പ്ലാറ്റിപസ്, വെള്ളത്തിന് മുകളിലും അടിയിലും സഞ്ചരിക്കുന്ന വാട്ടര്‍ ക്രാഫ്റ്റ്

സഞ്ചാരികളേയും കൊണ്ട് ജലാശയങ്ങളില്‍ കാഴ്ച്ചകള്‍ക്ക് പോവുക, ഒരു സ്ഥലമെത്തുമ്പോള്‍ യാത്രക്കാര്‍ക്ക് ജലത്തിനടിയില്‍ കുറച്ച് സമയം ഒന്നു നോക്കി കാണാന്‍ അവസരം ഉണ്ടാക്കുക എന്ന് 10 വര്‍ഷം മുന്‍പ് ഫ്രാസിയസ് അലക്‌സാണ്ട്രെ ബെര്‍ട്ട്‌റന്റ് കണ്ട സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുന്നു.

പ്ലാറ്റിപസ്, വെള്ളത്തിന് മുകളിലും അടിയിലും സഞ്ചരിക്കുന്ന വാട്ടര്‍ ക്രാഫ്റ്റ്

പ്ലാറ്റിപസ് എന്ന പേരിട്ടിരിക്കുന്ന വാട്ടര്‍ ക്രാഫ്റ്റ് ഉപയോഗിച്ച് നീന്തല്‍ അറിയാത്ത ഒരാള്‍ക്ക് അനായാസം വെള്ളത്തിനടിയിലെ കാഴ്ച്ചകള്‍ ആസ്വദിക്കാം. വാട്ടര്‍ ക്രാഫ്റ്റിന്റെ നടുവിലെ ഡെക്ക് യാത്രക്കാരുമായ വെള്ളത്തിയടിയിലേക്ക് അഞ്ച് അടി വരെ താഴും. വെള്ളത്തിനടിയിലേക്ക് പോകാന്‍ യാത്രക്കാരന് പ്രത്യേക ഉപകരണങ്ങളുടേയോ സ്യൂട്ടുകളുടേയോ ആവശ്യമില്ല. ഒരു ഓക്‌സിജന്‍ മാസ്‌ക് മാത്രം വച്ച് വെള്ളത്തിനടിയിലേക്ക് പോവുന്നത് ഒരു പ്രത്യേക അനുഭവമാണ്.

പ്ലാറ്റിപസ്, വെള്ളത്തിന് മുകളിലും അടിയിലും സഞ്ചരിക്കുന്ന വാട്ടര്‍ ക്രാഫ്റ്റ്

വെള്ളത്തിനടിയില്‍ ഒരു മോട്ടോര്‍ബൈക്ക് ഓടിക്കുന്നത് പോലെ തന്നെയാണ് പ്ലാറ്റിപസ് നല്‍കുന്ന അനുഭവവും. ആദ്യ കണ്‍സപ്പറ്റില്‍ യാത്രക്കാരനും പൈലറ്റുമുള്‍പ്പടെ രണ്ട് പേര്‍ക്ക് മാത്രമേ വെള്ളത്തിനടിയില്‍ പോകാന്‍ കഴിഞ്ഞിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ പുറത്തിറങ്ങുന്ന പതിപ്പില്‍ പൈലറ്റ് ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് ഒരേസമയം വെള്ളത്തിനടിയില്‍ സഞ്ചരിക്കാം.

പ്ലാറ്റിപസ്, വെള്ളത്തിന് മുകളിലും അടിയിലും സഞ്ചരിക്കുന്ന വാട്ടര്‍ ക്രാഫ്റ്റ്

ഹൈഡ്രോളിക്ക് സിസ്റ്റം ഉപയോഗിച്ചാണ് പ്ലാറ്റിപസിന്റെ നടുവിലെ ഡെക്ക് വെള്ളത്തിനടിയിലേക്ക് താഴ്ത്തുന്നത്. സഞ്ചാരികള്‍ക്ക് ജലത്തിനടിയില്‍ ശ്വസിക്കാന്‍ ഓക്‌സിജന്‍ നല്‍കുന്നതിനായി രണ്ട് ഹുക്ക സിസ്റ്റങ്ങളും, ഉപരിതലത്തില്‍ എന്താണ് നടക്കുന്നത് എന്നറിയാന്‍ ഒരു 360 ഡിഗ്രി പെരിസ്‌കോപ്പും, രാത്രിയില്‍ വെള്ളത്തിനടിയിലെ കാഴ്ച്ചകള്‍ കാണാനായി എല്‍ഇഡി ലൈറ്റുകളും നല്‍കിയിരിക്കുന്നു.

