ഇതിലും മികച്ച എൻട്രി സ്വപ്നങ്ങളിൽ മാത്രം; വിവാഹപ്പന്തലിലേക്ക് ബുള്ളറ്റ് ഓടിച്ചു വന്ന് നവവധു

സ്വന്തം വിവാഹപ്പന്തലിലേക്ക് ഒരു മാസ്സ് എൻട്രി നടത്താൻ ആഗ്രഹിക്കാത്തവരായി ആരും ഇല്ല. ഈ സോഷ്യൽ മീഡിയ കാലത്ത് എന്തും ഏതും അതിവേഗം വൈറൽ ആകുമ്പോൾ പല യുവതി യുവാക്കളും അത്തരമൊരു പ്രശസ്തി ആഗ്രഹിക്കാറുണ്ട്.

ഇതിലും മികച്ച എൻട്രി സ്വപ്നങ്ങളിൽ മാത്രം; വിവാഹപ്പന്തലിലേക്ക് ബുള്ളറ്റ് ഓടിച്ചു വന്ന് നവവധു

വരനെ കവച്ചുവെച്ചു വിവാഹവേദിയിലേക്ക് റോയൽ എൻഫീൽഡ് ബൈക്കിൽ മാസ്സ് എൻട്രി നടത്തിയ ഒരു പെൺകുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

മേക്കപ്പ് ആർട്ടിസ്റ്റ് ദീപാലിയും വധു വൈശാലി ചൗധരിയും ചേർന്നാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഡൽഹി സ്വദേശിയാണ് പെൺകുട്ടിയെന്നാണ് വീഡിയോ അടിക്കുറിപ്പിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. പത്ത്‌ ലക്ഷത്തിലധികം ആളുകൾ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു .

ഇതിലും മികച്ച എൻട്രി സ്വപ്നങ്ങളിൽ മാത്രം; വിവാഹപ്പന്തലിലേക്ക് ബുള്ളറ്റ് ഓടിച്ചു വന്ന് നവവധു

വിവാഹവസ്ത്രമായ ലെഹംഗയണിഞ്ഞാണ് വൈശാലി റോയൽ എൻഫീൽഡിൽ പറക്കുന്നത്. കനമേറിയ വസ്ത്രങ്ങളും ആഭരണങ്ങളും ഒന്നും അവളുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടേയില്ല. ആത്മവിശ്വാസത്തോടെ നന്നായി ആസ്വദിച്ചാണ് വൈശാലി ബൈക്ക് ഓടിച്ചത്.

ഇതിലും മികച്ച എൻട്രി സ്വപ്നങ്ങളിൽ മാത്രം; വിവാഹപ്പന്തലിലേക്ക് ബുള്ളറ്റ് ഓടിച്ചു വന്ന് നവവധു

വീഡിയോ കണ്ട നെറ്റിസൺസ് ആകെ ആവേശത്തിലായി. നിരവധി പേരാണ് വീഡിയോക്ക് ലൈകും കമെന്റും അടിക്കുന്നത്. കനത്ത ആഭരണങ്ങളും ലെഹങ്കയും ധരിച്ചു അവർ ബൈക്ക് ഓടിക്കുന്നത് കാണുമ്പോൾ അതിശയം തോന്നുന്നുവെന്ന് വീഡിയോയുടെ താഴെ ഒരാൾ കമന്റ് ചെയ്തു.

ഇതിലും മികച്ച എൻട്രി സ്വപ്നങ്ങളിൽ മാത്രം; വിവാഹപ്പന്തലിലേക്ക് ബുള്ളറ്റ് ഓടിച്ചു വന്ന് നവവധു

ഹെൽമെറ്റില്ലാതെയാണ് യുവതി ബൈക്ക് ഓടിക്കുന്നത്. ഇതിനെ വിമർശിച്ചും ചിലർ രംഗത്തെത്തി. ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ഇനി മുതൽ പിഴ മാത്രമല്ല ഡ്രൈവിംഗ് ലൈസൻസിനെയും ബാധിക്കുമെന്ന് ചിലർ ഓർമപ്പെടുത്തുന്നു. ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ വാഹനം ഓടിച്ചയാളുടെ ലൈസൻസ് മൂന്ന് മാസ കാലത്തേയ്ക്ക് അയോഗ്യത കൽപ്പിക്കാനാകും. ഇത് കൂടാതെ വാഹനം ഓടിച്ചയാൾ മോട്ടോർ വാഹന നിയമത്തിൻ്റെ സെക്ഷൻ 194 ഡി പ്രകാരം 1000 രൂപ പിഴ അടയ്ക്കാനും ബാധ്യസ്ഥനാണ്. സെക്ഷൻ 200 പ്രകാരം സംസ്ഥാനങ്ങൾക്കുള്ള അധികാരം ഉപയോഗിച്ച് പിഴ തുക 500 രൂപയായി കുറച്ചിട്ടുണ്ട്.

