വിദ്യാ ബാലന്റെ യാത്ര ഇനി ബെൻസ് E ക്ലാസിൽ

ബോളിവുഡ് താരങ്ങളുടെ വാഹന പ്രേമം മുമ്പും പല തവണ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ 2019 -ല്‍ കുറച്ചധികം കാറുകള്‍ ബോളിവുഡ് താരങ്ങളുടെ പക്കലെത്താനാണ് സാധ്യത. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ സിദ്ധാര്‍ഥ് മല്‍ഹോത്ര പുത്തന്‍ റേഞ്ച് റോവര്‍ സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് സല്‍മാന്‍ ഖാനും, കത്രീന കൈഫും സഞ്ജയ് ദത്തും റേഞ്ച് റോവര്‍ തങ്ങളുടെ ഗരാജിലെത്തിക്കുന്നതും നമ്മള്‍ കണ്ടു.

വിദ്യാ ബാലന്റെ യാത്ര ഇനി ബെൻസ് E ക്ലാസിൽ

ഇപ്പോഴിതാ മറ്റൊരു ബോളിവുഡ് താരമായ വിദ്യ ബാലനും പുതിയൊരു കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ബ്ലൂ നിറത്തിലുള്ള മെര്‍സിഡീസ് ബെന്‍സ് E -ക്ലാസ് സെഡാനാണ് താരത്തിന്റെ ഏറ്റവും പുതിയ കാര്‍.

വിദ്യാ ബാലന്റെ യാത്ര ഇനി ബെൻസ് E ക്ലാസിൽ

E -ക്ലാസ് ഉള്‍പ്പടെ നിരവധി മെര്‍സിഡീസ് കാറുകളാണ് വിദ്യ ബാലന്റെയും ഭര്‍ത്താവിന്റെയും ശേഖരത്തിലുള്ളത്. മെര്‍സിഡീസ് ബെന്‍സ് E -ക്ലാസിന്റെ പ്രാരംഭ മോഡലിന് 59.12 ലക്ഷം രൂപയാണ് ഇന്ത്യയില്‍ വില.

Most Read:എബിഎസ് സുരക്ഷയില്‍ ബജാജ് പള്‍സര്‍ 180F

വിദ്യാ ബാലന്റെ യാത്ര ഇനി ബെൻസ് E ക്ലാസിൽ

ഉയര്‍ന്ന മോഡലിനാവട്ടെ 73.21 ലക്ഷം രൂപയും. ദില്ലി എക്‌സ്‌ഷോറൂം പ്രകാരമാണ് ഇരു വിലകളും. വീട്ടിലെത്തിയ പുത്തന്‍ E -ക്ലാസിന് സമീപം നിന്ന് മാതാപിതാക്കള്‍ക്കൊപ്പം എടുത്ത ചിത്രം താരം ഇതിനകം പങ്ക് വച്ച് കഴിഞ്ഞു. മെര്‍സിഡീസ് E -ക്ലാസ്, GLC എസ്‌യുവി എന്നിവ നേരത്തെ തന്നെ താരത്തിന്റെ പക്കലുണ്ട്.

വിദ്യാ ബാലന്റെ യാത്ര ഇനി ബെൻസ് E ക്ലാസിൽ

റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, ഇത് മാതാപിതാക്കള്‍ക്കുള്ള താരത്തിന്റെ സമ്മാനമാണെന്നാണ്. താരത്തിന്റെ പക്കലുള്ള മുന്‍തലമുറ E -ക്ലാസിന് പകരമായി പുത്തന്‍ E -ക്ലാസ് എത്തിച്ചതാവാനും സാധ്യതയുണ്ട്. വിദ്യയുടെ പക്കലുള്ള മുന്‍തലമുറ മെര്‍സിഡീസ് E ക്ലാസിനും GLC എസ്‌യുവിയ്ക്കും ഒരേ പെയിന്റ് ഷേഡാണുള്ളത്.

വിദ്യാ ബാലന്റെ യാത്ര ഇനി ബെൻസ് E ക്ലാസിൽ

താരം പുതുതായി സ്വന്തമാക്കിയിരിക്കുന്നത് E -ക്ലാസിന്റെ ഏത് വകഭേദമാണെന്നുള്ളത് വ്യക്തമല്ല. മെര്‍സിഡീസ് ബെന്‍സ് നിരയില്‍ C -ക്ലാസ്, S -ക്ലാസ് സെഡാനുകളുടെ ഇടയിലാണ് E -ക്ലാസിന്റെ സ്ഥാനം. വിപണിയില്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ലഭ്യമാണ് മെര്‍സിഡീസ് ബെന്‍സ് E -ക്ലാസ്.

വിദ്യാ ബാലന്റെ യാത്ര ഇനി ബെൻസ് E ക്ലാസിൽ

സെഡാന്റെ AMG വകഭേദത്തിന് 1.50 കോടി രൂപയാണ് ദില്ലി എക്‌സ്‌ഷോറൂം വില. മോഡലിന്റെ ഉയര്‍ന്ന വകഭേദമായ E63 AMG -യില്‍ 4.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജിംഗ് പെട്രോള്‍ എഞ്ചിനാണുള്ളത്. ഇത് 612 bhp കരുത്തും 850 Nm torque ഉം പരമാവധി കുറിക്കും.

വിദ്യാ ബാലന്റെ യാത്ര ഇനി ബെൻസ് E ക്ലാസിൽ

ഇത് കൂടാതെ 2.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലും E -ക്ലാസ് ലഭ്യമാണ്. E350d -യിലെ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 258 bhp കരുത്തും 620 Nm torque ഉം സൃഷ്ടിക്കുന്നതാണ്.

Most Read:മാര്‍ച്ചില്‍ 6,000 യൂണിറ്റ് ബൈക്കുകള്‍ വിറ്റ് കെടിഎം

വിദ്യാ ബാലന്റെ യാത്ര ഇനി ബെൻസ് E ക്ലാസിൽ

2.0 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എഞ്ചിന്‍ കുറിക്കുക പരമാവധി 238 bhp കരുത്തും 300 Nm torque ഉം ആയിരിക്കും. ഒമ്പത് സ്പീഡായിരിക്കും ഇവയിലെ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ്. വിപണിയില്‍ ബിഎംഡബ്ല്യു 3 സീരീസ്, ഔഡി A4, ജാഗ്വാര്‍ XF എന്നിവരാണ് മെര്‍സിഡീസ് ബെന്‍സ് E -ക്ലാസ് സെഡാന്റെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Bollywood actress Vidya balan buys new Mercedes Benz E -Class: read in malayalam
Story first published: Wednesday, April 24, 2019, 13:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X