ഉദ്ഘാടനം കഴിഞ്ഞയുടന്‍ പണിമുടക്കി ട്രെയിന്‍ 18

രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിന്‍ എന്ന വിശേഷിപ്പിക്കപ്പെട്ട ട്രെയിന്‍ 18 ഉദ്ഘാടന ഓട്ടം കഴിഞ്ഞയുടനെ പണിമുടക്കി. വന്ദേ ഭാരത് എക്‌സ്പ്രസ് എന്നറിയപ്പെടുന്ന ട്രെയിന്‍ 18 ഫെബ്രുവരി 15 -നാണ് പ്രധാനമന്ത്രിയും റെയില്‍വേ മന്ത്രിയും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തത്. എഞ്ചിനില്ലാ ട്രെയിനായ ട്രെയിന്‍ 18, ഉദ്ഘാടന യാത്ര കഴിഞ്ഞ് വാരാണസിയില്‍ നിന്ന് തിരിച്ച് വരുമ്പോഴാണ് ബ്രേക്ക് ഡൗണ്‍ ആയത്.

ഉദ്ഘാടനം കഴിഞ്ഞയുടന്‍ പണിമുടക്കി ട്രെയിന്‍ 18

സംഭവം നടന്നത് ദില്ലിയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയാണ്. അവസാന കോച്ചുകളിലൊന്നിലെ ബ്രേക്ക് ജാം ആയതാണ് കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. മറ്റു പല കോച്ചുകളിലും വൈദ്യുതി നിലയ്ക്കുകയും ചെയ്തിട്ടുണ്ട്. കോച്ചിലെ ബ്രേക്ക് ജാമായത് കാരണം ഇന്ന് പുലര്‍ച്ചയ്ക്ക് തന്നെ അസ്വാഭാവികമായ ശബ്ദം ട്രെയിനില്‍ നിന്ന് പുറപ്പെട്ടിരുന്നു. ഇക്കാരണത്താല്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയാണുണ്ടായത്. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെയല്ലാം മറ്റ് രണ്ട് ട്രെയിനുകളിലേക്ക് മാറ്റി.

ട്രെയിന്‍ 18

ചമ്രോല സ്‌റ്റേഷനില്‍ എത്തുന്നതിന് മുമ്പ് തന്നെ ട്രെയിനിന്റെ വേഗം മണിക്കൂറില്‍ പത്ത് കിലോമീറ്ററായി കുറച്ചിരുന്നു. വേഗം കൂട്ടുമ്പോള്‍ നേരിയ പുക ഉയരുന്നതായി ജീവനക്കാര്‍ പറയുന്നു. ഏതായാലും ബ്രേക്കിംഗ് സംവിധാനത്തില്‍ സംഭവിച്ച തകരാര്‍ എത്രയും വേഗം ശരിയാക്കാനുള്ള ശ്രമത്തിലാണ് ട്രെയിന്‍ ജീവനക്കാര്‍. തദ്ദേശിയമായി വികസിപ്പിച്ച ട്രെയിന്‍ 18 മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗമാണ് അവകാശപ്പെടുന്നത്.

ഉദ്ഘാടന ദിവസമായ ഇന്നലെ ഇത് മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗം വരെ തൊട്ടു. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് (ICF) ട്രെയിന്‍ 18 നിര്‍മ്മിച്ചത്. പരിശോധന ഓട്ടത്തിന് ശേഷം എല്ലാ സുരക്ഷ ക്ലിയറന്‍സുകളും വന്ദേ ഭാരത് എക്‌സ്പ്രസ് നേടിയിരുന്നു. മൂന്ന് പരിശോധന ഓട്ടങ്ങളിലായി ഏകദേശം 7,000 കിലോമീറ്റര്‍ ദൂരമാണ് ട്രെയിന്‍ പിന്നിട്ടത്.

Source: NDTV

Most Read Articles

Malayalam
English summary
train 18 break down after the launch by prime minister: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X