ഇതിലും മികച്ച എൻട്രി സ്വപ്നങ്ങളിൽ മാത്രം; വിവാഹപ്പന്തലിലേക്ക് ബുള്ളറ്റ് ഓടിച്ചു വന്ന് നവവധു

2020 ഒക്ടോബർ ഒന്ന് മുതൽ മോട്ടോർ വാഹന നിയമത്തിൻ്റെ 206-ാം വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം പൊലീസ് ഓഫീസർക്കോ, മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കോ പരിശോധന വേളയിൽ മോട്ടോർ സൈക്കിൾ യാത്രക്കാർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്താൽ ഡ്രൈവിംഗ് ലൈസൻസ് പിടിച്ചെടുക്കുവാനാകും. കൂടാതെ ബന്ധപ്പെട്ട ലൈസൻസിംഗ് അധികാരിക്ക് ഡ്രൈവിംഗ് ലൈസൻസ് അയോഗ്യത കൽപ്പിക്കാൻ ശുപാർശ ചെയ്തുകൊണ്ട് ഒറിജിനൽ ലൈസൻസ് അയച്ചുകൊടുക്കാനും അധികാരമുണ്ട്.

ഇതിലും മികച്ച എൻട്രി സ്വപ്നങ്ങളിൽ മാത്രം; വിവാഹപ്പന്തലിലേക്ക് ബുള്ളറ്റ് ഓടിച്ചു വന്ന് നവവധു

പുതിയ മോഡലുകളെ വിപണിയില്‍ എത്തിച്ച് ഇന്ത്യൻ വാഹന വിപണി അടക്കി ഭരിക്കാനാണ് റോയല്‍ എന്‍ഫീല്‍ഡ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നിരവധി പുതിയ മോഡലുകൽ പുറത്തിറക്കി. നവീകരിച്ച മോഡലുകളും ഇനിയും വിപണിയില്‍ എത്താനിരിക്കുന്നു. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 എന്ന് പേരിട്ടിരിക്കുന്ന ഒരു പുത്തന്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളും ബ്രാന്‍ഡിന്റെ പണിപ്പുരയിലാണ്. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450-ന്റെ വിശദാംശങ്ങള്‍ അടങ്ങുന്ന റിപോർട്ടുകൾ അടുത്തിടെ ചോര്‍ന്നിരുന്നു.

ഇതിലും മികച്ച എൻട്രി സ്വപ്നങ്ങളിൽ മാത്രം; വിവാഹപ്പന്തലിലേക്ക് ബുള്ളറ്റ് ഓടിച്ചു വന്ന് നവവധു

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450-ന് നിലവിലെ പതിപ്പിനെക്കാള്‍ ഒരു ലക്ഷം രൂപയോളം അധികമായി ഇതിന് നല്‍കേണ്ടി വരും. ഉയര്‍ന്ന സ്‌പെസിഫിക്കേഷന്‍ ഫീച്ചറുകള്‍ നല്‍കുന്നതുമൂലമാണ് അധിക വില നല്‍കേണ്ടത്. വര്‍ഷത്തില്‍ നാല് മോട്ടോര്‍സൈക്കിളുകള്‍ എന്ന തന്ത്രത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ചെന്നൈ ആസ്ഥാനമായുള്ള നിര്‍മ്മാതാവ്. സ്‌ക്രാം 411, പുതിയ ക്ലാസിക് 350 എന്നിവയോടൊപ്പം അടുത്തിടെ ഹണ്ടര്‍ 350 എന്ന മോഡലും പുറത്തിറക്കിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ റോയല്‍ എന്‍ഫീല്‍ഡ് പുതുതലമുറ ബുള്ളറ്റ് 350-യും അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

ഇതിലും മികച്ച എൻട്രി സ്വപ്നങ്ങളിൽ മാത്രം; വിവാഹപ്പന്തലിലേക്ക് ബുള്ളറ്റ് ഓടിച്ചു വന്ന് നവവധു

എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ഇന്ധന വില കാരണം, ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹന വിപണി വളരെയധികം ട്രാക്ഷന്‍ നേടുന്നു. 2035-ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ ആകുമെന്ന് യൂറോപ്പ് കണക്കുകൂട്ടുന്നു. പഴയ ഭൂഖണ്ഡത്തിന്റെ അതിമോഹമായ റോഡ്മാപ്പ് നോക്കുമ്പോള്‍, മറ്റ് വിപണികളും ഇന്ത്യന്‍ ഇവി വിപണി ഉള്‍പ്പെടെ വൈദ്യുതീകരണത്തിനായി പരിശ്രമിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

ഇതിലും മികച്ച എൻട്രി സ്വപ്നങ്ങളിൽ മാത്രം; വിവാഹപ്പന്തലിലേക്ക് ബുള്ളറ്റ് ഓടിച്ചു വന്ന് നവവധു

