നിയമം എല്ലാവർക്കും ഒന്നു തന്നെ; പൊലീസ് ഉദ്യോഗസ്ഥനും കിട്ടി ജനങ്ങളുടെ വക പിഴ

ഇന്ത്യയിലെ പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അംഗീകരിച്ച പുതിയ എംവി നിയമം പ്രാബല്യത്തിൽ വന്നതിട്ട് അഞ്ചാം ആഴ്ചയാണിത്. പുതിയ സംവിധാനം നിലവിൽ വന്നതിനുശേഷം നിയമലംഘകരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്ന് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, രാജ്യത്തിന്റെ പല ഭാഗത്തായി വിചിത്രമായ സംഭവങ്ങൾ ധാരാളം ആളുകൾ റിപ്പോർട്ട് ചെയ്യുന്നത്.

നിയമം എല്ലാവർക്കും ഒന്നു തന്നെ; പൊലീസ് ഉദ്യോഗസ്ഥനും കിട്ടി ജനങ്ങളുടെ വക പിഴ

പ്രത്യേകിച്ചും പൊലീസ് ഉദ്യോഗസ്ഥരുമായും മറ്റ് ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടതാണ് ഇതിലേറയും. അത്തരത്തിൽ ഉത്തർപ്രദേശിലെ റായ് ബറേലിയിൽ നിന്നുള്ള ഒരു സംഭവമാണ് ഏറ്റവും അവസാനമായി സമൂഹ മാധ്യമങ്ങളിൽ അലയടിക്കുന്നത്.

നിയമം എല്ലാവർക്കും ഒന്നു തന്നെ; പൊലീസ് ഉദ്യോഗസ്ഥനും കിട്ടി ജനങ്ങളുടെ വക പിഴ

റായ് ബറേലിയിലെ കിവാഡ ഗ്രാമത്തിലാണ് സംഭവം. പൊലീസ് ഇൻസ്പെക്ടർ ഒരു ബൈക്ക് യാത്രക്കാരനെ പതിവ് ചെക്കിങ്ങിന്റെ പേരിൽ കൈ കാണിച്ച് നിർത്തി ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ ചുമത്തുകയായിരുന്നു. ഹെൽമെറ്റ് ധരിക്കാത്തതിന് 5000 രൂപയാണ് പൊലീസ് പിഴ ഈടാക്കിയത്.

നിയമം എല്ലാവർക്കും ഒന്നു തന്നെ; പൊലീസ് ഉദ്യോഗസ്ഥനും കിട്ടി ജനങ്ങളുടെ വക പിഴ

അതിന് ശേഷം റോഡരികിൽ ഒരു കോൺസ്റ്റബിളിനൊപ്പം പരിശോധന തുടർന്ന പൊലീസ് ഇൻസ്പെക്ടറിനെ ഗ്രാമ നിവാസികൾ ചുറ്റി വളയുകയായിരുന്നു. ഗ്രാമവാസികൾ തന്നെ പകർത്തിയ വീഡിയോയിൽ ഈ രംഗങ്ങൾ വ്യക്തമായി കാണാൻ കഴിയും. ഇരുവരും ചേർന്ന് ബൈക്ക് യാത്രക്കാരന് 5000 രൂപ പിഴ ഈടാക്കുന്നതും വീഡിയോയിൽ കാണാം.

പിഴയെത്തുടർന്ന് ഗ്രാമവാസികൾ പൊലീസ് ഉദ്യോഗസ്ഥർക്ക് ചുറ്റും തടിച്ചുകൂടി അവരുമായി തർക്കിക്കാൻ തുടങ്ങി. ഉദ്യോഗസ്ഥർ നിയമവശങ്ങൾ പറഞ്ഞും ജനങ്ങളൊട് തർക്കിച്ചു നിന്നപ്പോൾ, ഉദ്യോഗസ്ഥരുടെ ഹെൽമെറ്റിനെക്കുറിച്ചായി ഗ്രാമവാസികളുടെ ചോദ്യം.

നിയമം എല്ലാവർക്കും ഒന്നു തന്നെ; പൊലീസ് ഉദ്യോഗസ്ഥനും കിട്ടി ജനങ്ങളുടെ വക പിഴ

സംഭവം നടക്കുമ്പോൾ പൊലീസുകാർ വാഹനമോടിക്കുക അല്ലെങ്കിലും ഹെൽമെറ്റ് പരിശോധിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു. ഹെൽമെറ്റ് കാണിക്കുന്നതിൽ പൊലീസുകാർ പരാജയപ്പെട്ടതിനെത്തുടർന്ന് നിയമ ലംഘനത്തിന് സ്വയം പിഴ ചുമത്തി ഒരു ചെലാൻ പുറപ്പെടുവിക്കാൻ ഗ്രാമവാസികൾ പൊലീസുകാരെ നിർബന്ധിച്ചു.

