റോഡ് മുറിച്ച കടക്കവേ പൊലീസുകാരിയെ ഇടിച്ച്തെറിപ്പിച്ച് സ്കൂട്ടർ യാത്രികൻ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാം

നിങ്ങൾ വാഹനമോടിക്കുന്നവരോ കാൽനടയാത്രക്കാരോ ആണെങ്കിൽ കണ്ണും കാതും കൂർപ്പിച്ച് അതീവ ജാഗ്രതയോടെ വേണം റോഡിൽ ഇറങ്ങാൻ. ദിനംപ്രതി വാഹനങ്ങളുടെ എണ്ണം പെരുകുന്നതിനൊപ്പം റോഡിലെ അപകടങ്ങളും വർധിക്കുകയാണ്.

റോഡ് മുറിച്ച കടക്കവേ വനിതാ പൊലീസുകാരിയെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രികൻ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാം

നിരത്തുകളിൽ വെച്ച് കാൽനടയാത്രക്കാരെയും മാറ്റ് വാഹനങ്ങളെയും മൃഗങ്ങളെയും മറ്റും ഇടിക്കാതെ അത്ഭുതകരമായി രക്ഷപ്പെടുന്ന നിരവധി വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. ആ വീഡിയോകളിലെല്ലാം, ഡ്രൈവർമാരുടെ സമയോചിതമായ ഇടപെടലുകളാണ് അവരെ രക്ഷിച്ചത്.

Recommended Video

Maruti Suzuki Alto K10 Launched | മോഡേൺ, യൂത്ത്ഫുൾ ആൾട്ടോ കെ 10 അവതരിപ്പിച്ച് മാരുതി സുസുക്കി
റോഡ് മുറിച്ച കടക്കവേ വനിതാ പൊലീസുകാരിയെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രികൻ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാം

എന്നാൽ എപ്പോഴും എല്ലാവരും ഇങ്ങനെ രക്ഷപെട്ടു കൊള്ളണമെന്നില്ല. ഇത്തരത്തിൽ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുകയായിരുന്ന പൊലീസുകാരിയെ സ്‌കൂട്ടർ ഇടിച്ചു വീഴ്ത്തുന്ന ഒരു വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്‌.

റോഡ് മുറിച്ച കടക്കവേ വനിതാ പൊലീസുകാരിയെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രികൻ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാം

കേരളത്തിലെ കണ്ണൂർ ജില്ലയിലാണ് സംഭവം. കേരള ഓൺലൈൻ ന്യൂസ് തങ്ങളുടെ യൂട്യൂബ് ചാനലിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്‌. ബസ്സ്റ്റോപ്പിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.

ഈ വീഡിയോയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ റോഡ് മുറിച്ചുകടക്കുന്നത് കാണാം. കാൽനടയാത്രക്കാരുടെ കാഴ്ചയെ തടസ്സപ്പെടുത്തിക്കൊണ്ട് ഒരു ബസ് ക്രോസിംഗിനോട് ചേർന്ന് നിർത്തുന്നു. ആ സമയം പൊലീസുകാർ റോഡ് മുറിച്ചുകടക്കുകയായിരുന്നു. മുന്നിൽ നടക്കുന്ന ഉദ്യോഗസ്ഥൻ കുഴപ്പമില്ലാതെ റോഡ് മുറിച്ച കടന്ന് അപ്പുറത്തെത്തി. എന്നാൽ പിന്നിൽ നടന്നിരുന്ന പൊലീസുകാരി അതെ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ശ്രദ്ധിച്ചില്ല.