പ്ലാറ്റിപസ്, വെള്ളത്തിന് മുകളിലും അടിയിലും സഞ്ചരിക്കുന്ന വാട്ടര്‍ ക്രാഫ്റ്റ്

പ്രാരംഭത്തില്‍ പ്ലാറ്റിപസിന് ഇലക്ട്രിക്ക് ഓഫ് ബോര്‍ഡ് എഞ്ചിനുകള്‍ ഘടിപ്പിക്കുവാനാണ് തീരുമാനിച്ചിരുന്നത്. തീരപ്രദേശങ്ങളിലൂടെയും മറ്റ് ചെറു തുരുത്തുകളിലൂടംയും നിശബ്ദമായി നീങ്ങാനായിരുന്നു ആദ്യ ശ്രമം. എന്നാല്‍ ഇലക്ട്രിക്ക് എഞ്ചിനുകളുടെ ശേഷിയുടെ പരിമിതിക്കുറവ് മൂലം കംബസ്റ്റണ്‍ എഞ്ചിനുകള്‍ തിരഞ്ഞെടുക്കേണ്ടി വന്നു.

Most Read: എംജി ഹെക്ടര്‍ നാളെയെത്തും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പ്ലാറ്റിപസ്, വെള്ളത്തിന് മുകളിലും അടിയിലും സഞ്ചരിക്കുന്ന വാട്ടര്‍ ക്രാഫ്റ്റ്

2011 -ല്‍ ആദ്യ രൂപം ചിത്രീകരിച്ചു. 2013 -ലായിരുന്നു ആദ്യ വര്‍ക്കിംഗ് പ്രോട്ടോ ടൈപ്പ് പുറത്തിറങ്ങിയത്. 2016 -ല്‍ സെന്റ് ട്രോപസ് തീരത്ത് ആദ്യ പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചു. 2017 -ലാണ് ഡ്രോയിംഗ് ബോര്‍ഡില്‍ നിന്ന് അവസാന ഡിസൈന്‍ യാഥാര്‍ഥ്യത്തിലേക്ക് കടന്നത്. ബിസ്‌കെയ് സമുദ്രത്തിലെ അവസാന പരീക്ഷണത്തിന് ശേഷം പാരിസിലെ ഒരു ഡൈവിംഗ് എക്‌സപോയിലാണ് പ്ലാറ്റിപസ് ബ്ലു ഓഷ്യന്‍ അവതരിപ്പിച്ചത്.

Most Read: കിയ സെല്‍റ്റോസ് ബുക്കിങ് ജൂലായില്‍

പ്ലാറ്റിപസ്, വെള്ളത്തിന് മുകളിലും അടിയിലും സഞ്ചരിക്കുന്ന വാട്ടര്‍ ക്രാഫ്റ്റ്

പ്ലാറ്റിപസിന് 7.0 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയുമാണ്. 18 knots വരെ ജലോപരിതലത്തില്‍ വേഗത എടുക്കാന്‍ കഴിയുന്ന രണ്ട് 50 hp ഔട്ട് ബോര്‍ഡാണ് സ്റ്റാന്‍ഡേര്‍ഡായി വരുന്നത്. അതല്ലാതെ 24 knots വരെ വേഗത കൈവരിക്കാന്‍ കഴിയുന്ന 80 hp ഔട്ടബോര്‍ഡ് പതിപ്പും, 10 knots വരെ വേഗതയില്‍ പോവുന്ന മുഴുലന്‍ ഇലക്ട്രിക്കായ രണ്ട് 10 kW മോട്ടറുകളും 20 kWh ലിത്തിയം അയണ്‍ ബാറ്ററി പാക്ക് അടങ്ങിയ പതിപ്പും ലഭിക്കും.

Most Read: കാര്‍ രജിസ്‌ട്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയര്‍ത്താന്‍ മോദി സര്‍ക്കാര്‍

പ്ലാറ്റിപസ്, വെള്ളത്തിന് മുകളിലും അടിയിലും സഞ്ചരിക്കുന്ന വാട്ടര്‍ ക്രാഫ്റ്റ്

എല്ലാ പതിപ്പുകള്‍ക്കും വെള്ളത്തിനടിയിലെ വേഗം 3 knots ആയി നിയന്ത്രിച്ചിട്ടുണ്ട്. വിവിധ പതിപ്പുകള്‍ക്കൊപ്പം അണ്ടര്‍ വാട്ടര്‍ ക്യാമറകള്‍, ദിപിഎസോട് കൂടിയ വാട്ടര്‍പ്രൂഫ് കേസ്, അണ്ടര്‍ വാട്ടര്‍ വിവരസാങ്കേതിക സംവിധാനം എന്നിവയും ഓപ്പ്ഷണലായി ലഭിക്കും.

Source: Platypus Submarine

Most Read Articles

Malayalam
English summary
Platypus- Watercraft which navigates above/below water. Read More Malayalam.
Story first published: Thursday, June 27, 2019, 13:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X