ഭയം വേണ്ട ജാഗ്രത മതി; ഓടുന്ന വണ്ടിക്ക് തീപിടിച്ചാല്‍ എന്തുചെയ്യണം? ഒപ്പം കാരണങ്ങളും

കഴിഞ്ഞ ദിവസം ഓടിക്കൊണ്ടിരിക്കേ കാറിന് തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും വെന്തുമരിച്ച സംഭവം കേരളത്തിനെ കണ്ണീരിലാഴ്ത്തിയിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച സംഭവവും പുറത്ത് വരുന്നു. നിരത്തുകളില്‍ വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് പതിവാകുന്നത് ജനങ്ങളില്‍ ആശങ്ക പരത്തുന്നുണ്ട്.

ഭയം വേണ്ട ജാഗ്രത മതി; ഓടുന്ന വണ്ടിക്ക് തീപിടിച്ചാല്‍ എന്തുചെയ്യണം? ഒപ്പം കാരണങ്ങളും

പലപ്പോഴും അറിവില്ലായ്മയും അശ്രദ്ധയുമെല്ലാമാണ് ഇത്തരം ദാരുണമായ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. നമ്മള്‍ നിരുപദ്രവകാരിയെന്ന് കരുതുന്ന വണ്ട് പോലും ഒരു തീപിടുത്തത്തിന് കാരണമായേക്കാം. അതിനാല്‍ വാഹനങ്ങളിലെ അഗ്‌നിബാധയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും തീപിടുത്തമുണ്ടായാല്‍ ചെയ്യേണ്ട കാര്യങ്ങളും നമുക്ക് നോക്കാം. വാഹനങ്ങള്‍ക്ക് തീപിടിക്കാനുളള പ്രധാന കാരണങ്ങള്‍ എന്തെല്ലാമാണെന്ന് ആദ്യം പരിശോധിക്കുന്നത്.

ഭയം വേണ്ട ജാഗ്രത മതി; ഓടുന്ന വണ്ടിക്ക് തീപിടിച്ചാല്‍ എന്തുചെയ്യണം? ഒപ്പം കാരണങ്ങളും

ഷോര്‍ട് സര്‍ക്യൂട്ട്

ഷോര്‍ട് സര്‍ക്യൂട്ടാണ് പല സന്ദര്‍ഭങ്ങളിലും വാഹനങ്ങള്‍ക്ക് തീപിടിക്കാനുള്ള പ്രധാന കാരണം. ഷോര്‍ട് സര്‍ക്യൂട്ട് ആകുന്നതിന് മുമ്പ് തന്നെ വാഹനത്തില്‍ അതിന്റെ ലക്ഷണങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. മിക്കവാറും സന്ദര്‍ഭങ്ങളില്‍ 'ഫ്യൂസ്' എരിഞ്ഞ് തീരുകയാണ്. ഇങ്ങനെ സംഭവിക്കാനുണ്ടായ കാരണം മനസ്സിലാക്കി അറ്റകുറ്റപ്പണി ചെയ്യുന്നതിന് പകരം പലരും ഫ്യൂസ് മാറ്റി വണ്ടി തുടര്‍ന്നും ഓടിക്കാന്‍ തുടങ്ങും.

ഭയം വേണ്ട ജാഗ്രത മതി; ഓടുന്ന വണ്ടിക്ക് തീപിടിച്ചാല്‍ എന്തുചെയ്യണം? ഒപ്പം കാരണങ്ങളും

ഇത് പലപ്പോഴും ഷോര്‍ട് സര്‍ക്യൂട്ടിലേക്ക് നയിക്കുന്നു. സീല്‍ പൊട്ടിയതോ കൃത്യമല്ലാത്തതോ ആയ വയറിങ്ങും ഷോര്‍ട്ട് സര്‍ക്യൂട്ടിനു കാരണമാകാം. വാഹനത്തിന്റെ സുപ്രധാനമായ വയറിംഗ് പോലുള്ള കാര്യങ്ങളില്‍ പണിവരുമ്പോള്‍ അംഗീകൃത സര്‍വീസ് സെന്ററിലോ വിദഗ്ധരായ മെക്കാനിക്കുകളെയോ സമീപിക്കുക. വാഹനങ്ങളിലായാലും സ്വന്തം ശരീരത്തിലായാലും സ്വയം ചികിത്സ നന്നല്ല.

