Punch EV മുതൽ Sierra EV വരെ; Tata -യുടെ വരാനിരിക്കുന്ന ഇലക്ട്രിക് ലൈനപ്പ് ഇങ്ങനെ

ടാറ്റ മോട്ടോർസ് രാജ്യത്ത് ഒരു ഇലക്ട്രിക് വാഹന ഇക്കോസിസ്റ്റം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്, അടുത്തിടെ പ്രാദേശിക വാഹന നിർമ്മാതാക്കൾ തങ്ങളുടെ ഇലക്ട്രിക് വെഹിക്കിൾസ് സബ്സിഡിയറിയുടെ രൂപീകരണം പ്രഖ്യാപിച്ചു. ടാറ്റ ടിഗോർ, നെക്‌സോൺ ഇവി എന്നിങ്ങനെ രണ്ട് ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങൾ ബ്രാൻഡ് ഇതിനകം വിൽക്കുന്നു.

Punch EV മുതൽ Sierra EV വരെ; Tata -യുടെ വരാനിരിക്കുന്ന ഇലക്ട്രിക് ലൈനപ്പ് ഇങ്ങനെ

ഇവി ഇനിയും നാമകരണം ചെയ്യപ്പെടാത്ത കമ്പനിയുടെ ഇവി സബ്‌സിഡിയറിയിലേക്ക് ആഗിരണം ചെയ്യപ്പെടാൻ സാധ്യതയുണ്ട്, ഇത് കൂടാതെ 2026 ഓടെ ടാറ്റ 10 പുത്തൻ മോഡലുകൾ കൂടി പുറത്തിറക്കിയേക്കാം. ഈ 10 ഉൽപ്പന്നങ്ങളിൽ ഏഴെണ്ണത്തെ കുറിച്ച് ഞങ്ങൾ ഈ ലേഖനത്തിൽ സൂചിപ്പിക്കാം. മൂന്ന് ഉൽപ്പന്നങ്ങൾ കൂടി വാണിജ്യ വാഹന നിരയിൽ ചേരാൻ സാധ്യതയുണ്ട്.

Punch EV മുതൽ Sierra EV വരെ; Tata -യുടെ വരാനിരിക്കുന്ന ഇലക്ട്രിക് ലൈനപ്പ് ഇങ്ങനെ

ആൾട്രോസ് ഇവി

ടാറ്റ ആൾട്രോസ് ഒരു പ്രീമിയം ഹാച്ച്ബാക്കാണ്. മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20 എന്നിവയുടെ ഈ എതിരാളിക്ക് ഇന്ത്യൻ വിപണിയിൽ മികച്ച സ്വീകാര്യത ലഭിച്ചു. മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ വാഹനത്തിൽ തെരഞ്ഞെടുക്കാനുണ്ട്. 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ നാച്ചുറലി ആസ്പിരേറ്റഡ് റിവോട്രോൺ മോഡിലും ടർബോചാർജ്ഡ് പതിപ്പിലും ഇത് വരുന്നു.

Punch EV മുതൽ Sierra EV വരെ; Tata -യുടെ വരാനിരിക്കുന്ന ഇലക്ട്രിക് ലൈനപ്പ് ഇങ്ങനെ

ടർബോചാർജ്ഡ് 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എൻജിനും ഹാച്ചിൽ ഉണ്ട്. ഇപ്പോൾ ആൾട്രോസിന് ടാറ്റയുടെ സിപ്‌ട്രോൺ പവർട്രെയിനും ലഭിക്കാൻ സാധ്യതയുണ്ട്. ഇതിന് നെക്സോൺ ഇവിയേക്കാൾ വലിയ ബാറ്ററി പായ്ക്ക് ഉണ്ടായിരിക്കാം, കൂടാതെ ഇലക്ട്രിക് എസ്‌യുവിയേക്കാൾ ഉയർന്ന ഡ്രൈവിംഗ് റേഞ്ച്, 300 കിലോമീറ്റർ വരെ ലഭിച്ചേക്കാം. 12 ലക്ഷം രൂപയോളമാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന എക്സ്-ഷോറൂം വില, ഇത് 2021 ഡിസംബറിൽ സമാരംഭിച്ചേക്കാം.

