ഒരു Fortuner വിറ്റാൽ Toyota -യുടെ പോക്കറ്റിൽ എത്ര വീഴും? ചിന്തിച്ചിട്ടുണ്ടോ?

വാഹനങ്ങളുടെ വില ആഗോളതലത്തിൽ അവിചാരിതമായ തലത്തിലേക്ക് ഉയർന്നു, പ്രത്യേകിച്ചും ഇന്ത്യയിൽ നിർമ്മാതാക്കൾ തങ്ങളുടെ മോഡലുകളുടെ വില സാമ്പത്തിക വർഷത്തിന്റെ ഏതാണ്ട് എല്ലാ പാദത്തിലും വർധിപ്പിക്കുന്നു.

ഒരു Fortuner വിറ്റാൽ Toyota -യുടെ പോക്കറ്റിൽ എത്ര വീഴും? ചിന്തിച്ചിട്ടുണ്ടോ?

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോസ്റ്റ് ഓഫ് ഓണർഷിപ്പ് ഗണ്യമായി വർധിച്ചു, പ്രത്യേകിച്ചും പാസഞ്ചർ വാഹന വിഭാഗത്തിൽ. ഒരു കാറിന്റെ എക്‌സ്-ഷോറൂം വിലയും അതിന്റെ ഓൺ റോഡ് വിലയും തമ്മിലുള്ള വ്യത്യാസം ഒരു ശരാശരി ഉപഭോക്താവ് മനസ്സിലാക്കുന്നു.

ഒരു Fortuner വിറ്റാൽ Toyota -യുടെ പോക്കറ്റിൽ എത്ര വീഴും? ചിന്തിച്ചിട്ടുണ്ടോ?

രണ്ട് വിലകളും തമ്മിലുള്ള വ്യത്യാസം ഏകപക്ഷീയവും എക്‌സ്-ഷോറൂം വിലകൾ വർധിക്കുന്നതിനനുസരിച്ച് ഉയർന്നതുമാണ്. എന്നാൽ ഓരോ നിർമ്മാതാവും ഒരു കാർ വിൽക്കുമ്പോൾ എത്രമാത്രം സമ്പാദിക്കുന്നുവെന്ന് നാം ഇതുവരെ ചിന്തിച്ചിട്ടുണ്ടോ? ഇത്തരം ചോദ്യങ്ങൾ വളരെ അപൂർവ്വമായിട്ടേ ഉയർന്നു വരാറുള്ളൂ. ഇതിന് ഞങ്ങൾ തരുന്ന വിശദ്ധീകരണം ചിലപ്പോൾ നിങ്ങൾ ആദ്യം പെട്ടെന്ന് വിശ്വസിച്ചെന്ന് വരില്ല, എന്നാൽ അവസാനത്തോടെ കാര്യങ്ങൾ വ്യക്തമാവും എന്ന് പ്രതീക്ഷിക്കുന്നു.

ഒരു Fortuner വിറ്റാൽ Toyota -യുടെ പോക്കറ്റിൽ എത്ര വീഴും? ചിന്തിച്ചിട്ടുണ്ടോ?

ഒരു ഫോർച്യൂണർ വിൽക്കുന്നതിലൂടെ ടൊയോട്ടയുടെ ലാഭം എത്രയാണ്?

വിശാലമായി തരംതിരിച്ചാൽ, ഒരു വാഹനം വാങ്ങുന്നതിലൂടെ ലഭിക്കുന്ന വരുമാനം മൂന്ന് വിഭാഗങ്ങളിലേക്ക് പോകുന്നു- നിർമ്മാതാക്കൾ, ഡീലർ, സർക്കാർ (സംസ്ഥാനവും കേന്ദ്രവും). ആശ്ചര്യകരമെന്നു പറയട്ടെ, ഈ മൂന്നെണ്ണത്തിൽ, ഒരു കാർ വിൽക്കുമ്പോൾ നിർമ്മാതാവ് ഏറ്റവും കുറഞ്ഞ വരുമാനം നേടുന്നു.

ഒരു Fortuner വിറ്റാൽ Toyota -യുടെ പോക്കറ്റിൽ എത്ര വീഴും? ചിന്തിച്ചിട്ടുണ്ടോ?

