കൊവിഡ്-19 ആശങ്ക; ഈ കാലയളവിൽ പ്രമുഖ വാഹന നിർമ്മാതാക്കൾ പറയാനുള്ളത് എന്താണ്? വീഡിയോ

കൊറോണ വൈറസ് (കൊവിഡ്-19) മഹാമാരി ലോകമെമ്പാടും വലിയ തോതിൽ സ്വാധീനം ചെലുത്തുന്നു, ഇത് നിലവിൽ 200 ലധികം രാജ്യങ്ങളെ ബാധിച്ചിട്ടുണ്ട്. തൽഫലമായി, മിക്കവാറും എല്ലാവരും വീട്ടിൽ തന്നെ തുടരാൻ അധികൃതർ നിർദ്ദേശിക്കുന്നു, രാജ്യങ്ങൾ എല്ലായിടത്തും ലോക്ക്ഡൗണുകൾ പ്രഖ്യാപിക്കുന്നു.

കോവിഡ്-19 ആശങ്ക; ഈ കാലയളവിൽ പ്രമുഖ വാഹന നിർമ്മാതാക്കൾ പറയാനുള്ളത് എന്താണ്? വീഡിയോ

ഇന്ത്യ നിലവിൽ മൂന്ന് ആഴ്ചത്തേക്ക് ലോക്ക്ഡൗണിലാണ്. ഈ സാഹചര്യത്തിൽ, സാമൂഹിക അകലം പാലിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച്, പ്രമുഖ കാർ നിർമ്മാതാക്കൾക്ക് പറയാനുള്ളത് എന്ത് എന്ന് നമുക്കൊന്ന് നോക്കാം:

ഔഡി

ഔഡിയുടെ വീഡിയോയിൽ, നാല് വളയങ്ങൾ വേർതിരിക്കപ്പെടുന്നു, ഇത് സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, അവ വീണ്ടും ഒത്തുചേരുന്നു, അതുവഴി നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വീട്ടിൽ സുരക്ഷിതമായി തുടരാനുള്ള സന്ദേശമാണ് നിർമ്മാതാക്കൾ പങ്കുവയ്‌ക്കുന്നത്.

ബിഎംഡബ്യു

ജർമ്മൻ ബ്രാൻഡിന്റെ സന്ദേശം വളരെ ലളിതമാണ്. ‘റോഡുകൾ എല്ലായ്‌പ്പോഴും അവിടെയുണ്ട്, പക്ഷേ ഇപ്പോൾ വീട്ടിൽ സുരക്ഷിതമായി തുടരേണ്ട സമയമാണിത്' എന്നാണ് കമ്പനി പറയുന്നത്. ലോകമെമ്പാടുമുള്ള കൊറോണ വൈറസ് കേസുകളുടെ എണ്ണം കുറയ്ക്കുക എന്നതാണ് ബി‌എം‌ഡബ്ല്യുവിന്റെ ലക്ഷ്യം. ‘ഇന്ന് നാം ഡ്രൈവ് ചെയ്യാതെ തന്നെ മുന്നോട്ട് നീങ്ങുന്നു' എന്ന് വീഡിയോ തുടർന്നും പറയുന്നു. വലിയൊരു സന്ദേശം എത്തിക്കുന്നതിനുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ മാർഗ്ഗമാണിത്.

ഫോർഡ്

സുരക്ഷിതവും ശുചിത്വവുമായി വീട്ടിലിരിക്കാൻ തിരഞ്ഞെടുക്കുന്നതിലൂടെ സുരക്ഷയ്ക്ക് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഫോർഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സാമൂഹ്യ അകലത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നതിന് പരസ്പരം പതുക്കെ അകലുന്ന ഫോർഡ് മോഡലുകൾ നിർമ്മാതാക്കളുടെ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും.

ഹോണ്ട

ഹോണ്ടയുടെ വീഡിയോ ആരംഭിക്കുന്നത് കമ്പനിയുടെ ലോഗോയുടെ ഔട്ടർ ഭാഗം ഒരു വീടായിട്ടും 'H' അതിഷ നിന്ന് വിഭജിച്ച് പരസ്പരം വേർപെടുത്തിയ അവസ്ഥയിലാണ്. ക്രമേണ H വീടിനുള്ളിലേക്ക് നീങ്ങുന്നു, വീടിനുള്ളിൽ തന്നെ സുരക്ഷിതമായി തുടരേണ്ടതിന്റെ പ്രാധാന്യം നിർമ്മാതാക്കൾ പ്രചരിപ്പിക്കുന്നു.

ഹ്യുണ്ടായി

ഹ്യൂണ്ടായിയുടെ വീഡിയോ ആരംഭിക്കുന്നത് ബ്രാൻഡിന്റെ പേരിൽ നിന്ന് 'U' & 'I' എന്നീ അക്ഷരങ്ങൾ വിഭജിക്കുന്നതിലൂടെയാണ്. സാമൂഹിക അകലത്തിന്റെ പ്രാധാന്യം ഇത് സൂചിപ്പിക്കുന്നു. അകലും പാലിച്ച്, അണുബാധയുടെ ശൃംഖല തകർക്കാനാണ് നിർമ്മാതാക്കൾ ആഹ്വാനം ചെയ്യുന്നത്.

