പൂത്ത പണം ഉണ്ടായിട്ടും കോടീശ്വരന്‍മാര്‍ ലോണ്‍ ഇട്ട് കാര്‍ വാങ്ങുന്നതിന്റെ കാരണം അറിയാമോ?

ലോകത്തിലെ സമ്പത്തിന്റെ വലിയൊരു പങ്കും ചെറിയൊരു ശതമാനത്തിന്റെ പക്കലാണുള്ളത്. ഇന്ത്യയിലെ വിലകൂടിയ ആഡംബര കാറുകളില്‍ ഭൂരിഭാഗവും വാങ്ങുന്നത് ശതകോടീശ്വരന്‍മാരില്‍ പെട്ടവരാണ്. കാര്‍ വാങ്ങാന്‍ കൈയില്‍ പൂത്ത പണമുണ്ടെങ്കിലും ബാങ്ക് വായ്പ എടുത്താണ് ഇവര്‍ പലപ്പോഴും കാര്‍ വാങ്ങുന്നത്. ഇതെന്തുകൊണ്ടാണ്? എന്താണ് ഇതിനു പിന്നിലെ കാരണം എന്നിവയാണ് നമ്മര്‍ ഇവിടെ പറയാന്‍ പോകുന്നത്.

പൂത്ത പണം ഉണ്ടായിട്ടും കോടീശ്വരന്‍മാര്‍ ലോണ്‍ ഇട്ട് കാര്‍ വാങ്ങുന്നതിന്റെ കാരണം അറിയാമോ?

അതിസമ്പന്നര്‍ക്ക് മാത്രം താങ്ങുന്ന നിരവധി കാറുകള്‍ ഇന്ന് വിപണിയില്‍ എത്തുന്നുണ്ട്. ഈ കാറുകള്‍ വാങ്ങുന്നത് പോട്ടെ ഒരു ദിവസം പോലും ഓടിക്കുന്നില്ലേ എന്ന് നമ്മള്‍ ചിന്തിക്കും. കോടികള്‍ വിലയുള്ള ഈ കാറുകളെ ആഡംബര കാറുകള്‍, ഫാസ്റ്റ് സൂപ്പര്‍ കാറുകള്‍ എന്നിങ്ങനെ തരംതിരിക്കുന്നുണ്ട്. ഈ കാറുകള്‍ വളരെ ചെലവേറിയതാണ്. അതിനാല്‍ തന്നെ സമ്പന്നര്‍ക്ക് മാത്രമേ അവ വാങ്ങാനും കഴിയൂ.

പൂത്ത പണം ഉണ്ടായിട്ടും കോടീശ്വരന്‍മാര്‍ ലോണ്‍ ഇട്ട് കാര്‍ വാങ്ങുന്നതിന്റെ കാരണം അറിയാമോ?

എന്നാല്‍ അതിസമ്പന്നര്‍ പോലും ആഡംബര കാര്‍ ലോണ്‍ എടുത്താണ് വാങ്ങുന്നതെന്ന് എത്ര പേര്‍ക്കറിയാം. കാര്‍ വാങ്ങാനുള്ള പണം പെട്ടിയിലുണ്ടെങ്കിലും അവര്‍ ബാങ്കില്‍ നിന്ന് വായ്പ എടുക്കും. നമ്മള്‍ എല്ലാവരും ഇഷ്ട വാഹനം ലോണ്‍ എടുത്ത് സ്വന്തമാക്കുന്നത് വാഹനം വാങ്ങാനുള്ള മൊത്തം തുകയും ഒന്നിച്ച് എടുക്കാനില്ലാത്ത് കൊണ്ടാണെല്ലോ. മാസ തവണയായി അടക്കാമെന്നതിനാല്‍ വലിയ ഭാരമില്ലാതെ വാഹനം കൈകളിലെത്തും എന്നതിനാലാണ് പലിശ ആയാലും സാരമില്ലെന്ന് കരുതി ലോണിട്ട് സാധാരണക്കാര്‍ വാഹനം എടുക്കുന്നത്.