നിയമം എല്ലാവർക്കും ഒന്നു തന്നെ; പൊലീസ് ഉദ്യോഗസ്ഥനും കിട്ടി ജനങ്ങളുടെ വക പിഴ

വീഡിയോയിൽ പൊലീസ് ഇൻസ്പെക്ടർ തനിക്ക് ഒരു ചെലാൻ പുറപ്പെടുവിക്കുന്നതായി കാണാം. പൊലീസ് ബൈക്ക് യാത്രക്കാരന് വിധിച്ചതു പോലെ തന്നെ 5,000 രൂപ ഈടാക്കുന്ന ചെലാനാണ് സ്വയം കൈപ്പറ്റുന്നത്. ഹെൽമെറ്റ് ധരിക്കാത്തതിന് മുൻകൂട്ടി സൂചിപ്പിച്ച പിഴയുടെ നേരെ ഇൻസ്പെക്ടർ ശരി വെയ്ക്കുന്നു.

Most Read: ആപത്തിൽ സഹായത്തിന് ഓടിയെത്തിയ ജീപ്പിന് പിന്നീട് ആപ്പ് വെച്ച് പൊലീസ്

നിയമം എല്ലാവർക്കും ഒന്നു തന്നെ; പൊലീസ് ഉദ്യോഗസ്ഥനും കിട്ടി ജനങ്ങളുടെ വക പിഴ

ഗ്രാമവാസികൾ പുറത്തുവിട്ട വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. പ്രാദേശിക പൊലീസ് സ്റ്റേഷൻ നിലവിൽ വീഡിയോയിലൂടെ നിർദ്ദിഷ്ട വിശദാംശങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണ്.

Most Read: വാഹനത്തിന് പിന്നിലെ സ്റ്റെപ്നി അനധികൃതം എന്ന് പൊലീസ്, എതിർപ്പുമായി ഉടമ; വീഡിയോ

നിയമം എല്ലാവർക്കും ഒന്നു തന്നെ; പൊലീസ് ഉദ്യോഗസ്ഥനും കിട്ടി ജനങ്ങളുടെ വക പിഴ

പൊലീസ് ഉദ്യോഗസ്ഥന്റെ ചുമതലയിൽ ഇടപെട്ടതിന് ഗ്രാമവാസികളെ സ്ഥലത്തുതന്നെ വിചാരണ ചെയ്യുന്ന പ്രക്രിയ പ്രാദേശിക പൊലീസ് സ്റ്റേഷൻ ആരംഭിച്ചതായും വീഡിയോയിൽ പരാമർശിക്കുന്നു. പൊലീസുകാരന് പിഴ നൽകേണ്ടിവരുമോ, ഗ്രാമവാസികൾ എന്ത് നടപടികളാണ് നേരിടേണ്ടി വരേണ്ടത് എന്നതൊന്നും അറിയില്ല.

Most Read: വാഹനത്തിൽ സൺ ഫിലിം ഒട്ടിച്ചതിന് ബിജെപി എംഎൽഎ-ക്കും കിട്ടി പിഴ

നിയമം എല്ലാവർക്കും ഒന്നു തന്നെ; പൊലീസ് ഉദ്യോഗസ്ഥനും കിട്ടി ജനങ്ങളുടെ വക പിഴ

എന്നിരുന്നാലും, നിയമപാലകരുടെ നിയമ ലംഘനം പുറത്തുകൊണ്ടുവരുന്ന നിരവധി സംഭവങ്ങളിൽ ഒന്നാണിത്. നേരത്തെ തന്റെ ഔദ്യോഗിക വാഹനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു RTO വാഹനത്തിൽ സീറ്റ്ബെൽറ്റ് ധരിക്കാത്തതിന് നാട്ടുകാർ പിടികൂടി സ്വയമായി പിഴ ചുമത്താൻ നിർബന്ധിതനാക്കിയിരുന്നു.

നിയമം എല്ലാവർക്കും ഒന്നു തന്നെ; പൊലീസ് ഉദ്യോഗസ്ഥനും കിട്ടി ജനങ്ങളുടെ വക പിഴ

പുതിയ മോട്ടോർ വാഹന നിയമപ്രകാരം പൊലീസ് ഉദ്യോഗസ്ഥർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും നിയമം ലംഘിച്ചാൽ സാധാരണക്കാരേക്കാൾ ഇരട്ടി പിഴ ഈടാക്കാം. ഒരു സർക്കാർ ഉദ്യോഗസ്ഥനും അവരുടെ ഔദ്യോഗിക സ്ഥാനങ്ങൾ മുതലെടുത്ത് നിയമങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണിത്.

Most Read Articles

Malayalam
English summary
Police Inspector Fines Himself For Not Wearing A Helmet. Read more Malalayalam.
Story first published: Tuesday, October 8, 2019, 17:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X