ട്രക്കുമായി മുഖാമുഖം, കൂട്ടിയിടിയില്‍ തകര്‍ന്നടിഞ്ഞ് വോള്‍വോ എസ്‌യുവി — ഡ്രൈവര്‍ സുരക്ഷിതന്‍

By Dijo Jackson

സുരക്ഷയുടെ കാര്യത്തില്‍ അന്നും ഇന്നും മുഴങ്ങി കേള്‍ക്കുന്ന പേരാണ് വോള്‍വോ. സ്വീഡിഷ് നിര്‍മ്മാതാക്കള്‍. സുരക്ഷയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പുകളില്ല. തങ്ങളുടെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ ഉറപ്പുവരുത്തണമെന്ന നിര്‍ബന്ധബുദ്ധി വോള്‍വോയ്ക്കുണ്ട്. ലോകത്ത് ആദ്യമായി ത്രീ പോയിന്റഡ് സീറ്റ് ബെല്‍റ്റ് സുരക്ഷ നല്‍കിയ കമ്പനിയാണ് വോള്‍വോ.

ട്രക്കുമായി മുഖാമുഖം, കൂട്ടിയിടിയില്‍ തകര്‍ന്നടിഞ്ഞ് വോള്‍വോ എസ്‌യുവി — ഡ്രൈവര്‍ സുരക്ഷിതന്‍

വഴിയാത്രക്കാരുടെ സുരക്ഷയടക്കം ഒട്ടനവധി നൂതന സുരക്ഷാ സംവിധാനങ്ങളാണ് വോള്‍വോ കാറുകളില്‍ ഒരുങ്ങുന്നത്. ഇതൊക്കെ കേവലം കടലാസിലല്ലേയെന്നു പറഞ്ഞു പുച്ഛിച്ചു തള്ളാന്‍ വരട്ടെ. അതിഭീകര അപകടത്തിലും പരുക്കുകളേല്‍ക്കാതെ പുറത്തുവരുന്ന വോള്‍വോ യാത്രികരുടെ ദൃശ്യങ്ങള്‍ ഈ ധാരണ തിരുത്തും.

ട്രക്കുമായി മുഖാമുഖം, കൂട്ടിയിടിയില്‍ തകര്‍ന്നടിഞ്ഞ് വോള്‍വോ എസ്‌യുവി — ഡ്രൈവര്‍ സുരക്ഷിതന്‍

തെക്കുകിഴക്കന്‍ നോര്‍വെയിലേ സാര്‍പ്ബര്‍ഗില്‍ വെച്ചാണ് സംഭവം. ഭീതിയും അമ്പരപ്പും ഉളവാക്കുന്ന അപകട ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടുകയാണ്. വോള്‍വോ XC70 എസ്‌യുവിയാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്.

ട്രക്കുമായി മുഖാമുഖം, കൂട്ടിയിടിയില്‍ തകര്‍ന്നടിഞ്ഞ് വോള്‍വോ എസ്‌യുവി — ഡ്രൈവര്‍ സുരക്ഷിതന്‍

70 മൈല്‍ (മണിക്കൂറില്‍ 112 കിലോമീറ്റര്‍) വേഗപരിധിയുള്ള റോഡില്‍ എതിര്‍ദിശയിലേക്ക് എസ്‌യുവി കടന്നുകയറിയതാണ് അപകടകാരണം. 40 ടണ്‍ ഭാരമുള്ള സ്‌കാനിയ ട്രക്കിന് മുന്നില്‍പ്പെട്ട വോള്‍വോ XC70 തകര്‍ന്നു തരിപ്പണമാവുകയായിരുന്നു.

ട്രക്കുമായി മുഖാമുഖം, കൂട്ടിയിടിയില്‍ തകര്‍ന്നടിഞ്ഞ് വോള്‍വോ എസ്‌യുവി — ഡ്രൈവര്‍ സുരക്ഷിതന്‍

ഒരു നിമിഷത്തെ അശ്രദ്ധ വരുത്തിവെച്ച ഭീകര അപകടമാണിത്. കൂട്ടിയിടിയില്‍ റോഡിന് പുറത്തേക്ക് എടുത്തെറിയപ്പെടുന്ന എസ്‌യുവിയെ ദൃശ്യങ്ങളില്‍ കാണാം. വോള്‍വോ എസ്‌യുവിക്ക് പിന്നില്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നാണ് ദൃശ്യങ്ങള്‍.