കമ്പനി വില്‍ക്കുന്ന കാറുകളില്‍ 60-65 ശതമാനവും ഫിനാന്‍സ് വഴിയാണ് ആളുകള്‍ വാങ്ങിയതെന്ന് ഇന്ത്യയില്‍ സൂപ്പര്‍കാറുകള്‍ വില്‍ക്കുന്ന ഒരു പ്രധാന കമ്പനിയായ ലംബോര്‍ഗിനി ഇന്ത്യയുടെ സിഇഒ ശരദ് അഗര്‍വാള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പൂത്ത പണം ഉണ്ടായിട്ടും കോടീശ്വരന്‍മാര്‍ ലോണ്‍ ഇട്ട് കാര്‍ വാങ്ങുന്നതിന്റെ കാരണം അറിയാമോ?

കമ്പനിയുടെ കാറുകള്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗവും വന്‍കിട വ്യവസായികളാണെന്ന സുപ്രധാന വിവരവും അദ്ദേഹം പങ്കുവെച്ചു. ഈ പ്രവണത ഇന്ത്യയില്‍ മാത്രമാണ്. വിദേശത്തുള്ള വന്‍കിട കമ്പനികളുടെ സിഇഒമാര്‍ പോലും ലംബോര്‍ഗിനി കാറുകള്‍ വാങ്ങുന്നു.

പൂത്ത പണം ഉണ്ടായിട്ടും കോടീശ്വരന്‍മാര്‍ ലോണ്‍ ഇട്ട് കാര്‍ വാങ്ങുന്നതിന്റെ കാരണം അറിയാമോ?

ഇന്ത്യയില്‍ 60-65 ശതമാനം പേരും ലോണില്‍ കാറുകള്‍ വാങ്ങുന്നതിന് ചിലര്‍ ഒരു കാരണം പറയാറുണ്ട്. നികുതിയിളവ് ലഭിക്കുകയോ കള്ളപ്പണം വെളുപ്പിക്കുകയോ ചെയ്യുന്നതിനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അത് സത്യമല്ല.

പൂത്ത പണം ഉണ്ടായിട്ടും കോടീശ്വരന്‍മാര്‍ ലോണ്‍ ഇട്ട് കാര്‍ വാങ്ങുന്നതിന്റെ കാരണം അറിയാമോ?

ഒരു കാര്‍ ലോണില്‍ വാങ്ങുമ്പോള്‍ അത് റെഡി ക്യാഷ് ആയി മുഴുവന്‍ പണം നല്‍കി വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ചിലവാക്കണം. അതിനാല്‍ നിങ്ങള്‍ക്ക് കാറുകള്‍ വാങ്ങുന്നതിലൂടെ കള്ളപ്പണം വെളുപ്പിക്കാം. കടം വാങ്ങി വാങ്ങുമ്പോള്‍ അത് സാധ്യമല്ല. ഒരാള്‍ കാറിനായി നല്‍കുന്ന മുഴുവന്‍ പണവും സര്‍ക്കാര്‍ കണക്കില്‍ വന്നുചേരും. അപ്പോള്‍ അതല്ല യഥാര്‍ത്ഥ കാരണം.

പൂത്ത പണം ഉണ്ടായിട്ടും കോടീശ്വരന്‍മാര്‍ ലോണ്‍ ഇട്ട് കാര്‍ വാങ്ങുന്നതിന്റെ കാരണം അറിയാമോ?

വലിയ വ്യവസായികള്‍ക്ക് പണത്തിന്റെ മൂല്യം നന്നായി അറിയാം. ഒരു തുക നിക്ഷേപിച്ചാല്‍ എത്ര ലാഭം കിട്ടുമെന്നതാണ് അവരുടെ ചിന്ത. അതിന്റെ കണക്കുകള്‍ അവര്‍ക്ക് നന്നായി അറിയാം. ഇനി ഒരാള്‍ 5 കോടി മുടക്കി ഒരു സൂപ്പര്‍കാര്‍ വാങ്ങുന്നു എന്ന് കരുതുക. അയാള്‍ 5 കോടി മുടക്കിയ ആ കാറില്‍ നിന്ന് അയാള്‍ക്ക് ഒരു തരത്തിലുമുള്ള വരുമാനവും ലഭിക്കുന്നില്ല. എന്നാല്‍ ഓരോ ദിവസം കഴിയും തോറും കാറിന്റെ മൂല്യം കുറയുകയും ചെയ്യുന്നു.

