Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 10 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലോക്ക്ഡൗണില്‍ കുടുങ്ങി മകന്; തിരിച്ചെത്തിക്കാന്‍ അമ്മ സ്കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍
കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അനാവശ്യ യാത്രകള്‍ ഒന്നും തന്നെ പാടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

വിവിധ സംസ്ഥനങ്ങള്‍ ഇത് വളരെ കര്‍ശനമായിട്ടാണ് പാലിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയുമാണ് പൊലീസ് ചെയ്യുന്നത്. എന്നാല്‍ ഈ ലോക്ക്ഡൗണ്‍ കാലത്തും വാര്‍ത്തകളില്‍ നിറയുകയാണ് തെലങ്കാന സ്വദേശിനി റസിയ ബീഗം എന്ന അമ്മ.

ലോക്ക്ഡൗണിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ അകപ്പെട്ട മകനെ തിരിച്ചെത്തിക്കാന്‍ ഈ അമ്മ നടത്തിയ യാത്രയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 48 കാരിയായ റസിയ ബീഗം തെലങ്കാനയിലെ നിസാമാബാദിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ പ്രധാന അധ്യാപികയാണ്.
MOST RAED: ലക്ഷ്യം ടാക്സി വിഭാഗം, യാരിസിന്റെ ബേസ് മോഡൽ അവതരിപ്പിക്കാൻ ടൊയോട്ട

15 വര്‍ഷം മുമ്പ് ഇവര്‍ക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. രണ്ട് മക്കളുണ്ട്. ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ 19 വയസുള്ള ഇളയമകന് നിസാമുദ്ദീന്‍ ആന്ധ്രാ പ്രാദേശിലായിരുന്നു. എംബിബിഎസ് പ്രവേശനത്തിനുള്ള പരിശീലനത്തിലായിരുന്നു നിസാമുദ്ദീന്‍.
ലോക്ക്ഡൗണില്‍ മകന് തിരികെയെത്താന്‍ വഴിയില്ല എന്ന് കണ്ടപ്പോള്‍ റസിയ തന്നെയാണ് യാത്ര തീരുമാനിച്ചത്. ഏപ്രില്‍ 6-ന് രാവിലെ യാത്ര ആരംഭിച്ച റസിയ പിറ്റേന്ന് ഉച്ചയ്ക്ക് നെല്ലൂരിലെത്തി. അങ്ങോട്ടും ഇങ്ങോട്ടുമുള്ള മുന്നുദിവസത്തെ യാത്രയില്‍ ഈ അമ്മ സഞ്ചരിച്ചത് 1,400 കിലോമീറ്ററാണ്.
MOST READ: കിക്ക്സ്, മാഗ്നൈറ്റ് മോഡലുകളെ ചലിപ്പിക്കാന്‍ ടര്‍ബോ എഞ്ചിനുമായി നിസാന്‍

ഒരു സ്ത്രീക്ക് ഇതുപോലൊരു വാഹനത്തില്‍ ഇത്രയും ദൂരം സഞ്ചരിക്കുക എന്നത് പ്രയാസകരം തന്നെയാണ്. പക്ഷേ, മകനെ തിരികെ കൊണ്ടുവരാനുള്ള തീരുമാനത്തില്‍ എന്റെ പേടിയെല്ലാം പോയി. ഭക്ഷണത്തിനായി റൊട്ടിയാണ് കൈയ്യില്‍ കരുതിയത്. ആളുകളില്ലാത്ത റോഡുകളിലെ രാത്രിയാത്രയാണ് ഭീതിപ്പെടുത്തിയത് റസിയ പറഞ്ഞു.

പൊലീസില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് റസിയ ബീഗം യാത്ര ആരംഭിച്ചത്. മൂത്ത മകനെ അയച്ചാല്‍ കറങ്ങി നടക്കുകയാണെന്ന് കരുതി, പൊലീസ് തടയുമെന്ന് കരുതിയാണ് താന്‍ തന്നെ യാത്ര ചെയ്തതെന്ന് റസിയ പിന്നീട് പറഞ്ഞു.
MOST READ: ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

ഈ ലോക്ക്ഡൗണ്‍ കാലത്ത് നേരത്തെയും രണ്ട് സഹോദരങ്ങള്‍ വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. കിഡ്സ് ബൈക്ക് എന്ന യൂട്യൂബ് ചാനല്‍ ഉടമകളായ കുട്ടികളാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

ഭക്ഷണ സാധനങ്ങള്‍ പോലും വാങ്ങാന്‍ പണമില്ലാതെ കഷ്ടപ്പെടുന്ന പാവങ്ങള്‍ക്ക് തങ്ങളുടെ യൂട്യൂബ് ചാനലില്‍ നിന്ന് ലഭിച്ച പണം നല്‍കിയാണ് ഈ രണ്ടു മിടുക്കന്മാര് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്.
MOST READ: ഹോണ്ട ജാസ് ബിഎസ്-VI വിപണിയിലേക്ക്, കാണാം പരീക്ഷണ ചിത്രങ്ങൾ

ഇതിനായി കുട്ടികള്‍ പൊലീസിന്റെ കൈയ്യില്‍ 5,000 രൂപ നല്‍കുകയും ചെയ്തിട്ടുണ്ട്. ലോക്ക്ഡൗണില്‍ വാഹനവുമായി പുറത്തിറങ്ങുന്ന കുട്ടികളെ പൊലീസ് തടയുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. ഇതിന് ശേഷമാണ് കുട്ടികള്‍ പൊലിസിന് പണം കൈമാറുന്നത്.

ഏകദേശം 8 മിനിറ്റ് വരുന്ന ഇതിന്റെ വീഡിയോയും ഇവര്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ജോലിയിലാതെ കഷ്ടപ്പെടുന്ന പാവങ്ങള്‍ക്ക് ഭക്ഷണം വാങ്ങാനാണ് ഈ പണം നല്‍കുന്നതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. കുട്ടികളുടെ പണം സ്വീകരിച്ച പൊലീസ് ഇവരുടെ പണം അതിനായി നല്‍കുമെന്നും അറിയിച്ചു.