കന്നുകാലികളുണ്ട് സൂക്ഷിക്കുക! ഹൈവേകളിൽ ഒന്ന് ശ്രദ്ധിക്കണേ ഗയ്സ്

വഴിയിൽ അലഞ്ഞു തിരിയുന്ന മൃഗങ്ങളെ പോലും പ്രശസ്തിക്കു വേണ്ടി ശല്യം ചെയ്യുന്നവരെ ഒക്കെ എന്ത് പറയാനാണ്. അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. എന്നാൽ ഇങ്ങനെയുളള പ്രവർത്തികൊണ്ട് എന്തെങ്കിലും അപകടം വരുമോ എന്ന് ഇവരാരും ചിന്തിക്കുന്നില്ല.

കന്നുകാലികളുണ്ട് സൂക്ഷിക്കുക! ഹൈവേകളിൽ ഒന്ന് ശ്രദ്ധിക്കണേ ഗയ്സ്

വഴിയിൽ കൂടെ അലഞ്ഞ് തിരിഞ്ഞ് നടന്ന ഒരു കാളയുടെ മുകളിലേക്ക് ബൈക്കിൽ എത്തി വലിഞ്ഞു കയറാൻ ശ്രമിക്കുന്ന ഒരു യുവാവിൻ്റെ വീഡിയോയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. സ്ഥലം ഒന്നും വ്യക്തമല്ലെങ്കിലും ഇന്ത്യയിൽ തന്നെയാണെന്ന് വ്യക്തം. പിന്നിൽ കൂടെ ചെന്ന് കാളയുടെ മുകളിലേക്ക് വലിഞ്ഞു കയറാൻ ശ്രമിക്കുകയാണ് യുവാവ്. എന്നാൽ പെട്ടെന്ന് വിരണ്ടു പോയ കാള മുകലിൽ കയറിയ യുവാവിനെ കുടഞ്ഞു എറിഞ്ഞതിന് ശേഷം ഡിവൈഡർ മറികടന്ന് ഓടി.

കന്നുകാലികളുണ്ട് സൂക്ഷിക്കുക! ഹൈവേകളിൽ ഒന്ന് ശ്രദ്ധിക്കണേ ഗയ്സ്

കാള ഓടി പോകുന്നവശത്ത് ഇരുചക്രവാഹനങ്ങൾ വന്ന് കൊണ്ടിരിക്കുന്നത് കാണാൻ സാധിക്കും. കാള ഈ വാഹനയാത്രക്കാരെ ഇടിച്ചാൽ അത് വലിയ ദുരന്തമായേനെ. പെട്ടെന്ന് സ്ക്കൂഎന്തായാലും സംഭവത്തിൽ ആർക്കും പരിക്കില്ല. ഇനിയെങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഇത്തരക്കാർക്കെതിരെ അധികൃതർ കർശനമായി നടപടിയെടുക്കണം.

MOST READ:പൂരം കൊടിയേറി... മോഡേൺ, യൂത്ത്ഫുൾ Alto K10 അവതരിപ്പിച്ച് Maruti Suzuki; വില 3.99 ലക്ഷം മുതൽ

https://www.youtube.com/embed/H0Ph8o9On_Q?rel=0

ഇന്ത്യയിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഒരു വലിയ പ്രശ്നമായി മാറിയിരിക്കുന്നു. ഹൈവേകളിൽ വഴിതെറ്റിയും കൂട്ടം തെറ്റിയും യഥേഷ്ടം സഞ്ചരിക്കുകയും വാഹനങ്ങൾ ഇടിച്ചു പരിക്കേൽക്കുകയും ചെയ്യുന്നത് സ്ഥിരം കാഴ്ച്ചയാണ്.

കന്നുകാലികളുണ്ട് സൂക്ഷിക്കുക! ഹൈവേകളിൽ ഒന്ന് ശ്രദ്ധിക്കണേ ഗയ്സ്

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഉത്തർപ്രദേശിലെ ഉദ്യോഗസ്ഥർ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ കൊമ്പുകളിൽ റിഫ്ലക്ടറുകൾ ഒട്ടിച്ചിരുന്നു. എന്നാലും ഇത്രയും അപകടങ്ങൾ ഉണ്ടാക്കുന്ന കന്നുകാലികളെ വഴിയിൽ നിന്ന് നീക്കം ചെയ്യാനുളള ഒരു നടപടിയും എടുക്കില്ല എന്ന ശപഥത്തിലാണെന്ന് തോന്നുന്നു.