റോഡ് മുറിച്ച കടക്കവേ വനിതാ പൊലീസുകാരിയെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രികൻ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാം

റോഡ് മുറിച്ച് കടക്കുന്നതിനിടെ നല്ല വേഗതയിൽ വന്ന ഒരു സ്കൂട്ടർ പൊലീസ് ഉദ്യോഗസ്ഥയെ ഇടിച്ച തെറിപ്പിച്ചു. അപകടം നടന്നയുടൻ സ്കൂട്ടർ ഓടിച്ചിരുന്നയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. അപകടത്തിൽ സ്‌കൂട്ടർ ഓടിച്ചിരുന്നയാൾക്ക് വലിയ പരിക്കൊന്നും പറ്റിയില്ല. ഒരു വിധത്തിൽ വാഹനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ച അയാൾ വണ്ടി നിർത്താതെ ഓടിച്ചുപോയി. പൊലീസ് ഉദ്യോഗസ്ഥ സ്വയം എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ അവർ റോഡിൽ തന്നെ കിടന്നു.

റോഡ് മുറിച്ച കടക്കവേ വനിതാ പൊലീസുകാരിയെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രികൻ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാം

അതേസമയം വഴിയരികിൽ കാത്തുനിൽകുകയായിരുന്ന സഹപ്രവർത്തകർ ഓടിവന്നാണ് വനിതാ ഓഫീസറെ എഴുന്നേല്പിച്ചത്. ഓഫീസർ അവരെ എഴുന്നേൽപിച്ചു ഫുട്പാത്തിൽ കൊണ്ടുവരികയായിരുന്നു. അവർക്ക് ഗുരുതരമായി പരിക്കേട്ടിട്ടുണ്ടോ എന്ന് കാര്യം വ്യക്തമല്ല.

റോഡ് മുറിച്ച കടക്കവേ വനിതാ പൊലീസുകാരിയെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രികൻ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാം

ഈ സംഭവത്തിൽ സ്‌കൂട്ടർ യാത്രക്കാരനും വനിതാ പൊലീസ് ഓഫീസർക്കും തെറ്റുപറ്റി. നിർത്തിയിട്ട രണ്ട് ബസുകൾക്കിടയിലൂടെയാണ് ഉദ്യോഗസ്ഥർ കടന്നുപോയിക്കൊണ്ടിരുന്നത്. വലതുവശത്ത് നിന്ന് വരുന്ന വാഹനങ്ങളൊന്നും അവർക്ക് കാണാൻ കഴിഞ്ഞില്ല. അത്തരം സന്ദർഭങ്ങളിൽ, കാൽനടയാത്രക്കാർ ഒന്നുകിൽ ബസുകൾ നീങ്ങുന്നത് വരെ കാത്തിരിക്കണം. അല്ലെങ്കിൽ അവർക്ക് എതിരെ വരുന്ന വാഹനങ്ങളെ വ്യക്തമായി കണ്ട ശേഷം മാത്രം റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കണം.

റോഡ് മുറിച്ച കടക്കവേ വനിതാ പൊലീസുകാരിയെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രികൻ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാം

അല്ലെങ്കിലും സ്റ്റോപ്പിൽ ബസ്സുമായി ക്രോസ് ചെയ്യാൻ തീരുമാനിച്ചാലും അവർ ശ്രദ്ധിക്കണമായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിന് മുമ്പ് വാഹനങ്ങളിൽ നിന്ന് നോക്കുകയോ നിർത്തുകയോ ചെയ്യണം.

റോഡ് മുറിച്ച കടക്കവേ വനിതാ പൊലീസുകാരിയെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രികൻ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാം

മറ്റ് വാഹനങ്ങളെയോ കാൽനടയാത്രക്കാരേയോ നോക്കാതെ ബസുകളെ മറികടക്കാൻ ശ്രമിച്ചിടത്താണ് സ്കൂട്ടർ യാത്രക്കാരനും പിഴച്ചത്. വീഡിയോയിൽ കാണുന്നത് പോലെ സാമാന്യം വേഗതയിൽ വരികയായിരുന്ന ഇയാൾ പൊലീസുകാരിയെ ഇടിക്കുകയായിരുന്നു. ഒരു ബസ് സ്റ്റോപ്പ് ഉള്ള സ്ഥലത്തു ആരെങ്കിലും മുറിച്ച് കടക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന കാര്യം അയാൾ ശ്രദ്ധിക്കണമായിരുന്നു.വാഹനങ്ങൾ കാരണം കാഴ്ച മറയുന്ന അത്തരം സാഹചര്യത്തിൽ വേഗത കുറച്ച പോകാൻ ഡ്രൈവർമാർ ശ്രദ്ധിക്കണം.

