സ്ത്രീകളുടെ സൈക്കിളില്‍ ക്രോസ്ബാര്‍ ഇല്ലാത്തതിന്റെ കാരണം അറിയുമോ?

ചെറുപ്പം മുതല്‍ സൈക്കിള്‍ സവാരി നടത്തി ശീലമുള്ളവരായിരിക്കും നമ്മില്‍ അധികവും. മോട്ടോര്‍ സൈക്കിള്‍ ഓടിക്കാനറിയില്ലെങ്കിലും സൈക്കിള്‍ ചവിട്ടാന്‍ അറിയുന്നവരുണ്ട്. അതൊക്കെ പോട്ടെ സൈക്കിള്‍ കാണത്തവരുടെ എണ്ണം വളരെ ചുരുക്കമായിരിക്കും.

സ്ത്രീകളുടെ സൈക്കിളില്‍ ക്രോസ്ബാര്‍ ഇല്ലാത്തതിന്റെ കാരണം അറിയുമോ?

പുരുഷന്മാരുടെയും സ്ത്രീകളുടെയും സൈക്കിളുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്ന കാര്യം പലര്‍ക്കും അറിയാം. പുരുഷന്‍മാരുടെ സൈക്കിളിന് സമാന്തരമായി ഒരു ബാര്‍ നല്‍കിയിരിക്കും. എന്തുകൊണ്ടാണ് ഈ വ്യത്യാസം കൊണ്ടുവന്നത്? എന്താണ് അതിന്റെ ചരിത്രം? അതിനെ കുറിച്ചാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

സ്ത്രീകളുടെ സൈക്കിളില്‍ ക്രോസ്ബാര്‍ ഇല്ലാത്തതിന്റെ കാരണം അറിയുമോ?

ഇന്ന് മനുഷ്യ ജീവിതത്തില്‍ ഒഴിച്ച് കൂടാന്‍ സാധിക്കാത്ത ഒന്നാണ് വാഹനങ്ങള്‍. ജനനം മുതല്‍ മരണം വരെ വാഹനത്തിന്റെ ചിറകിലേറിയാണ് അവന്റെ പ്രയാണം. ഒരു കുഞ്ഞ് ജനിച്ചാല്‍ പിച്ചവെച്ച് നടക്കാന്‍ സഹായിക്കാനായി ഇന്ന് വാക്കറുകളുണ്ട്. നന്നായി നടക്കാനും ഓടാനും തുടങ്ങിയാല്‍ പിന്നീട് അവന് സമ്മാനമായി കിട്ടുന്നത് സൈക്കിള്‍ ആയിരിക്കും. പിന്നീട് അവന്‍ തന്റെ ജീവിത കാലത്തില്‍ സ്‌കൂട്ടറിലും ബൈക്കിലും കാറിലും ട്രെയിനിലും വിമാനത്തിലും കപ്പലിലും പരമാവധി യാത്ര ചെയ്യുന്നു. ഇന്ന് ഒരു വാഹനം മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.

MOST READ:Mercedes നിരയിലെ അത്യാഢംബര മോഡല്‍; Maybach GLS 600 സ്വന്തമാക്കി യൂസഫ് അലി

സ്ത്രീകളുടെ സൈക്കിളില്‍ ക്രോസ്ബാര്‍ ഇല്ലാത്തതിന്റെ കാരണം അറിയുമോ?

ഒരു മനുഷ്യന്‍ ഒറ്റയ്ക്ക് ഓടിക്കുന്ന ആദ്യത്തെ വാഹനമായിരിക്കും സാധാരണ സൈക്കിള്‍. കുഞ്ഞുന്നാളില്‍ ഒരു കുട്ടിക്ക് അവന്റെ വാഹന ജീവിതത്തിനും യാത്രകള്‍ക്കും തുടക്കം കുറിക്കുന്നത് ഈ സൈക്കിളുകളിലൂടെയാണ്. സാധാ സൈക്കിളില്‍ കുട്ടിക്കാലത്ത് കറങ്ങിയതിന്റെ ഓര്‍മകള്‍ പലരുടെയും മനസ്സില്‍ ഇന്നും തങ്ങി നില്‍ക്കുന്നുണ്ടാകും.

സ്ത്രീകളുടെ സൈക്കിളില്‍ ക്രോസ്ബാര്‍ ഇല്ലാത്തതിന്റെ കാരണം അറിയുമോ?

