പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ? ഏതാകും മികച്ച ഡീൽ??

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നാണ് മാരുതി സുസുക്കി ആൾട്ടോ എന്ന ഇതിഹാസം. 2010-ലാണ് കമ്പനി ആദ്യമായി K10 സീരീസിൽ പുതിയ എൻട്രി ലെവൽ ഹാച്ച്ബാക്ക് വിപണിയിലെത്തിക്കുന്നത്.

പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ, ഏതാകും മികച്ച ഡീൽ

800 സിസി ആൾട്ടോയിൽ നിന്നുമുള്ള പരിവർത്തനമായാണ് പലരും ഇതിനെ കണ്ടത്. എല്ലാ മാരുതി കാറുകളെയും പോലെ തന്നെ അതിവേഗം ഹിറ്റായ ഈ കേമന് മികച്ച 1000 സിസി എഞ്ചിനാണ് ഹൃദയതുടിപ്പിനായി എത്തിയത്. 2019 വരെ രാജ്യത്ത് രണ്ടുതലമുറകളിലൂടെ സേവനമനുഷ്ഠിച്ച K10 പലരുടേയും മനസുനിറച്ചാണ് വിപണിയോട് വിടപറഞ്ഞത്.

Recommended Video

Maruti Suzuki Alto K10 Launched | മോഡേൺ, യൂത്ത്ഫുൾ ആൾട്ടോ കെ 10 അവതരിപ്പിച്ച് മാരുതി സുസുക്കി
പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ, ഏതാകും മികച്ച ഡീൽ

അതിനു കാരണമായത് രാജ്യം പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങിലേക്ക് ചേക്കേറിയതുമാണ്. അതിനു ശേഷം എസ്-പ്രെസോ എന്ന മിനി എസ്‌യുവി രൂപമുള്ള മോഡലുമായി തിളങ്ങിയെങ്കിലും സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും ആൾട്ടോ K10 കാറിന് ഗംഭീര ഡിമാന്റാണ് ഉണ്ടായിരുന്നത്.

പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ, ഏതാകും മികച്ച ഡീൽ

ഇതെല്ലാം കണ്ടുനിന്ന മാരുതി സുസുക്കിക്ക് വൈകിയുദിച്ച ബുദ്ധിയാണ് ദേ ഇന്നലെ പുറത്തിറങ്ങിയ K10 എന്ന മോഡേൺ, യൂത്ത്ഫുൾ ഡിസൈനിലെത്തിയ പുത്തൻ ആൾട്ടോ K10. എത്ര എസ്‌യുവികൾ വന്നാലും സാധാരണക്കാരൻ ആദ്യം വാങ്ങുന്നത് ഒരു ഹാച്ച്ബാക്ക് തന്നെയാവും. അതിനാൽ ഈ എൻട്രി ലെവൽ സെഗ്മെന്റിൽ ഇവയ്ക്ക് നിർണായക പങ്കാണ് വഹിക്കാനാവുക.

പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ, ഏതാകും മികച്ച ഡീൽ

3.99 ലക്ഷം മുതൽ 5.84 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിൽ പുറത്തിറങ്ങിയ പുതിയ ആൾട്ടോ K10 വാങ്ങുന്നതാണോ അതോ പഴയ രണ്ടാംതലമുറ മോഡൽ ഒരെണ്ണം സെക്കൻഡ് ഹാൻഡായി വാങ്ങുന്നതാണോ കൂടുതൽ മികച്ച തീരുമാനം?

പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ, ഏതാകും മികച്ച ഡീൽ

പഴയ തലമുറ 2015 മാരുതി സുസുക്കി ആൾട്ടോ K10 പുതിയ ആൾട്ടോയുടെ എൻട്രി വേരിയന്റിന്റെ പകുതിയോളം കുറഞ്ഞ വിലയ്ക്കാണ് യൂസ്ഡ് കാർ വിപണിയിൽ ലഭിക്കുന്നത് എന്നതു തന്നെയാണ് ഈ ചിന്തയിലേക്ക് നമ്മെ നയിക്കുന്ന പ്രധാന കാരണം.

പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ, ഏതാകും മികച്ച ഡീൽ

എന്നാൽ ആധുനിക കാലത്തെ മികച്ച സൗകര്യങ്ങൾ ഇതിലുണ്ടാവുമോ എന്ന ചോദ്യമാവും പലരുടേയും മനസിലേക്ക് ഓടിയെത്തുക. എന്നാൽ ഇവയിൽ ഏതാവും മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നത് എന്നെല്ലാം നമുക്ക് ഒന്നു പരിശോധിച്ചാലോ?

പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ, ഏതാകും മികച്ച ഡീൽ

പുത്തൻ മാരുതി സുസുക്കി ആൾട്ടോ K10 വാങ്ങുന്നതിന്റെ മേൻമകൾ

തികച്ചും പുതിയൊരു രൂപവും ഭാവവുമാണ് പുത്തൻ മാരുതി സുസുക്കി ആൾട്ടോ K10 സമ്മാനിക്കുന്നത് എന്നതിൽ ഒരു സംശയവും വേണ്ട. ഒരു ബ്രാൻഡ്-ന്യൂ കാറുമായി ഷോറൂമിൽ നിന്ന് പുറത്തിറങ്ങുന്ന അനുഭവത്തെ മറികടക്കാൻ മറ്റൊന്നിനും കഴിയില്ലെന്നതും പുതിയ കാർ വാങ്ങുന്ന തീരുമാനത്തെ ഉയരങ്ങളിൽ എത്തിക്കുന്ന കാര്യമാണ്.

പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ, ഏതാകും മികച്ച ഡീൽ

ഈ ഫീൽ ഗുഡ് ഘടകം തീർച്ചയായും പുതിയ ആൾട്ടോ K10-ന് അനുകൂലമായി പ്രവർത്തിക്കും. എന്നാൽ അതുമാത്രമല്ല, പുതിയ ആൾട്ടോ K10 തികച്ചും പുതിയ രൂപത്തിന് പുറമെ മികച്ച ഫിറ്റും ഫിനിഷും, കൂടാതെ ആധുനിക സൗകര്യങ്ങളോടെയും വരുന്നുവെന്നതും പഴയ വാഹനത്തേക്കാൾ കൂടുതൽ മൂല്യം നൽകുന്നൊരു കാര്യമാണ്.

പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ, ഏതാകും മികച്ച ഡീൽ

വലിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 4 സ്പീക്കറുകൾ, ഒരു ഡിജിറ്റൽ സ്പീഡോമീറ്റർ, റിമോട്ട് കീലെസ് എൻട്രി എന്നിവയും അതിലേറെയും പോലുള്ള നവീന സൗകര്യങ്ങളാണ് പുത്തൻ ആൾട്ടോ K10-ൽ മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്.

പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ, ഏതാകും മികച്ച ഡീൽ

പുതിയ ആൾട്ടോ K10 വാങ്ങുന്ന ഉപഭോക്താക്കൾക്ക് കസ്റ്റമൈസേഷൻ ഓപ്ഷനുകളും തെരഞ്ഞെടുക്കാനാവും. സിസ്‌ലിംഗ് റെഡ്, സ്പീഡി ബ്ലൂ, എർത്ത് ഗോൾഡ് എന്നീ മൂന്ന് പുതിയ കളർ ഓപ്ഷനുകളോടെ മൊത്തം 6 നിറങ്ങളിൽ കാർ ലഭ്യമാണ്. അതിനുപുറമെ മാരുതി മുൻകൂട്ടി രൂപകൽപ്പന ചെയ്ത രണ്ട് തീം പായ്ക്കുകളും മോഡലിനൊപ്പം വാഗ്ദാനം ചെയ്യുന്നു,ഇംപാക്ടോ, ഗ്ലിന്റോ, കൂടാതെ ഓരോന്നിനും നിരവധി അധിക ആക്‌സസറികളുമുണ്ട്.

പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ, ഏതാകും മികച്ച ഡീൽ

ഇനി പോരായ്‌മകൾ

വിലയിലെ വലിയ വ്യത്യാസത്തിന് പുറമേ ഒരു പുതിയ ആൾട്ടോ K10 ന്യായമായ കാത്തിരിപ്പ് കാലയളവുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനകം കാർ ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് ഡെലിവറി ലഭിക്കാൻ തുടങ്ങുമ്പോൾ മറ്റുള്ളവർ കാത്തിരിക്കേണ്ടി വന്നേക്കാം. പ്രതിദിനം 200-ലധികം ബുക്കിംഗുകൾ ഇതിനോടകം ലഭിക്കുന്നുണ്ടെന്ന് കമ്പനി പറയുന്നു.

പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ, ഏതാകും മികച്ച ഡീൽ

അങ്ങനെയാണെങ്കിൽ ഏകദേശം രണ്ടു മുതൽ മൂന്നു മാസം വരെ ബുക്കിംഗ് കാലയളവ് പുതിയ എ-സെഗ്മെന്റ് ഹാച്ച്ബാക്കിന് ഉണ്ടായിരിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ ആൾട്ടോ K10 ന് ഒരു പുതിയ എഞ്ചിൻ ലഭിക്കുന്നുണ്ടെങ്കിലും പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് പവൽ അൽപം കുറവാണ്.

പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ, ഏതാകും മികച്ച ഡീൽ

കാറിലെ പഴയ എഞ്ചിൻ 68 bhp കരുത്തിൽ 90 Nm torque വാഗ്‌ദാനം ചെയ്യുമ്പോൾ പുതിയ ആൾട്ടോയിലെ പുതിയ K10C ത്രീ-സിലിണ്ടർ ഡ്യുവൽ ജെറ്റ് ഡ്യുവൽ VVT പെട്രോൾ എഞ്ചിൻ 65.7 bhp പവറിൽ 89 Nm torque വരെ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ഇപ്പോൾ,പുതിയ K10 മോഡലിൽ ഒരു സിഎൻജി ഓപ്ഷനും വരുന്നില്ലെന്നതും നിരാശയുളവാക്കുന്ന കാര്യമാണ്.

പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ, ഏതാകും മികച്ച ഡീൽ

അതേസമയം പഴയ K10 ഹാച്ച്ബാക്കിന് ഓപ്ഷണലായി കമ്പനി ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനാൽ പുതിയ സിഎൻജി ആൾട്ടോ വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ നിരാശപ്പെടേണ്ടി വരുമെന്നതും പുതിയ മോഡലിനെ സംബന്ധിച്ച് വലിയ പോരായ്‌മയാണ്.

പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ, ഏതാകും മികച്ച ഡീൽ

ഇനി പഴയ ആൾട്ടോ K10 വാങ്ങിയാലുള്ള മേൻമകൾ നോക്കാം

യൂസ്‌ഡ് മാരുതി സുസുക്കി ആൾട്ടോ K10 വാങ്ങുന്നതിന്റെ ഏറ്റവും പ്രകടമായ നേട്ടം വിലയാണ് 5 വർഷം പഴക്കമുള്ള മോഡലിന് പോലും പുതിയ ആൾട്ടോയുടെ എൻട്രി ലെവൽ വേരിയന്റിനേക്കാൾ വില കുറവായിരിക്കും എന്നതു തന്നെയാണ്. മോഡൽ ഇയറും കാറിന്റെ കണ്ടീൽനും അനുസരിച്ച് നിങ്ങൾക്ക് 2 ലക്ഷം രൂപയ്ക്കും 4 ലക്ഷം രൂപയ്ക്കും ഇടയിൽ 1000 സിസി ആൾട്ടോ വാങ്ങാനാവും.

പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ, ഏതാകും മികച്ച ഡീൽ

സെക്കൻഡ് ഹാൻഡ് വിപണിയിലേക്ക് ഇറങ്ങിയാൽ ഓപ്ഷനുകൾ അനന്തമാണ്. ഏകദേശം 10 വർഷമായി ആൾട്ടോ K10 ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്നുവെന്നതിമാൽ സെക്കൻഡ് ഹാൻഡ് കാർ വിപണിയിൽ മോഡലുകൾക്ക് ക്ഷാമമുണ്ടാകില്ല. ഇതിനൊപ്പം മികവുറ്റ K10-ന്റെ ആദ്യ തലമുറ ആവർത്തനത്തെയും പരിഗണിക്കാം.

പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ, ഏതാകും മികച്ച ഡീൽ

പുതിയ കാർ ഓടിക്കാൻ എങ്ങനെയുണ്ടെന്ന ചോദ്യം ഉയരാൻ തുടങ്ങിയെങ്കിലും അതിനുള്ള അവസരം ലഭിക്കാത്തതിനാൽ പഴയ ആൾട്ടോ K10 മോഡലിന്റെ ഡ്രൈവിംഗ് മികവിനെ കുറിച്ച് ഒന്നു പറയാം. ഇതൊരു മികച്ച സിറ്റി കാറാണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്‌തുത. ഒതുക്കമുള്ള ബോഡി ഡിസൈനും പെപ്പി എഞ്ചിനും വാഹനത്തെ കൂടുതൽ മികവുറ്റതാക്കുന്നുമുണ്ട്.

പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ, ഏതാകും മികച്ച ഡീൽ

ഇനി പോരായ്‌മകൾ

ഫിറ്റും ഫിനിഷും ഗുണനിലവാരവും വരുമ്പോൾ മാരുതി സുസുക്കി ആൾട്ടോ K10 തികച്ചും അടിസ്ഥാനപരമാണെന്നു പറയാതെ വയ്യ. ഉള്ളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളും വസ്തുക്കളും തികച്ചും സാധാരണമാണ്. മൊത്തത്തിൽ കാര്യങ്ങൾ വളരെ ദൃഢമായി തോന്നുന്നില്ലെന്നു വേണം പറയാൻ.

പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ, ഏതാകും മികച്ച ഡീൽ

സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ പഴയ ആൾട്ടോ K10 അത്ര ആകർഷണീയമല്ല. മൂന്നു വർഷം പഴക്കമുള്ള മോഡലുകൾക്ക് ഡ്രൈവർ സൈഡ് എയർബാഗ്, ഇബിഡി ഉള്ള എബിഎസ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, സീറ്റ്ബെൽറ്റ് റിമൈൻഡർ എന്നിവ ലഭിച്ചിട്ടുണ്ടെങ്കിലും പഴയ മോഡലുകൾക്ക് ഫീച്ചറുകൾ കുറവായിരിക്കും.

പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ, ഏതാകും മികച്ച ഡീൽ

നിലവിലെ മോഡലിൽ കമ്പനി പ്രഖ്യാപിച്ച കണക്കുകളുമായി തട്ടിച്ചുനോക്കുമ്പോൾ മൈലേജിന്റെ കാര്യത്തിലേക്ക് നോക്കിയാൽ പഴയ ആൾട്ടോ K10 ഇന്ധനക്ഷമതയുടെ കാര്യത്തിലും കുറവാണ്. പുതിയ ആൾട്ടോ K10 വാഗ്ദാനം ചെയ്യുന്ന 24.90 കിലോമീറ്റർ ഇന്ധനക്ഷമതയുമായി താരതമ്യപ്പെടുത്തുമ്പോൾ പഴയ തലമുറ മോഡൽ ഏകദേശം 20.2 കിലോമീറ്ററാണ് വാഗ്‌ദാനം ചെയ്തിരുന്നത്.

Most Read Articles

Malayalam
English summary
Which should buy used alto k10 or new model pros and cons of two models
Story first published: Friday, August 19, 2022, 10:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X