റോഡ് മുറിച്ച കടക്കവേ വനിതാ പൊലീസുകാരിയെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രികൻ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാം

അവസാന നിമിഷത്തിൽ ആരെങ്കിലും റോഡ് ക്രോസ് ചെയ്യാൻ തീരുമാനിച്ചാലും, നിർത്താനോ വേഗത കുറയ്ക്കാനോ ഇത് നിങ്ങൾക്ക് മതിയായ സമയം നൽകും. വീഡിയോയിൽ വണ്ടിയിടിച്ച പോലീസുകാരിയെ പൊക്കിയെടുത്ത രീതിയും നാം ശ്രദ്ധിക്കേണ്ടതുണ്ട്‌ . പൊടുന്നനെ അത്തരത്തിലുള്ള ഒരാളെ പൊക്കിയെടുക്കുന്നത് അപകടകരമാണ്. അപകടത്തിൽ ചിലപ്പോൾ ആ വ്യക്തിയുടെ ചില അസ്ഥികൾ ഒടിഞ്ഞിരിക്കാം.

റോഡ് മുറിച്ച കടക്കവേ വനിതാ പൊലീസുകാരിയെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രികൻ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാം

അതുമല്ലെങ്കിൽ ആന്തരികക്ഷതങ്ങൾ ഏൽക്കാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തിൽ അപകടത്തിൽ പെട്ടവരെ എടുക്കുമ്പോൾ വ്യക്തിക്ക് അത്തരം പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ഉറപ്പാക്കണം. സമീപകാലത്ത് നടന്ന മിക്കവാറും അപകടങ്ങളിൽ ദൃശ്യങ്ങളിൽ കാണുന്ന പൊതുവായ കാര്യം നനഞ്ഞു കിടക്കുന്ന റോഡുകളാണ്. സാധാരണ ഉണങ്ങിയ റോഡുകളിൽ വാഹനം ഓടിക്കുന്ന അതേ രീതിയിൽ തന്നെ നനഞ്ഞ റോഡുകളിലും വാഹനം ഓടിക്കുന്നത് ആണ് പ്രധാനമായും ഈ അപകടത്തിലേക്ക് നയിക്കുന്നത്.

റോഡ് മുറിച്ച കടക്കവേ വനിതാ പൊലീസുകാരിയെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രികൻ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാം

വാഹനം നിൽക്കുന്നത് പ്രധാനമായും റോഡും ടയറും തമ്മിലുള്ള ഘർഷണത്തിന്റേയും വാഹനത്തിന്റെ ബ്രേക്ക് ഡ്രമ്മും ബ്രേക്ക് ഷൂവും ( ഡിസ്കും/ പാഡും ) തമ്മിലുള്ള ഘർഷണവും നിമിത്തവും ആണ്. സ്റ്റോപ്പിംഗ് ഡിസ്റ്റൻസ് കണ്ടെത്തുന്നതിനുള്ള ഫോർമുല (velocity×velocity)÷2×9.81× coefficient of fiction എന്നുള്ളതാണ് അതായത് ഫ്രിക്ഷൻ കുറയുംതോറും സ്റ്റോപ്പിങ് ഡിസ്റ്റൻസ് കൂടും.