Punch EV മുതൽ Sierra EV വരെ; Tata -യുടെ വരാനിരിക്കുന്ന ഇലക്ട്രിക് ലൈനപ്പ് ഇങ്ങനെ

ഉയർന്ന റേഞ്ചുള്ള നെക്സോൺ ഇവി

നിലവിൽ, ടാറ്റ നെക്‌സോൺ ഇവിയിൽ 30.2 kWh ലിഥിയം അയൺ ബാറ്ററിയുണ്ട്, ഇത് മോട്ടോറിൽ നിന്ന് പരമാവധി 124 bhp കരുത്തും 245 Nm പരമാവധി torque ഉം നൽകുന്നു. എന്നിരുന്നാലും, ഇതിലേക്ക് ഒരു ദീർഘദൂര റേഞ്ച് നവീകരണം നിർമ്മാതാക്കളുടെ അണിയറയിൽ ഒരുങ്ങുന്നു.

Punch EV മുതൽ Sierra EV വരെ; Tata -യുടെ വരാനിരിക്കുന്ന ഇലക്ട്രിക് ലൈനപ്പ് ഇങ്ങനെ

ഇലക്ട്രിക് ഓഫറുകളെ പിൻതാങ്ങുന്ന സിപ്‌ട്രോൺ സാങ്കേതികവിദ്യയിലെ മുന്നേറ്റങ്ങളിലൂടെ ടാറ്റ ഈ എസ്‌യുവിക്ക് ഒരു റേഞ്ച് & പെർഫോമെൻസ് അപ്പ്ഗ്രേഡും നൽകാൻ നോക്കുന്നു. ഇത് OTA ഫേംവെയർ ട്വീക്കുകളിലൂടെയോ പാർട്സ് നവീകരണങ്ങളിലൂടെയോ ആയിരിക്കുമോ എന്നത് ഇനിയും കാണ്ടറിയേണ്ടതുണ്ട്.

Punch EV മുതൽ Sierra EV വരെ; Tata -യുടെ വരാനിരിക്കുന്ന ഇലക്ട്രിക് ലൈനപ്പ് ഇങ്ങനെ

ടാറ്റ പഞ്ച് ഇവി

പുതിയ സബ്-കോംപാക്ട് എസ്‌യുവി പഞ്ച് അടുത്തിടെയാണ് ടാറ്റ പുറത്തിറക്കിയത്, ഇത് ഇതിനകം ഒരു ഹെഡ്ടേണറായി മാറി. ആൾട്രോസിൽ ​​നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്ന ALFA-ARC പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇത് ഒരുങ്ങുന്നത്. വാഹനം വളരെ ആകർഷകമായ ഫൈവ്-സ്റ്റാർ GNCAP സുരക്ഷാ റേറ്റിംഗും കൈവരിക്കുന്നു.

Punch EV മുതൽ Sierra EV വരെ; Tata -യുടെ വരാനിരിക്കുന്ന ഇലക്ട്രിക് ലൈനപ്പ് ഇങ്ങനെ

ടാറ്റയുടെ എസ്‌യുവി എൻട്രിയെക്കുറിച്ച് നമുക്കറിയാവുന്ന മറ്റൊരു കാര്യം, ഇന്ത്യൻ കാർ നിർമ്മാതാക്കൾ അതിന്റെ ഒരു ഇവി പതിപ്പ് പുറത്തിറക്കാൻ ആലോചിക്കുന്നു എന്നതാണ്. ALFA-ARC- ലെ F എന്നത് ഫ്ലെക്സിബിൾ എന്നാണ്, കുറച്ച് മാറ്റങ്ങൾ കൊണ്ട്, പെട്രോൾ പവർട്രെയിൻ സിപ്ട്രോൺ ഉപയോഗിച്ച് ബ്രാൻഡ് മാറ്റിസ്ഥാപിക്കാം.