Most Read: കൊവിഡ്-19; വാഹനങ്ങൾ ഉപയോഗിക്കാതിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജീപ്പ്

റാങ്‌ലറിന്റെ ഐക്കോണിക് മുൻ ഗ്രില്ലിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്, അത് പെട്ടെന്ന് ഒരു പോസ് സിംബലായി മാറുന്നു. കൊവിഡ്-19 മഹാമാരി ഇല്ലാതാക്കുന്നതിനുള്ള പോരാട്ടം തുടരുന്നതിന് താൽക്കാലികമായി ഒരു പോസ് എടുക്കാനാണ് കമ്പനി ആവശ്യപ്പെടുന്നത്.

Most Read: കൊവിഡ്-19 സാഹചര്യത്തിൽ പോൾസ്റ്റാർ 2 ഇലക്‌ട്രിക്കിന്റെ ഉത്പാദനം ആരംഭിച്ച് വോൾവോ

കിയ

2019 ൽ ഇന്ത്യയിലേക്ക് കടന്ന ബ്രാൻഡായ കിയ സാമൂഹിക അകലം സംബന്ധിച്ച ഔദ്യോഗിക വീഡിയോ പുറത്തിറക്കി. നാമെല്ലാവരും സാമൂഹിക അകലം പാലിക്കുമ്പോൾ, കിയ എല്ലാവരോടും തിരിച്ചുപോകാൻ ആവശ്യപ്പെടുന്നു, ‘തിരികെ പോകുന്നത് തങ്ങൾ ഒരിക്കലും മുന്നോട്ട് വരില്ലെന്ന് അർത്ഥമാക്കുന്നില്ല.' വീഡിയോ കാർണിവലിന്റെ TVC (ടെലിവിഷൻ കൊമേർഷ്യൽ) റീവൈൻഡ് ചെയ്ത് കാണിക്കുന്നു, അതുവഴി ബ്രാൻഡിന്റെ ഉപദേശത്തെ പിന്തുണയ്ക്കുന്നു.

Most Read: കൊവിഡ് -19 ലോക്ക്ഡൗണ്‍; 100 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബജാജ്

കോവിഡ്-19 ആശങ്ക; ഈ കാലയളവിൽ പ്രമുഖ വാഹന നിർമ്മാതാക്കൾ പറയാനുള്ളത് എന്താണ്? വീഡിയോ

ലാൻഡ് റോവർ

റേഞ്ച് റോവറിന്റെ പഴയതും പുതിയതുമായ തലമുറകളെ കാണിക്കുന്ന ഒരു ചിത്രമാണ് ലാൻഡ് റോവർ പുറത്തിറക്കിയിരിക്കുന്നത്. സാമൂഹ്യ അകലം പാലിക്കുകയും പ്രായമായവർക്ക് രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലായതിനാൽ അവരെ പരിപാലിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ സന്ദേശം.

മെർസിഡീസ് ബെൻസ്

എല്ലാ കാർ നിർമ്മാതാക്കളും വീട്ടിൽ സുരക്ഷിതമായി തുടരുന്നതിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഈ പകർച്ചവ്യാധി കുറയ്ക്കുന്നതിനും രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിനും നിരന്തരം പ്രവർത്തിക്കുന്നവർക്ക് (ഡോക്ടർമാരും പോലീസും ഉൾപ്പെടെ) നന്ദി പറയുന്ന ഒരു വീഡിയോയാണ് മെർസിഡീസ് ബെൻസ് പുറത്തുവിട്ടിരിക്കുന്നത്.

നിസാൻ

കൊറോണ വൈറസിൽ നിന്ന് വിട്ടുനിൽക്കാൻ ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി നിസാൻ ഒരു ചുരുക്കരൂപം കൊണ്ടുവന്നിട്ടുണ്ട്. ‘STEER' എന്നതിന്റെ ചുരുക്കെഴുത്ത് നിങ്ങളുടെ കാറിനെ ശുദ്ധീകരിക്കുക, നിങ്ങളുടെ കാറിൽ ടിഷ്യുകൾ കരുതുക, കൈ കഴുകിയതിനുശേഷം മാത്രം കഴിക്കുക, വൈറസ് പെരുകുന്നത് ഇല്ലാതാക്കുക, കാറിൽ സാനിറ്റൈസറുകൾ സൂക്ഷിക്കാൻ ഓർമ്മിക്കുക എന്നിങ്ങനെയാണ്.

