പോര്‍ഷ പാനമേറ ടര്‍ബോ സ്വന്തമാക്കി വിരാട് കോഹ്‌ലിയുടെ സഹോദരന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് കാറുകളോടുള്ള കമ്പം എല്ലാവര്‍ക്കും അറിയാം. നേരത്തെ അതെല്ലാം വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു.

പോര്‍ഷ പാനമേറ ടര്‍ബോ സ്വന്തമാക്കി വിരാട് കോഹ്ലിയുടെ സഹോദരന്‍

എന്നാല്‍ ഇപ്പോള്‍ വാര്‍ത്തയില്‍ താരമായിരിക്കുന്നത് വികാസ് കോഹ്ലിയാണ്. വിരാട് കോഹ്ലിയുടെ സഹോദരനാണ് വികാസ് കോഹ്ലി. ജര്‍മ്മന്‍ സ്‌പോര്‍ട്‌സ് കാറായ പോര്‍ഷ പാനമേറ ടര്‍ബോ മോഡല്‍ ആണ് അദ്ദേഹം സ്വന്തമാക്കിയത്.

പോര്‍ഷ പാനമേറ ടര്‍ബോ സ്വന്തമാക്കി വിരാട് കോഹ്ലിയുടെ സഹോദരന്‍

വിപണിയില്‍ ഏകദേശം 1.93 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 2017-ലാണ് വാഹനത്തെ കമ്പനി വിപണിയിലെത്തിക്കുന്നത്. ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെയാണ് പോര്‍ഷ തങ്ങളുടെ വില്‍പ്പന പുനരാരംഭിക്കുന്നത്.

MOST READ: ബജാജ് ചേതക് ഇലക്‌ട്രിക്കിനായുള്ള ബുക്കിംഗ് കാലയളവ് വർധിക്കും, വിൽപ്പന വിപുലീകരണവും ഉടനില്ല

പോര്‍ഷ പാനമേറ ടര്‍ബോ സ്വന്തമാക്കി വിരാട് കോഹ്ലിയുടെ സഹോദരന്‍

നിലവില്‍ ഓറഞ്ച്, ഗ്രീന്‍ സോണുകളിലെ വില്‍പ്പനയാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. പ്രവര്‍ത്തനം ആരംഭിച്ച് ശേഷമുള്ള ആദ്യ വില്‍യാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരുന്നു ഡെലിവറി നടന്നത്.

പോര്‍ഷ പാനമേറ ടര്‍ബോ സ്വന്തമാക്കി വിരാട് കോഹ്ലിയുടെ സഹോദരന്‍

കറുപ്പ് നിറമുള്ള പോര്‍ഷ പാനമേറ ടര്‍ബോ മോഡല്‍ ആണ് വികാസ് കോഹ്ലി സ്വന്തമാക്കിയത്. വിരാട് കോഹ്‌ലിയെപ്പോലെ തന്നെ വാഹനങ്ങളോടു കമ്പമുള്ള വ്യക്തിയാണ് വികാസ് കോഹ്ലിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: പൊതു-സ്വകാര്യ വാഹനങ്ങൾ ശുചീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് ഡൽഹി സർക്കാർ

പോര്‍ഷ പാനമേറ ടര്‍ബോ സ്വന്തമാക്കി വിരാട് കോഹ്ലിയുടെ സഹോദരന്‍

പോര്‍ഷ പാനമേറ കൂടാതെ ഒരു ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടിയുടെ ഉടമ കൂടിയാണ് വികാസ് കോഹ്ലി. 4.0 ലിറ്റര്‍ V8 എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 550 bhp കരുത്തും 770 Nm torque ഉം ഉത്പാദിപ്പിക്കും.

പോര്‍ഷ പാനമേറ ടര്‍ബോ സ്വന്തമാക്കി വിരാട് കോഹ്ലിയുടെ സഹോദരന്‍

3.8 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. മണിക്കൂറില്‍ 308 കിലോമീറ്ററാണ് പരമാവധി വേഗത. നിരവധി പുതുമകളോടെയാണ് നവീകരിച്ച മോഡല്‍ വിപണിയില്‍ എത്തുന്നത്.

MOST READ: കൊവിഡ്-19; വാഹന വായ്പകള്‍ക്കുള്ള മോറട്ടോറിയം മൂന്ന് മാസംകൂടി നീട്ടി റിസര്‍വ് ബാങ്ക്

പോര്‍ഷ പാനമേറ ടര്‍ബോ സ്വന്തമാക്കി വിരാട് കോഹ്ലിയുടെ സഹോദരന്‍

സ്റ്റാന്‍ഡേര്‍ഡ് പനാമേര, പനാമേര ഇ-ഹൈബ്രിഡ്, പനാമേര ടര്‍ബോ എന്നീ മൂന്ന് ഓപ്ഷനുകളില്‍ കാര്‍ രാജ്യാന്തര വിപണികളില്‍ ലഭ്യമാകുമ്പോള്‍ പനാമേര ഇ-ഹൈബ്രിഡ്, പനാമേര ടര്‍ബോ ഓപ്ഷനുകളെ മാത്രമാണ് ഇന്ത്യയില്‍ പോര്‍ഷ നല്‍കുന്നത്.

പോര്‍ഷ പാനമേറ ടര്‍ബോ സ്വന്തമാക്കി വിരാട് കോഹ്ലിയുടെ സഹോദരന്‍

സ്റ്റാന്‍ഡേര്‍ഡ്, എക്സിക്യൂട്ടീവ്, ടൂറിസ്മോ എന്നീ മൂന്ന് വകഭേദങ്ങളിലാണ് പോര്‍ഷ പനാമേര ടര്‍ബോ സെഡാന്‍ ഒരുങ്ങുന്നതും.

MOST READ: പ്രിയം ഹാച്ച്ബാക്കിനോട്; ചെറു കാറുകളുടെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ മാരുതി

പോര്‍ഷ പാനമേറ ടര്‍ബോ സ്വന്തമാക്കി വിരാട് കോഹ്ലിയുടെ സഹോദരന്‍

പുതുക്കിയ ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, നവീകരിച്ച എയര്‍ ഇന്‍ടേക്കുകള്‍, പുതുക്കിയ ടെയില്‍ ലാമ്പ്, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, 12.3 ഇഞ്ച് ഡിസ്‌പ്ലെ, പ്രത്യേക ഹെഡ് റെസ്റ്റുകള്‍ എന്നിവയാണ് പുതിയ പതിപ്പിലെ സവിശേഷതകള്‍.

പോര്‍ഷ പാനമേറ ടര്‍ബോ സ്വന്തമാക്കി വിരാട് കോഹ്ലിയുടെ സഹോദരന്‍

റിയര്‍വ്യൂ ക്യാമറ, പാര്‍ക്ക് അസിസ്റ്റ്, എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ലെയിന്‍ കീപ്പിങ് അസിസ്റ്റ് എന്നിവ സുരക്ഷാ സംവിധാനങ്ങളായി വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Virat Kohli's Brother Brings Porsche Panamera Turbo Luxury Car. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X