Punch EV മുതൽ Sierra EV വരെ; Tata -യുടെ വരാനിരിക്കുന്ന ഇലക്ട്രിക് ലൈനപ്പ് ഇങ്ങനെ

സിയറ ഇവി

ടാറ്റ സിയറയാണ് ഇന്ത്യൻ വിപണിയിൽ ആദ്യമായി നിർമ്മിക്കപ്പെട്ട എസ്‌യുവി. ഇതൊരു ഐതിഹാസിക മോഡൽ ആയിരുന്നു, പിൻവശത്ത് ആൽപൈൻ വിൻഡോകളുള്ള ഈ മൂന്ന്-ഡോർ ഡിസൈൻ വ്യത്യസ്തവും അവിസ്മരണീയവുമായിരുന്നു. 2020 ഓട്ടോഎക്സ്പോയിൽ ടാറ്റ ഒരു പുതിയ ഇലക്ട്രിക് കൺസെപ്റ്റ് കാർ പ്രദർശിപ്പിച്ചിരുന്നു, അത് സിയറയെ കൂടുതൽ ആധുനിക ഫ്ലേവറിൽ പുനർരൂപകൽപ്പന ചെയ്തു.

Punch EV മുതൽ Sierra EV വരെ; Tata -യുടെ വരാനിരിക്കുന്ന ഇലക്ട്രിക് ലൈനപ്പ് ഇങ്ങനെ

ഈ കൺസെപ്റ്റ് കാർ യഥാർത്ഥ സിയറയുടെ ആൽപൈൻ വിൻഡോകളും സിലൗറ്റും മുന്നോട്ട് കൊണ്ടുപോകുന്നു, എന്നിരുന്നാലും, വാഹനത്തിന്റെ രൂപകൽപ്പന വളരെ മിനിമലായിരുന്നു. ഔട്ട്ഡോർ ഇൻഡോറിലേക്ക് കൊണ്ടുവരിക എന്നതാണ് സിയറയിൽ ടാറ്റയുടെ തത്വശാസ്ത്രം. സീ എമിഷൻ ആഗ്രഹിക്കുന്ന സാഹസികർക്ക് കൂടുതൽ പ്രായോഗിക അവതാരത്തിൽ കമ്പനി ഇത് അവതരിപ്പിക്കാം.

Punch EV മുതൽ Sierra EV വരെ; Tata -യുടെ വരാനിരിക്കുന്ന ഇലക്ട്രിക് ലൈനപ്പ് ഇങ്ങനെ

ഇ-വിഷൻ

പ്രശസ്തമായ ജനീവ മോട്ടോർ ഷോയിൽ ടാറ്റ തങ്ങളുടെ ഇ-വിഷൻ കൺസെപ്റ്റ് സെഡാൻ പ്രദർശിപ്പിച്ചു. ലാൻഡ് റോവറിൽ നിന്ന് ഉരുത്തിരിഞ്ഞ ഒമേഗ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരുന്നു ഇത്. ഇ-വിഷൻ കൺസെപ്റ്റ് കാറിന് രണ്ട് ഇലക്ട്രിക് മോട്ടോറുകളുണ്ടായിരുന്നു, ഓരോ ആക്സിലിലും ഒന്ന് വീതമുള്ള സജ്ജീകരണം വാഹനത്തെ ഒരു AWD മോഡൽ ആക്കി മാറ്റുന്നു.

Punch EV മുതൽ Sierra EV വരെ; Tata -യുടെ വരാനിരിക്കുന്ന ഇലക്ട്രിക് ലൈനപ്പ് ഇങ്ങനെ

ഒരൊറ്റ ചാർജിൽ 350 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാനുള്ള റേഞ്ച് വാഹനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസൈൻ സ്റ്റഡ് ഫോമിലുള്ള സെഡാനിൽ കണക്റ്റഡ് സാങ്കേതികവിദ്യകളായ ക്ലൗഡ് കമ്പ്യൂട്ടിംഗ്, ജിയോസ്പേഷ്യൽ മാപ്പിംഗ്, ഹ്യൂമൻ-കമ്പ്യൂട്ടർ ഇന്റർഫേസിംഗ് എന്നിവയുടെ ഉയർന്ന ലെവലുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Punch EV മുതൽ Sierra EV വരെ; Tata -യുടെ വരാനിരിക്കുന്ന ഇലക്ട്രിക് ലൈനപ്പ് ഇങ്ങനെ