സ്വന്തമായി സൈക്കിള്‍ വാങ്ങാന്‍ സാമ്പത്തിക സ്ഥിതി അനുവദിക്കാത്ത കുട്ടികള്‍ക്ക് ആശ്വാസമായി സൈക്കിള്‍ വാടകക്ക് നല്‍കുന്ന കടകള്‍ പണ്ട് ഉണ്ടായിരുന്നു. മണിക്കൂര്‍ നിരക്കില്‍ നമ്മുടെ വലിപ്പത്തിന് അനുയോജ്യമായ സൈക്കിള്‍ വാടകക്ക് എടുത്ത് കൂട്ടുകാര്‍ക്കൊപ്പം ഊരുചുറ്റിയ ഓര്‍മകള്‍ ചിലരുടെയെങ്കിലും മനസ്സിലൂടെ ഇപ്പോള്‍ മിന്നിമായുന്നുണ്ടാകും. എന്നാല്‍ ഇന്ന് അത്തരം കടകളെല്ലാം ഓര്‍മകളാണ്.

സ്ത്രീകളുടെ സൈക്കിളില്‍ ക്രോസ്ബാര്‍ ഇല്ലാത്തതിന്റെ കാരണം അറിയുമോ?

ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം. സൈക്കിളുകള്‍ രണ്ട് തരം ഉണ്ടെന്ന് പലര്‍ക്കും അറിയാം. ഒന്ന് പുരുഷന്മാരുടെ സൈക്കിളും മറ്റൊന്ന് സ്ത്രീകളുടെ സൈക്കിളും. പുരുഷന്‍മാരുടെ സൈക്കിളിന് കുറുകെ ഒരു ബാര്‍ ഉണ്ടാകും. സ്ത്രീകളുടെ സൈക്കിളുകളില്‍ ഈ ബാര്‍ ഇല്ല എന്നതാണ് വ്യത്യാസം. ഇതിനെ കുറിച്ചാണ് ഈ കുറിപ്പില്‍ വിശദീകരിക്കുന്നത്.

MOST READ:ഇഷ്‌ടനമ്പറിൽ പുതിയ ആഡംബര കാരവാൻ ഗരാജിലെത്തിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

സ്ത്രീകളുടെ സൈക്കിളില്‍ ക്രോസ്ബാര്‍ ഇല്ലാത്തതിന്റെ കാരണം അറിയുമോ?

തുടക്ക കാലത്ത് ഭാഗങ്ങള്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തായിരുന്നു സൈക്കിളുകള്‍ വന്‍തോതില്‍ നിര്‍മിക്കുകയും വില്‍പ്പനക്കെത്തിക്കുകയും ചെയ്തത്. തുടക്ക കാലത്ത് പുരുഷന്മാരായിരുന്നു സൈക്കിളുകള്‍ കൂടുതലായി വാങ്ങി ഉപയോഗിക്കാന്‍ തുടങ്ങിയത്. അക്കാലത്ത് ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകളും ജോലിക്ക് പോയിരുന്നില്ല. പിന്നെ പതുക്കെ സ്ത്രീകളും ജോലിക്ക് പോകാന്‍ തുടങ്ങി. എന്നാല്‍ സൈക്കിള്‍ വാങ്ങാനും ഉപയോഗിക്കാനും സ്ത്രീകള്‍ മടിച്ചു. അതിനുള്ള പ്രധാന കാരണം സൈക്കിളിന് കുറുകെയുള്ള ആ ബാര്‍ ആയിരുന്നു.

സ്ത്രീകളുടെ സൈക്കിളില്‍ ക്രോസ്ബാര്‍ ഇല്ലാത്തതിന്റെ കാരണം അറിയുമോ?

പുരുഷന്മാര്‍ക്ക് കാല്‍ ഉയര്‍ത്തി എളുപ്പത്തില്‍ സൈക്കിളില്‍ കയറി ഇരിക്കാം. എന്നാല്‍ സ്ത്രീകള്‍ അക്കാലത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഇതിന് അനുയോജ്യമല്ലായിരുന്നു. കാലുകള്‍ ഉയര്‍ത്തി സൈക്കിളില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ കാലുകള്‍ വെളിപ്പെട്ടത് ചില സ്ത്രീകളെ അസ്വസ്ഥരാക്കി. ഇതുമൂലം സ്ത്രീകള്‍ സൈക്കിള്‍ ചവിട്ടാന്‍ മടിച്ചു. ഇതറിഞ്ഞാണ് സൈക്കിള്‍ നിര്‍മാണ കമ്പനികള്‍ സ്ത്രീകള്‍ക്കായി പ്രത്യേകം സൈക്കിളുകള്‍ രൂപകല്‍പന ചെയ്യാന്‍ തീരുമാനിച്ചത്. കുറുകെ ബാര്‍ ഇല്ലാതെയായിരുന്നു സ്ത്രീകള്‍ക്കുള്ള സൈക്കിളുകള്‍ ഡിസൈന്‍ ചെയ്തത്. അതിനാല്‍ കാലുകള്‍ അധികം ഉയര്‍ത്താതെ തന്നെ സ്ത്രീകള്‍ക്ക് സൈക്കിളില്‍ കയറാന്‍ ഇത് സഹായകമായി.