സിഎ സാഹിൽ ജെയ്‌നുമായുള്ള ടാക്സേഷൻ എന്ന യൂട്യൂബ് ചാനലിലെ ഒരു വീഡിയോയിലൂടെ വാഹനത്തിന്റെ വില വിഭജനം കൂടുതൽ വിശദമായി വിശദീകരിച്ചിട്ടുണ്ട്.

ഒരു Fortuner വിറ്റാൽ Toyota -യുടെ പോക്കറ്റിൽ എത്ര വീഴും? ചിന്തിച്ചിട്ടുണ്ടോ?

39.28 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള ടൊയോട്ട ഫോർച്യൂണറിന്റെ ഉദാഹരണത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്, ഇതിനായി ഒരു ഉപഭോക്താവ് തന്റെ പോക്കറ്റിൽ നിന്ന് ഏകദേശം 47.35 ലക്ഷം രൂപ (ഓൺ-റോഡ്) മുടക്കണം.

ഒരു Fortuner വിറ്റാൽ Toyota -യുടെ പോക്കറ്റിൽ എത്ര വീഴും? ചിന്തിച്ചിട്ടുണ്ടോ?

ഉയർന്ന വില കണക്കിലെടുക്കുമ്പോൾ, ടൊയോട്ടയ്ക്ക് അതിന്റെ വലിയൊരു ഭാഗം സമ്പാദിക്കാൻ കഴിയുമെന്ന് നാം സങ്കൽപ്പിച്ചേക്കാം, എന്നാൽ അത് ശരിയല്ല. ഫോർച്യൂണറിന്റെ പ്രീമിയമായാലും ഒരു വാഹനത്തിന് ഏകദേശം 35,000-40,000 രൂപ മാത്രമാണ് കമ്പനി നേടുന്നത്.

ഒരു Fortuner വിറ്റാൽ Toyota -യുടെ പോക്കറ്റിൽ എത്ര വീഴും? ചിന്തിച്ചിട്ടുണ്ടോ?

ഡീലർഷിപ്പുകൾ, ഗവൺമെന്റ് എന്നിവ നിർമ്മാതാക്കളേക്കാൾ കൂടുതൽ സമ്പാദിക്കുന്നു

ഉപഭോക്താവിന് വാഹനം വിൽക്കുന്ന ഒരു ഡീലർഷിപ്പ് ഓരോ കാറിന്റെയും എക്‌സ്-ഷോറൂമിൽ നിന്ന് 2.5-5 ശതമാനം കമ്മീഷൻ നേടുന്നു. ഫോർച്യൂണറിന്റെ കാര്യത്തിൽ, ഒരു ടൊയോട്ട ഡീലർക്ക് ഓരോ യൂണിറ്റിന്റെയും വിൽപ്പനയിലൂടെ ഏകദേശം ഒരു ലക്ഷം രൂപ ലഭിക്കും. ഓരോ OEM ഉം തങ്ങളുടെ ഡീലർ‌ഷിപ്പിന് വ്യത്യസ്‌ത കമ്മീഷനുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ ഈ കണക്കും ഓരോ കമ്പനിക്കും വ്യത്യാസപ്പെടുന്നു.

ഒരു Fortuner വിറ്റാൽ Toyota -യുടെ പോക്കറ്റിൽ എത്ര വീഴും? ചിന്തിച്ചിട്ടുണ്ടോ?

വരുമാനത്തിന്റെ ഭൂരിഭാഗവും നികുതിയുടെ വിവിധ ഘടകങ്ങളിലൂടെ സംസ്ഥാന, കേന്ദ്ര തലങ്ങളിലെ സർക്കാരുകളിലേക്കാണ് പോകുന്നത്. മുകളിൽ സൂചിപ്പിച്ച ഉദാഹരണം എടുത്താൽ, ഫോർച്യൂണറിന്റെ എക്‌സ്-ഷോറൂം വിലയിൽ ഏകദേശം 13 ലക്ഷം രൂപ സർക്കാരിന് ലഭിക്കും.

ഒരു Fortuner വിറ്റാൽ Toyota -യുടെ പോക്കറ്റിൽ എത്ര വീഴും? ചിന്തിച്ചിട്ടുണ്ടോ?