റോഡ് മുറിച്ച കടക്കവേ വനിതാ പൊലീസുകാരിയെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രികൻ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാം

സാധാരണ ഉണങ്ങിയ റോഡുകളുടെ co-efficint of friction 0.7 - 0.8 ആണെങ്കിൽ അത് നനഞ്ഞ റോഡ് ആകുമ്പോൾ 0.4 വരെ ആകും. ഏറ്റവും മികച്ച റോഡും ടയറും ആണെങ്കിൽ കൂടി വാഹനം നിർത്താൻ ഏകദേശം ഇരട്ടി ദൂരം വേണ്ടി വരും എന്ന വളരെ അപകടകരമായ സാഹചര്യമാണ് സംജാതമാകുന്നത് .

മാത്രവുമല്ല ടയറുകളുടെ തേയ്മാനം, റോഡിന്റെ സ്വഭാവം, ഡ്രൈവറുടെ ശ്രദ്ധ, പ്രായം വാഹനത്തിന്റെ വേഗത വാഹനത്തിന്റെ ആകെ തൂക്കം ഏത് തരത്തിലുള്ള ബ്രേക്ക് സിസ്റ്റം ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നെല്ലാം അനുസരിച്ച് പിന്നെയും stopping distance കൂടാം.

റോഡ് മുറിച്ച കടക്കവേ വനിതാ പൊലീസുകാരിയെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രികൻ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാം

അതുകൊണ്ട് തന്നെ എത്ര നല്ല വാഹനം ആണെങ്കിൽ കൂടി ഉണങ്ങിയ റോഡിൽ കൂടി ഓടിക്കുന്ന വേഗതയുടെ പകുതിയിൽ താഴെ മാത്രമെ റോഡ് നനഞ്ഞിരിക്കുമ്പോൾ വേഗത ആർജിക്കാവൂ. ബ്രേക്ക് ലൈനർ നനയുന്നതിലുള്ള വ്യത്യാസം മൂലം ഒരേ തരത്തിൽ ആയിക്കൊള്ളണമെന്നില്ല ബ്രേക്കിംഗ് ഫോഴ്സ് ടയറിൽ ചെലുത്തുന്നത് ഇത് മൂലം കൂടുതൽ മർദ്ദം അനുഭവപ്പെടുന്ന വശത്തേക്ക് വാഹനം പാളിപ്പോകുന്നതിനും ഇത് കാരണമാകും

റോഡ് മുറിച്ച കടക്കവേ വനിതാ പൊലീസുകാരിയെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രികൻ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാം

താഴെപ്പറയുന്ന മുൻ കരുതലുകൾ എടുക്കുന്നത് വാഹനങ്ങൾ തെന്നി മാറുന്നത് ഒഴിവാക്കാൻ സഹായിക്കും

1. വേഗത പകുതിയായി കുറയ്ക്കുക

2. തേയ്മാനം സംഭവിച്ച ടയറുകൾ ഒഴിവാക്കുകയും ടയർ പ്രഷർ കൃത്യമായ ലവലിൽ നിലനിർത്തുകയും ചെയ്യുക.

3. ക്രൂയിസ് കൺട്രോൾ ഒഴിവാക്കുക.

4. സ്റ്റിയറിംഗ് വെട്ടിക്കുന്നതും പെട്ടെന്നുള്ള ബ്രേക്കിംഗും കഴിവതും ഒഴിവാക്കുക.

5. മറ്റു വാഹനങ്ങളിൽ നിന്നും കൂടുതൽ അകലം പാലിക്കുക

ഇവ കൂടാതെഅലോയ് വീലിന്റെ ഭംഗി നോക്കുന്നതിനേക്കാൾ ABS ഉള്ള വാഹനം തെരഞ്ഞെടുക്കുന്നതിന് മുൻഗണന നൽകുന്നത് ഇങ്ങനെ skid ചെയ്യുന്നതിൽ നിന്ന് ഒരു പരിധി വരെ രക്ഷനേടാൻ സഹായിക്കും.

Most Read Articles

Malayalam
English summary
Video from kerala of scooter crashing into police woman who was crossing the road carelessly
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X