കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകി, വിരാട് കോഹ്‌ലിക്ക് പിഴ

കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകിയതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്ക് പിഴ. ഗുഡ്ഗാവിലെ വസതിയില്‍ കോഹ്‌ലിയുടെ ആഢംബര കാറുകള്‍ കഴുകാന്‍ ജോലിക്കാര്‍ കുടിവെള്ളമുപയോഗിക്കുന്നു എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ നായകനെതിരെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നടപടി.

കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകി, വിരാട് കോഹ്‌ലിക്ക് പിഴ

കോഹ്‌ലിയുടെ അയല്‍വാസികളാണ് കാറുകള്‍ കുടിവെള്ളമുപയോഗിച്ച് കഴുകുന്നുണ്ടെന്ന കാര്യം കോര്‍പ്പറേഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് ഫ്‌ളൈയിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ പരാതി വാസ്തവമാണെന്ന് അധികൃതര്‍ക്ക് ബോധ്യമായി. പുലര്‍ച്ചെ കോഹ്‌ലിയുടെ ഡ്രൈവറും സഹായിയും ചേര്‍ന്ന് കുടിവെള്ളം കൊണ്ടു കാറുകള്‍ കഴുകുകയായിരുന്നു.

കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകി, വിരാട് കോഹ്‌ലിക്ക് പിഴ

ജലക്ഷാമം രൂക്ഷമായിരിക്കെ, കുടിവെള്ളമുപയോഗിച്ച് കാറുകള്‍ കഴുകിയതിന് അഞ്ഞൂറു രൂപയാണ് ഗുരുഗ്രാം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഇന്ത്യന്‍ നായകന് പിഴ ചുമത്തിയത്. ബിഎംഡബ്ല്യു 7 സീരീസ്, ഔഡി R8 V10, ഔഡി Q7, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി ഉള്‍പ്പെടെ ഏഴോളം കാറുകള്‍ ഡിഎല്‍എഫ് ഫെയ്‌സ് വണ്ണിലെ കോഹ്‌ലിയുടെ വസതിയിലുണ്ടെന്നാണ് വിവരം.

കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകി, വിരാട് കോഹ്‌ലിക്ക് പിഴ

ഇതേസമയം, കുടിവെള്ളം പാഴാക്കിയതിന് കോഹ്‌ലിക്ക് ചുമത്തിയ പിഴ കുറഞ്ഞുപോയെന്ന ആക്ഷേപം സമൂഹ മാധ്യമങ്ങളില്‍ ശക്തമാണ്. ആയിരം ലിറ്റര്‍ വെള്ളത്തിന് അഞ്ഞൂറു രൂപ പിഴയെന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് അഭിപ്രായമുയരുന്നു.

Most Read: ട്യൂബ്‌ലെസ് കഴിഞ്ഞു, ഇനി എയര്‍ലെസ് ടയറുകളുടെ കാലം

കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകി, വിരാട് കോഹ്‌ലിക്ക് പിഴ

എന്നാല്‍ മുഖം നോക്കാതെ നടപടിയെടുത്തതിന് ഗുരുഗ്രാം മുന്‍സിപ്പല്‍ കോര്‍പ്പറേഷനെ അഭിനന്ദിക്കുന്നവരും കുറവല്ല. കുടിവെള്ളം ദുരുപയോഗം ചെയ്യുന്നവര്‍ക്ക് എതിരെ നടപടി ശക്തമാക്കുമെന്ന് ഗുരുഗ്രാം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നാളുകള്‍ക്ക് മുന്‍പേ വ്യക്തമാക്കിയിരുന്നു.

Most Read: വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂടി, പുതിയ നിരക്കുകള്‍ ഇങ്ങനെ

വെള്ളം പാഴാക്കുന്നത് കണ്ടാല്‍ സ്വകാര്യ വ്യക്തികള്‍ക്ക് ആയിരം രൂപ വരെയും വ്യവസായ സ്ഥാപനങ്ങള്‍ക്ക് അയ്യായിരം രൂപ വരെയുമാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പിഴ നിശ്ചയിച്ചിരിക്കുന്നത്.

Source: ANI

Most Read Articles

Malayalam
English summary
Kohli Fined For Washing Car With Drinking Water. Read in Malayalam.
Story first published: Saturday, June 8, 2019, 15:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X