Yamaha FZ25 Vs TVS Ronin; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

യമഹ ആദ്യമായി FZ സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോള്‍, അത് ഇന്ത്യയിലെ നേക്കഡ് മോട്ടോര്‍സൈക്കിളുകളുടെ രൂപകല്‍പനയെ പൂര്‍ണ്ണമായും മാറ്റിമറിച്ചുവെന്ന് വേണം പറയാന്‍. അതിന്റെ അന്താരാഷ്ട്ര രൂപകല്പനയാണ് ഇതില്‍ പ്രധാന പങ്ക് വഹിച്ചത്.

Yamaha FZ25 Vs TVS Ronin; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

യമഹ FZ സീരീസ് ഇന്ത്യന്‍ യുവാക്കള്‍ക്കിടയില്‍ വളരെ പെട്ടന്ന് പ്രിയങ്കരമായി മാറുകയും ചെയ്തു. അതേസമയം, ടിവിഎസ് ഇപ്പോള്‍ ഒരു പുതിയ പാത തുറക്കുന്നുവെന്ന് വേണം പറയാന്‍.

Yamaha FZ25 Vs TVS Ronin; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

റോനിന്‍ എന്ന പേരില്‍ പുതിയ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതോടെ ടിവിഎസ് ഇതിന്റെ വ്യക്തമായ ഒരു ചിത്രവും നല്‍കുകയാണ്. യമഹ FZ25 പുതിയതായി എത്തിയ ടിവിഎസ് റോനിന്‍ എന്നീ മോഡലുകള്‍ തമ്മിലുള്ള താരതമ്യമാണ് ഇവിടെ നല്‍കുന്നത്.

MOST READ: സെക്കന്‍ഡ് ഹാന്‍ഡ് Maruti Suzuki Ignis വാങ്ങാന്‍ പ്ലാനുണ്ടോ?; അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

Yamaha FZ25 Vs TVS Ronin; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

ഡിസൈന്‍

യമഹ FZ25 മോട്ടോര്‍സൈക്കിള്‍, യമഹയുടെ FZ ലൈനപ്പ് മോട്ടോര്‍സൈക്കിളുകളുടെ ഡിസൈന്‍ ഭാഷയെ പ്രതിധ്വനിപ്പിക്കുന്നുവെന്ന് വേണം പറയാന്‍.

Yamaha FZ25 Vs TVS Ronin; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

അതേസമയം, പുതുതായി ലോഞ്ച് ചെയ്ത ടിവിഎസ് റോനിന്‍ വളരെ സവിശേഷമായ സ്‌റ്റൈലിംഗാണ് അവതരിപ്പിക്കുന്നത്. റെട്രോ മോട്ടോര്‍സൈക്കിളുകള്‍, പവര്‍ ക്രൂയിസറുകള്‍, സ്‌ക്രാംബ്ലറുകള്‍ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കുന്നത്.

MOST READ: ഒന്നു നോക്കിയാൽ സ്പ്ലെൻഡർ, വീണ്ടും നോക്കിയാൽ ഇവി; അതാണ് ADMS Boxer ഇലക്‌ട്രിക്

Yamaha FZ25 Vs TVS Ronin; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

ഫീച്ചറുകള്‍

ഇരുമോട്ടോര്‍സൈക്കിളുകളും നന്നായി സജ്ജീകരിച്ചിരിക്കുന്നു കൂടാതെ ആവശ്യമായ എല്ലാ ആധുനിക സാങ്കേതികവിദ്യകളും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. യമഹ FZ25-ലേക്ക് വന്നാല്‍, മോട്ടോര്‍സൈക്കിളില്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, പൂര്‍ണ്ണമായി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നീ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു.

Yamaha FZ25 Vs TVS Ronin; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

യമഹ FZ25-ന് എല്ലാ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ഡിസ്പ്ലേയും ഉണ്ടെങ്കിലും, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഡിസ്റ്റന്‍സ്-ടു-എംപ്റ്റി ഫ്യൂവല്‍ ഗേജ്, സര്‍വീസ് റിമൈന്‍ഡര്‍ എന്നിങ്ങനെയുള്ള ചില സവിശേഷതകള്‍ അത് നഷ്ടപ്പെടുത്തുന്നു.

MOST READ: രണ്ടാമതും മിനി, Cooper SE ഇലക്‌ട്രിക്കിന്റെ അടുത്ത ബാച്ചിനായുള്ള ബുക്കിംഗും ആരംഭിച്ചു

Yamaha FZ25 Vs TVS Ronin; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

മറുവശത്ത്, ഒരു പുതിയ മോട്ടോര്‍സൈക്കിള്‍ ആയതിനാല്‍, ടിവിഎസ് റോനിന്‍, ട്രിപ്പ് സ്റ്റാറ്റസ്, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍, ക്രമീകരിക്കാവുന്ന ലിവറുകള്‍, വോയ്സ് അസിസ്റ്റന്റ്, റൈഡ് മോഡ് ഇന്‍ഡിക്കേറ്റര്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോളുകള്‍, എസ്എംഎസ് അലേര്‍ട്ടുകള്‍ പോലുള്ള ഫീച്ചറുകളുള്ള ടിവിഎസിന്റെ SmartXonnect കണക്റ്റഡ് വെഹിക്കിള്‍ സിസ്റ്റം തുടങ്ങിയ അധിക ഫീച്ചറുകളാല്‍ അല്‍പ്പം മെച്ചപ്പെട്ടതാണ്.