സ്ത്രീകളുടെ സൈക്കിളില്‍ ക്രോസ്ബാര്‍ ഇല്ലാത്തതിന്റെ കാരണം അറിയുമോ?

എങ്കിലും ഒരു ക്രോസ് ബാര്‍ ആണ് സൈക്കിള്‍ ഫ്രെയിമിന് കൂടുതല്‍ ശക്തി പകരുന്നത്. അക്കാലത്ത് നിര്‍മ്മിച്ച സൈക്കിളുകളില്‍ ഉപയോഗിച്ചിരുന്ന സാമഗ്രികള്‍ അത്ര ശക്തമല്ലാത്തതിനാല്‍ സ്ത്രീകളുടെ സൈക്കിള്‍ രൂപകല്‍പ്പന ചെയ്യുന്നത് പ്രശ്‌നമായിരുന്നു. എന്നിരുന്നാലും പുതുതായി രൂപകല്‍പന അത്ര ശക്തമല്ലല്ലെങ്കിലും സ്ത്രീകളുടെ സൈക്കിള്‍ വിപണിയില്‍ വെന്നിക്കൊടി നാട്ടി.

സ്ത്രീകളുടെ സൈക്കിളില്‍ ക്രോസ്ബാര്‍ ഇല്ലാത്തതിന്റെ കാരണം അറിയുമോ?

പുരുഷന്മാരെപ്പോലെ പരുക്കന്‍ ശൈലിയിലുള്ള സൈക്കിള്‍ സ്ത്രീകള്‍ ഉപയോഗിക്കാറില്ല. അതുകൊണ്ട് അത്ര കരുത്തുള്ള സൈക്കിളിന്റെ ആവശ്യമില്ല. ഇത് സ്ത്രീകളുടെ സൈക്കിള്‍ വിപണിയിലെ വിജയത്തിന് അടിസ്ഥാനമായി. ഇന്നും നടുവിലെ കമ്പിയില്ലാതെയാണ് സ്ത്രീകളുടെ സൈക്കിളുകള്‍ വിപണിയില്‍ എത്തുന്നത്. എന്നാല്‍ നമുക്കറിയാം സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ സൈക്കിളിന് നടുവില്‍ ബാര്‍ വെച്ചാലും സ്ത്രീകള്‍ക്ക് വലിയ ബുദ്ധിമുട്ടില്ല.

സ്ത്രീകളുടെ സൈക്കിളില്‍ ക്രോസ്ബാര്‍ ഇല്ലാത്തതിന്റെ കാരണം അറിയുമോ?

അതേസമയം സൈക്കിള്‍ ഫ്രെയിമുകളുടെ ഗുണനിലവാരത്തിലും മാറ്റം വന്നിട്ടുണ്ട്. ഇന്ന് കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ് സൈക്കിളുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ സൈക്കിളിന്റെ നടുവില്‍ ബാര്‍ വെക്കേണ്ട ആവശ്യമില്ല. ഇന്ന് സൈക്കിളുകള്‍ വ്യത്യസ്ത മോഡലുകളില്‍ വരുന്നു. പുരുഷന്മാര്‍ക്കായി നിരവധി മിഡ് വയര്‍ലെസ് സൈക്കിളുകളും വിപണിയില്‍ എത്തിയിട്ടുണ്ട്.

സ്ത്രീകളുടെ സൈക്കിളില്‍ ക്രോസ്ബാര്‍ ഇല്ലാത്തതിന്റെ കാരണം അറിയുമോ?

ഇന്ന് സ്ത്രീകളുടെ സൈക്കിളുകളെ സെന്റര്‍ ബാര്‍ കൊണ്ട് വേര്‍തിരിക്കുന്നില്ല. പകരം, സൈക്കിളിന്റെ മോഡല്‍, നിറം, സീറ്റിന്റെ ഡിസൈന്‍, ഹാന്‍ഡില്‍ബാറുകള്‍ എന്നിവയും അതിന്റെ ഉയരവും സവിശേഷതകളും കൊണ്ടുമാണ് വ്യത്യസ്തമാകുന്നത്. സ്ത്രീകളുടെ സൈക്കിളില്‍ ആദ്യകാലത്ത് ക്രോസ്ബാറുകള്‍ ഇല്ലാതിരുന്നതിന്റെ കാരണങ്ങള്‍ ഇവയെല്ലാമാണ്.

Most Read Articles

Malayalam
English summary
Why womens bicyles dont have horizontal crossbar like mens
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X