MOST READ:ടോപ്പ് എൻഡ് ക്രെറ്റയേക്കാൾ വില, R 1250 RT, K 1600 സീരീസ് പ്രീമിയം ബൈക്കുകൾ അവതരിപ്പിച്ച് BMW

കന്നുകാലികളുണ്ട് സൂക്ഷിക്കുക! ഹൈവേകളിൽ ഒന്ന് ശ്രദ്ധിക്കണേ ഗയ്സ്

വഴിയാത്രക്കാർക്ക് നേരെ മുൻപും നിരവധി കന്നുകാലി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്, അവയിൽ ചിലത് വളരെ വലിയ രീതിയിലുളള പരുക്കിന് കാരണമായിട്ടുണ്ട്. കുറച്ചുനാൾ മുമ്പ് വൈറലായ ഒരു സിസിടിവി ദൃശ്യങ്ങളിൽ തെരുവിൽ അലഞ്ഞുതിരിയുന്ന പശു ഒരു ബൈക്ക് യാത്രികനെ റോഡിൽ ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യ്തു

https://www.youtube.com/embed/9j4VT0e6bmA?rel=0

പശുവിനെ പ്രകോപിപ്പിക്കുന്ന തരത്തിൽ ആ ബൈക്ക് യാത്രികൻ ഒന്നും ചെയ്തിട്ടില്ല എന്ന് വീഡിയോയിൽ കാണാം. ഇങ്ങനെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന മൃഗങ്ങളുടെ സ്വഭാവം നമ്മൾക്ക് ഒരിക്കലും പ്രവചിക്കാൻ സാധിക്കില്ല. അവയെ കാണുമ്പോൾ ഒഴിഞ്ഞു മാറി പോകുക എന്നത് മാത്രമാണ് എളുപ്പ വഴി. വെറുതേ അവയെ ശല്യം ചെയ്യാൻ പോയാൽ പണി എപ്പോൾ കിട്ടിയെന്ന് ചോദിച്ചാൽ മതി

MOST READ:പുത്തൻ Maruti എസ്‌യുവി കൂപ്പെയ്ക്ക് തുടിപ്പേകാൻ എത്തുന്നത് ബലേനോ RS മോഡലിന്റെ ടർബോ എഞ്ചിൻ

കന്നുകാലികളുണ്ട് സൂക്ഷിക്കുക! ഹൈവേകളിൽ ഒന്ന് ശ്രദ്ധിക്കണേ ഗയ്സ്

ഇത് പോലെ കന്നുകാലികൾ വിഹരിച്ചു നടക്കുന്ന ചെറിയ വഴികളാണെങ്കിലും ഹൈവേകളാണെങ്കിലും വാഹനം ഓടിക്കുമ്പോഴണെങ്കിലും മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴും വലരെ ശ്രദ്ധ ഉണ്ടാവണം. കാരണം മുന്നോട്ടുളള വഴി കാണാതെ ഒരു ഊഹം വച്ച് വാഹനത്തെ മറികടക്കുമ്പോഴായിരിക്കും ഇത് പോലെയുളള കന്നുകാലികൾ പണി തരുന്നത്.

കന്നുകാലികളുണ്ട് സൂക്ഷിക്കുക! ഹൈവേകളിൽ ഒന്ന് ശ്രദ്ധിക്കണേ ഗയ്സ്

അത് കൊണ്ട് ഹൈവേകളിലൂടെ പോകുമ്പോൾ വളരെ ശ്രദ്ധ പുലർത്തി വേണം വാഹനമോടിക്കാൻ. പ്രത്യേകിച്ച് കന്നുകാലികളെ എങ്ങാനും വാഹനമിടിച്ചാൽ പിന്നെ പറയുകയും വേണ്ട. വലിയ വില കൊടുക്കേണ്ടി വരും. നിങ്ങൾക്കും ഇങ്ങനെ കന്നുകാലികളോ മറ്റ് മൃഗങ്ങളോ വാഹനത്തിന് മുന്നിൽ വട്ടം ചാടിയ അനുഭവങ്ങളുണ്ടോ. കമൻ്റ് ബോക്സിൽ പങ്ക് വയ്ക്കാൻ മറക്കരുതേ. ചിലപ്പോൾ നിങ്ങളുടെ ഒരു അനുഭവം പങ്ക് വയ്ക്കുന്നതിലൂടെ മറ്റുളളവർക്ക് പാഠമാകുമല്ലോ

MOST READ:F77 ഇലക്ട്രിക്കിന്റെ ടെസ്റ്റ് ഡ്രൈവ് അടുത്ത മാസം ആരംഭിക്കുമെന്ന് Ultraviolette; വില്‍പ്പന 2022 അവസാനത്തോടെ

Most Read Articles

Malayalam
English summary
Viral video of a man tries to jump into bull
Story first published: Thursday, August 18, 2022, 13:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X