്പനയ്ക്കെത്തുന്ന പുത്തൻ എസ്‌യുവികൾ

ഡീലർമാർ ഇതിനകം വാഹനത്തിനായുള്ള ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്, കൂടാതെ മോഡൽ 10,000 -ലധികം പ്രീ-ഓർഡറുകൾ ശേഖരിച്ചതായി റിപ്പോർട്ടുണ്ട്. 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ TSI (113 bhp/175 Nm), 1.5 ലിറ്റർ, നാല് സിലിണ്ടർ TSI (148 bhp/250 Nm) പെട്രോൾ എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് കൂടാതെ ഏഴ്-സ്പീഡ് DSG ഓട്ടോമാറ്റിക് (1.5 ലിറ്റർ വേരിയന്റുകൾക്ക് മാത്രം) എന്നിങ്ങനെ മൂന്ന് ട്രാൻസ്മിഷൻ ഓപ്ഷനുകളും വാഹനത്തിൽ വരുന്നു.

ഉത്സവ സീസൺ പൊടിപൊടിക്കാം; ഫെസ്റ്റീവ് റിലീസായി വിൽപ്പനയ്ക്കെത്തുന്ന പുത്തൻ എസ്‌യുവികൾ

ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ അതിന്റെ ഡിസൈൻ ബിറ്റുകളും സവിശേഷതകളും നിരവധി ഘടകങ്ങളും സ്കോഡ കുഷാഖുമായി പങ്കിടുന്നു. എന്നിരുന്നാലും, കുറച്ച് അധിക ഫീച്ചറുകൾക്കൊപ്പം ഇതിന് വ്യത്യസ്ത സ്റ്റൈലിംഗ് ലഭിക്കുന്നു.

ഉത്സവ സീസൺ പൊടിപൊടിക്കാം; ഫെസ്റ്റീവ് റിലീസായി വിൽപ്പനയ്ക്കെത്തുന്ന പുത്തൻ എസ്‌യുവികൾ

പുതിയ ഫോഴ്സ് ഗൂർഖ

ഫോഴ്സ് മോട്ടോർസ് അടുത്തിടെ ഇന്ത്യൻ വിപണിയിൽ ഏറ്റവും പുതിയ ഗൂർഖ കോംപാക്ട് ഓഫ്-റോഡ് എസ്‌യുവി പുറത്തിറക്കി. മോഡലിന്റെ വിലകൾ സെപ്റ്റംബർ 27 -ന് പ്രഖ്യാപിക്കും, അതേസമയം അതിന്റെ ഡെലിവറികൾ 2021 ഒക്ടോബർ 15 മുതൽ ആരംഭിക്കും.

ഉത്സവ സീസൺ പൊടിപൊടിക്കാം; ഫെസ്റ്റീവ് റിലീസായി വിൽപ്പനയ്ക്കെത്തുന്ന പുത്തൻ എസ്‌യുവികൾ

എസ്‌യുവി മെച്ചപ്പെട്ട സ്റ്റൈലിംഗ്, നന്നായി സജ്ജീകരിച്ച ഇന്റീരിയർ, ബിഎസ് VI-കംപ്ലയിന്റ് ഡീസൽ എഞ്ചിൻ എന്നിവയുമായാണ് വരുന്നത്. ഹുഡിന് കീഴിൽ, ബിഎസ് VI കംപ്ലയിന്റ് 2.6 ലിറ്റർ ഓയിൽ ബർണർ 91 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച്-സ്പീഡ് മാനുവൽ ഗിയർബോക്‌സും 4WD സിസ്റ്റവും മോഡൽ ലൈനപ്പിലുടനീളം സ്റ്റാൻഡേർഡാണ്.

ഉത്സവ സീസൺ പൊടിപൊടിക്കാം; ഫെസ്റ്റീവ് റിലീസായി വിൽപ്പനയ്ക്കെത്തുന്ന പുത്തൻ എസ്‌യുവികൾ

എയർ ഇൻടേക്ക് സ്നോർക്കലും ഫ്രണ്ട് ആൻഡ് റിയർ ആന്റി-റോൾ ബാറുകളും സഹിതം മാനുവൽ ഫ്രണ്ട് ആൻഡ് റിയർ ലോക്കിംഗ് ഡിഫറൻഷ്യലുകളും ഇതിന് ലഭിക്കുന്നു. 2021 ഫോഴ്സ് ഗൂർഖ പുതിയ ക്രാഷ് ടെസ്റ്റും പെഡസ്ട്രിയൻ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കുന്നു.