ഭയം വേണ്ട ജാഗ്രത മതി; ഓടുന്ന വണ്ടിക്ക് തീപിടിച്ചാല്‍ എന്തുചെയ്യണം? ഒപ്പം കാരണങ്ങളും

കൃത്രിമ വയറിംഗ്

പുറത്തെ വിപണിയില്‍ കിട്ടുന്ന കിടു ആക്‌സസറികള്‍ വെച്ച് വാഹനം കുട്ടപ്പനാക്കാന്‍ പലര്‍ക്കും വലിയ താല്‍പര്യം കാണും. നല്ല തിളക്കമാര്‍ന്ന ബള്‍ബുകളും മ്യൂസിക് സിസ്റ്റവും കാറിന്റെ മൊഞ്ച് കൂട്ടാനായി ഉപകരിക്കും. എന്നാല്‍ ഇവ വാഹനത്തില്‍ ഘടിപ്പിക്കുമ്പോള്‍ ചെയ്യുന്ന വയറിംഗ് പ്രവര്‍ത്തികള്‍ കൃത്യമല്ലെങ്കില്‍ അത് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകും. ചെറിയ ഷോട്ട് സര്‍ക്യൂട്ടില്‍ എല്ലാം കത്തിയമരാന്‍ കുറച്ച് സമയം മതി. കൂടാതെ ശരിയായ രീതിയില്‍ ബന്ധിപ്പിക്കാത്ത ബാറ്ററി, സ്റ്റാര്‍ട്ടര്‍, സ്റ്റീരിയോ എന്നിവ വരെ അപകടം ക്ഷണിച്ച് വരുത്തും.

ഭയം വേണ്ട ജാഗ്രത മതി; ഓടുന്ന വണ്ടിക്ക് തീപിടിച്ചാല്‍ എന്തുചെയ്യണം? ഒപ്പം കാരണങ്ങളും

ഇന്ധന ചോര്‍ച്ച

ഇന്ധന ചോര്‍ച്ചയാണ് വാഹനങ്ങളില്‍ തീപിടിക്കാനുള്ള ഒരു കാരണം. കാലപ്പഴക്കം മൂലമോ അറ്റകുറ്റപ്പണികള്‍ നടത്താത്തത് കാരണമോ ഫ്യുവല്‍ ലൈനില്‍ ചോര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ട്. നമ്മളുടെ വാഹനങ്ങള്‍ ഏറെ നാള്‍ ഉപയോഗിക്കാതെ ഇട്ടാല്‍ എലിയെപ്പോലുള്ള ജീവികള്‍ ഇത് കടിച്ച് നശിപ്പിക്കാനും തല്‍ഫലമായി ഇന്ധന ചോര്‍ച്ചയുണ്ടാകാനും സാധ്യതയുണ്ട്.

ഭയം വേണ്ട ജാഗ്രത മതി; ഓടുന്ന വണ്ടിക്ക് തീപിടിച്ചാല്‍ എന്തുചെയ്യണം? ഒപ്പം കാരണങ്ങളും

നമ്മള്‍ മുകളില്‍ പറഞ്ഞ വണ്ട് പോലുള്ള ജീവികളും ഫ്യുവല്‍ ലൈനില്‍ ചോര്‍ച്ചയുണ്ടാക്കാന്‍ കാരണക്കാരാണ്. ചില വാഹനങ്ങളില്‍ കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ വാഹനത്തിന്റെ മധ്യഭാഗത്തായി താഴെ സ്ഥിതി ചെയ്യുന്നതുകൊണ്ട് ഇത്തരത്തിലുള്ള ചെറിയ സുഷിരങ്ങളില്‍ കൂടി വാഹനം ഓടിത്തുടങ്ങുമ്പോള്‍ സ്‌പ്രേ രൂപത്തില്‍ വരുന്ന ഇന്ധനം വളരെ പെട്ടെന്ന് വാഹനം കത്തുന്നതിന് കാരണമാകാറുണ്ട്.

