ലോകത്തിലെ ആദ്യത്തെ ഇലക്‌ട്രിക് പാസഞ്ചർ വിമാനം; പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തീകരിച്ച് ഏവിയേഷൻ ആലീസ്

ലോകത്തിലെ ആദ്യത്തെ സമ്പൂർണ ഇലക്‌ട്രിക് പാസഞ്ചർ വിമാനം അതിന്റെ ആദ്യ പരീക്ഷണ പറക്കൽ പൂർത്തിയാക്കി. 'ടെസ്‌ല ഓഫ് എയർക്രാഫ്റ്റ്' എന്ന് വിളിക്കപ്പെടുന്ന ഏവിയേഷൻ ആലീസാണ് ഈ പുതിയ കണ്ടുപിടിത്തത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

ലോകത്തിലെ ആദ്യത്തെ ഇലക്‌ട്രിക് പാസഞ്ചർ വിമാനം; പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തീകരിച്ച് ഏവിയേഷൻ ആലീസ്

ഇസ്രായേൽ ആസ്ഥാനമായുള്ള എവിയേഷൻ വികസിപ്പിച്ച ആലീസ് എന്ന ഓൾ-ഇലക്‌ട്രിക് വിമാനം ചൊവ്വാഴ്ച്ച രാവിലെ വാഷിംഗ്ടൺ സ്റ്റേറ്റിലെ ഗ്രാന്റ് കൗണ്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആകാശത്തേക്ക് പറന്നു. എട്ട് മിനിറ്റോളം നീണ്ടതായിരുന്നു ആദ്യത്തെ പരീക്ഷണ പറക്കൽ.

ലോകത്തിലെ ആദ്യത്തെ ഇലക്‌ട്രിക് പാസഞ്ചർ വിമാനം; പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തീകരിച്ച് ഏവിയേഷൻ ആലീസ്

ഇലക്ട്രിക് വിമാനം ഏതാണ്ട് 3,500 അടി ഉയരത്തിലാണ് പരീക്ഷണ പറക്കൽ പൂർത്തിയാക്കിയതും. പണി പൂർത്തിയാക്കി പറന്നുയർന്ന ഏവിയേഷൻ ആലീസിന്റെ പ്രോട്ടോടൈപ്പ് ആദ്യമായി 2017 ൽ പ്രദർശിപ്പിക്കുന്നത്. ഇലക്‌ട്രിക് കാറുകളുടേതിന് സമാനമായ ബാറ്ററി സാങ്കേതികവിദ്യയുമായാണ് ആലീസ് എന്ന ഓൾ-ഇലക്‌ട്രിക് പാസഞ്ചർ വിമാനം വരുന്നത്.

ലോകത്തിലെ ആദ്യത്തെ ഇലക്‌ട്രിക് പാസഞ്ചർ വിമാനം; പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തീകരിച്ച് ഏവിയേഷൻ ആലീസ്

30 മിനിറ്റ് ചാർജിന് ശേഷം ഒന്നോ രണ്ടോ മണിക്കൂർ പറക്കലാണ് ഏവിയേഷൻ ലക്ഷ്യമിടുന്നത്. കൂടാതെ വിമാനത്തിൽ ആകെ ഒമ്പത് യാത്രക്കാരും 2 പൈലറ്റുമാരും ഉണ്ടാവും. മൊത്തം 250 നോട്ടിക്കൽ മൈൽ ദൂരമാണ് ഏവിയേഷൻ കമ്പനി ലക്ഷ്യമിടുന്നതെന്നും പറയപ്പെടുന്നു. ഇതിന് പരമാവധി 250 നോട്ട് (287 mph / 463 kmph) ക്രൂയിസിംഗ് വേഗത ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും.

ലോകത്തിലെ ആദ്യത്തെ ഇലക്‌ട്രിക് പാസഞ്ചർ വിമാനം; പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തീകരിച്ച് ഏവിയേഷൻ ആലീസ്

ഏപ്രിലിൽ ആലീസിന് ഏകദേശം 440 നോട്ടിക്കൽ മൈൽ പറക്കാൻ കഴിയുമെന്ന് ഏവിയേഷൻ പറഞ്ഞിരുന്നു. വിമാനത്തിന് പരമാവധി ക്രൂയിസ് വേഗത 250 നോട്ട്സ് അഥവാ മണിക്കൂറിൽ 287 മൈൽ ആണ്. ഉദാഹരണമായി പറഞ്ഞാൽ, ഒരു ബോയിംഗ് 737-ന്റെ പരമാവധി ക്രൂയിസ് വേഗത മണിക്കൂറിൽ 588 മൈൽ ആണ്.