ഉത്സവ സീസൺ പൊടിപൊടിക്കാം; ഫെസ്റ്റീവ് റിലീസായി വിൽപ്പനയ്ക്കെത്തുന്ന പുത്തൻ എസ്‌യുവികൾ

ടാറ്റ പഞ്ച്

വരാനിരിക്കുന്ന ടാറ്റ പഞ്ച് ഒക്ടോബറിൽ വിൽപ്പനയ്‌ക്കെത്തും. വാഹനത്തിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു, മോഡൽ അതിന്റെ ഔദ്യോഗിക വില പ്രഖ്യാപനത്തിന് മുമ്പ് ഡീലർഷിപ്പുകളിലും എത്തിത്തുടങ്ങിയിട്ടുണ്ട്.

ഉത്സവ സീസൺ പൊടിപൊടിക്കാം; ഫെസ്റ്റീവ് റിലീസായി വിൽപ്പനയ്ക്കെത്തുന്ന പുത്തൻ എസ്‌യുവികൾ

രാജ്യത്തെ ആഭ്യന്തര കാർ നിർമാതാക്കളിൽ നിന്നുള്ള ആദ്യത്തെ മൈക്രോ എസ്‌യുവി ആയിരിക്കും ഇത്. അഞ്ച് ലക്ഷം രൂപ മുതൽ വില പ്രതീക്ഷിക്കുന്ന ടാറ്റ പഞ്ച് മാരുതി ഇഗ്നിസ്, മഹീന്ദ്ര KUV100 എന്നിവയെ നേരിടും. വാഹനം അതിന്റെ പ്ലാറ്റ്ഫോം, ഡിസൈൻ ഘടകങ്ങൾ, സവിശേഷതകൾ എന്നിവ ആൾട്രോസ് ​​ഹാച്ച്ബാക്കുമായി പങ്കിടും.

ഉത്സവ സീസൺ പൊടിപൊടിക്കാം; ഫെസ്റ്റീവ് റിലീസായി വിൽപ്പനയ്ക്കെത്തുന്ന പുത്തൻ എസ്‌യുവികൾ

എഞ്ചിൻ ഭാഗത്ത് മിനി എസ്‌യുവി 85 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 100 bhp കരുത്ത് സൃഷ്ടിക്കുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ മോട്ടോറുകൾ, മാനുവൽ, AMT ഗിയർബോക്സ് ഓപ്ഷനുകൾ എന്നിവ വാഗ്ദാനം ചെയ്യും.

ഉത്സവ സീസൺ പൊടിപൊടിക്കാം; ഫെസ്റ്റീവ് റിലീസായി വിൽപ്പനയ്ക്കെത്തുന്ന പുത്തൻ എസ്‌യുവികൾ

എംജി ആസ്റ്റർ

എംജി ആസ്റ്റർ തീർച്ചയായും ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ കാർ ലോഞ്ചുകളിൽ ഒന്നാണ്. എന്നിരുന്നാലും, എസ്‌യുവിയുടെ ഔദ്യോഗിക ബുക്കിംഗും ലോഞ്ച് തീയതിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മിക്കവാറും ഒക്ടോബർ മാസത്തിൽ ഒരു റിലീസ് കാണാൻ സാധ്യതയുണ്ട്.

ഉത്സവ സീസൺ പൊടിപൊടിക്കാം; ഫെസ്റ്റീവ് റിലീസായി വിൽപ്പനയ്ക്കെത്തുന്ന പുത്തൻ എസ്‌യുവികൾ

ആസ്റ്റർ സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ്, സാവി എന്നിങ്ങനെ അഞ്ച് ട്രിമ്മുകൾ, അഞ്ച് നിറങ്ങൾ, 1.4 ലിറ്റർ ടർബോ (136 bhp/220 Nm), 1.5 ലിറ്റർ VTi (107 bhp/144 Nm) എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിനുകൾ എന്നിവയുമായി വരും.