ടാറ്റ ഏസ് ഇവി

2006 -ൽ ആരംഭിച്ചതിനുശേഷം ഏറ്റവും പ്രചാരമുള്ള ചെറിയ പിക്കപ്പ് ട്രക്കുകളിൽ ഒന്നാണ് ടാറ്റ ഏസ്. ഈ അവസാന മൈൽ കണക്റ്റിവിറ്റി വാഹനം പാർസൽ ഡെലിവറികൾക്കും ലൈറ്റ് ലോഡ് വഹിക്കുന്നതിനും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നു. 0.75t ലോഡ് കപ്പാസിറ്റിയും ചെറിയ ഇൻട്രാ-സിറ്റി ദൂരങ്ങൾ കവർ ചെയ്യാനും, ടാറ്റ ഏസ് ഒരു ഇവി അവതാരത്തിൽ വരാൻ സാധ്യതയുണ്ട്.

Punch EV മുതൽ Sierra EV വരെ; Tata -യുടെ വരാനിരിക്കുന്ന ഇലക്ട്രിക് ലൈനപ്പ് ഇങ്ങനെ

ഇത് പരമാവധി 80 കിലോമീറ്റർ പരമാവധി വേഗതയിലും 120-150 കിലോമീറ്റർ റേഞ്ചിലും പ്രതീക്ഷിക്കുന്നു. ടാറ്റ അത്തരമൊരു വാഹനത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അറിയാമെങ്കിലും, ഈ LCV -യുടെ സ്വന്തം ഇവി അഡാപ്റ്റേഷനുകൾ ഇതിനകം വിൽക്കുന്ന രണ്ട് കമ്പനികളാണ് എട്രിയോയും നോർത്ത് വേ മോട്ടോർസ്പോർട്ടും.

Punch EV മുതൽ Sierra EV വരെ; Tata -യുടെ വരാനിരിക്കുന്ന ഇലക്ട്രിക് ലൈനപ്പ് ഇങ്ങനെ

ടാറ്റ ഐറിസ് ഇവി

ടാറ്റയിൽ നിന്നുള്ള മറ്റൊരു ചെറിയ കൊമേർഷ്യൽ വാഹനം ഐറിസ് ആണ്. ഈ 4-5 സീറ്റർ നിലവിൽ 600 സിസി സിംഗിൾ സിലിണ്ടർ ഡീസൽ എഞ്ചിനിൽ ലഭ്യമാണ്, ഇത് ഓട്ടോറിക്ഷകൾ പോലെ പൊതുഗതാഗതത്തിനായി ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.

Punch EV മുതൽ Sierra EV വരെ; Tata -യുടെ വരാനിരിക്കുന്ന ഇലക്ട്രിക് ലൈനപ്പ് ഇങ്ങനെ

ടാറ്റ ഇപ്പോൾ ഈ കാബ്ഓവർ മൈക്രോവാനെ വൈദ്യുതീകരിക്കുന്നു, കൂടാതെ ഇത് ത്രീ-ഫേസ് ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് സജ്ജമാക്കാൻ സാധ്യതയുണ്ട്. ഇത് ഏകദേശം 20 bhp കരുത്ത് ഉത്പാദിപ്പിക്കും. വാഹനത്തിന് ഒറ്റചാർജിൽ ഏകദേശം 100 കിലോമീറ്റർ ദൂരം സഞ്ചരിക്കാനും കഴിയും.

Punch EV മുതൽ Sierra EV വരെ; Tata -യുടെ വരാനിരിക്കുന്ന ഇലക്ട്രിക് ലൈനപ്പ് ഇങ്ങനെ

ടാറ്റ മോട്ടോർസ് തങ്ങളുടെ ഇലക്ട്രിക് വാഹന പദ്ധതികളിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന വേഗത നോക്കുമ്പോൾ, കേന്ദ്ര സർക്കാരിന്റെ വലിയ ഇലക്ട്രിക് വാഹന പുഷിൽ നിന്ന് മുതലെടുക്കാൻ ഏറ്റവും അനുയോജ്യമായ കമ്പനി ഇതാണെന്ന് വ്യക്തമാണ്.

Most Read Articles

Malayalam
English summary
Upcoming tata evs in india from punch ev to iris ev
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X