Just In
- 40 min ago
കുതിപ്പ് തുടര്‍ന്ന് മഹീന്ദ്ര ഥാര്‍; ആറുമാസത്തിനുള്ളില്‍ വാരികൂട്ടിയത് 50,000 ബുക്കിംഗുകള്‍
- 47 min ago
ക്രോസ്ഓവർ ശൈലിയുള്ള സെഡാൻ, 2022 C5X മോഡലിനെ അവതരിപ്പിച്ച് സിട്രൺ
- 15 hrs ago
തെരഞ്ഞെടുത്ത മോഡലുകളിൽ കിടിലൻ ഓഫറുകളുമായി ടാറ്റ മോട്ടോർസ്
- 16 hrs ago
അവതരണത്തിന് മണിക്കൂറുകള്‍ മാത്രം; കോഡിയാക്കിന്റെ പുതിയ ടീസറുമായി സ്കോഡ
Don't Miss
- News
കോണ്‍ഗ്രസ് പരാജയപ്പെടുമോ? ചുമതലയുള്ളവര്‍ പണിയെടുത്തില്ലെന്ന് മുല്ലപ്പള്ളി, കമ്മിറ്റികള്‍ ദുര്‍ബലം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Sports
IPL 2021: 'സൂപ്പര്‍ സ്റ്റാര്‍ സഞ്ജു', ട്വിറ്ററില്‍ അഭിനന്ദന പ്രവാഹം, പ്രശംസിച്ച് സെവാഗും യുവരാജും
- Finance
കോവിഡ് വാക്സിന് സ്വീകരിച്ചുവോ? എങ്കിലിതാ ഇനി സ്ഥിര നിക്ഷേപങ്ങള്‍ക്ക് അധികം പലിശ സ്വന്തമാക്കാം!
- Movies
ആദ്യമായി ഷൂട്ടിങ് കാണാനെത്തിയ സ്ഥലം, സുഹൃത്തുക്കളുമായി കൂടിയ സ്ഥലം; ഓർമ പങ്കുവെച്ച് മമ്മൂട്ടി
- Lifestyle
വിഷുവിന് കണിയൊരുക്കുമ്പോള്‍ ശ്രദ്ധിക്കണം ഇതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സ്ക്രാപ് നയം ഉടന്‍ നടപ്പാക്കും; വാഹന വ്യവസായത്തിന് ശക്തി പകരുക ലക്ഷ്യം
പുതിയ സ്ക്രാപ് നയം അധികം വൈകാതെ നടപ്പാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. വാഹന വ്യവസായത്തിനും ഉരുക്കു വ്യവസായത്തിനും ശക്തി പകരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കേന്ദ്രഗതാഗത മന്ത്രാലയം അറിയിച്ചു.

ഇന്ത്യയ്ക്ക് സ്വന്തമായി വാഹന സ്ക്രാപ്പേജ് പോളിസി ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ സ്വീകരിക്കുന്നതിനുള്ള ശ്രമത്തില്‍, 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കാന്‍ അനുവദിക്കുന്നതിന് മോട്ടോര്‍ വാഹന മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

പുതിയ നയമനുസരിച്ച് 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ പൊളിച്ചു കളയും. ഇതിലൂടെ ഉരുക്ക് വ്യവസായത്തിന് കൂടുതല്‍ അസംസ്കൃത വസ്തുക്കള്‍ കിട്ടാന്‍ സഹായമാകുമെന്നാണ് വിലയിരുത്തല്‍. കാറുകള്‍, ട്രക്കുകള്‍, ബസുകള്‍ എന്നിവയുള്‍പ്പെടെ 15 വര്‍ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ റദ്ദാക്കും.
MOST READ: ഡീസൽ മോഡലുകളിൽ നിന്ന് പിൻമാറാൻ ഹ്യുണ്ടായിയും; ലക്ഷ്യം ഇലക്ട്രിക് കാറുകൾ