ഇതിൽ രണ്ട് GST ഘടകങ്ങൾ ഉൾപ്പെടുന്നു- GST 28 ശതമാനവും GST കോംപൻസേഷൻ സെസ് 22 ശതമാനവും. D-സെഗ്‌മെന്റ് എസ്‌യുവിയുടെ കാര്യത്തിൽ രണ്ടും യഥാക്രമം 5.72 ലക്ഷം രൂപയും 7.28 ലക്ഷം രൂപയുമാണ്.

ഒരു Fortuner വിറ്റാൽ Toyota -യുടെ പോക്കറ്റിൽ എത്ര വീഴും? ചിന്തിച്ചിട്ടുണ്ടോ?

ഓൺ-റോഡ് വിലയിലും, രജിസ്ട്രേഷൻ, റോഡ് ടാക്സ്, ഗ്രീൻ സെസ് (ഡീസൽ വാഹനങ്ങൾക്ക്), ഫാസ്റ്റ് ടാഗ് എന്നിവയ്ക്കുള്ള ചാർജുകളും സർക്കാരിലേക്ക് പോകുന്നു.

ഒരു Fortuner വിറ്റാൽ Toyota -യുടെ പോക്കറ്റിൽ എത്ര വീഴും? ചിന്തിച്ചിട്ടുണ്ടോ?

അതിനാൽ, ഫോർച്യൂണർ വാങ്ങുമ്പോൾ ഒരു ഉപഭോക്താവ് സർക്കാരിലേക്ക് നൽകുന്ന മൊത്തം സംഭാവന ഏകദേശം 18 ലക്ഷം രൂപയാണ് (ഏകദേശം). മുകളിൽ സൂചിപ്പിച്ച എല്ലാ വില ഘടകങ്ങളും ഏകദേശ കണക്കുകളാണ്, പക്ഷേ മൊത്തം വാഹന വിലയുടെ ഒരു ഘടനയെക്കുറിച്ച് ഒരു ആശയം നൽകുന്നു.

ഒരു Fortuner വിറ്റാൽ Toyota -യുടെ പോക്കറ്റിൽ എത്ര വീഴും? ചിന്തിച്ചിട്ടുണ്ടോ?

മുൻനിര ബ്രാൻഡുകളുടെ പ്രവർത്തന ലാഭം

വരുമാനത്തിന്റെ ഭൂരിഭാഗവും സർക്കാരിലേക്ക് പോകുന്നതിനാൽ, കാർ നിർമ്മാതാക്കൾക്ക് ഒരു കാറിൽ പ്രവർത്തന ലാഭം കണ്ടെത്തുന്നത് ബുദ്ധിമുട്ടാവുന്നത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിക്കുന്നു.

ഒരു Fortuner വിറ്റാൽ Toyota -യുടെ പോക്കറ്റിൽ എത്ര വീഴും? ചിന്തിച്ചിട്ടുണ്ടോ?

മാസ് മാർക്കറ്റ് സെഗ്‌മെന്റിൽ കിയയ്ക്ക് ഒരു കാറിന് ഏകദേശം 70,000 രൂപയുടെ ഏറ്റവും ഉയർന്ന ഓപ്പറേറ്റിംഗ് പ്രോഫിറ്റുണ്ട്. മാരുതിക്കും ടാറ്റയ്ക്കും ഒരു കാറിന് ഏകദേശം 40,000-45,000 രൂപ പ്രവർത്തന ലാഭമുണ്ട്, അതേസമയം ഹ്യുണ്ടായി ഒരു കാറിന് ഏകദേശം 30,000 രൂപ ലാഭം നേടുന്നു.

അതാത് കമ്പനിയുടെ പ്രവർത്തന വാർഷിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുകളിലുള്ള സംഖ്യകൾ കണക്കാക്കിയിരിക്കുന്നത്. കാർ വിൽപ്പന കൂടാതെ, ലാഭത്തിന്റെ കണക്കുകളിൽ സ്പെയർ പാർട്സുകളുടെ വിൽപ്പനയും ഉൾപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
What does toyota earns in selling a fortuner suv details
Story first published: Friday, May 13, 2022, 11:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X