ഭയം വേണ്ട ജാഗ്രത മതി; ഓടുന്ന വണ്ടിക്ക് തീപിടിച്ചാല്‍ എന്തുചെയ്യണം? ഒപ്പം കാരണങ്ങളും

ഫ്‌ളൂയിഡ് ലീക്ക്

ഇന്ധന ചോര്‍ച്ച മാത്രമല്ല എഞ്ചിന്‍ കമ്പാര്‍ട്ട്‌മെന്റില്‍ ബ്രേക്ക,് സ്റ്റീയറിംഗ് തുടങ്ങിയ സംവിധാനങ്ങളിലുള്ള ഫ്‌ളൂയിഡ് ചോരാനും സാധ്യതയുണ്ട്. ഗ്യാസ്‌കെറ്റുകള്‍, വാഷറുകള്‍, റബ്ബര്‍ റിങ്ങുകള്‍ എന്നിവ പൊട്ടുന്നതാണ് ഫ്‌ലൂയിഡ് ലീക്കിനുള്ള സാധ്യത കൂട്ടുന്നത്. ഇന്ധന ചോര്‍ച്ച പോലെ ഫ്‌ലൂയിഡ് ലീക്ക് പെട്ടെന്ന് തീപടര്‍ത്തി വലിയ അപകടത്തിന് കാരണമാക്കില്ലെങ്കിലും ഒരുവേള തീപടര്‍ന്നാല്‍ അത് വലിയ അപകടത്തിലേക്ക് നയിച്ചേക്കാം. ഇതിനൊപ്പം ശ്രദ്ധിക്കേണ്ട കാര്യം ഫ്‌ലൂയിഡ് ലീക്ക് പലപ്പോഴും ഇന്ധനചോര്‍ച്ചയുള്ളത് മറക്കുന്നുവെന്ന് കാണാം. അതിനാല്‍ ഇക്കാര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണം.

ഭയം വേണ്ട ജാഗ്രത മതി; ഓടുന്ന വണ്ടിക്ക് തീപിടിച്ചാല്‍ എന്തുചെയ്യണം? ഒപ്പം കാരണങ്ങളും

ബോണറ്റിനടിയില്‍ സാധനങ്ങള്‍ മറന്ന് വെക്കുക

എഞ്ചിന്‍ ബേ വൃത്തിയാക്കാന്‍ ബോണറ്റ് തുറന്ന ശേഷം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന തുണിയോ മറ്റ് സാധനങ്ങളോ അവിടെ മറന്ന് വെച്ച് പോരുന്നവരുണ്ട്. ഇത് അപകടമാണ്. എഞ്ചിന്‍ ക്രമാതീതമായി ചൂടാകുമ്പോള്‍ ബോണറ്റിനടിയില്‍ മറന്ന് വെച്ച തുണിക്കോ ക്ലീനറിനോ തീപിടിച്ചാല്‍ അത് വലിയ പ്രത്യാഘാതങ്ങളിലേക്ക് നയിക്കാം.