ട്രക്കുമായി മുഖാമുഖം, കൂട്ടിയിടിയില്‍ തകര്‍ന്നടിഞ്ഞ് വോള്‍വോ എസ്‌യുവി — ഡ്രൈവര്‍ സുരക്ഷിതന്‍

അപകടശേഷം ഞെട്ടലോടെ പുറത്തിറങ്ങുന്ന ഡ്രൈവറെ വീഡിയോ വെളിപ്പെടുത്തുന്നു. ട്രക്കുമായുള്ള കൂട്ടിയിടിയില്‍ വോള്‍വോ XC70 -യുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നടിഞ്ഞു. എന്നാല്‍ അപകടത്തിന്റെ ആഘാതം ചെറുത്തുനില്‍ക്കാന്‍ എസ്‌യുവിയുടെ A പില്ലറിന് സാധിച്ചെന്ന് ഇവിടെ പ്രത്യേകം പറയണം.

ട്രക്കുമായി മുഖാമുഖം, കൂട്ടിയിടിയില്‍ തകര്‍ന്നടിഞ്ഞ് വോള്‍വോ എസ്‌യുവി — ഡ്രൈവര്‍ സുരക്ഷിതന്‍

ഡ്രൈവറുടെ സുരക്ഷ ഉറപ്പുവരുത്തിയതില്‍ ഇതു നിര്‍ണായകമായി. അപകട തീവ്രത പാസഞ്ചര്‍ ക്യാബിനിലേക്ക് തെല്ലും കടന്നില്ല. നിസാര പരുക്കുകള്‍ മാത്രമാണ് ഡ്രൈവറിന് സംഭവിച്ചതെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ട്രക്കുമായി മുഖാമുഖം, കൂട്ടിയിടിയില്‍ തകര്‍ന്നടിഞ്ഞ് വോള്‍വോ എസ്‌യുവി — ഡ്രൈവര്‍ സുരക്ഷിതന്‍

അപകടസമയത്ത് വോള്‍വോ എസ്‌യുവിയും ട്രക്കും നൂറ് കിലോമീറ്റര്‍ വേഗത്തിന് മേലെയാണ് സഞ്ചരിച്ചിരുന്നത്. കൂട്ടിയിടിയുടെ ആഘാതം പൂര്‍ണമായും മുന്‍വശത്തു മാത്രമായി ഉള്‍ക്കൊള്ളാന്‍ വോള്‍വോ XC70 -യ്ക്ക് കഴിഞ്ഞു.

ട്രക്കുമായി മുഖാമുഖം, കൂട്ടിയിടിയില്‍ തകര്‍ന്നടിഞ്ഞ് വോള്‍വോ എസ്‌യുവി — ഡ്രൈവര്‍ സുരക്ഷിതന്‍

ഇക്കാരണത്താല്‍ ഉള്ളിലിരുന്ന ഡ്രൈവര്‍ക്ക് അപകടം സംഭവിച്ചില്ല. ക്രാഷ് ടെസ്റ്റുകളില്‍ അഞ്ചു സ്റ്റാര്‍ നേട്ടം കൈവരിച്ച വോള്‍വോ മോഡലുകളില്‍ ഒന്നാണ് XC70 എസ്‌യുവി.

ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഓള്‍ടൈം ഹാല്‍ഡെക്‌സ് ഫോര്‍വീല്‍, റോള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷന്‍, റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍, വിപ്‌ലാഷ് പ്രൊട്ടക്ഷന്‍, ഹില്‍ ഡിസെന്റ്, നാലു ചുറ്റും എയര്‍ബാഗെന്നിങ്ങനെ സകല സുരക്ഷ സജ്ജീകരണങ്ങളും യാത്രക്കാര്‍ക്ക് വേണ്ടി XC70 -യില്‍ വോള്‍വോ ഒരുക്കുന്നുണ്ട്.

ട്രക്കുമായി മുഖാമുഖം, കൂട്ടിയിടിയില്‍ തകര്‍ന്നടിഞ്ഞ് വോള്‍വോ എസ്‌യുവി — ഡ്രൈവര്‍ സുരക്ഷിതന്‍

ബലെനോ, സ്വിഫ്റ്റ്, ഡിസൈര്‍, ഇഗ്നിസ് —മാരുതിയുടെ മികച്ച 'ഹാര്‍ടെക്ട്' കാറേത്?