Yamaha FZ25 Vs TVS Ronin; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

എഞ്ചിന്‍

250 സിസി, ഓയില്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് യമഹ FZ25 ന് കരുത്തേകുന്നത്, അത് 20.51 bhp പീക്ക് പവറും 20.1 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

MOST READ: Alcazar-ന് പുതിയ ബേസ് വേരിയന്റുമായി Hyundai; വില 15.89 ലക്ഷം രൂപ

Yamaha FZ25 Vs TVS Ronin; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

മറുവശത്ത്, പുതുതായി പുറത്തിറക്കിയ ടിവിഎസ് റോനിന്‍ അതിന്റെ ചെറിയ 225.9 സിസി എഞ്ചിനില്‍ നിന്ന് 20.12 bhp പീക്ക് പവറും 19.93 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

Yamaha FZ25 Vs TVS Ronin; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

കടലാസില്‍, ടിവിഎസ് റോനിനും, യമഹ FZ25 ഉം അടുത്ത് പൊരുത്തപ്പെടുന്നതായി തോന്നുമെങ്കിലും 160 kg ഭാരമുള്ള യമഹ FZ25 ന് ടിവിഎസ് റോനിനേക്കാള്‍ ഏകദേശം 7kg ഭാരം കുറവാണ്. അതിനാല്‍, പ്രായോഗിക സാഹചര്യങ്ങളില്‍, പ്രകടനത്തിന്റെ കാര്യത്തില്‍ യമഹയ്ക്ക് മുന്‍തൂക്കം ഉണ്ടായിരിക്കാം.

Yamaha FZ25 Vs TVS Ronin; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

കൂടാതെ, രണ്ട് ബൈക്കുകളും 6-സ്പീഡ് യൂണിറ്റിന് പകരം സിറ്റി സൗഹൃദമായ 5-സ്പീഡ് ഗിയര്‍ബോക്സ് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ടിവിഎസ് റോനിനോടൊപ്പം ഒരു സ്ലിപ്പര്‍ ക്ലച്ച് ടിവിഎസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

Yamaha FZ25 Vs TVS Ronin; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

സസ്‌പെന്‍ഷന്‍ & ബ്രേക്ക്

ഡ്യുവല്‍-ചാനല്‍ എബിഎസ് സജ്ജീകരണം, മോണോ റിയര്‍ സസ്പെന്‍ഷന്‍, ഫാറ്റ് 41 mm ഫ്രണ്ട് ഫോര്‍ക്കുകള്‍, 282 mm ഫ്രണ്ട്, 220 mm റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയാണ് FZ25-ല്‍ യമഹ വാഗ്ദാനം ചെയ്യുന്നത്.

Yamaha FZ25 Vs TVS Ronin; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

ഒരു പുതിയ മോട്ടോര്‍സൈക്കിള്‍ ആയതിനാല്‍, ടിവിഎസ് അതിന്റെ പ്രധാന മത്സരം വ്യക്തമായി പഠിച്ചു, സ്വിച്ചുചെയ്യാവുന്ന മോഡുകളുള്ള കൂടുതല്‍ നൂതനമായ ഡ്യുവല്‍-ചാനല്‍ എബിഎസ് യൂണിറ്റാണ് കമ്പനി പുതിയ മോഡലില്‍ വാഗ്ദാനം ചെയ്യുന്നത്.

Yamaha FZ25 Vs TVS Ronin; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

ഇതുകൂടാതെ, ടിവിഎസ് റോനിന്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ USD ഫ്രണ്ട് ഫോര്‍ക്കുകളുമായാണ് വരുന്നത്. മുന്നില്‍ വലിയ 300 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 mm ഡിസ്‌ക് ബ്രേക്കുമാണ് ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നത്.

Yamaha FZ25 Vs TVS Ronin; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

വില

യമഹ FZ25 ന് 1.45 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം, ഡല്‍ഹി) വില, അതേസമയം സിംഗിള്‍-ടോണ്‍ കളര്‍ സ്‌കീമും സിംഗിള്‍-ചാനല്‍ എബിഎസും ഉള്ള അടിസ്ഥാന വേരിയന്റിന് ടിവിഎസ് റോണിന് 1.49 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം, ഡല്‍ഹി) വില.

Yamaha FZ25 Vs TVS Ronin; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

എന്നിരുന്നാലും, ഡ്യുവല്‍-ചാനല്‍ എബിഎസ് വേരിയന്റിന് 1.68 ലക്ഷം രൂപ മുതലാണ് (എക്‌സ്‌ഷോറൂം, ഡല്‍ഹി) വില. ടിവിഎസ് റോനിന്‍, ഒട്ടനവധി ഫീച്ചറുകളും, ഇടയ്ക്കിടെയുള്ള ദീര്‍ഘദൂര യാത്രകള്‍ നടത്താന്‍ കഴിയുന്ന ന്യായമായ കരുത്തുറ്റ എഞ്ചിനും ഉള്ള എളുപ്പമുള്ള റൈഡിംഗ് മോട്ടോര്‍സൈക്കിളാണ്.

Most Read Articles

Malayalam
English summary
Yamaha fz25 vs tvs ronin find here the comparison details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X