ഭയം വേണ്ട ജാഗ്രത മതി; ഓടുന്ന വണ്ടിക്ക് തീപിടിച്ചാല്‍ എന്തുചെയ്യണം? ഒപ്പം കാരണങ്ങളും

ഇതിനൊപ്പം തന്നെ തീപ്പെട്ടിയൊ /ലൈറ്ററുകളൊ കത്തിച്ച് പിടിച്ചു കൊണ്ട് എഞ്ചിന്‍ കംപാര്‍ട്ട്‌മെന്റൊ ഫ്യുവല്‍ ടാങ്കൊ ഫ്യുവല്‍ ലൈനുകളൊ പരിശോധിക്കുന്നതോ അറ്റകുറ്റപ്പണി നടത്താന്‍ ശ്രമിക്കുന്നതോ ആത്മഹത്യാപരമാണ്. എളുപ്പം തീപിടിക്കാവുന്ന വസ്തുക്കള്‍ വാഹനങ്ങളില്‍ കൊണ്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. വാഹനത്തിന്റെ അകത്തിരുന്ന് പുകവലിക്കുന്നതും അപകടകരമാണ്.

ഭയം വേണ്ട ജാഗ്രത മതി; ഓടുന്ന വണ്ടിക്ക് തീപിടിച്ചാല്‍ എന്തുചെയ്യണം? ഒപ്പം കാരണങ്ങളും

സിഎന്‍ജി/എല്‍പിജി കിറ്റുകള്‍

ഇന്ന് പെട്രോളിനും ഡീസലിനും വില കൂടുന്നത് കാരണം ആളുകള്‍ സിഎന്‍ജി/എല്‍പിജി വാഹനങ്ങളോട് പ്രിയം കാണിച്ച് തുടങ്ങിയിട്ടുണ്ട്. ചിലര്‍ പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളില്‍ സിഎന്‍ജി അല്ലെങ്കില്‍ എല്‍പിജി കിറ്റുകള്‍ ഘടിപ്പിക്കും. സമീപകാലത്ത ഗ്യാസ് ആയി കണ്‍വെര്‍ട്ട് ചെയ്തിട്ടുള്ള പഴയ പെട്രോള്‍ വാഹനങ്ങളില്‍ ഗ്യാസ് ചോര്‍ന്ന് അപകടമുണ്ടായിരുന്നു.

ഭയം വേണ്ട ജാഗ്രത മതി; ഓടുന്ന വണ്ടിക്ക് തീപിടിച്ചാല്‍ എന്തുചെയ്യണം? ഒപ്പം കാരണങ്ങളും

എല്‍പിജി കണ്‍വേര്‍ഷന്‍ കിറ്റിലെ സൊളിനോയ്ഡ് വാള്‍വ്, റെഗുലേറ്റര്‍/വാപ്പറൈസര്‍, ഫില്‍ട്ടര്‍, ഗ്യാസ് ട്യൂബ്, ടാങ്ക് തുടങ്ങിയ എല്ലാ ഭാഗങ്ങളും വര്‍ഷത്തിലൊരിക്കല്‍ സര്‍വീസ് ചെയ്യണമെന്നും ഗ്യാസ് ടാങ്ക് 3 വര്‍ഷം കൂടുമ്പോള്‍ പ്രഷര്‍ ടെസ്റ്റ് നടത്തുകയും 15 വര്‍ഷം കഴിഞ്ഞാല്‍ മാറ്റണമെന്നുമാണ് ഗ്യാസ് സിലിണ്ടര്‍ റൂള്‍സ് പ്രകാരം നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ വാഹനം മാറ്റിക്കഴിഞ്ഞാല്‍ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാത്തവരാണ് പല വാഹനമുടമകളും. ഇത്തരം അശ്രദ്ധകളാണ് അപകടത്തിലേക്ക് നയിക്കുന്നത്.