കാര്‍, മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കള്‍ ഒരുപോലെ ഇവി ഭാവിയിലേക്ക് പ്രതിജ്ഞയെടുക്കുന്നു. ഈ അവസരത്തിലാണ് പുതിയ തീരുമാനങ്ങളുമായി റോയല്‍ എന്‍ഫീല്‍ഡും രംഗത്തെത്തുന്നത്. ഇലക്ട്രിക് രംഗത്തേയ്ക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങുകയാണ് കമ്പനി ഇപ്പോള്‍.വരും വര്‍ഷങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡ് സ്റ്റേബിളുകളില്‍ നിന്ന് ഏത് തരത്തിലുള്ള ഇവികള്‍ പുറത്തുവരുമെന്ന് ഹണ്ടര്‍ 350 ലോഞ്ച് ഇവന്റില്‍ ഐഷര്‍ മോട്ടോര്‍സ് സിഇഒ സിദ്ധാര്‍ത്ഥ ലാല്‍ സൂചനകള്‍ നല്‍കി. ഹണ്ടര്‍ 350 ലോഞ്ചില്‍ റോയല്‍ എന്‍ഫീല്‍ഡ് ഇവികളെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു.

ഇതിലും മികച്ച എൻട്രി സ്വപ്നങ്ങളിൽ മാത്രം; വിവാഹപ്പന്തലിലേക്ക് ബുള്ളറ്റ് ഓടിച്ചു വന്ന് നവവധു

മൂന്ന് നാല് വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക് വാഹനം പുറത്തിറങ്ങുമെന്ന് സിദ് ലാല്‍ പറഞ്ഞു. എന്നാല്‍ നാലുവര്‍ഷത്തെയെങ്കിലും വികസനവും കാത്തിരിപ്പും ഇതിന് വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്ന് ബാറ്ററികള്‍ ഇറക്കുമതി ചെയ്യുകയും നിലവിലുള്ള റോയല്‍ എന്‍ഫീല്‍ഡ് പ്ലാറ്റ്ഫോമില്‍ അതിന്റെ എഞ്ചിന്‍ മാറ്റി അതിനെ ഇലക്ട്രിക്കിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനും സമയം ആവശ്യമാണ്.ഗുണനിലവാരത്തേക്കാള്‍ വേഗതയ്ക്ക് മുന്‍ഗണന നല്‍കുമ്പോള്‍, നമ്മള്‍ കണ്ടതുപോലെ അപകടങ്ങള്‍ സംഭവിക്കുന്നു. റോയല്‍ എന്‍ഫീല്‍ഡ് ഈ രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നില്ല. ബ്രിട്ടീഷ് ബ്രാന്‍ഡ് വിശ്വാസ്യത, നല്ല എഞ്ചിനീയറിംഗ്, സ്ഥിരത എന്നിവക്കാണ് മുന്‍ഗണന.

ഇതിലും മികച്ച എൻട്രി സ്വപ്നങ്ങളിൽ മാത്രം; വിവാഹപ്പന്തലിലേക്ക് ബുള്ളറ്റ് ഓടിച്ചു വന്ന് നവവധു

കാരണം ബാറ്ററികള്‍ 20 മുതല്‍ 30 വരെ bhp ഉണ്ടാക്കാന്‍ ആവശ്യമായ ഊര്‍ജം പാക്ക് ചെയ്യും. അതിനാല്‍, ബാറ്ററി സാങ്കേതികവിദ്യ ഗണ്യമായി മെച്ചപ്പെടുത്തേണ്ടതുണ്ട്. അതോടൊപ്പം, ബാറ്ററി ചെലവ് കുറയ്ക്കാന്‍ ഇന്ത്യ ഇവിടെ പ്രാദേശികമായി ബാറ്ററികള്‍ നിര്‍മ്മിക്കണം. രൂപത്തിലും പ്രകടനത്തിലും ശ്രേണിയിലും പ്രതീക്ഷകൾ നിറവേറ്റുന്ന ഇവി പുറത്തിറക്കാൻ സമയമെടുക്കും എന്നതിനാൽ തിടുക്കമില്ലെന്നാണ് കമ്പനി പറയുന്നത്. റോയല്‍ എന്‍ഫീല്‍ഡ് വരാനിരിക്കുന്ന ഇവികള്‍ക്ക് ഒറ്റ ചാര്‍ജില്‍ നിന്ന് ഏകദേശം 100 മുതല്‍ 150 കിലോമീറ്റര്‍ റേഞ്ച് ഉണ്ടാകുമെന്നും അവയുടെ 350 സിസി പോര്‍ട്ട്ഫോളിയോയുമായി പൊരുത്തപ്പെടുന്ന പ്രകടനവും നമുക്ക് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Woman in bridal dress riding royal enfield video viral on social media
Story first published: Thursday, August 18, 2022, 12:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X