'ആത്മനിര്‍ഭാര്‍ ഭാരത് ഇന്നൊവേഷന് ചലഞ്ച് 2020-21' പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. എന്നിരുന്നാലും, ഇത് സംബന്ധിച്ച അന്തിമ വിധി പ്രധാനമന്ത്രിയുടെ ഓഫീസ് പുറപ്പെടുവിക്കും. കൂടാതെ PMO നേരത്തെ ബന്ധപ്പെട്ടവരുമായി പുതിയ ചര്‍ച്ചകള്‍ക്കായി നിര്‍ദ്ദിഷ്ട നയം അയച്ചിരുന്നു.

പഴയതും മലിനമാക്കുന്നതുമായ വാഹനങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തി വാഹന ആവശ്യകത വര്‍ധിപ്പിക്കുന്ന വാഹന സ്ക്രാപ് നയം സര്‍ക്കാരിന് പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മന്ത്രിയുടെ ഈ പരാമര്‍ശം.
MOST READ: അഴകും ആഡംബരവും; 2021 ഔഡി A4 ആദ്യ ഡ്രൈവ് വിശേഷങ്ങള്‍

വെഹിക്കിള്‍ സ്ക്രാപ് പോളിസി അംഗീകരിച്ചുകഴിഞ്ഞാല്‍, ഇന്ത്യ ഒരു വാഹന കേന്ദ്രമായി ഉയര്‍ന്നുവരുമെന്നും വാഹനങ്ങളുടെ വിലയില്‍ കുറവുണ്ടാകുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

മാത്രമല്ല കൊവിഡ് കാലത്ത് വാഹന വ്യവസായ രംഗത്തുണ്ടാക്കിയ ആഘാതം ഇതിലൂടെ മറികടക്കാനാകുമെന്നും അദ്ദേഹ കൂട്ടിച്ചേര്‍ത്തു. സ്ക്രാപ് നയത്തിലൂടെ 2030 -ല്‍ ഇന്ത്യയുടെ ഉരുക്ക് ഉല്പാദനം പ്രതിവര്‍ഷം 30 കോടി ടണ്‍ ആക്കാനുള്ള ദേശീയ ഉരുക്കു നയ (2017) ത്തിന്റെ ഭാഗമായാണ് ആക്രി പുനരുപയോഗത്തിനുള്ള നയവും നടപ്പാക്കുന്നത്.
MOST READ: ഇന്ത്യൻ വിപണിയിൽ രണ്ടാഴ്ച്ചക്കുള്ളിൽ ലോഞ്ചിനൊരുങ്ങുന്ന അഞ്ച് കാറുകൾ

അതേസമയം 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് പുനര്രജിസ്ട്രേഷന് നടത്തണമെങ്കില്‍ ഫീസ് 25 ഇരട്ടിയിലേറെ കൂടുതല്‍ നല്‍കേണ്ടിവരും.

സ്ക്രാപ് നയം നടപ്പാക്കുന്നത് വാഹന വ്യവസായത്തിന് കൂടുതല്‍ ശക്തി പകരുമെന്ന് വാഹന കമ്പനി ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
MOST READ: ഫുൾ സൈസ് എസ്യുവികൾക്ക് ബദലാവാൻ ടാറ്റ സഫാരി

പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രിയുടെ ശാസ്ത്രീയ ശേഖരണം, പൊളിക്കല്‍, പുനരുപയോഗത്തിനു തയാറാക്കല്‍ എന്നിവയ്ക്കാണ് നയം തയാറാക്കിയത്.

ഇതിന്റെ ചുവടുപിടിച്ചാണ് പഴയ വാഹനങ്ങള്‍ പൊളിക്കുന്ന നയം തയാറാക്കിരിക്കുന്നത്. മഹാമാരി കാലത്ത് വലിയ പ്രതിസന്ധിയാണ് വാഹന മേഖലയില്‍ ഉടലെടുത്തിരിക്കുന്നത്.