ലോകത്തിലെ ആദ്യത്തെ ഇലക്‌ട്രിക് പാസഞ്ചർ വിമാനം; പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തീകരിച്ച് ഏവിയേഷൻ ആലീസ്

വൈദ്യുത വിമാന വികസനത്തിന്റെ അടുത്ത ഘട്ടങ്ങളുമായി മുന്നോട്ട് പോകുന്നതിനായി ആദ്യ പരീക്ഷണ പറക്കലിൽ നിന്ന് ലഭിച്ച എല്ലാ ഡാറ്റയും കമ്പനി അവലോകനം ചെയ്യും. എവിയേഷൻ പിന്നീട് 2025-ഓടെ FAA-സർട്ടിഫൈഡ് വിമാനം വികസിപ്പിക്കാൻ തുടങ്ങും.

ലോകത്തിലെ ആദ്യത്തെ ഇലക്‌ട്രിക് പാസഞ്ചർ വിമാനം; പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തീകരിച്ച് ഏവിയേഷൻ ആലീസ്

തുടർന്ന് ഒന്നോ രണ്ടോ വർഷത്തെ പരീക്ഷണങ്ങൾക്ക് ശേഷം 2027-ൽ ആലീസിനെ വാണിജ്യ സേവനത്തിനായി കമ്പനി വിന്യസിക്കും. നിലവിൽ കമ്മ്യൂട്ടർ, എക്സിക്യൂട്ടീവ്, കാർഗോ എന്നിങ്ങനെ ഏവിയേഷൻ ആലീസിന്റെ മൂന്ന് വ്യത്യസ്ത പതിപ്പുകൾ ആസൂത്രണം ചെയ്യുന്നത്.

ലോകത്തിലെ ആദ്യത്തെ ഇലക്‌ട്രിക് പാസഞ്ചർ വിമാനം; പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തീകരിച്ച് ഏവിയേഷൻ ആലീസ്

കമ്മ്യൂട്ടർ പതിപ്പിന് 386 കിലോഗ്രാം കാർഗോയ്ക്ക് ഒപ്പം ഒമ്പത് യാത്രക്കാരെയും 2 പൈലറ്റുമാരെയും ഉൾക്കൊള്ളാൻ കഴിവുണ്ടാവും. അതേസമയം മറുവശത്ത് എക്‌സിക്യൂട്ടീവ് പതിപ്പിൽ 6 യാത്രക്കാരെ ഉൾക്കൊള്ളും. കാർഗോ പതിപ്പിൽ ആകെ 450 ക്യുബിക് അടി വോളിയം ഉണ്ടായിരിക്കുമെന്നാണ് കണക്കുകൂട്ടൽ.

ലോകത്തിലെ ആദ്യത്തെ ഇലക്‌ട്രിക് പാസഞ്ചർ വിമാനം; പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തീകരിച്ച് ഏവിയേഷൻ ആലീസ്

ഇലക്‌ട്രിക് വിമാനങ്ങൾ പരമ്പരാഗത വിമാനങ്ങളേക്കാൾ പരിസ്ഥിതി സൗഹൃദവും പരിപാലിക്കാൻ എളുപ്പവുമാണെന്ന് അനുമാനം. നൂതനമായ ഫ്ലൈ-ബൈ-വയർ സംവിധാനമായ ഹണിവെല്ലാണ് വിമാനം നിർമിച്ചതെന്നും കമ്പനി വ്യക്തമാക്കുന്നു. മാഗ്നിഎക്‌സിൽ നിന്നുള്ള രണ്ട് മാഗ്നി 650 ഇലക്ട്രിക് പ്രൊപ്പൽഷൻ യൂണിറ്റുകളാണ് വിമാനത്തിന് കരുത്ത് നൽകുന്നതെന്നും നേരത്തെ കമ്പനി അറിയിച്ചിരുന്നു.

ലോകത്തിലെ ആദ്യത്തെ ഇലക്‌ട്രിക് പാസഞ്ചർ വിമാനം; പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തീകരിച്ച് ഏവിയേഷൻ ആലീസ്

കാലഹരണപ്പെട്ട വിമാനങ്ങളിൽ നിന്നും മാറി ഒരു ഓൾ‌-ഇലക്ട്രിക് വിമാനത്തിനായുള്ള നിർമാണത്തിൽ‌ നിരവധി കമ്പനികളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അമേരിക്കൻ ബൈ എയ്റോസ്പേസ് എട്ട് സീറ്റർ ഇലക്ട്രിക് വിമാനത്തിന്റെ അണിയറ പ്രവർത്തനത്തിലാണിപ്പോൾ. അതേസമയം ജർമൻ സ്കൈലക്സ് പത്ത് സീറ്റർ പതിപ്പും വികസിപ്പിക്കുന്നുണ്ട്. ടെസ്‌ല സിഇഒ എലോൺ മസ്‌കും മുമ്പ് ഒരു VTOL ഇലക്ട്രിക് വിമാനത്തിന്റെ രൂപകൽപ്പന വെളിപ്പെടുത്തിയിരുന്നു.

Most Read Articles

Malayalam
English summary
World s first all electric passenger plane alice completed its maiden test flight
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X