പൂത്ത പണം ഉണ്ടായിട്ടും കോടീശ്വരന്‍മാര്‍ ലോണ്‍ ഇട്ട് കാര്‍ വാങ്ങുന്നതിന്റെ കാരണം അറിയാമോ?

എന്നാല്‍ ഒരു സൂപ്പര്‍ കാര്‍ വാങ്ങാന്‍ അയാള്‍ ആഗ്രഹിക്കുന്നുമുണ്ടാകും. പണം മൊത്തം പാഴാകുന്ന സാഹചര്യം ഒഴിവാക്കുകയും വേണം. കാര്‍ വാങ്ങാന്‍ വെച്ച 5 കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചാല്‍ പ്രതിവര്‍ഷം 30 ലക്ഷം രൂപ വരെ പലിശ ലഭിക്കും. അതുപോലെ മറ്റ് എന്തെങ്കിലും ബിസിനസില്‍ നിക്ഷേപിച്ചാല്‍ വലിയ ലാഭം നേടാമെന്നും വ്യവസായികള്‍ ചിന്തിക്കുന്നു.

പൂത്ത പണം ഉണ്ടായിട്ടും കോടീശ്വരന്‍മാര്‍ ലോണ്‍ ഇട്ട് കാര്‍ വാങ്ങുന്നതിന്റെ കാരണം അറിയാമോ?

ശേഷം കാര്‍ വാങ്ങാന്‍ ബാങ്കുമായി ബന്ധപ്പെടും. കടം വീട്ടാന്‍ ഇത്രയും മാസ ഗഡു നല്‍കണമെന്ന് അവര്‍ ബാങ്കില്‍ പറയും. ഈ പണം ഏതെങ്കിലും ബിസിനസ്സില്‍ നിക്ഷേപിച്ചാല്‍ ആ പ്രതിമാസ ഗഡുവിന് തുല്യമോ അതിലധികമോ വരുമാനം ലഭിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.

പൂത്ത പണം ഉണ്ടായിട്ടും കോടീശ്വരന്‍മാര്‍ ലോണ്‍ ഇട്ട് കാര്‍ വാങ്ങുന്നതിന്റെ കാരണം അറിയാമോ?

പണം ബിസിനസില്‍ നിക്ഷേപിക്കുകയും കാര്‍ വായ്പയില്‍ വാങ്ങുകയും ചെയ്യും. പിന്നീട് തന്റെ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് കാറിന്റെ മാസ ഗഡു അടയ്ക്കുക. അങ്ങനെ ആകെ കണക്ക് കൂട്ടിയാല്‍ കാര്‍ ഏതാണ്ട് സൗജന്യമായി വാങ്ങിയത് പോലെയാകും. ഒരു ഘട്ടത്തില്‍ കാറിന്റെ മുഴുവന്‍ മാസതവണയും അടച്ച് കഴിഞ്ഞാലും തന്റെ നിക്ഷേപത്തില്‍ നിന്നുള്ള ലാഭം അയാള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കും.

പൂത്ത പണം ഉണ്ടായിട്ടും കോടീശ്വരന്‍മാര്‍ ലോണ്‍ ഇട്ട് കാര്‍ വാങ്ങുന്നതിന്റെ കാരണം അറിയാമോ?

ബുദ്ധിമാന്‍മാരായ വ്യവസായികളുടെ ചിന്ത പോകുന്നത് ഇങ്ങനെയാണ്. നഷ്ടമില്ലാതെ ചെലവഴിച്ച് എങ്ങനെ വരുമാനം വര്‍ദ്ധിപ്പിക്കാമെന്നാണ് അവരുടെ ചിന്ത. അതുകൊണ്ടാണ് സമ്പന്നര്‍ കാര്‍ പോലുള്ള ആഡംബരങ്ങളില്‍ പണം നിക്ഷേപിക്കാത്തത്.

Most Read Articles

Malayalam
English summary
Why wealthy people take bank loans to buy cars even though they have a lot of money
Story first published: Tuesday, October 4, 2022, 12:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X