ബലെനോ, 'ഹാര്‍ടെക്ട്' അടിത്തറയില്‍ നിന്നും ഇന്ത്യയില്‍ എത്തിയ ആദ്യ മാരുതി കാര്‍. ബലെനോയുടെ കൈപിടിച്ചാണ് പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ മാരുതി ചുവടുവെച്ചത്. ബലെനോ അവതരിച്ചതിന് പിന്നാലെ ബുക്കിംഗുകളുടെ ബാഹുല്യം ഡീലര്‍ഷിപ്പുകളില്‍ അനുഭവപ്പെട്ടു. ബുക്ക് ചെയ്താല്‍ അഞ്ചു മാസം വരെ കാത്തിരിക്കേണ്ട അവസ്ഥ.

ട്രക്കുമായി മുഖാമുഖം, കൂട്ടിയിടിയില്‍ തകര്‍ന്നടിഞ്ഞ് വോള്‍വോ എസ്‌യുവി — ഡ്രൈവര്‍ സുരക്ഷിതന്‍

ബലെനോയില്‍ എന്താണിത്ര കേമമെന്നു ഈ തിരക്ക് കണ്ടു മറ്റുള്ളവര്‍ ചോദിക്കാന്‍ തുടങ്ങി. ഉത്തരം ലളിതം; അകത്തളം വിശാലം, രൂപകല്‍പന ലളിതം. ബലെനോയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷമാണ് ഹാര്‍ടെക്ട് അടിത്തറയില്‍ ഇഗ്നിസിനെ മാരുതി കൊണ്ടുവന്നത്.

ട്രക്കുമായി മുഖാമുഖം, കൂട്ടിയിടിയില്‍ തകര്‍ന്നടിഞ്ഞ് വോള്‍വോ എസ്‌യുവി — ഡ്രൈവര്‍ സുരക്ഷിതന്‍

ശേഷം ഡിസൈറും സ്വിഫ്റ്റുമെത്തി ഹാര്‍ടെക്ട് അടിത്തറയില്‍ നിന്നും. മികച്ച 'ഹാര്‍ടെക്ട്' മാരുതി കാറേതാണ്? ഇത്രയേറെ ഹാര്‍ടെക്ട് കാറുകളെ കാണുമ്പോള്‍ കാര്‍ വാങ്ങാന്‍ വരുന്നവരുടെ പ്രധാന സംശയം.

ട്രക്കുമായി മുഖാമുഖം, കൂട്ടിയിടിയില്‍ തകര്‍ന്നടിഞ്ഞ് വോള്‍വോ എസ്‌യുവി — ഡ്രൈവര്‍ സുരക്ഷിതന്‍

ഹാര്‍ടെക്ട് അടിത്തറ അകത്തളത്തിന് കൂടുതല്‍ വിശാലത സമര്‍പ്പിക്കും. ഹാര്‍ടെക്ട് അടിത്തറ ഒരുങ്ങുന്നതാകട്ടെ കര്‍ശനമാകാന്‍ പോകുന്ന ക്രാഷ് ടെസ്റ്റ് നിര്‍ദ്ദേശങ്ങളെ കൂടി മുഖവിലയ്‌ക്കെടുത്തും.

ട്രക്കുമായി മുഖാമുഖം, കൂട്ടിയിടിയില്‍ തകര്‍ന്നടിഞ്ഞ് വോള്‍വോ എസ്‌യുവി — ഡ്രൈവര്‍ സുരക്ഷിതന്‍

കെട്ടിട നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന ഹൈ-ടെന്‍സൈല്‍ സ്റ്റീല്‍ ഉപയോഗിച്ചാണ് അഞ്ചാം തലമുറ ബി പ്ലാറ്റ്‌ഫോമിനെ കമ്പനി രൂപകല്‍പന ചെയ്യുന്നത്. ഹാര്‍ടെക്ട് കാറുകള്‍ക്ക് ഭാരം കുറയാന്‍ കാരണവുമിതാണ്.

ട്രക്കുമായി മുഖാമുഖം, കൂട്ടിയിടിയില്‍ തകര്‍ന്നടിഞ്ഞ് വോള്‍വോ എസ്‌യുവി — ഡ്രൈവര്‍ സുരക്ഷിതന്‍

പ്രയോഗികത കണക്കിലെടുത്താല്‍ ബലെനോയാണ് ഹാര്‍ടെക്ട് കാറുകളില്‍ മുന്നില്‍. 2,520 mm നീളമേറിയ വീല്‍ബേസ് ഹാച്ച്ബാക്കിന് വിശാലമായ അകത്തളം സമര്‍പ്പിക്കുന്നു. പാസഞ്ചര്‍ സ്‌പേസ്, സ്റ്റോറേജ് സ്‌പേസ്, യാത്രാസുഖം എന്നീ മൂന്നു ഘടകങ്ങള്‍ ബലെനോയില്‍ പ്രത്യേകം പരാമര്‍ശിക്കണം.