കോവിഡ്-19 ആശങ്ക; ഈ കാലയളവിൽ പ്രമുഖ വാഹന നിർമ്മാതാക്കൾ പറയാനുള്ളത് എന്താണ്? വീഡിയോ

റെനോ

വീട്ടിൽ സുരക്ഷിതരായിരിക്കണമെന്നാണ് ഈ സമയത്തിന്റെ ആവശ്യമെങ്കിലും, നമുക്കെല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു സന്ദേശമാണ് റെനോയ്ക്ക് ഉള്ളത്. ‘ഒരു അപശ്രുതി ഉണ്ടാകുമ്പോൾ, അക്സിലറേറ്റ് ചെയ്യാതെ ബ്രേക്ക് ചെയ്യാൻ തിരഞ്ഞെടുക്കുക' എന്ന സന്ദേശവുമായി ഒരു ചിത്രം പങ്കിടുന്നതിലൂടെ തെറ്റായ വിവരങ്ങളുടെ വ്യാപനം തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർമ്മാതാക്കൾ ആഹ്വാനം ചെയ്യുന്നു.

സ്കോഡ

സ്കോഡയുടെ സന്ദേശം ലളിതവും വ്യക്തവുമാണ്. നിങ്ങൾക്ക് ഒരു യാത്ര പിന്നീടും ആസൂത്രണം ചെയ്യാൻ കഴിയുമെന്ന് അതിൽ പറയുന്നു, എന്നാൽ ഇപ്പോൾ സുരക്ഷിതമായിരിക്കാനും വീട്ടിൽ തന്നെ തുടരാനുമുള്ള സമയമാണ്. വീഡിയോയിൽ, ഒരു ഗാരേജിൽ പാർക്ക് ചെയ്‌തിരിക്കുന്ന റാപിഡും അതിനു മുകളിൽ ഒരു സന്ദേശം നിങ്ങൾക്ക് കാണാനാകും, അതിൽ ‘കാത്തിരിക്കാവുന്ന, ഒരു യാത്രയ്‌ക്കായി എല്ലായ്പ്പോഴും തയ്യാറായ ഒരു കാർ' എന്ന് എഴുതിയിരിക്കുന്നു.

കോവിഡ്-19 ആശങ്ക; ഈ കാലയളവിൽ പ്രമുഖ വാഹന നിർമ്മാതാക്കൾ പറയാനുള്ളത് എന്താണ്? വീഡിയോ

ടാറ്റ

സാമൂഹ്യ അകലം സംബന്ധിച്ച സന്ദേശമാണ് ടാറ്റയും പുറത്തിറക്കുന്നത്, രോഗബാധിതരുടെ എണ്ണം കുറയ്ക്കുന്നതിന് വീട്ടിൽ സുരക്ഷിതമായി തുടരാൻ എല്ലാവരേയും കമ്പനി ഉപദേശിക്കുന്നു. ടാറ്റയുടെ ഐക്കോണിക് എസ്‌യുവികളായ സഫാരി സ്റ്റോം, ഹാരിയർ, ഹെക്‌സ എന്നിവ ഒരു വീടിന് പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന ചിത്രമാണ് നിർമ്മാതാക്കൾ പുറത്തു വിട്ടിരിക്കുന്നത്.

കോവിഡ്-19 ആശങ്ക; ഈ കാലയളവിൽ പ്രമുഖ വാഹന നിർമ്മാതാക്കൾ പറയാനുള്ളത് എന്താണ്? വീഡിയോ

ടൊയോട്ട

ടൊയോട്ട സുരക്ഷിതരായിരിക്കുന്നതിനെക്കുറിച്ച് അവബോധം വ്യാപിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചിത്രത്തിൽ ‘സുരക്ഷയ്ക്ക് ഒരു ബാക്ക് സീറ്റ് എടുക്കാൻ കഴിയാത്തതിനാൽ പിന്നോട്ട് നിൽക്കൂ' എന്ന് കമ്പനി വ്യക്തമാക്കുന്നു. ടൊയോട്ട ഈ പ്രയാസകരമായ കാലയളവിൽ കാലഹരണപ്പെടുന്ന വാറന്റികൾ നീട്ടുമെന്ന് പ്രഖ്യാപിച്ചു. ആവശ്യമായ ഏത് സഹായത്തിനും എത്തിച്ചേരാവുന്ന എല്ലാ അടിയന്തിര കോൺടാക്റ്റ് നമ്പറുകളും ഇത് സൂചിപ്പിച്ചിരിക്കുന്നു.

ഫോക്‌സ്‌വാഗണ്‍

ഈ പ്രതിസന്ധി ഘട്ടത്തിൽ പരസ്പരം ഒത്തുചേരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫോക്‌സ്‌വാഗണിന്റെ വീഡിയോ പറയുന്നു. ബ്രാൻഡിനെ അനുസരിച്ച്, കൊവിഡ്-19 മഹാമാരിയെ മറികടക്കാൻ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. വീഡിയോയുടെ അവസാനം, ലോഗോയിലെ അക്ഷരങ്ങൾ വിഭജിച്ച് സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത കാണിക്കുന്നു.

Most Read Articles

Malayalam
English summary
What are the Advices of Car Manufactures during the Covid-19 pandemic. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X