Just In
- 1 min ago പപ്പടം പോലെ പൊടിയില്ല! കുട്ടികളുടെ സുരക്ഷയിൽ 5-സ്റ്റാർ നേടി കാരെൻസ്; മുതിർന്നവരുടെ കാര്യത്തിൽ മെച്ചപ്പെടണം
- 1 hr ago കല്യാണത്തിനു മുമ്പ് ലെവൽ മാറി ദീപക്ക്; അപർണയ്ക്കൊപ്പമുള്ള യാത്രകൾ ഇനി ബെൻസിന്റെ തിളക്കത്തിൽ
- 12 hrs ago കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- 15 hrs ago ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
Don't Miss
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
- Lifestyle പഴ്സിന് നിറം ഇതെങ്കില്‍ പണം വന്ന് നിറയും, സമൃദ്ധി ആകര്‍ഷിക്കുന്ന വാസ്തു ഉപദേശം
- Finance സാമ്പത്തിക സ്വാതന്ത്ര്യം നേടാം 30 വയസിൽ; ചെയ്യേണ്ടതും ചെയ്യരുതാത്തതും…
- News ആശ്വാസം; ഇന്ന് മഴ പെയ്യും, ഈ രണ്ട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്..
- Technology ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
- Movies 'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
- Travel കാശിയും അയോധ്യയും കണ്ടുവരാം.. കേരളത്തിൽ നിന്ന് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ചെലവ് കുറഞ്ഞ യാത്ര
20 ലക്ഷത്തിലധികം മുത്തുകളാൽ VOCHOL ശൈലിയിൽ അണിഞ്ഞൊരുങ്ങി ഫോക്സ്വാഗൺ ബീറ്റിൽ
വിപണിയിൽ എസ്യുവികളുടെ ഡിമാൻഡ് വർദ്ധിക്കുന്നതിന് വഴിയൊരുക്കി ഫോക്സ്വാഗൺ ബീറ്റിൽ ഉത്പാദനം നിർത്തി. എന്നിരുന്നാലും, പതിറ്റാണ്ടുകളായി വിപണിയിൽ നിലകൊണ്ടതും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള ഐതിഹാസിക കാറുകളിൽ ഒന്നാണിത്.
റോഡുകളിൽ പുതിയ ബീറ്റിലുകളൊന്നും ലോകം ഇനി കാണില്ലെങ്കിലും, നിലവിലുള്ള യൂണിറ്റുകൾ ഇപ്പോഴും പ്രതീകാത്മകവും സംരക്ഷണത്തിന് യോഗ്യവുമാണ്.
2,277,000 ഗ്ലാസ് മുത്തുകൾ കൊണ്ട് അലങ്കരിച്ച ഈ 1990 ണോഡൽ ഫോക്സ്വാഗൺ ബീറ്റിൽ 'Vochol' അത്തരത്തിൽ കാത്ത് സൂക്ഷിക്കപ്പെടുന്ന ഒരു ബീറ്റിലിന്റെ തെളിവാണ്.
2010 -ൽ പൊതു-സ്വകാര്യ സംഘടനകളുടെ സംയോജനമാണ് ബീറ്റിൽ 'Vochol' സൃഷ്ടിക്കാൻ നിയോഗിച്ചത്. അലങ്കരിച്ച ഹ്യൂചോൾ (മെക്സിക്കോയിലെ തദ്ദേശീയ സംഘം) ബീഡിംഗ് ഉപയോഗിച്ച് ഒരു ഫോക്സ്വാഗൺ ബീറ്റിൽ പൂർണ്ണമായും മൂടുക എന്നതായിരുന്നു ചുമതല.
മെക്സിക്കോയുടെ ഭൂതകാലത്തെയും വർത്തമാനത്തെയും പ്രതിഫലിപ്പിക്കുന്ന ഒരു ആധുനിക ക്യാൻവാസിൽ തദ്ദേശീയവും നാടോടി വിദ്യകളും ഉപയോഗിക്കുന്ന ഒരു കലാസൃഷ്ടി സൃഷ്ടിക്കുക എന്നതായിരുന്നു ആശയം.