ഭയം വേണ്ട ജാഗ്രത മതി; ഓടുന്ന വണ്ടിക്ക് തീപിടിച്ചാല്‍ എന്തുചെയ്യണം? ഒപ്പം കാരണങ്ങളും

എക്സ്ഹോസ്റ്റ്

കാറിന്റെ കരുത്തും എക്സ്ഹോസ്റ്റ് ശബ്ദവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി പലരും ആഫ്റ്റര്‍മാര്‍ക്കറ്റ് എക്സ്ഹോസ്റ്റുകള്‍ കാറില്‍ ഘടിപ്പിക്കാറുണ്ട്. എക്സ്ഹോസ്റ്റ് വാതകങ്ങളെ സുഗമമായി പുറന്തള്ളുന്ന വിധത്തിലാണ് ഇത്തരം എക്സ്ഹോസ്റ്റുകളുടെ രൂപകല്‍പനയും. സൂപ്പര്‍കാറുകളില്‍ കാണപ്പെടുന്ന തീതുപ്പുന്ന എക്സ്ഹോസ്റ്റുകള്‍ സാധാരണ കാറുകളില്‍ ഘടിപ്പിക്കുന്നത് അപകടകരമാണ്.

ഭയം വേണ്ട ജാഗ്രത മതി; ഓടുന്ന വണ്ടിക്ക് തീപിടിച്ചാല്‍ എന്തുചെയ്യണം? ഒപ്പം കാരണങ്ങളും

എക്സ്ഹോസ്റ്റ് പൈപ്പിനുള്ളില്‍ ഘടിപ്പിച്ച സ്പാര്‍ക്ക് പ്ലഗ് ഉപയോഗിച്ച് എക്സ്ഹോസ്റ്റ് വാതകങ്ങളെ കത്തിക്കുമ്പോള്‍ അതിനകത്തുണ്ടാകുന്ന ഒരു പാളിച്ച മതി എല്ലാം തീരാന്‍. ആഫ്റ്റര്‍മാര്‍ക്കറ്റ് എക്സ്ഹോസ്റ്റിന് ഗുണനിലവാരം കുറവാണെങ്കില്‍ കാറില്‍ തീപിടിക്കാനുള്ള സാധ്യതയും കൂടും.

ഭയം വേണ്ട ജാഗ്രത മതി; ഓടുന്ന വണ്ടിക്ക് തീപിടിച്ചാല്‍ എന്തുചെയ്യണം? ഒപ്പം കാരണങ്ങളും

മോഡിഫിക്കേഷനുകള്‍

55/60 വാട്‌സിന്റെ ബള്‍ബുകള്‍ ഘടിപ്പിക്കുന്ന ഹോള്‍ഡറുകളില്‍ 100 - 130 വാട്ട് ഹാലജന്‍ ബള്‍ബുകള്‍ ഘടിപ്പിക്കുന്ന ചിലരുണ്ട്. ഇതും തീപിടിത്തം ക്ഷണിച്ച് വരുത്തുന്ന പരിപാടിയാണ്. നിയമ വിധേയമല്ലാത്ത പല ബള്‍ബുകളും അധികതാപം സൃഷ്ടിക്കുന്നവയാണ്.

ഭയം വേണ്ട ജാഗ്രത മതി; ഓടുന്ന വണ്ടിക്ക് തീപിടിച്ചാല്‍ എന്തുചെയ്യണം? ഒപ്പം കാരണങ്ങളും

കൂടുതല്‍ വോട്ടേജ് ഉള്ള ഹോണുകളും ആര്‍ഭാടകരമായ ലൈറ്റുകളും സ്പീക്കറുകളും എല്ലാം തീപിടിക്കാന്‍ കാരണമാകാം. പല വാഹനങ്ങളിലും താഴ്ന്ന നിലവാരത്തിലുള്ള വയറിംഗ് ഉപയോഗിക്കുന്നതിനാല്‍ വയര്‍ കരിഞ്ഞ് തീപിടിക്കാനുള്ള സാധ്യത കൂടുതലാണ്. വാഹന നിര്‍മാതാക്കളുടേതല്ലാത്ത വ്യാജ വയറിംഗ് ഹാര്‍നസുകളും കപ്ലിംഗിന് പകരം വയര്‍ പിരിച്ച് ചേര്‍ത്ത് ഒപ്പിക്കുന്നതും എല്ലാം അപകടകരമാണ്.