ട്രക്കുമായി മുഖാമുഖം, കൂട്ടിയിടിയില്‍ തകര്‍ന്നടിഞ്ഞ് വോള്‍വോ എസ്‌യുവി — ഡ്രൈവര്‍ സുരക്ഷിതന്‍

പിറകില്‍ ആവശ്യത്തിലേറെ സീറ്റ് സ്‌പേസ് ഹാച്ച്ബാക്ക് കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ ഹെഡ്‌റൂമിന്റെ കാര്യത്തില്‍ ചെറിയ പരാതികള്‍ ഉയരാം. എന്തായാലും ബലെനോയുടെ പിന്നില്‍ മൂന്നു പേര്‍ക്കു സുഖമായി ഇരിക്കാം.

ട്രക്കുമായി മുഖാമുഖം, കൂട്ടിയിടിയില്‍ തകര്‍ന്നടിഞ്ഞ് വോള്‍വോ എസ്‌യുവി — ഡ്രൈവര്‍ സുരക്ഷിതന്‍

വലിയ മുന്‍നിര സീറ്റുകളില്‍ 'അണ്ടര്‍ തൈ' പിന്തുണ ഒരുങ്ങുന്നുണ്ട്. ബൂട്ട് കപ്പാസിറ്റി 339 ലിറ്റര്‍. i20 -യ്ക്ക് എതിരെയാണ് ബലെനോയെ മാരുതി കൊണ്ടുവന്നത്. വിശാലമായ അകത്തളം സമര്‍പ്പിക്കുന്നതില്‍ പുതിയ സ്വിഫ്റ്റും അത്ര പിന്നോക്കമല്ല.

ട്രക്കുമായി മുഖാമുഖം, കൂട്ടിയിടിയില്‍ തകര്‍ന്നടിഞ്ഞ് വോള്‍വോ എസ്‌യുവി — ഡ്രൈവര്‍ സുരക്ഷിതന്‍

പിന്നില്‍ മികച്ച ഹെഡ്‌റൂമും ലെഗ്‌റൂം പുതുതലമുറ ഡിസൈറും കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ ബലെനോയാണ് കൂട്ടത്തില്‍ കേമന്‍. ബലെനോയുടെ മുന്നിലും പിന്നിലും ആറടി രണ്ടിഞ്ച് ഉയരമുള്ള വ്യക്തികള്‍ക്ക് വരെ സുഖമായി ഇരിക്കാം.

ട്രക്കുമായി മുഖാമുഖം, കൂട്ടിയിടിയില്‍ തകര്‍ന്നടിഞ്ഞ് വോള്‍വോ എസ്‌യുവി — ഡ്രൈവര്‍ സുരക്ഷിതന്‍

പാസഞ്ചര്‍ സ്‌പേസ്, ലഗേജ് റൂം എന്നിവയുടെ കാര്യത്തില്‍ ബലെനോ മറ്റു ഹാര്‍ടെക്ട് കാറുകളെ കടത്തിവെട്ടും. സുഖകരമായ യാത്രാനുഭവം സ്വിഫ്റ്റും ഡിസൈറും നല്‍കും. പുതുതലമുറയെ ലക്ഷ്യമിട്ടാണ് ഇഗ്നിസിന്റെ ഒരുക്കം.

ട്രക്കുമായി മുഖാമുഖം, കൂട്ടിയിടിയില്‍ തകര്‍ന്നടിഞ്ഞ് വോള്‍വോ എസ്‌യുവി — ഡ്രൈവര്‍ സുരക്ഷിതന്‍

മറ്റു ഹാര്‍ടെക്ട് മോഡലുകളെ അപേക്ഷിച്ചു ബെലനോയ്ക്ക് വില കൂടുതലാണ്. ഹാച്ച്ബാക്കിന്റെ പ്രീമിയം പരിവേഷം തന്നെ ഇതിന് കാരണം.

Most Read Articles

Malayalam
കൂടുതല്‍... #off beat #volvo
English summary
Volvo SUV Collides Head-On With Truck. Read in Malayalam.
Story first published: Thursday, June 21, 2018, 12:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X