ദില്ലി പോലീസിലെത്തിയ പുതിയ ബസ്, വില 3.7 കോടി രൂപ

അടിയന്തര സാഹചര്യങ്ങളില്‍ നേരിടാനായി ദില്ലി പോലീസ് പുതിയൊരു ബസ് സേനയിലേക്ക് എത്തിച്ചിരിക്കുകയാണ്. മൊബൈല്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ വാഹനമായ (MCCV) ഈ ബസ്, അടിയന്തര ഘട്ടങ്ങളില്‍ ഫലപ്രദമായ ആശയ വിനിമയങ്ങള്‍ക്കും മറ്റും കരുത്ത് പകരുന്നതാണ്. ആറ് മാസമാണ് ബസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ വേണ്ടി വന്ന സമയമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ദില്ലി പോലീസിലെത്തിയ പുതിയ ബസ്, വില 3.7 കോടി രൂപ

അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങള്‍ ഈ മൊബൈല്‍ കണ്‍ട്രോള്‍ റൂമില്‍ (MCR) ഒരുക്കിയിട്ടുണ്ട്. ബസിനെ കുറിച്ചുള്ള ആഴമേറിയ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും CNG ഷാസിയെ അടിസ്ഥാനമാക്കിയാണ് ഇത് ഒരുക്കിയിരിക്കുന്നതെന്നാണ് അറയാന്‍ കഴിയുന്നത്.

ദില്ലി പോലീസിലെത്തിയ പുതിയ ബസ്, വില 3.7 കോടി രൂപ

നേവി ബ്ലൂ നിറത്തിലുള്ള ബസില്‍ പലയിടത്തും ദില്ലി പോലീസിന്റെ ലോഗോ കാണാം. കോണ്‍ഫറന്‍സ് റൂം, ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം (ICS), വോയ്‌സ് ലോഗര്‍, വയര്‍ലെസ്സ് റേഡിയോ ഓപ്പറേറ്റര്‍ കണ്‍സോളുകള്‍, സിസി ടിവി സംവിധാനം, അണ്‍ ഇന്ററപ്റ്റഡ് പവര്‍ സപ്ലൈ (UPS) തുടങ്ങിയ സംവിധാനങ്ങള്‍ പുതിയ ബസിലുണ്ട്.

ദില്ലി പോലീസിലെത്തിയ പുതിയ ബസ്, വില 3.7 കോടി രൂപ

3.7 കോടി രൂപയാണ് ബസിന്റെ ആകെ ചെലവ്. ദില്ലിയില്‍ നടക്കുന്ന റിപ്പബ്ലിക്ക്, സ്വാതന്ത്ര്യ ദിന പരിപാടികള്‍ക്കാവശ്യമായ സുരക്ഷയൊരുക്കുന്നതില്‍ പുതിയ മൊബൈല്‍ കണ്‍ട്രോള്‍ റൂം പോലീസിന് മുതല്‍ക്കൂട്ടാവും.

Most Read:2,000 കാറുകളുമായി പോയ കപ്പലിന് തീപിടിച്ചു, നഷ്ടമായവയില്‍ പോര്‍ഷ 911 GT2 RS മോഡലും

ദില്ലി പോലീസിലെത്തിയ പുതിയ ബസ്, വില 3.7 കോടി രൂപ

കൂടാതെ വിഐപി, വിവിഐപി സുരക്ഷ ക്രമീകരണങ്ങളും സജ്ജീകരിക്കുന്നതില്‍ ഈ MCCV പ്രധാന പങ്ക് വഹിക്കും. ഈയിടെയാണ് പുതിയ ബസ് ദില്ലിയില്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. ദില്ലിയിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷയ്ക്കായി ഏത് സമയത്തും പ്രവര്‍ത്തന സജ്ജമാണ് പുതിയ മൊബൈല്‍ കണ്‍ട്രോള്‍ റൂം എന്ന് ദില്ലി പോലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക് അറിയിച്ചു.

ദില്ലി പോലീസിലെത്തിയ പുതിയ ബസ്, വില 3.7 കോടി രൂപ

ഷാലിമാര്‍ ബാഗില്‍ സ്ഥിതിചെയ്യുന്ന ദില്ലി പോലീസ് കമ്മ്യൂണിക്കേഷന്‍ ആസ്ഥാനത്തെത്തി പുതിയ ബസിലെ സുരക്ഷ സംവിധാനങ്ങള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം.

ദില്ലി പോലീസിലെത്തിയ പുതിയ ബസ്, വില 3.7 കോടി രൂപ

പുതിയ മൊബൈല്‍ കണ്‍ട്രോള്‍ റൂം സംവിധാനം ദില്ലിയിലും പരിസര പ്രദേശങ്ങളിലും ഏതാനും മണിക്കൂറുകള്‍ കൊണ്ട് ചെന്നെത്താന്‍ കഴിവുള്ളതാണ്. മാത്രമല്ല അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലിത് പോലീസിന് മേല്‍ക്കോയ്മ നല്‍കും.

Most Read:അടിമുടി മാറി ഡസ്റ്റര്‍ എത്തുന്നു, അടുത്ത വര്‍ഷം വിപണിയില്‍

ദില്ലി പോലീസിലെത്തിയ പുതിയ ബസ്, വില 3.7 കോടി രൂപ

രാജ്യ തലസ്ഥാനമായത് കൊണ്ട് തന്നെ ദില്ലി എല്ലായ്‌പ്പോഴും തീവ്രവാദ ആക്രമണ ഭീഷണി നേരിടാറുണ്ട്. പുതിയ മൊബൈല്‍ കണ്‍ട്രോള്‍ റൂം വരുന്നതോടെ തലസ്ഥാനത്തെ സുരക്ഷ വര്‍ധിപ്പിക്കാന്‍ പോലീസിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Source: The Times of India

Most Read Articles

Malayalam
English summary
delhi police's new mcr bus costs 3.7 crores: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X