ഉത്സവ സീസൺ പൊടിപൊടിക്കാം; ഫെസ്റ്റീവ് റിലീസായി വിൽപ്പനയ്ക്കെത്തുന്ന പുത്തൻ എസ്‌യുവികൾ

1.4 ലിറ്റർ പെട്രോൾ മോട്ടോർ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സോടെ ലഭിക്കുമെങ്കിലും 1.5 ലിറ്റർ ഗ്യാസോലിൻ യൂണിറ്റ് ആറ് സ്പീഡ് മാനുവൽ, എട്ട് സ്പീഡ് CVT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമായാണ് വരുന്നത്. ലെവൽ 2 ഓട്ടോണമസ് ടെക് ഉൾപ്പെടെ നിരവധി സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതകൾ എംജി ആസ്റ്റർ വാഗ്ദാനം ചെയ്യും.

ഉത്സവ സീസൺ പൊടിപൊടിക്കാം; ഫെസ്റ്റീവ് റിലീസായി വിൽപ്പനയ്ക്കെത്തുന്ന പുത്തൻ എസ്‌യുവികൾ

മഹീന്ദ്ര XUV700

മഹീന്ദ്ര XUV700 അഞ്ച്/ഏഴ് സീറ്റർ എസ്‌യുവി ഒക്ടോബർ മാസത്തിൽ വിൽപ്പനയ്‌ക്കെത്തും. അഞ്ച് സീറ്റർ മോഡലിന്റെ വിലകൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. എസ്‌യുവി മോഡൽ ലൈനപ്പ് MX, AX3, AX5, AX7 എന്നിങ്ങനെ നാല് ട്രിമ്മുകളിലും, കൂടാതെ 34 വേരിയന്റുകളിലും ഒന്നിലധികം എഞ്ചിൻ-ഗിയർബോക്സ് കോമ്പിനേഷനുകളുമായും വരുന്നു.

ഉത്സവ സീസൺ പൊടിപൊടിക്കാം; ഫെസ്റ്റീവ് റിലീസായി വിൽപ്പനയ്ക്കെത്തുന്ന പുത്തൻ എസ്‌യുവികൾ

അടിസ്ഥാന MX ട്രിം അഞ്ച് സീറ്റ് ലേയൗട്ട് വാഗ്ദാനം ചെയ്യുമ്പോൾ, AX3, AX4 എന്നിവയ്ക്ക് അഞ്ച് സീറ്റുകളോ ഏഴ് സീറ്റുകളോ ഉള്ള കോൺഫിഗറേഷൻ ലഭിക്കും. റേഞ്ച്-ടോപ്പിംഗ് AX7 ട്രിം ഏഴ് സീറ്റുകളുള്ള ലേയൗട്ടും കംഫർട്ട്, ലക്ഷ്വറി, ടെക് എന്നിങ്ങനെ മൂന്ന് പാക്കേജുകളുമായി ലഭ്യമാണ്. മഹീന്ദ്ര XUV700 ഏഴ് മോണോടോൺ കളർ ഓപ്ഷനുകളിൽ ലഭ്യമാകും.

ഉത്സവ സീസൺ പൊടിപൊടിക്കാം; ഫെസ്റ്റീവ് റിലീസായി വിൽപ്പനയ്ക്കെത്തുന്ന പുത്തൻ എസ്‌യുവികൾ

വാഹനത്തിന്റെ എഞ്ചിൻ സജ്ജീകരണത്തിൽ 2.2 ലിറ്റർ ടർബോ ഡീസലും 2.0 ലിറ്റർ ടർബോ പെട്രോൾ മോട്ടോറും ലഭ്യമാണ്. ഡീസൽ യൂണിറ്റ് 184.4 bhp കരുത്തും 420 Nm torque ഉം പുറപ്പെടുവിക്കുമ്പോൾ പെട്രോൾ യൂണിറ്റ് 197.2 bhp കരുത്തും 380 Nm torque ഉം വികസിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
Upcoming suv models to go on sale in india during festive season
Story first published: Wednesday, September 22, 2021, 10:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X