'vocho', 'Huichol' എന്നിവയുടെ സംയോജനത്തിൽ നിന്നാണ് 'Vochol' എന്ന പദം വരുന്നത്. മെക്സിക്കോയിലെ ഫോക്സ്വാഗൺ ബീറ്റിലുകൾക്ക് vocho എന്നത് ഒരു സാധാരണ പേരാണ്, അതേസമയം Huichol കലാസൃഷ്ടികൾ ഉൾപ്പെടുത്തിയിട്ടുള്ള രാജ്യത്തെ തദ്ദേശീയ സമൂഹമാണ്.
രണ്ട് Huichol കുടുംബങ്ങളിൽ നിന്നുള്ള എട്ട് കലാകാരന്മാർ എട്ട് മാസത്തേക്ക് 9,000 മണിക്കൂർ ചെലവഴിച്ചാണ്, ഗ്ലാസ് മുത്തുകൾ ഉപയോഗിച്ച് vocho -യുടെ ചാസിയും ഇന്റീരിയറും അലങ്കരിച്ചത്. കാറിന്റെ ഭാഗങ്ങൾ റെസിൻ കൊണ്ട് മൂടി, മുത്തുകൾ കൈകൊണ്ട് വിശാലമായ പാറ്റേണുകളിൽ പ്രയോഗിച്ചു.
vocho അവതരിപ്പിച്ച ഡിസൈനുകൾ Huichol സംസ്കാരത്തെയും അതിന്റെ ആത്മീയ വിശ്വാസങ്ങളെയും പ്രതീകപ്പെടുത്തുന്നു. മഴയെ പ്രതിനിധീകരിക്കുന്ന രണ്ട് പാമ്പുകളാണ് കാറിന്റെ ഹൂഡിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.
വശങ്ങൾ മാൻ, തേൾ, പക്ഷികൾ, പിയോട്ട് പൂക്കൾ എന്നിവ ചിത്രീകരിക്കുന്നു, ഇവയെല്ലാം ഹ്യൂചോൾ സംസ്കാരത്തിലെയും ആത്മീയതയിലെയും പ്രധാന ചിഹ്നങ്ങളാണ്.
റൂഫിൽ, ഒരു വലിയ സൂര്യൻ മനുഷ്യരും ദേവന്മാരും തമ്മിലുള്ള ഐക്യത്തെ പ്രതീകപ്പെടുത്തുന്നു, ഒപ്പം നാല് ഇരു തലയൻ കഴുകന്മാർ അകത്തുള്ള യാത്രക്കാർക്ക് സംരക്ഷണം നൽകുന്നു. ഇതുവരെ സൃഷ്ടിച്ചതിൽ വച്ച് ഏറ്റവും വലിയ വ്യക്തിഗത Huichol കൊത്തുപ്പണിയാണ് ഈ കാർ.
മെക്സിക്കോയിലെ ഗ്വാഡലജാറയിലെ ഒരു മ്യൂസിയത്തിലാണ് Vochol ആദ്യമായി അനാച്ഛാദനം ചെയ്തത്, പിന്നീട് മെക്സിക്കോ സിറ്റിയിൽ പ്രദർശിപ്പിച്ചു.
അമേരിക്ക, യൂറോപ്പ്, ഏഷ്യ, തെക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ മ്യൂസിയങ്ങളിൽ ഒരു അന്താരാഷ്ട്ര പര്യടനത്തിനായി ഇത് കൊണ്ടുപോയി. ലോണിൽ അല്ലാത്തപ്പോൾ, മെക്സിക്കോ സിറ്റിയിലെ 'മ്യൂസിയോ ഡി ആർട്ടെ പോപ്പുലറിൽ' ബീറ്റിൽ Vochol കാണാം.