ഭയം വേണ്ട ജാഗ്രത മതി; ഓടുന്ന വണ്ടിക്ക് തീപിടിച്ചാല്‍ എന്തുചെയ്യണം? ഒപ്പം കാരണങ്ങളും

വാഹനത്തിന് തീപിടിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

വാഹനത്തിന് തീപിടിക്കുന്നുവെന്ന് മനസ്സിലായാല്‍ ആദ്യം ചെയ്യേണ്ടത് വാഹനം ഓഫാക്കി സുരക്ഷിതമായ അകലം പാലിക്കുകയാണ് വേണ്ടത്. ഈ സാഹചര്യത്തില്‍ തീകെടുത്താന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ ജീവഹാനി വരെ സംഭവിച്ചേക്കും. ഡോര്‍ ലോക്കുകള്‍ തുറക്കാന്‍ പറ്റാതെയും ഗ്ലാസ് താഴ്ത്താന്‍ കഴിയാതെയും കത്തുന്ന വാഹനത്തിനകത്ത് കുടുങ്ങിപ്പോകുന്ന അത്യന്തം അപകടകരമായ സാഹചര്യത്തില്‍ സീറ്റുകളുടെ ഹെഡ്‌റെസ്റ്റ് ഊരി വിന്‍ഡോ തകര്‍ക്കുക.

ഭയം വേണ്ട ജാഗ്രത മതി; ഓടുന്ന വണ്ടിക്ക് തീപിടിച്ചാല്‍ എന്തുചെയ്യണം? ഒപ്പം കാരണങ്ങളും

ഹെഡ്‌റെസ്റ്റ് ഊരിയെടുത്ത അതിന്റെ കൂര്‍ത്ത ഭാഗം ഉപയോഗിച്ചാണ് ഗ്ലാസ് വിന്‍ഡോയില്‍ ഇടിക്കേണ്ടത്. വാഹനം കത്തുമ്പോള്‍ പുറത്ത് വരാന്‍ സാധ്യതയുള്ള വിഷാംശമടങ്ങിയ വായു ശ്വസിക്കുന്നത് അത്യന്തം അപകടകരമായതിനാലാണ് ഇങ്ങനെ പറയുന്നത്. ഒരുപക്ഷേ വാഹനത്തിന്റെ ബോണറ്റിനകത്താണ് തീപിടിച്ചതെങ്കില്‍ ബോണറ്റ് ഉയര്‍ത്തി നോക്കരുത്.

ഭയം വേണ്ട ജാഗ്രത മതി; ഓടുന്ന വണ്ടിക്ക് തീപിടിച്ചാല്‍ എന്തുചെയ്യണം? ഒപ്പം കാരണങ്ങളും

ഓക്‌സിജന്‍ പ്രവഹിക്കുന്നതോടെ തീ പെട്ടെന്ന് ആളിപ്പടരാനാണ് സാധ്യത. വാഹനത്തിലെ യാത്രക്കാരെ പുറത്തിറക്കിയാല്‍ ആദ്യം ചെയ്യേണ്ടത് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുക എന്നതാണ്. ഫയര്‍ എക്‌സ്റ്റിഗ്വിഷര്‍ ഉപയോഗിച്ചോ വെള്ളം ഉപയോഗിച്ചോ തീ നിയന്ത്രവിധേയമാക്കാന്‍ ശ്രമിക്കാവുന്നതാണ്. ഇക്കാര്യങ്ങള്‍ ഇല്ലെങ്കില്‍ മണല്‍ ഉപയോഗിച്ച് തീകെടുത്താന്‍ ശ്രമിക്കാം.

Most Read Articles

Malayalam
English summary
Why moving vehicles catch fire do s and dont s in malayalam
Story first published: Friday, February 3, 2023, 13:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X